“പക്ഷേ ശില്പ്പിയുടെ വാൾ—” സുല്‍ത്താന്‍ എന്തോ പറഞ്ഞ് തുടങ്ങിയതും ഫ്രെൻ തടഞ്ഞു.
“തല്കാലം ആ വാളിന്റെ സംസാരം നമുക്ക് മതിയാക്കാം, സുല്‍ത്താന്‍…” ഫ്രെൻ തീര്‍ത്തു പറഞ്ഞു.
“നിനക്ക് വിജയിക്കാന്‍ കഴിഞ്ഞാലും.. തോല്‍വി ഏറ്റുവാങ്ങിയാലും, നിന്റെ.. നിന്റെ ആത്മാവ് നശിക്കും എന്ന വിധി… എന്തിനാണ് അങ്ങനെയൊരു….” പറഞ്ഞ് വന്നത് പൂര്‍ത്തിയാക്കാതെ സാഷ അവന്റെ അടുത്തേക്ക് പാഞ്ഞു ചെന്ന് അവന്റെ നെഞ്ചില്‍ മുഖം പൂഴ്ത്തി നിന്നു.
അവന് അവളെ ചേര്‍ത്ത്പിടിച്ചു കൊണ്ട് പുഞ്ചിരിച്ചു.
പക്ഷേ പെട്ടന്നാണ് അവന്റെ കണ്ണില്‍ കൊടും ഭീതിയും വേദനയും ദുഃഖവും എല്ലാം നിറയാന്‍ തുടങ്ങിയത്…. ഇനിയുള്ള അവന്റെ വിധിയെ ഓര്‍ത്തെന്ന പോലെ..
ഭയം മൂലം അവന്റെ ശരീരം ചെറുതായി വിറയ്ക്കുന്നത് ഞാൻ കണ്ടു…
അവന്റെ മുഖം വിളറി…
അവന്റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങിയതും അതിവേഗത്തില്‍ മിഴികളെ അവന് ചിമ്മി തുറന്ന് മിഴിനീറിനെ അവന് വറ്റിച്ചു.
അപ്പോൾ മാത്രമാണ് ഞങ്ങളെ പോലെ അവനും അവന്റെ വിധിയെ വല്ലാതെ ഭയക്കുന്നു എന്ന സത്യത്തെ ഞങ്ങള്‍ മനസ്സിലാക്കിയത്…
എന്റെ ഉള്ളില്‍ ദുഃഖം നിറഞ്ഞ് കണ്ണിലൂടെ ഒഴുകി.
ഉടനെ അമ്മ അവനെയും സാഷയേയും ചേര്‍ത്തു പിടിച്ചു.. ഞാനും അവര്‍ക്കിടയില്‍ നുഴഞ്ഞു കയറി…
അവന്റെ കൂട്ടുകാരും ഓടിവന്ന് ഞങ്ങളോട് ചേര്‍ന്നു നിന്നിട്ട് അവസാനമായി അവനെ തൊടാനുള്ള സന്ദര്‍ഭം ലഭിച്ചത് പോലെ അവനെ കൈയിലും തോളത്തും എല്ലാം തൊട്ട് നിന്നു.
ഫെയറികൾ എല്ലാം ഞങ്ങളെ ചുറ്റി വളഞ്ഞു നിന്നു.
