മാന്ത്രികലോകം 12
Author : Cyril
[Previous part]
പ്രിയപ്പെട്ട സുഹൃത്തുക്കളെ,
മാന്ത്രികലോകം കഥ വായിച്ച് അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും നല്‍കി ഇതുവരെ എത്തിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി.
ഈ പാര്‍ട്ടിലും തെറ്റുകൾ ഒരുപാട് ഉണ്ടാവുമെന്നറിയാം.. അത് ചൂണ്ടിക്കാണിക്കാൻ മറക്കരുത്. പിന്നെ, ഈ കഥ ഏറെക്കുറെ അവസാനിക്കാറായി.. ചിലപ്പോ 2 or 3 പാര്‍ട്ട്സ് കൂടി ഉണ്ടാകുമെന്ന് തോനുന്നു.
അപ്പോ വെറുതെ ഓരോന്ന് പറഞ്ഞു നിങ്ങളുടെ വിലപ്പെട്ട സമയം ഞാൻ കളയുന്നില്ല. വായിച്ചോളൂ.
എല്ലാവർക്കും എന്റെ സ്നേഹം ❤️
ഫ്രെൻ…… ഫെയറികളുടെ രാജകുമാരന്‍…. അവന്‍ ഉണരുന്നത് നോക്കി ഫെയറി ലോകം തന്നെ കാത്തിരിക്കും..
**********
അമ്മു
എന്റെ മുറിയില്‍ നിന്നുകൊണ്ട് നേരത്തെ ധ്വംസന-കഠാര സിദ്ധാര്‍ത്ഥിനോട് പറഞ്ഞ കാര്യത്തെ കുറിച്ച് ഞാൻ ഓര്‍ക്കുകയായിരുന്നു.
എന്റെ കഠാരയ്ക്ക് ഞാൻ “വംസന” എന്ന് പേര് പോലും നല്‍കിയിരുന്നു.
പെട്ടന്നാണ് എന്റെ മനസില്‍ ഒരു സംശയം കടന്നു കൂടിയത്… അതോടെ ഒരു വിറയൽ എന്റെ മനസ്സിനെ ബാധിച്ചു.
‘സിദ്ധാര്‍ത്ഥ് എനിക്ക് നല്‍കിയ ശക്തിയില്‍ ഒഷേദ്രസിന്റെ ശക്തിയും അടങ്ങിയിരിക്കുന്നു… അപ്പോ പിന്നെ ഒഷേദ്രസ് ഫ്രെന്നിനെ നിയന്ത്രിച്ച് അടിമയാക്കാൻ ശ്രമിക്കുന്നത് പോലെ എന്നെയും അടിമയാക്കാൻ ശ്രമിക്കില്ലേ..? ഇതുവരെ സിദ്ധാര്‍ത്ഥിനെ എന്തുകൊണ്ട് ഒഷേദ്രസ് അടിമയാക്കി മാറ്റാൻ ശ്രമിച്ചില്ല…?’ എന്റെ കഠാരയോട് ഞാൻ ചോദിച്ചു.
‘നിന്റെ പാരമ്പര്യത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ നി അറിയുന്നില്ല, അമ്മു. സിദ്ധാര്‍ത്ഥിനോട് ഞാൻ അവനെ കുറിച്ചുള്ള രഹസ്യങ്ങളെ മാത്രമാണ് പറഞ്ഞത്… ഇപ്പോൾ, സത്യത്തിൽ നീ ആരാണെന്ന സത്യങ്ങളെ പൂര്‍ണ്ണമായി അറിയാനുള്ള സമയമായിരിക്കുന്നു…’
‘എന്തു സത്യങ്ങൾ…?’ സംശയത്തോടെ ഞാൻ ചോദിച്ചു.
‘സിദ്ധാര്‍ത്ഥിന് മാത്രമാണ് ഒഷേദ്രസിന്റെ നേരിയ ശക്തി ലഭിച്ചത് എന്നാണ് ഞാൻ അവനോട് പറഞ്ഞത്… പക്ഷേ അവനു മാത്രമല്ല ഒഷേദ്രസിന്റെ ശക്തി ലഭിച്ചത്, അമ്മു. നിനക്കും ഒഷേദ്രസിന്റെ നേരിയ ശക്തി ലഭിച്ചിട്ടുണ്ട് എന്നറിയുക.’
