മാന്ത്രികലോകം 12 [Cyril] 2190

Views : 58809

പക്ഷേ പണ്ട് പ്രകൃതിയില്‍ നിന്നും വന്ന ആ ആത്മാവിന്——,

ഇനി നമുക്ക് തല്‍കാലം ആ ആത്മാവിനെ ‘റീനസ്’ എന്നു വിളിക്കാം.

——പ്രകൃതി തിരിച്ചറിവ്‌ ശക്തിയെ നല്‍കിയ ശേഷം, ആ ആത്മാവില്‍ പ്രകൃതി അതിന്റെ മറുപ്രതിയെയും സൃഷ്ടിച്ചു.. എന്നാൽ കാഴ്ചയ്ക്ക് റീനസിനെ ദൈവങ്ങളെ പോലെ മാറ്റുകയും ചെയ്തു.

അതുകൂടാതെ മരിച്ച എല്ലാ ആത്മാവിലുള്ള നശീകരണ ശക്തിയെ വേര്‍തിരിച്ച്, അതിനെ പ്രപഞ്ചത്തിലെ എല്ലാ ജീവികള്‍ക്കും പകർത്തി കൊടുക്കേണ്ട തിരിച്ചറിവ് ശക്തിയും.. പ്രവർത്തന ശക്തിയും കൂടി പ്രകൃതി റീനസിന് നല്‍കിയിരുന്നു. അതുകൂടാതെ ചില നിയന്ത്രണങ്ങളെ പ്രകൃതി അതിന്റെ നിഗൂഢശക്തി ഉപയോഗിച്ച് റീനസിൽ ഏർപ്പെടുത്തിയിരുന്നു.

അങ്ങനെ, റീനസ്, ആര്‍ക്കും മനസിലാക്കാന്‍ കഴിയാത്ത ദൈവം പോലെ ദൈവങ്ങള്‍ക്കിടയിൽ ദൈവമായി നിലനില്‍ക്കാന്‍ തുടങ്ങി..”

അത്രയും പറഞ്ഞിട്ട് ഫ്രെൻ വാ പൊളിച്ചിരുന്ന ഞങ്ങളെ പുഞ്ചിരിയോടെ നോക്കി.

അമ്മ മാത്രം അപ്പോഴും ഫ്രെന്നിനെ സൂക്ഷിച്ച് നോക്കി കൊണ്ടിരുന്നു — ഒരുപാട്‌ ചോദ്യങ്ങൾ ചോദിക്കാന്‍ ഉള്ളതുപോലെ.

“പക്ഷേ റീനസ് ഒഷേദ്രസിനെ പണ്ട്‌ ആക്രമിച്ച് പോൾ, റീനസ് പ്രയോഗിച്ച ആ ശക്തി ഒഷേദ്രസിനെ ശക്തിപ്പെടുത്താനുള്ള കാരണം എന്താണ്, ഫ്രെൻ..?” ദനീർ ചോദിച്ചു

“ചിന്തിക്കാൻ കഴിയുന്ന എല്ലാ ശക്തികള്‍ക്കും മനസ്സും.. ഉപബോധ മനസ്സും എല്ലാം ഉണ്ട്. എന്നാൽ ഉപബോധ മനസ്സ് എന്ന ശക്തി, തിരിച്ചറിവ് ഇല്ലാതെ തന്നെ, ശരിയും തെറ്റിനെയും വിവേചിച്ചറിയാൻ കഴിവുള്ള ശക്തിയാണ്. അതുപോലെ പ്രകൃതിശക്തിക്കും “മനസ്സ്” എന്ന ശക്തിയും ഉണ്ട്. അതുപോലെ ഉപബോധമനസ്സും ഉണ്ടെന്ന് ഞാൻ നേരത്തെ പറഞ്ഞല്ലോ.

സത്യത്തിൽ റീനസ് ഒഷേദ്രസിനെക്കാളും.. എന്റെ അമ്മ അൽദീയ യേക്കാളും ശക്തനാണ്. പക്ഷേ റീനസിന്റെ ശക്തിക്ക് നേരിട്ട് ഒരു ശക്തികള്‍ക്കും എതിരായി പ്രവർത്തിക്കാൻ കഴിയില്ല….” ഫ്രെൻ അത്രയും പറഞ്ഞ്‌ നിർത്തി.

“അത് സത്യമല്ല, ഫ്രെൻ…! രണ്ടായിരം വർഷങ്ങൾക്ക് മുമ്പ്‌ നടന്ന യുദ്ധത്തിൽ റീനസ് പങ്കെടുത്തില്ല എന്നത് നേരാണ്.. പക്ഷേ അതിനുമുമ്പ് നടന്ന ഒരുപാട്‌ യുദ്ധത്തില്‍ റീനസ് പങ്കെടുക്കുകയും… ഒഷേദ്രസിന്റെ അനുയായികളിൽ ഒരുപാട്‌ ദൈവങ്ങളെ നിഷ്‌ക്രിയരാക്കുകയും ചെയ്തിട്ടുണ്ട്, ഫ്രെൻ..” അമ്മ തറപ്പിച്ചു പറഞ്ഞു.

നിഷേധാർത്ഥത്തിൽ ഫ്രെൻ തലയാട്ടി.

“അത് നിങ്ങളുടെ തെറ്റിധാരണയാണ്, അമ്മാ. കുറച്ച് മുമ്പ്‌ ഞാൻ പറഞ്ഞത് അമ്മ ഓര്‍ക്കുന്നുണ്ടോ..? റീനസിന് മറ്റേതെങ്കിലും ശക്തിയുടെ പ്രേരണ തുണച്ചാൽ മാത്രമേ റീനസിന്റെ ആക്രമണ ശക്തിയെ പ്രയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ… പക്ഷേ അതിലുമുണ്ട് സങ്കീര്‍ണമായ പ്രശ്നങ്ങൾ.

പ്രകൃതി റീനസിന് തിരിച്ചറിവ് നല്‍കി.. റീനസിൽ മറുപ്രതി സൃഷ്ടിച്ച ശേഷം, എല്ലാ സ്വാതന്ത്ര്യവും റീനസിന് കൊടുത്തിരുന്നു വെങ്കിലും… ചില നിയന്ത്രണങ്ങളെയും ഏര്‍പ്പെടുത്തിയിരുന്നു…”

“എന്ത് നിയന്ത്രണം, ഫ്രെൻ…?” മുഖം ചുളിച്ചു കൊണ്ട് അമ്മ അവനോട് ചോദിച്ചു.

“സ്വമേധയാ ഒരു ശക്തിക്കും എതിരായി പ്രവർത്തിക്കാനോ… ഒന്നിനെയും സ്വമേധയാ നശിപ്പിക്കാനോ റീനസിന് കഴിയില്ലായിരുന്നു… അതാണ്

Recent Stories

The Author

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. 🙄ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

        1. 😭😭😭😭😭😭😭

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ😊

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju 🙄

      1. Ipo oru cheriooru ashwasam ille😂
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….???😂😂

        1. 😂😂

      2. 😂😂😂
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ 😂😂
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo😁😁

    1. 𝕕𝕒𝕣𝕖_ 𝕕𝕖𝕧𝕚𝕝

      Njanum waiting aanu😇

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. 𝕕𝕒𝕣𝕖_ 𝕕𝕖𝕧𝕚𝕝

    Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. 👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com