മാന്ത്രികലോകം 12 [Cyril] 2192

എന്നെ നിയന്ത്രിക്കാൻ കഴിയില്ല. ഇതൊക്കെ മനസ്സിലാക്കിയത് കൊണ്ടാണ് ഞാൻ ദുര്യോഗം-അവ്യവസ്ഥ-ശക്തി യിൽ എന്റെ ആത്മാവിനെ ഞാൻ ബന്ധിച്ചത്…” ഫ്രെൻ പറഞ്ഞു.

അവന്റെ ഇത്തരത്തിലുള്ള സംസാരം കേട്ട് എനിക്ക് ഫ്രെന്നിന്നിനോട് ചെറുതായി ദേഷ്യം തോന്നി.

“ഫ്രെൻ…” അവനെ ഞാൻ ദേഷ്യത്തില്‍ തന്നെ വിളിച്ചു…

ഉടനെ അവനെന്നെ നോക്കി.

“നിന്റെ ആത്മാവ് നശിക്കുന്ന കാര്യത്തെ കുറിച്ചാണ് നി ഇത്ര നിസ്സാരമായി പറയുന്നത്, ഫ്രെൻ…”

“ഞാൻ നിസ്സാരമായി പറഞ്ഞാലും.. കരഞ്ഞു കൊണ്ട്‌ പറഞ്ഞാലും സത്യം അതുതന്നെയല്ലേ, ഹഷിസ്ത്ര..? ” ഫ്രെൻ ഗൌരവത്തോടെ ചോദിച്ചു.

ഞാൻ അവനെ ദേഷ്യത്തില്‍ തുറിച്ചുനോക്കി.

“അപ്പോ ശില്‍പ്പിയുടെ പക്കലുള്ള ആ വാള്‍…?” അമ്മു സംശയത്തോടെ ചോദിച്ചു.

ഉടനെ ഫ്രെന്നിന്റെ മുഖം വലിഞ്ഞു മുറുകി…. അവന്റെ മുഖത്ത് പെട്ടന്നു ദേഷ്യം പടർന്നു… അവന്‍ ആരെയോ തിരയും പോലെ അന്തരീക്ഷത്തില്‍ കണ്ണോടിച്ചു… പക്ഷേ അവന്റെ ദേഷ്യത്തെ നിയന്ത്രിച്ചു കൊണ്ട് ഒരു നിമിഷം ഫ്രെൻ കണ്ണുംപൂട്ടി നിന്നിട്ട് കണ്ണ് തുറന്നു. അതിനുശേഷമാണ് അവന്‍ അമ്മുവിന്റെ മുഖത്തേക്ക് നോക്കിയത്.

പെട്ടന്നുള്ള അവന്റെ ആ ദേഷ്യത്തിന്‍റെ കാരണം മനസ്സിലാവാതെ ഞങ്ങൾ ആശങ്കയോടെ അവനെ നോക്കി.

“പ്രകൃതി ആദ്യം സൃഷ്ടിച്ചത് ഞാൻ വഹിക്കുന്ന ഈ വാളിനേയാണ്, അമ്മു. എന്റെ വാളിനെ മാത്രമാണ് പ്രകൃതിശക്തി അതിന്റെ ആത്മാവില്‍ ജീവചൈതന്യം ഉള്ള വാളായി സൃഷ്ടിച്ചത്. പിന്നീട് പ്രകൃതി ഘാതകവാളിന്റെ ശക്തിയെ പിരിച്ച് പല ശക്തികള്‍ക്ക് കൊടുത്തിരുന്നു.

ആ ശക്തികളെയാണ് ഞാൻ ദ്രാവക അഗ്നി, സ്വര്‍ണ്ണ വ്യാളി, ക്ഷണകാന്തി പക്ഷി, ഒടുവിലായി പ്രകൃതിയുടെ ആത്മാവിൽ നിന്നും റീനു വിന്റെ വിശിഷ്ട ജീവചൈതന്യം – അങ്ങനെ എല്ലാം തിരികെ നേടിയത്. അതുകൊണ്ടാണ് ഘാതകവാൾ അതിന്റെ പൂര്‍ണത നേടിയതും.. ആ സാഹചര്യത്തിൽ അത് ദൈവഘാതകവാൾ ആയി മാറുകയും ചെയ്തു.

എന്നാൽ ശില്‍പ്പിയുടെ കൈയിലുള്ള വാളിന് ആ വിശിഷ്ട ജീവചൈതന്യം ഇല്ലായിരുന്നു. അതുപോലെ അന്നു ഞാൻ ശില്‍പിയുടെ വാളിനെ സ്മരിച്ചതും അത് എന്റെ കൈയിൽ പ്രത്യക്ഷപ്പെട്ടു എങ്കിലും ആ വാളിൽ എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത എന്തോ നിഗൂഢതകള്‍ മറഞ്ഞിരിക്കുന്ന എന്ന ഒരു തോന്നല്‍ എനിക്കന്നുണ്ടായി.

അത് എന്തുതന്നെയായാലും ആ വാളിന് എന്റെ വാളിന്റെ ജീവചൈതന്യത്തെ സ്വീകരിക്കാന്‍ കഴിയില്ല എന്നത് ഞാൻ മനസ്സിലാക്കുന്നു. ആ വാളിന് ഒരിക്കലും ദൈവഘാതകവാൾ ആവാന്‍ കഴിയില്ല, അമ്മു. ആ കാരണം എന്താണെന്ന് ഇപ്പോൾ എനിക്ക് വ്യക്തമല്ല..

പക്ഷേ ആ വാളിന് എന്തോ പ്രത്യേകതകള്‍ ഉണ്ട്… അത് മനസ്സിലാക്കാൻ വേണ്ടി കുറച്ചു മുന്‍പ് ആ വാളിനെ ഞാൻ സ്മരിച്ചു നോക്കി.. പക്ഷേ ശില്‍പ്പിയുടെ വാൾ എന്നെ നിരാകരിച്ചു. ശില്‍പ്പിയുടെ കൈയിലുള്ള ആ വാള്‍ ശെരിക്കും എന്താണെന്ന് എനിക്ക് പൂര്‍ണമായ രൂപം ഇല്ല..” ഫ്രെൻ പറഞ്ഞു.

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. ?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju ?

      1. Ipo oru cheriooru ashwasam ille?
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….?????

      2. ???
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ ??
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo??

    1. Njanum waiting aanu?

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. ?

Comments are closed.