വംസന പറഞ്ഞത് കേട്ടു എന്റെ ഉള്ളില്‍ ഭയം മെല്ലെ വര്‍ദ്ധിക്കാൻ തുടങ്ങിയിരുന്നു.
‘എനിക്കൊന്നും മനസ്സിലാകുന്നില്ല…’ ഞാൻ ഭീതിയോടെ പറഞ്ഞു.
‘നിനക്ക് എല്ലാം മനസിലാവും, അമ്മു. ഞാൻ വിശദീകരിക്കാം….
സിദ്ധാര്‍ത്ഥിന്റെ വംശത്തിൽ ഒഷേദ്രസിന്റെ സന്തതികള്‍ ജനിച്ചത് ഞാൻ പറഞ്ഞല്ലോ… അതിൽ ഒരു മാന്ത്രികന്‍ ആയിരുന്നു കീസിം ദയാക്.
കീസിം ദയാക് ഒഷേദ്രസിന്റെ പുത്രനായി… വളരെ ശക്തനായ മാന്ത്രികനായി ജനിച്ചു എങ്കിലും, ഒഷേദ്രസിന്റെ പ്രധാനമായ നശീകരണ സ്വഭാവമുള്ള ശക്തികളെ അല്ല അയാള്‍ക്ക് ലഭിച്ചത്-
പണ്ട് ഒഷേദ്രസിനെ പ്രകൃതി സൃഷ്ടിച്ച് മാന്ത്രിക ബോധത്തെ നല്‍കിയപ്പോള്‍, ഒരു തരി നന്മയുടെ തിരിച്ചറിവിനെയും അതിനൊപ്പം പ്രകൃതി ഒഷേദ്രസിന്റെ ഉപബോധ മനസില്‍ പകര്‍ന്നു കൊടുത്തിരുന്നു. ആ നന്മയുടെ ശക്തിക്ക് ഒഷേദ്രസിന്റെ നശീകരണ ശക്തിക്ക് തുല്യമായി വളരാൻ കഴിയുമായിരുന്നു.
ആ ശക്തി വളര്‍ന്ന് ഒഷേദ്രസിന്റെ നശീകരണ ശക്തിക്ക് തുല്യമായ നന്മയുടെ ശക്തിയായി ഉയര്‍ന്നിരുന്നെങ്കിൽ, ഒഷേദ്രസിന്റെ നശീകരണ ശക്തിയും നന്മയുടെ ശക്തിയും സമമാക്കി നിലനില്‍ക്കുമായിരുന്നു. അങ്ങനെ ഒഷേദ്രസിന്റെ നശീകരണ സ്വഭാവത്തിന് മറ്റം വരുത്താൻ പ്രകൃതി ചെറിയൊരു സാഹചര്യത്തെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സിറിൽ ബ്രോ, ഈ ഭാഗവും എപ്പോഴത്തെയും പോലെ ഗംഭീരം. ❤
“പക്ഷേ മറ്റൊരു നിവര്‍ത്തിയും ഇല്ലാതെ വന്നാല്‍ ഒഷേദ്രസ് നിന്നെ നശിപ്പിച്ച് കളയാന്‍ ശ്രമിക്കും എന്നും മറക്കരുത്.” വേണേൽ അമ്മൂനെ തട്ടിക്കളയും എന്നല്ലേ ഉദേശിച്ചത്? ? അമ്മുവിൽ ഒഷേദ്രസ് ഉപേക്ഷിച്ച നന്മയുടെ ശക്തിയുണ്ടെന്ന വെളിപ്പെടുത്തൽ നന്നായിരുന്നു. അൽദീയ പറഞ്ഞ കാര്യങ്ങൾ! ?
ഹഷിസ്ത്ര വന്ന ശേഷം അമ്മുവിനോട് വംസന പറഞ്ഞ കാര്യങ്ങൾ ഞെട്ടിച്ചു. നിഗൂഢ രഹസ്യങ്ങൾ 80%വും ഒഷേദ്രസ് നേടിക്കഴിഞ്ഞു എന്നത്! എപ്പോഴും എന്തും സംഭവിക്കാം എന്ന രീതിയിലാണ് കാര്യങ്ങൾ. അവിടെയും ഫ്രൻ വീണ്ടും ദുരൂഹത തന്നെ.
