മാന്ത്രികലോകം 12 [Cyril] 2189

Views : 58809

“ഫ്രെൻ ആക്രമിച്ച നാല്‍പത്തി ഒന്‍പത് ദൈവങ്ങളും പ്രധാനികളായ ദൈവങ്ങളുടെ ശക്തി നിരയിലേക്ക് ഉയർന്ന ദൈവങ്ങള്‍ ആയിരുന്നു… മലാഹി ആ ദൈവങ്ങളെക്കാൾ ശക്തന്‍ ആയിരുന്നു. അതുകൊണ്ട് നിന്റെ ചോദ്യത്തിനുള്ള ഇത്തരം നി സ്വയം മനസ്സിലാക്കുക, ഫ്രേയ..”

“പക്ഷേ പ്രധാനികളായ എല്ലാ ദൈവങ്ങളുടെ ശക്തി പോലും ഒരേ നിരക്കില്‍ ഒന്നും അല്ലല്ലോ…! അപ്പോ പിന്നെ ഫ്രെൻ ആക്രമിച്ച ആ ദൈവങ്ങളുടെ ശക്തി ഏറ്റവും കുറഞ്ഞ നിരക്കില്‍ പെട്ടത് ആയിരിക്കാനും സാധ്യത ഇല്ലേ..?” ഉജ്ജ്വല ചോദിച്ചു.

കുറച്ച് നേരം ഹഷിസ്ത്ര ഉജ്ജ്വലയെ നോക്കി നിന്നു… എന്നിട്ട് തലയാട്ടിക്കൊണ്ട് പറഞ്ഞു—,

“ദൈവങ്ങളെ പ്രകൃതി ശക്തി സൃഷ്ടിച്ച അന്ന് തൊട്ട് രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നടന്ന ദൈവങ്ങളുടെ യുദ്ധ സമയം വരെ, ഒഷേദ്രസിന് പോലും ഏറ്റവും ശക്തി കുറഞ്ഞ ദൈവത്തിന്റെ ഹൃദയത്തിലോ ആത്മാവിലോ ഒരു പോറലിനെ ഏല്‍പ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ല എന്ന് ഓര്‍ക്കുക. പക്ഷേ നാല്‍പത്തി ഒന്‍പത് ദൈവങ്ങൾ… മലാഹി.. എന്നിവരുടെ ഹൃദയത്തിലും ആത്മാവിലും ഫ്രെൻ വിള്ളലുകളെ സൃഷ്ടിച്ചു. മലാഹിയുടെ മനസ്സിനെയും മനഃശക്തിയെയും അവന്‍ പൂര്‍ണമായി നശിപ്പിച്ചു എന്നും ഓര്‍ക്കുക…”

ഹഷിസ്ത്ര പറഞ്ഞത് കേട്ട് ഞങ്ങൾ എല്ലാവരും മിഴിച്ചു നിന്നു.

ഹൃദയത്തിൽ വിള്ളലുകൾ ഏല്പിച്ച കാര്യത്തെ ഹഷിസ്ത്ര നേരത്തെ ഞങ്ങളോട് പറഞ്ഞിരുന്നില്ല.. ഇപ്പോഴാണ് അക്കാര്യം അവള്‍ പറഞ്ഞത്.

“ഇവിടെ ഇപ്പോൾ അവന്‍ ശക്തന്‍ ആണോ അല്ലയോ എന്നതിനെ കുറിച്ച് ചർച്ച ചെയ്യാനാൻ വന്നതല്ല ഞാൻ. അവന്റെ സുഹൃത്തുക്കളായ നിങ്ങളോട്, ഇത്ര ദിവസം ആയിട്ടും ഇവിടെ നിന്ന് പോയ ഫ്രെൻ തിരിച്ചു വരാത്ത കാരണത്തെ അറിയിക്കാന്‍ വന്നതാണ്. ഇനി അവന്‍ ഉണര്‍ന്നാൽ നിങ്ങളെ ഫെയറി ലോകത്തേക്ക് കൊണ്ടു പോകാൻ ഞാനോ.. ഫെയറികളിൽ ആരെങ്കിലുമോ വരും…”

ഒരു പുഞ്ചിരിയോടെ അത്രയും പറഞ്ഞിട്ട് ഹഷിസ്ത്ര അപ്രത്യക്ഷയായി.

