മാന്ത്രികലോകം 12 [Cyril] 2193

“ഞാനാണ് ഫ്രെന്നിന്റെ അമ്മ. ഷൈദ്രസ്തൈന്യ ഫ്രെന്നിനെ ഉദരത്തിൽ ചുമന്നു പ്രസവിച്ചു എങ്കിലും, ഫ്രെന്നിന്റെ ഉത്ഭവം എന്നില്‍ നിന്നും ആയിരുന്നു. എന്നെ പ്രതിമ-സ്ത്രീ എന്നു പലരും പറയും.”

അൽദീയ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി… അവർ തുടർന്നു —,,

“നിന്റെ ശക്തി ഇപ്പോഴാണ് പൂര്‍ണമായത്, അമ്മു — ഇപ്പോൾ നിന്റെ ശക്തിയെ സ്വീകരിച്ച ധ്വംസന-കഠാര യുടെ ശക്തിയും അതിന്റെ പൂര്‍ണ ശക്തിയെ പ്രാപിക്കാന്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. അതനുസരിച്ച് നിന്റെ തിരിച്ചറിവും സാവധാനം വര്‍ദ്ധിക്കും, അവസാനം ആ കഠാര എന്താണെന്ന് നി തിരിച്ചറിയും — പക്ഷേ എന്റെ മകന്റെ ശക്തി ഇപ്പോഴും പൂര്‍ണമല്ല, അമ്മു…”

ഒന്നും മനസ്സിലാവാതെ ഞാൻ അൽദീയയെ തന്നെ നോക്കി നിന്നു.

“അധികം വൈകാതെ, ഒരു ദിവസം രണ്ട് തീര്‍പ്പിനെ വിധി നിന്റെ മുന്നില്‍ ഇട്ടു തരും. അതിൽ നിന്നും നി തിരഞ്ഞെടുക്കുന്ന ഒരു തീര്‍പ്പ് പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളുടെ നന്മയെ അല്ലെങ്കിൽ നാശത്തിനെ നിശ്ചയിക്കും — അങ്ങനെയുള്ള ഒരു തീരുമാനത്തെ എടുക്കാന്‍ നി നിര്‍ബന്ധിതയാവും…. അതിൽ നിന്നും നിനക്ക് ഒഴിഞ്ഞ് മാറാൻ കഴിയില്ല. പ്രപഞ്ചത്തിലെ ഓരോരുത്തരുടെയും വ്യക്തിത്വ-സ്വാതന്ത്രവും.. ജീവനും… നിലനില്‍ക്കുന്നതും അല്ലാത്തതും നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം ആയിരിക്കും നിന്റെ ആ തീരുമാനം.

പക്ഷേ, ആ രണ്ടില്‍ ഏതാണ് ശരിയായ തീരുമാനം എന്നറിയാതെ നി നിസ്സഹായയായി നില്‍ക്കും…., ശരിയും തെറ്റും ഏതാണെന്ന് തിരിച്ചറിയാത്ത അവസ്ഥയില്‍ നിന്റെ മനസ്സ് കുഴഞ്ഞ് നില്‍ക്കും…, തെറ്റുകൾ ശെരിയായും.. ശെരികൾ തെറ്റായും തോന്നും – പക്ഷേ ഒന്ന് മനസ്സിലാക്കുക, അമ്മു : പ്രകൃതി ശക്തിയുടെ വിധി പോലും നിന്റെ അപ്പോഴത്തെ ആ തീരുമാനത്തിലും പ്രവൃത്തിയിലും നിര്‍ണയിക്കപ്പെടും എന്നതിനെ ഓര്‍ക്കുക…. നിന്റെ അപ്പോഴത്തെ തീരുമാനം തെറ്റായ തീരുമാനം ആണെങ്കിൽ പ്രകൃതി-പ്രപഞ്ച നാശത്തിന്റെ തുടക്കത്തെ നിന്റെ ആ തീരുമാനം കുറിക്കും… അതോടെ ഒരു വന്‍ ശക്തിയുടെ നാശം വിതയ്ക്കുന്ന നിഴല്‍ എല്ലാ സൃഷ്ടികളുടെ മേലും ഓങ്ങി നില്‍ക്കും… അന്ന്, ഒരു ശക്തിക്കും ആ ശക്തിയുടെ മുന്നില്‍ അനുവാദം ഇല്ലാതെ ശ്വസിക്കാൻ പോലും കഴിയില്ല എന്നും മറക്കരുത് കുഞ്ഞേ…”

അത്രയും പറഞ്ഞിട്ട് അൽദീയ അപ്രത്യക്ഷയായി.

അപ്പോൾ മാത്രമാണ് എന്റെ ശരീരം വിറച്ച് തുള്ളുന്നത് പോലും എന്റെ ബോധത്തില്‍ തട്ടിയത്… എന്റെ കാലുകൾ കുഴഞ്ഞ് നിൽക്കാൻ പോലും ശേഷിയില്ലാത്ത ഞാൻ താഴേ വീണു…

എന്റെ മുഖം വിളറി വെളുത്ത് വലിഞ്ഞു മുറുകി. ശ്വാസം ഉള്ളിലേക്ക് വലിച്ചെടുക്കാൻ പോലും ബുദ്ധിമുട്ടി. അവസാനം ശില്‍പ്പിയുടെ പ്രതിമ പോലെ ചലനമറ്റ് ഞാൻ കിടന്നു. അൽദീയ യുടെ വാക്കുകള്‍ അപ്പോഴും എന്റെ ഉള്ളില്‍ മുഴങ്ങി കൊണ്ടിരുന്നു.

ഏതു നിര്‍ണായക ഘട്ടത്തെ കുറിച്ചാണ് ഫ്രെന്നിന്റെ അമ്മ പറഞ്ഞത്….? എന്തിനാണ് വിധി എന്നോട് ഈ ക്രൂരത കാണിക്കുന്നത്..? ആരും ആഗ്രഹിക്കാത്ത ആ സാഹചര്യത്തിൽ എന്നെ കൊണ്ടു തള്ളാൻ എന്തിനാണ് വിധി കാത്തിരിക്കുന്നത്…? ഇതുപോലുള്ള വേദനയാണ് ഫ്രെന്നും ഓരോ നിമിഷവും അനുഭവിക്കുന്നത്…? —

എന്റെ ഊഴവും കാത്തിരിക്കുന്ന ആ നിര്‍ണായക നിമിഷത്തില്‍ ഞാൻ തെറ്റായ തീരുമാനം എടുത്താല്‍…?

ഒഷേദ്രസിനെ കുറിച്ച് തന്നെയല്ലേ അൽദീയ സൂചിപ്പിച്ചത്..? അതോ മറ്റേതെങ്കിലും ശക്തിയെ കുറിച്ചാണോ..?

പക്ഷേ ഒഷേദ്രസ് അല്ലാതെ വേറെ ഒരു ശക്തിയും ഇതുപോലെ കാണിക്കില്ല.

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. ?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju ?

      1. Ipo oru cheriooru ashwasam ille?
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….?????

      2. ???
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ ??
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo??

    1. Njanum waiting aanu?

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. ?

Comments are closed.