പറയാതിരിക്കാൻ വയ്യ, ഫ്രൻ പ്രകൃതിയിൽ ലയിക്കാതെ തിരിച്ചു വരുന്ന ഭാഗങ്ങൾ ആകാംഷാഭരിതമായിരുന്നു. ഫ്രനിന്റെ മറ്റൊരു ലെവൽ ആണ് കണ്ടു കൊണ്ടിരുന്നത്. ❤
പക്ഷെ, അവസാനം അവനോട് സംസാരിച്ച ആൾ ആരാണ്? ഒഷേദ്രസ് അല്ലാതെ അത്രയും ശക്തിയുള്ള വേറെ ആരാണ് ഉള്ളത്.? അപ്പോൾ അൽദീയ അമ്മുവിനോട് പറഞ്ഞത് ഒഷേദ്രസിനെക്കുറിച്ച് മാത്രമായിരിക്കില്ല എന്ന് ഊഹിക്കുന്നു. മറഞ്ഞിരിക്കുന്നയാൾ എന്ന് വെളിപ്പെടും? അതോ ദുര്യോഗം-അവ്യവസ്ഥ-ശക്തി. അതാണോ ഇനി ഫ്രെനിനോട് സംസാരിച്ചത്? കാത്തിരിക്കുന്നു.
സത്യത്തിൽ വാത്സല്യം, പ്രണയം എന്നീ വൈകാരികമായ തലങ്ങൾ ഞാൻ ഈ സ്റ്റോറിയിൽ അധികം വായിച്ചറിഞ്ഞിട്ടില്ല. എഴുത്തുകാരൻ അതിന് ഊന്നൽ കൊടുക്കുന്നില്ല എന്നത് തന്നെ കാരണം. എന്നിരുന്നാലും, ഫ്രൻ ഉണർന്നതിന് ശേഷം ഷൈദ്രസ്തൈന്യയെ കെട്ടിപ്പിടിക്കുന്ന ആ സീൻ എന്റെ മനസ്സിൽ കൊണ്ടു. അതുപോലെ അവസാനം സാഷ സങ്കടത്തോടെ അവനെ കെട്ടിപിടിക്കുന്ന സീനും.
ഷൈദ്രസ്തൈന്യ എന്തുകൊണ്ട് ഫ്രനിനെ മാറ്റി നിർത്തി എന്ന് വളരെ ചടുലമായി പറഞ്ഞു. അതും സംശയങ്ങൾ അവശേഷിപ്പിക്കാത്ത വിധത്തിൽ.?
റീനസിനെക്കുറിച്ച് അറിയാൻ കാത്തിരിക്കുകയായിരുന്നു. പക്ഷെ, പുള്ളി ദൈവം അല്ലെന്നും എങ്ങനെ ഉത്ഭവിച്ചെന്നും ഒക്കെ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഞെട്ടാൻ ജീവിതം ഇനിയും ബാക്കി.
ഒഷേദ്രസിന്റെ മാന്ത്രിക വലയം. എന്താ പറയാ ആ ഭാഗങ്ങൾ ഒക്കെ വേറെ ലെവൽ. ?
അങ്ങനെ അന്തം വിട്ടു വായിച്ചുകൊണ്ടിരുന്ന ഞാൻ നാല്പതാം page എത്തിയപ്പോൾ, എന്റെ തലയിൽ നിന്നും ആദ്യത്തെ കിളി ഇറങ്ങി ഓടി.
ഫ്രൻ മരിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു. പക്ഷെ എന്തോ അത് വിശ്വസിക്കാൻ ഞാൻ ഒരുക്കമല്ല, അവനതും മറികടക്കും എന്നൊരു വിശ്വാസം.❤
പിന്നാലെ തന്നെ ഫ്രെനിന്റെ ഭാവമാറ്റം നടന്നു.. ആ ഭാഗത്തെ കുറിച്ച് പറഞ്ഞപ്പോൾ ചുമ്മാ തീ.. ???? അവന്റെ വാക്കുകൾ, രൂപമാറ്റം സത്യത്തിൽ അതൊക്കെ ഞാൻ നേരിൽ കണ്ടു പോയി. ഉഫ് ?
റീനസ് വന്നപ്പോൾ അടുത്ത കിളിയും പോയി.
