മാന്ത്രികലോകം 12 [Cyril] 2190

Views : 58809

സിദ്ധാര്‍ത്ഥും അവളുടെ രൂപ സൌന്ദര്യത്തെ മനസില്‍ ഒപ്പിയെടുത്തു കൊണ്ടിരുന്നു.

“ഫെയറി…!!” സുല്‍ത്താന്‍ അദ്ഭുതത്തോടെ അവളെ നോക്കി പറഞ്ഞു.

പെട്ടന്ന് അഗ്നിയും ഉജ്ജ്വലയും പ്രത്യക്ഷപ്പെട്ട് ആ ഫെയറിയുടെ നേര്‍ക്ക് പാഞ്ഞു.

“ഹഷിസ്ത്ര…!!”

അഗ്നിയും ഉജ്ജ്വലയും സന്തോഷത്തോടെ മുരണ്ടു.

അഗ്നി ചെന്നായ്ക്കളെ കണ്ട് ഹഷിസ്ത്ര സന്തോഷത്തോടെ ചിരിച്ചു. എന്നിട്ട് അവള്‍ക്ക് മുന്നില്‍ പോയി നിന്ന അവരുടെ തലയില്‍ കൈ വെച്ചു കൊണ്ട് ഹഷിസ്ത്ര ഞങ്ങളെ നോക്കി.

“ഞാൻ ഹഷിസ്ത്ര… ഷൈദ്രസ്തൈന്യയുടെ പുത്രി… ഫ്രെന്നിന്റെ സഹോദരി. നിങ്ങളെ ഞാൻ ഫെയറി ലോകത്തേക്ക് കൊണ്ടു പോകാം.. പക്ഷേ ഇപ്പോൾ അല്ല.. ഫ്രെൻ ഉണര്‍ന്ന ശേഷം…”

“അവന്‍ എപ്പോൾ ഉണരും…?” സാഷ തിടുക്കത്തില്‍ ചോദിച്ചു.

ഉടനെ ഹഷിസ്ത്ര യുടെ മുഖത്ത് ഉണ്ടായിരുന്നു പുഞ്ചിരി മഞ്ഞു…

“അതിന്റെ ഉത്തരം എന്റെ അമ്മക്ക് പോലും അറിയില്ല, സാഷ… അതുകൊണ്ടാണ് ഫ്രെന്നിനെ കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് നൽകാൻ അമ്മ എന്നെ ഏല്‍പ്പിച്ചത്… പക്ഷേ അൽദീയ നിങ്ങളോട് എല്ലാം പറഞ്ഞെന്ന് നിങ്ങൾ പറഞ്ഞതും ഞാൻ കേട്ടു.”

അപ്പോ ഹഷിസ്ത്ര നേരത്തെ ഇവിടെ അദൃശ്യമായി നിന്നിരുന്നെങ്കിൽ, എന്തുകൊണ്ട്‌ എന്റെ ശക്തിക്ക് അവളെ കാണാനോ.. അറിയാനോ കഴിഞ്ഞില്ല..?

“നിന്റെ മനസ്സിലുള്ള ചോദ്യം നിന്റെ മുഖത്ത് പ്രതിഫലിക്കുന്നത് എനിക്ക് കാണാന്‍ കഴിയുന്നു, അമ്മു. ഫെയറികളെ അത്ര നിസ്സാരമായി ആര്‍ക്കും കാണാനും ഞങ്ങളുടെ ശക്തിയെ സ്പര്‍ശിച്ചറിയാനും കഴിയില്ല…”

ഞാൻ പുഞ്ചിരിച്ചു.

“അൽദിയ ഞങ്ങളോട് വ്യക്തമായി പറഞ്ഞില്ല.. തൊട്ടും തൊടാതെയും പറഞ്ഞു. ശെരിക്കും ഫെയറി ലോകത്ത് എന്താണ് സംഭവിച്ചത്…?” സുല്‍ത്താന്‍ ചോദിച്ചു.

ഉടനെ ഹഷിസ്ത്ര അവിടെ സംഭവിച്ച കാര്യങ്ങൾ എല്ലാം ഓരോന്നായി വിവരിച്ചു.

ഞങ്ങൾ എല്ലാവരും നിശബ്ദരായി അല്‍ഭുതം, ഭയം, ജിജ്ഞാസയും എല്ലാം കലര്‍ന്ന മുഖഭാവത്തോടെ കേട്ടു നിന്നു.

“അങ്ങനെ ഇന്നലെ മുതല്‍ ഫ്രെൻ ഒരു മാന്ത്രിക മയക്കത്തിലാണ്…” ഹഷിസ്ത്ര പറഞ്ഞു നിർത്തി.

“ശെരിക്കും എന്താണ് ആ സ്വർണ്ണ ഹൃദയം…?” അഖില്‍ ചോദിച്ചു.

“അത് എന്താണെന്ന് അമ്മയ്ക്ക് പോലും വ്യക്തമായി അറിയില്ല… പക്ഷേ പ്രധാനികളായ ദൈവങ്ങള്‍ക്ക് പോലും അങ്ങനെ ഒരു ശക്തിയെ സൃഷ്ടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് അമ്മ പറഞ്ഞത്…” ഹഷിസ്ത്ര എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു.

അതുകേട്ട് ഞങ്ങൾ എല്ലാവരും പരസ്പ്പരം നോക്കി.

“അപ്പോ ഫ്രെന്നിന് മാത്രം എങ്ങനെ കഴിഞ്ഞു…? അപ്പൊ അവന്‍ പ്രധാനികളായ ദൈവങ്ങളെക്കാൾ ശക്തനാണോ…?” ഫ്രേയ വിടര്‍ന്ന കണ്ണുകളോടെ ചോദിച്ചു.

Recent Stories

The Author

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. 🙄ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

        1. 😭😭😭😭😭😭😭

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ😊

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju 🙄

      1. Ipo oru cheriooru ashwasam ille😂
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….???😂😂

        1. 😂😂

      2. 😂😂😂
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ 😂😂
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo😁😁

    1. 𝕕𝕒𝕣𝕖_ 𝕕𝕖𝕧𝕚𝕝

      Njanum waiting aanu😇

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. 𝕕𝕒𝕣𝕖_ 𝕕𝕖𝕧𝕚𝕝

    Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. 👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com