പെട്ടന്ന് അമ്മയില്‍ നിന്നും വ്യാപിച്ച ഒരു ശക്തി ഞങ്ങൾ എല്ലാവരെയും പൊതിഞ്ഞു. അതിൽ നിന്നും സാന്ത്വനവും സ്നേഹവും ഞങ്ങളില്‍ പടർന്നു…
പെട്ടന്ന് ഭയം അകന്നു മാറി… സന്തോഷം നിറഞ്ഞു… എല്ലാ മുഖങ്ങളിലും പുഞ്ചിരി വിടര്‍ന്നു…
പക്ഷേ ഫ്രെന്നിന്റെ വായിൽ നിന്നും ഉതിർന്ന വാക്കുകള്‍ അതെല്ലാം തകർത്തു കളഞ്ഞു… എല്ലാവരും ഞെട്ടി വിറച്ചു….,,
“ഞാൻ കരുതിയത് പോലെ, ഒഷേദ്രസ് ഉണരാന്‍ ഒരു വർഷത്തെ സമയം ആവശ്യമില്ല. കാരണം, പ്രകൃതിയില്‍ അതിഭീകരമായി ഉയർന്നു കൊണ്ടിരിക്കുന്ന നശീകരണ ശക്തിയെ നിയന്ത്രിക്കാൻ കഴിയാതെ വരുമെന്ന് പ്രകൃതി ഭയക്കുന്നു… അതുകൊണ്ട് സ്വന്തം തിരിച്ചറിവ് നശിക്കും എന്ന ആശങ്ക കാരണം പ്രകൃതി ശക്തി ഒഷേദ്രസിന്റെ ശക്തിയുടെ അധീനതയിലുള്ള ശക്തിയായി മാറാൻ തീരുമാനിച്ച് കഴിഞ്ഞു…. പ്രകൃതി ശക്തിയെ പൂര്‍ണമായി സ്വീകരിക്കാനും നിയന്ത്രിക്കാനും, ഒഷേദ്രസിന്റെ ആത്മാവിനെ പ്രാപ്ത്തമാക്കാനുള്ള പ്രാരംഭഘട്ടത്തിലേക്ക് പ്രകൃതി ശക്തി കടന്നിരിക്കുന്നു…. വെറും മൂന്ന് മാസം മാത്രം നീണ്ടുനില്‍ക്കുന്ന ആ ആദ്യഘട്ട ക്രിയ അവസാനിക്കുമ്പോള്‍, ഒഷേദ്രസ് പൂർവാധികം ശക്തി പ്രാപിച്ചുണരും…”
അതുകേട്ട് എല്ലാവരിലും ഒരു വിറയൽ കടന്നുപോയി.
“മൂന്ന് മാസം തികയുന്ന അന്നു, പ്രകൃതിയുടെയും, പ്രപഞ്ചത്തിന്റെയും, എല്ലാ ജീവികളുടെയും വിധി നിര്‍ണ്ണയിക്കുന്ന അവസാനത്തെ യുദ്ധം ആരംഭിക്കും…”
ഫ്രെന്നിന്റെ ശബ്ദം പ്രപഞ്ചമാകെ മുഴങ്ങിയത് പോലെയാണ് അനുഭവപ്പെട്ടത്.
(തുടരും…)
അടുത്ത പാര്‍ട്ടിൽ പോകാൻ താഴേ ക്ലിക്ക് ചെയ്യുക.
ഇന്ന് ഉണ്ടാകുമോ
Sremikam bro keep wtng
Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️
?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്
???????
ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?
ഇന്ന് രാത്രി വരും ❤
Aru paranju ?
Ipo oru cheriooru ashwasam ille?
Iyalithu ee adutha kalathonnum tharathilado
ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.
Ethil eppol aara author….?????
??
???
ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ് എഴുതേടോ ??
പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല
Njan inte name matua ini ravanan alla disooza ravanan oru sugalla
Bro… engane ayi? any update?
കുറച്ചുകൂടി എഴുതാനുണ്ട് bro.
Me also dears
Cyril broo thirakkokkke kazhinjarnnoo??
Njanum waiting aanu?
ഞാനും ☺️
എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.
Kk broo?
SUPER….
Waiting
Endhokayi bro varanayo
Super…
വായനക്ക് നന്ദി bro ❤️❤️
Njan ee kadha ippo vaazhichaapo prathima stree
Ammuvinod endho paranju frenninte Shakthi poornamalla
Enn. Varum bhaagangalil aa
Karyam parayum enn vishwasikkunnu
ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️
?
❤️❤️