അമ്മുവിനോട് അൽദീയ പറഞ്ഞതും ഫ്രനിന്റെ വെളിപ്പെടുത്തലും തമ്മിൽ കണക്ട് ചെയ്യാൻ നോക്കി ബാക്കി കിളി കൂടി പോയത് മിച്ചം.
ഈ അവസരത്തിൽ ഫ്രെനിന് ഒന്നും സംഭവിക്കില്ല എന്ന എന്റെ ശാഠ്യത്തിൽ ഇടർച്ച വീണെങ്കിലും അംഗീകരിക്കാൻ വയ്യ. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കൈകടത്താൻ കഴിയാത്തത് കൊണ്ട് മാത്രം കൂടുതൽ സെന്റി അടിക്കാതെ ഞാൻ നിർത്തുന്നു.
എന്തോ ഒരു ഭാരം മനസ്സിൽ. ?
കാത്തിരിക്കുന്നു ബ്രോ അടുത്ത ഭാഗത്തിനായി. ❤
ആശംസകൾ ❤❤?
“പക്ഷേ മറ്റൊരു നിവര്‍ത്തിയും ഇല്ലാതെ വന്നാല്‍ ഒഷേദ്രസ് നിന്നെ നശിപ്പിച്ച് കളയാന്‍ ശ്രമിക്കും എന്നും മറക്കരുത്.” ഇത് എന്റെ ഭീഷണി അല്ല.. ഒഷേദ്രസിന്റെ ഭീഷണി ആണ്.. എനിക്കതിൽ ഒരു പങ്കുമില്ലെന്ന് വിശ്വസിക്കണം. വിശ്വസിക്കുമല്ലോ അല്ലേ…
പിന്നേ ഫ്രെന്നിനെ ചുറ്റിപറ്റി എപ്പോഴും നിഗൂഢതകള്‍ മാത്രമല്ലയോ ഉള്ളതു.. അവസാന നിമിഷം വരെ അത് നിലനില്‍ക്കും എന്ന് തോനുന്നു.. ഓരോ part എഴുതുമ്പോഴും, അടുത്ത ഭാഗങ്ങള്‍ക്ക് വേണ്ടുന്ന ചില connecting points മാത്രം അങ്ങിങ്ങായി വിതറി കൊണ്ട്, പ്രധാനമായി ആ ഭാഗത്തിന് വേണ്ടുന്ന കാര്യങ്ങൾ കുറിച്ചു മാത്രം എഴുതുന്നത് കൊണ്ട്.. അടുത്ത് എന്തൊക്കെ സംഭവിക്കുമെന്നെനിക്കും ഒരു നിശ്ചയവുമില്ല. അതുകൊണ്ട് ഫ്രെൻ മരിക്കുമോ ഇല്ലയോ എന്നത് നിങ്ങളെപ്പോലെ എനിക്കും ഒരു ചോദ്യമായി അവശേഷിക്കുന്ന.
പിന്നേ പല കാര്യങ്ങളെ connect ചെയ്ത് ചില കാര്യങ്ങളെ determine ചെയ്യാൻ ശ്രമിച്ചത് എനിക്ക് ഇഷ്ട്ടപ്പെട്ടു.
കൂടാതെ, വാത്സല്യം.. പ്രണയം,അത് രണ്ടിനും ഊന്നല്‍ കൊടുക്കുന്നില്ല എന്ന നിങ്ങളുടെ നിഗമനം ശെരിയാണ്. ആകാശത്ത് വാല്‍നക്ഷത്രം വല്ലപ്പോഴും ചീറിപ്പാഞ്ഞു പോകുന്നത് പോലെയാണ് എന്റെ കഥയില്‍ പ്രണയത്തേയും വാത്സല്യത്തേയും കാണാൻ കഴിയുക. ഇതുപോലത്തെ കഥയ്ക്ക് ഡീപ് പ്രണയത്തിന് പ്രധാന്യം കൊടുക്കാൻ കഴിയില്ല.
അതുകൊണ്ട് തൊട്ടും തൊടാതെയും പോകുന്നു.
എന്തുതന്നെയായാലും ഈ പാര്‍ട്ടിൽ രണ്ടു situation നിങ്ങളുടെ മനസ്സിനെ സ്പര്‍ശിച്ചു എന്നു കേട്ടപ്പോൾ സന്തോഷമാണ് തോന്നിയത്.
