മേഘ അകത്തേക്ക് പോയി, അവരുടെ അച്ഛൻ എൻറെ അടുത്ത് ഇരുന്നു.
“ദാസേ, ഈ കടപ്പാടുകൾ ഒക്കെ എങ്ങനെ ഞങ്ങൾ വീട്ടും”
“അതൊന്നും ഓർത്ത് വിഷമിക്കണ്ട. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ രേഖയോട് മടിയൊന്നും കൂടാതെ എന്നെ വിളിക്കാൻ പറയണം”
പിന്നെ രേഖയുടെ കോഴ്സ് കഴിഞ്ഞാൽ, എന്തു ചെയ്യണം എന്നൊക്കെ അവരുടെ അച്ഛൻ ചോദിച്ചു. ഞാൻ വിവരങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു. അപ്പോഴേക്കും മേഘ ചായയുമായി വന്നു. ചായ മേടിച്ചു, എൻ്റെ കൈയ്യിൽ ഉണ്ടായിരുന്ന കവർ അവളെ ഏല്പിച്ചു.
“മേഘക്ക് എന്തെങ്കിലും ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ പറയാൻ മടിക്കണ്ട”
“എനിക്ക് ഇപ്പോൾ ഒന്നും ആവശ്യമില്ല”
“രേഖയുടെ കയ്യിൽ എൻറെ നമ്പർ ഉണ്ട്, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ രേഖയെ കൊണ്ട് വിളിപ്പിച്ചാൽ മതി.”
ചായകുടി കഴിഞ്ഞ് ഞാൻ ഇറങ്ങി. ഞാൻ വണ്ടിയിൽ കയറി മൊബൈൽ എടുത്തു നോക്കിയപ്പോഴാണ് അമ്മാവൻറെ രണ്ടുമൂന്ന് മിസ്ഡ് കോൾ കാണുന്നത്, ഞാൻ തിരിച്ചു വിളിച്ചു. അമ്മാവൻ എന്നോട് എവിടെയാണെന്ന് ചോദിച്ചു, ഞാൻ കുറച്ചു ദൂരത്താണ് എന്നു പറഞ്ഞു. ശാലിനിക്ക് അപ്പച്ചിയെ കാണണം എന്ന് നിർബന്ധം. ഞാനവിടെ സ്ഥലത്ത് ഇല്ലെന്നും, ഇപ്പോൾ അമ്മയെ കാണാതെ ഇരിക്കുന്നതാണ് നല്ലത് എന്നും പറഞ്ഞു. പിന്നീട് തലേദിവസം നടന്ന കാര്യങ്ങളൊക്കെയും, ഞാൻ അമ്മയോട് പറഞ്ഞ കാര്യങ്ങളും അമ്മാവനെ പറഞ്ഞു ധരിപ്പിച്ചു. ഇനി ശാലിനി അമ്മയെ കാണാൻ എങ്ങാനും വന്നാൽ, ഇങ്ങനെ പറയാവൂ എന്നും പറഞ്ഞു. അമ്മയ്ക്ക് അവളെ അത്രകണ്ട് ഇഷ്ടമായിരുന്നു, ഇപ്പോൾ തൽക്കാലത്തേക്ക് ഇഷ്ടക്കുറവുണ്ടെങ്കിലും അത് മാറിക്കൊള്ളും. അതുകൊണ്ട് ഞാൻ പറഞ്ഞതുപോലെ അവളോട് പറയാൻ പറയണം. ഞാൻ തിരിച്ചു വരുന്ന വഴി, പ്രിൻസ് പറഞ്ഞുവിട്ട ഒന്നു രണ്ടു ബുക്കുകൾ വാങ്ങാൻ ബുക്സ്റ്റാളിൽ കയറി. എല്ലാം കഴിഞ്ഞ് വീടെത്തുമ്പോൾ ഉച്ചയായി, അപ്പോൾ അവിടെ അമ്മാവനും ശാലിനിയും ഉണ്ട്. അവളുടെ മുഖം കരഞ്ഞു വീർത്തിട്ടുണ്ട്, അമ്മയും കരഞ്ഞിട്ടുണ്ട്. ഞാൻ അമ്മാവനെ കണ്ടു.
” ഒന്ന് രണ്ടു സ്ഥലത്ത് പോകാൻ ഉണ്ടായിരുന്നു.”
“അപ്പച്ചിയെ കാണണമെന്ന് ഒരേ നിർബന്ധം.”
ഭക്ഷണം കഴിക്കുന്ന സമയത്ത്, അവൾ അമ്മയുടെ മുമ്പിൽ നന്നായി അഭിനയിച്ചു. എനിക്ക് ചോറുവിളമ്പി തരുന്നു, കറി ഒഴിച്ച് തരുന്നു വെള്ളം തരുന്നു എന്നുവേണ്ട സകല അഭ്യാസങ്ങളും അവൾ നടത്തി. ഭക്ഷണം കഴിഞ്ഞപ്പോൾ അമ്മ
“നീ അമ്മാവന് ഒക്കെ വീട്ടിൽ ആക്കി, നാളെ ഇവരെ റെയിൽവേ സ്റ്റേഷനിൽ വിട്ടു അമ്മായിയുമായി വന്നാൽ മതി.”