പിന്നീട് എല്ലാവരും അവരവരുടെ ചിന്തകളില്‍ മുഴുകി കൊണ്ട് അവരവരുടെ മുറികളിലേക്ക് നടന്നു.

കൂടുതലായി ചിന്തിക്കാൻ ഇന്നിനി കഴിയില്ല… എന്റെ മനസിന് കുറച്ച് സ്വസ്ഥത വേണം… എന്നാൽ മാത്രമേ ഇന്ന്‌ കേട്ട എല്ലാ കാര്യങ്ങളേയും എന്റെ മനസ്സിന് ശെരിക്കും മനസ്സിലാക്കാൻ കഴിയൂ.

‘ദൈവങ്ങളെക്കാൾ വേഗത്തിൽ നിഗൂഢ ശക്തികളില്‍ ഉള്ള രഹസ്യങ്ങളെ ഫ്രെന്നും ഒഷേദ്രസിനേ പോലെ മനസ്സിലാക്കി അതിനെ തിരിച്ചറിവ്‌ ശക്തിയായി മാറ്റി കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്, അമ്മു…’ വംസന എന്നോട് പറഞ്ഞു.

‘എന്താണ് അതിന്റെയൊക്കെ അര്‍ത്ഥം…? താമസിയാതെ അവന്‍ ഒഷേദ്രസിനേക്കാൾ ശക്തനായി മാറും എന്നാണോ…?’

ഞാൻ തമാശ പറഞ്ഞത് പോലെ വംസന പൊട്ടിച്ചിരിച്ചു. അപ്പോൾ മാത്രമാണ് അതിന്റെ ശബ്ദത്തെ ഞാൻ ശ്രദ്ധിച്ചത്. അത് ആണിന്‍റെ എന്നോ .. പെണ്ണിന്റെ എന്നോ… തിരിച്ചറിയാൻ കഴിയാത്ത വിധം ആയിരുന്നു.

‘ഒഷേദ്രസിന്റെ യഥാര്‍ത്ഥ ശക്തി എന്താണെന്ന് ഷൈദ്രസ്തൈന്യക്ക് പോലും അറിയില്ല… അൽദീയക്ക് പോലും അറിയില്ല….. പക്ഷേ ഞാൻ അറിയുന്നു, അമ്മു…’

‘ഒഷേദ്രസിന്റെ ശക്തി ഷൈദ്രസ്തൈന്യ യിൽ നിന്നും എത്രത്തോളം ഉയര്‍ന്നതാണ്, വംസന…?’ ഉള്ളില്‍ കലര്‍ന്ന ഭയത്തെ മറച്ചു വെക്കാൻ കഴിയാതെ ചെറിയൊരു വിറയലോടെ ഞാൻ ചോദിച്ചു.

‘ഷൈദ്രസ്തൈന്യ ഉള്‍പ്പടെയുള്ള ഒരു ദൈവങ്ങളും, പഞ്ചഭൂതങ്ങള്‍ അഞ്ചിന്‍റെയും സത്തയിൽ അടങ്ങിയിരിക്കുന്ന നിഗൂഢ ശക്തികളുടെ രഹസ്യ നിയമങ്ങളുടെ പകുതി പോലും ഇതുവരെ മനസ്സിലാക്കിയിട്ടില്ല.

Recent Stories

The Author

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. 🙄ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

        1. 😭😭😭😭😭😭😭

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ😊

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju 🙄

      1. Ipo oru cheriooru ashwasam ille😂
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….???😂😂

        1. 😂😂

      2. 😂😂😂
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ 😂😂
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo😁😁

    1. 𝕕𝕒𝕣𝕖_ 𝕕𝕖𝕧𝕚𝕝

      Njanum waiting aanu😇

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. 𝕕𝕒𝕣𝕖_ 𝕕𝕖𝕧𝕚𝕝

    Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. 👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com