പിന്നേ നിങ്ങളുടെ വിശദമായ ഈ റിവ്യു ഒരു energizer തന്നെയാണ്.
വായനയ്ക്കും.. നല്ല വാക്കുകള്‍ക്കും… അഭിപ്രായങ്ങൾക്കും എല്ലാം ഒരുപാട് നന്ദി. ഒത്തിരി സ്നേഹം ❤️❤️
“വിശ്വസിക്കുമല്ലോ അല്ലേ…” ഇച്ചിരി വിശ്വാസക്കുറവുണ്ട്. ?
പിന്നെ ഈ ഒരു കഥയിൽ പ്രണയം എഴുതാൻ കഴിയില്ലെന്ന് അറിയാം. ഞാൻ ഒരു കുറ്റപ്പെടുത്തൽ കണക്കല്ല പറഞ്ഞത്. അല്ലാതെ പറഞ്ഞതാണ്.
റിവ്യൂ energizer ആണെന്ന് കേട്ടപ്പോൾ സന്തോഷം ❤
2 weaks ആകുമ്പോൾ ഇവിടെ വന്നു നോക്കും bro ടെ കഥ വന്നിട്ടുണ്ടോ എന്ന്.ആദ്യമയിട്ടാണ് bro യുടെ കഥക്ക് comment ഇടുന്നത്, ഇനി എന്നും പ്രധീക്ഷിക്കാം.ഈ കഥ തീരാറായി എന്ന് അറിഞ്ഞതിൽ കുറച്ചു വിഷമം ഉണ്ട് ,എന്നാലും അടുത്ത fantasy കഥയുമായി bro വരും എന്ന പ്രതിക്ഷയും ഉണ്ട്.
fantasy കഥകൾ ഇഷ്ട്ടപെടുന്ന ഒരു പാവം
?LUTAPPI?
നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ട കഥകളില്‍ ഇതും ഒരു കഥയാണെന്നറിഞ്ഞതിൽ സന്തോഷമുണ്ട് bro.
അതുപോലെ ഇവിടെ കുറിച്ച നല്ല വാക്കുകള്‍ക്കും നന്ദി… പോസിറ്റിവ് മാത്രമല്ല, കഥയില്‍ കാണുന്ന കുറ്റങ്ങളും ചൂണ്ടിക്കാണിക്കാൻ മടിക്കരുത്.
വായനക്ക് നന്ദി bro.. ഒത്തിരി സ്നേഹം❤️❤️
സിറിൾ ബ്രോ,
ഇത് ഞാൻ വായിച്ചു തുടങ്ങിയിട്ടുണ്ട്, എന്തായാലും പൂർത്തീകരിച്ചിട്ടു കമന്റിടാം…
ആഹാ… ജ്വാല Fiction വായിക്കാനും തുടങ്ങി അല്ലെ…? കേള്‍ക്കാന്‍ തന്നെ എത്ര സന്തോഷം… തിരക്കൊഴിഞ്ഞ് സമയം കിട്ടും പോലെ വായിച്ചോളൂ❤️❤️
കിളി പോയി….
കുറച്ചു കഴിഞ്ഞ് തിരികെ വരും… ഒത്തിരി സ്നേഹം bro❤️❤️
Poli?
സ്നേഹം ❤️❤️
❤️❤️
❤️❤️
ഒന്നും പറയാനില്ല , ഈ ഭാവവും അടിപൊളിയായി
ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro.. ഒരുപാട് സ്നേഹം ❤️❤️
ഒന്നും പറയാൻ ഇല്ല ബ്രോ… ❤എല്ലാ പാർട്ടുകളെ പോലെ ഇതും അതി ഗംഭീരമായിരുന്നു ???. ഇങ്ങനെ എഴുതാൻ എല്ലാവർക്കും കഴിയണം എന്നില്ല… അതിന്ന് ഒരു കഴിവ് thanne?വേണം.. ആയ കഴിവ് സിറിൽ ബ്രോക്ക് നന്നായിട്ട് kittiyittund?????എന്തായാലും ഒരുപാട് ishtapettu❤അടുത്ത പാർട്ടും ഇതുപോലെ അല്ലേൽ ഇതിനേക്കാൾ നന്നായിട്ട് എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ????