ഞാൻ രാത്രി ആയിട്ട് പോകാനിരുന്നതാണ്, ഈ കുരിശിനെ ഇപ്പോൾ മുതൽ സഹിക്കണം അല്ലോ. കുറച്ചുകഴിഞ്ഞ് ഞങ്ങളിറങ്ങി. അവളുടെ വീടെത്തിയപ്പോൾ, അവൾ വളരെ സ്പീഡിൽ ഇറങ്ങി അകത്തേക്ക് പോയി. ഞാനും അമ്മാവനും ഇറങ്ങി സാവധാനമാണ് അകത്തേക്ക് കയറിയത്. മുറിയിൽ ചെല്ലുമ്പോൾ കട്ടിലിൽ നിറയെ അവളുടെ സാധനങ്ങൾ കിടക്കുകയാണ്. അവൾ ഓരോന്ന് പെട്ടിയിലും ബാഗിലും ആയി അടുക്കി വെക്കുന്നു. ഞാൻ വസ്ത്രം മാറി താഴേക്ക് പോയി. അവിടെ അമ്മാവനും അമ്മായിയും സെറ്റിൽ ഇരിപ്പുണ്ട്.
” നീ ഒരാൾ കാരണമാണ്, ഞാൻ ഒന്നും മിണ്ടാതിരിക്കുന്നത്. കാണുന്നതിനും കേൾക്കുന്നതിനും ഒരു പരിധിയുണ്ട്, അതൊക്കെ കഴിഞ്ഞു. എന്നിട്ടും ക്ഷമിക്കുന്നത് നിൻറെ ഒരു വാക്കിൽ ആണ്.”
” പോകട്ടെ അമ്മാവാ, എല്ലാം ശരിയാവും. അമ്മായി പോയി ഒരു കട്ടൻ ഒക്കെ തിളപ്പിക്കു.”
അമ്മായി അടുക്കളയിലേക്ക് പോയപ്പോൾ
” ഞാനല്ലേ അമ്മാവാ പൊട്ടിത്തെറിക്കേണ്ടത്. അവൾ എന്നോട് എന്തെല്ലാം കാണിച്ചു എന്തെല്ലാം പറഞ്ഞു, എന്നിട്ടും ഞാൻ ക്ഷമയോടെ കാത്തിരിക്കുന്നില്ലെ”
“നിൻറെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ, പണ്ടേ അവളിവിടെ നിന്നേനെ”
” എൻറെ അമ്മയുടെയും അമ്മാവൻ്റേയും ഇഷ്ടപ്രകാരമാണ് ഇത് നടന്നത്. അന്നും ഞാൻ, ശാലിനിയുടെ അഭിപ്രായം ചോദിക്കാൻ പറഞ്ഞതാണ്. അത് അമ്മ കേട്ടില്ല, അതു കൊണ്ട് സംഭവിച്ചതാണ് ഇതൊക്കെ. ഞാൻ ആരേയും കുറ്റപ്പെടുത്തുന്നില്ല. എൻ്റെ വിധിയാണിത് എന്ന് ഞാൻ സമാധാനിച്ചു കൊള്ളാം.”
Adutha part submit cheythitt ith vare vannittillalo bro??
ഇന്നത്തേക്ക് പ്രതീക്ഷിക്കാം, ബ്രോ.
ബ്രോ! സബ്മിറ്റ് ചെയ്തത് കറക്ട് അല്ലെ? പെൻഡിംഗ് ലിസ്റ്റിൽ പോലും കഥ ഇല്ലെന്ന് പറയുന്നു!
കഴിയുമെങ്കിൽ ഒരു തവണ കൂടി സബ്മിറ്റ് ചെയ്യുക ?
Error: Duplicate post title. Please try again
ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് എന്നുള്ളതിന് തെളിവാണിത്. ഞാൻ വീണ്ടും സബ്മിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ കിട്ടിയ മറുപടിയാണിത്.
ഹും , ഇതൊന്നു write us il കൂടി കമൻറ് ചെയ്തോളൂ ,,,
Adipoli ❤️❤️
താങ്ക്സ് ബ്രോ.
Hi Dear,
Good story. Shalini is egoistic, so as Dasan. Rekha is a good match for Datan, but he doesn’t have any feelings it seems and him being the man of principles, will not accept her proposal even if she approach him with such intention, he will be denying her request.
In any case, it seems like, there are eventual chances for Rekha having vital role in the story and Dasan’s life.
Please keep up the good work..
Congratulations.
Best regards
Gopal
താങ്കളുടെ വിലയിരുത്തൽ കൊള്ളാം. ശരിയാണ്, ദാസനെന്ന കഥാപാത്രം ഒത്തിരി വ്യത്യസ്ഥത ഉള്ളതാണ്. എല്ലാം വഴി പോലെ വരും. അഭിപ്രായത്തിന് നന്ദി ബ്രോ.
അടുത്ത ഭാഗം ഈ മാസം തന്നെ ഉണ്ടാകുമോ?
സബ്മിറ്റ് ചെയ്തിട്ടുണ്ട്.
Thanks bro ??
Supper bro
താങ്ക്സ് Bro.
Nanayittunde broo❤️
Thanks Bro.
ഇഷ്ട്ടായി brother ❤?✨️
താങ്ക്സ്
കൊള്ളാം നന്നായിട്ടുണ്ട്… ❤❤❤❤
Thanks
Kollam man nannayitundu apo prasnagal muzhuvan ee partil paranju kazhinju ini adutha partil apo prasna pariharam nadatham ? waiting for next part ❤️?
നമുക്ക് ആലോചിക്കാം….. താങ്കളുടെ അഭിപ്രായത്തിന് നന്ദി.
അടിപൊളി
Thanks bro.
Bro,
nannaittundu.
Iniengilum nayagan kurachu usharavum ennu thonnuinnu.
Waiting for next part.
Thanks bro.
???
Thanks bro.
Waiting for your next part ♥️♥️♥️♥️
താങ്ക്സ് ബ്രോ.
Good
താങ്ക്സ്
valare nannayittund bro….
Thanks Bro.
Slow but perfect…
ഈ paceil കഥ പോയാൽ നല്ലതായിരിക്കും
അടുത്ത part എത്രയും വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
Thanks bro.