ഏതു എഴുത്തുകാരനേയും സന്തോഷിപ്പിക്കുന്നു വാക്കുകളാണ് നിങ്ങളിവിടെ കുറിച്ചത് bro. ഒരുപാട് സന്തോഷം.
വായനക്ക് നന്ദി bro… ഒത്തിരി സ്നേഹം ❤️❤️
♥️♥️♥️♥️♥️♥️
❤️❤️❤️
First vayichadhu njan annu no words bro
വായനക്ക് ഒരുപാട് നദി bro… ഇഷ്ട്ടപ്പെട്ടതിൽ വളരെ സന്തോഷം… ഒത്തിരി സ്നേഹം ❤️❤️
Ente bro fentabulas writing no wards to say u nailed it lot of love bro ❤ giving such a phenomenal reading experience love ❤ ♥ ?
നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി bro. ഒത്തിരി സ്നേഹം ❤️❤️
അടിപൊളി ബ്രോ കലക്കി മരിച്ചു ???
ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം bro.. ഒത്തിരി സ്നേഹം ❤️❤️
Ente എൻ്റെ പോന്നു Cyril bro,
നിങ്ങൾ എന്തൊക്കെയാണ് ഈ എഴുതി പിടിപിച്ചിരികുന്നത്. കിളികൾ എല്ലാം പറന്നു. അസാധ്യം bro. ഇങ്ങനെ ഓക്കേ എഴുതാൻ എങ്ങനെ സാധിക്കുന്നു. Complicated ആയിട്ടുള്ള ഡയലോഗും കൺസെപ്റ്റ്ഉം എഴുതി ഫലിപ്പിക്കാൻ ഉള്ള നിങ്ങളുടെ കഴിവിനെ അംഗീകരിച്ചേ പറ്റൂ.
Keep up the good work bro. All the best.
Alvin
വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒരുപാട് നന്ദി bro.
പിന്നെ ഈ Fiction story യുടെ തീം അനുസരിച്ച് ഇങ്ങനെയൊക്കെ എഴുതേണ്ടത് നിര്‍ബന്ധമായിരുന്നു… സത്യത്തില്‍ എന്റെ ഈ ശൈലിയിലുള്ള narration and story related explanation ഒക്കെ വായനക്കാര്‍ക്ക് ഇഷ്ടപ്പെടാൻ സാധ്യതയില്ലെന്ന തോന്നല്‍ എപ്പോഴും എന്റെ മനസ്സിലുണ്ട്. എന്തായാലും ഞാൻ പ്രതീക്ഷിച്ചത്ര പ്രശ്നങ്ങൾ ഒന്നും കൂടാതെ കഥ ഇതുവരെ എത്തിയതിൽ എനിക്ക് സമാധാനമുണ്ട്…. അതിൽ നിങ്ങൾ ഓരോരുത്തരുടെയും സഹകരണവും അഭിപ്രായങ്ങളും ഉപദേശങ്ങളും തന്നെയാണ് കാരണം.
കഥ ഇഷ്ടമായതിൽ വളരെ സന്തോഷം bro.. ഒത്തിരി സ്നേഹം ❤️❤️
സിറിൾ,
എന്നത്തേയും പോലെ ഈ ഭാഗവും ഗംഭീരമായിരിക്കുന്നു. ഫ്രെന്നിന്റെ മാന്ത്രിക മയക്കം ഷൈദ്രസ്തന്യയേയും ഹഷിസ്ത്രയേയും ആകുലപ്പെടുത്തിയത് പോലെ അവന്റെ കൂട്ടുകാർക്ക് അവനെ കാണാത്തതിൽ ആശങ്കാകുലരാകുന്നതുമെല്ലാം നന്നായിരുന്നു.
ഹഷിസ്ത്ര അമ്മുവിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടതും ഫെയറി ലോകത്ത് നടന്ന യുദ്ധത്തെപ്പറ്റി വിവരിക്കുന്നതുമെല്ലാം ഗംഭീരമായിട്ടുണ്ട്.
അവന്റെ പരീക്ഷണങ്ങളേപ്പറ്റി വിവരിച്ചതും റീനസിനെ പറ്റിയുള്ള വിവരങ്ങൾ ധരിപ്പിക്കുന്നതുമെല്ലാം അത്ഭുതാവഹം തന്നെയായിരുന്നു.
ആകെ മൊത്തം ഈ ഭാഗവും ഗംഭീരം തന്നെ എന്ന് ഒറ്റവാചകത്തിൽ പറയുന്നു. ബാക്കി ഭാഗങ്ങൾ നന്നായി എഴുതിത്തീർക്കാൻ ആശംസിക്കുന്നു.???
ഒത്തിരി സന്തോഷം കൈലാസനാഥൻ bro. കഥയുടെ ആദ്യ ഭാഗം തൊട്ടേ, എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ വിശദമായ റിവ്യു തന്ന്.. എന്നെ തന്നെ ഈ കഥയെ കുറിച്ച് കൂടുതൽ ചിന്തിപ്പിക്കുന്ന തരത്തിൽ നിങ്ങള്‍ക്കെന്നെ സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്… അതിന് ഒരുപാട് നന്ദി.
കഥയില്‍ കാണുന്ന തെറ്റു കുറ്റങ്ങള്‍ എല്ലാം ഒരു മടിയും കൂടാതെ ചൂണ്ടിക്കാണിക്കും എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.
വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒരുപാട് നന്ദിയും സ്നേഹവും❤️❤️
രാവിലെ വെറുതെ സൈറ്റിൽ കേറിയപോ കണ്ടതാ അപ്പൊതന്നെ
വാഴിച്ചു എന്താ പറയാ എൻ്റെ എല്ലാ
കിളിയും പോയി കുറെ കഴിഞ്ഞപ്പോൾ ആൺ ഒന്ന് ശേരിയയത്. ഫ്രെൻഷേർ എന്തെല്ലാം അവരോട് പറയും എന്ന്
ചില ഊഹം ഉണ്ടായിരുന്നു എന്നാൽ
അതിനും മുകളിൽ ചിന്തിക്കാത്ത
കാര്യങ്ങളാണ് നിങ്ങൾ എഴുതിയിരിക്കുന്നത് ശെരിക്കും
കോരിത്തരിച്ചു. ഫ്രെന് റീനസിനെ
കുറിച്ച് പറഞ്ഞതും ഘത്തകവാൾ
ദൈവ ഗാതഗവാൾ ആയത്തുമ്മെല്ലാം വിശദീകരിച്ചത്
വളരെ നന്നായി . അവസാനം നിങ്ങൽ ഫ്രെന്നിനെ കൊല്ലുകയനല്ലെ അത് മാത്രം വളരെ സങ്കടമായി? . എന്തായാലും
ഈ പാർട്ട് വളരെ നന്നായിരിക്കുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
ഊഹിച്ചതിനുമപ്പുറം നിങ്ങള്‍ക്ക് ഇതില്‍നിന്നും വായിക്കാൻ കഴിഞ്ഞു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു bro…. അങ്ങനെ വരുമ്പോൾ മാത്രമല്ലേ വായന രസകരമാകുകയുള്ളു?
പിന്നേ ഘാതകവാൾ എന്തുകൊണ്ട് ദൈവഘാതകവാൾ ആയി മാറുന്നു എന്നതിന് കാരണം ഇല്ലെങ്കില്‍ പല വായനക്കാരുടെ മനസ്സിലും അത് “unacceptable myth” മാത്രമായി അവശേഷിക്കും… അതുകൊണ്ട് ഏതു കാര്യത്തിനും ഒരു explanation കൊടുത്ത്, അതിനെ ആസ്പദമാക്കിയുള്ള കാര്യങ്ങളെ reveal ചെയ്യുമ്പോൾ, എല്ലാ കാര്യങ്ങളും “somewhat believable fact” പോലെ തോന്നിക്കാൻ കഴിയും?
വായനക്ക് ഒരുപാട് നന്ദി bro… ഒത്തിരി സ്നേഹം ❤️❤️
Ningal frennine kollilla enn
Pradeekshikkunnu Avan marikkathe irikkan endhengilum nigooda rahasyam
Undo enn gaadamayi chindikkukayum pareekshanam
Nadttukayum venam??
????? super
ഒത്തിരി സ്നേഹം bro❤️❤️
എന്നും പ്രതീക്ഷകൾക്കപ്പുറം നൽകുക എന്നത് വളരെ കഴിവുള്ളവർക്ക് മാത്രമേ കഴിയു..
നന്ദി ???
വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro… ഒരുപാട് സ്നേഹവും❤️❤️
ചേട്ടായി എന്താ പറയാ….. ആകെ കിളി പോയ ഫീൽ ??? എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല.???
കിടു part. ഫ്രെന്നിന്റെ transformation scene…. രോമാഞ്ചം വന്നു?? വേറെ ലെവെലിലേക് ഈ കഥ പോയി. ഒന്നും പറയാനില്ല.
Eagerly waiting for next part.
സ്നേഹത്തോടെ❤️
ശ്രീ
അവന്റെ ട്രാൻഫോർമേഷൻ പ്രത്യേകിച്ച് ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro.
പിന്നേ കഥ അതിന്റെ അവസാന ഭാഗങ്ങളിലേക്ക് നീങ്ങുന്നത് കൊണ്ട് ഇനിയുള്ള രണ്ടോ മൂന്നോ ഭാഗങ്ങള്‍ വരാൻ കുറച്ച് ലേറ്റ് ആവാന്‍ സാധ്യതയുണ്ട്… പക്ഷേ അധികം ലേറ്റ് ആക്കാതെ എഴുതി തീർക്കാൻ ശ്രമിക്കും.
പിന്നേ വായനയ്ക്ക് ഒരുപാട് നന്ദിയും സ്നേഹവും❤️❤️
Shyenda mone….. Evidenn varunnu aana ithrem sankalppangal… Oru rekshem illa
നല്ല വാക്കുകള്‍ക്ക് നന്ദി bro.. സ്നേഹം❤️❤️
super…..
വായനക്ക് ഒത്തിരി നന്ദി bro.. ഒത്തിരി സ്നേഹം ❤️❤️
വായിച്ചു കിളി പാറുന്ന items ആണല്ലോ വന്നത്
ഒത്തിരി സ്നേഹം bro ❤️❤️
പൊന്ന് അണ്ണാ…..
ആകെ കിളി പാറി പോയി….. ഇതുവായിച്ചു കഴിയുമ്പോൾ വേറെ എവിടെയോ എത്തിയ പോലെ.. അമ്മാതിരി ഐറ്റം അല്ലെ എഴുതി വെച്ചേക്കുന്നേ. പല കാര്യങ്ങളും വായിക്കുമ്പോൾ കൺഫ്യൂഷൻ ആണ്…?അതുപോലെ ഉള്ള കാര്യങ്ങൾ അല്ലെ….. സംഭവം കൂടുതൽ സങ്കീർണമായി കൊണ്ടിരിക്കുവാണല്ലോ….
ഫ്രേൻ ഒരുപാട് കാര്യങ്ങൾ മറച്ചു വച്ചിട്ടുണ്ട്…. പറയുമോ അവരുടെ….. എന്തായാലും അവസാന യുദ്ധത്തിനായി കാത്തിരിക്കുന്നു……
എന്തൊക്കെയോ പറയണം എന്നുണ്ട്.. പക്ഷേ ഒന്നും കിട്ടുന്നില്ല……?
സ്നേഹത്തോടെ സിദ്ധു…❤.
Athe same feeling
Confusion എവിടെയാണെന്ന് പറഞ്ഞിരുന്നെങ്കിൽ അതിനെ ശെരിയാക്കാൻ ശ്രമിക്കുമായിരുന്നു..
ഫ്രെൻ മറച്ചുവച്ച കാര്യങ്ങൾ അവരോട് പറയുമോ എന്നെനിക്കും അറിയില്ല.. കാരണം അടുത്ത പാര്‍ട്ടിന്റെ ഒരു തരി പോലും ഞാൻ ഇതുവരെ ചിന്തിച്ചിട്ടില്ല??
പിന്നേ അവസാന യുദ്ധത്തിന് ഞാനും കാത്തിരിക്കുന്നു..
വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി..
സ്നേഹത്തോടെ ❤️❤️
അത് എന്റെ കുഴപ്പമാണ്… ഇങ്ങടെയല്ല…. ?
?
❤️❤️
വന്നു ?
superb…..
no words
വായിച്ചതിന് നന്ദി.. സ്നേഹം ❤️❤️
❤️❤️❤️
❤️❤️