മാന്ത്രികലോകം 12 [Cyril] 2193

“ഒഷേദ്രസിനെ ഞാൻ നേരിട്ടാൽ, ഒന്നുകില്‍ ഒഷേദ്രസിനെ ഞാൻ നശിപ്പിച്ച് കളയും — അല്ലെങ്കിൽ ഒഷേദ്രസ് എന്നെ നിയന്ത്രിച്ച് അടിമയാക്കി എന്നില്‍ നിന്നും എല്ലാം സ്വായത്തമാക്കിയ ശേഷം എന്റെ ആത്മാവിനെ നശിപ്പിച്ച് കളയും. അങ്ങനെയിരിക്കെ, ഞാൻ വിജയിച്ചാലും തോല്‍വിയേറ്റാലും എന്റെ ആത്മാവിന്റെ നാശം സംഭവിക്കുക തന്നെ ചെയ്യും എന്നതിൽ മാറ്റമില്ല…

പക്ഷേ ‘ദുര്യോഗം-അവ്യവസ്ഥ-ശക്തി’ യിൽ എന്റെ ആത്മാവിന്റെ ബന്ധനം സൃഷ്ടിച്ച എന്നെ നിയന്ത്രിക്കാനും അടിമപ്പെടുത്താനും ഒഷേദ്രസിന് ഇനി ഒരിക്കലും കഴിയില്ല.

എന്റെ ഈ പ്രവര്‍ത്തി കാരണം, ഒഷേദ്രസിനോ… എന്നിലുള്ള ഒഷേദ്രസിന്റെ രക്തത്തിന്റെ ശക്തിക്കോ എന്നെ ഒരിക്കലും നിയന്ത്രിക്കാൻ കഴിയില്ല — എന്നെ അടിമപ്പെടുത്താൻ കഴിയില്ല — റീനസ് എന്ന എന്റെ ദൈവഘാതകവാളിനെ ഒഷേദ്രസിന് സ്വന്തമാക്കാനും കഴിയില്ല… അതുകൊണ്ട് ദൈവങ്ങളെ വധിക്കാനുള്ള മാര്‍ഗവും ഒഷേദ്രസിന്റെ മുന്നില്‍ അടഞ്ഞു കഴിഞ്ഞു…”

അത്രയും പറഞ്ഞ് കഴിഞ്ഞതും ഫ്രെന്നിന്റെ വാളും കവചവും എല്ലാം അപ്രത്യക്ഷമായി. അവന്‍ പഴയ നിലയിലേക്ക് മാറി.

എന്നിട്ട് ചോദ്യ ഭാവത്തില്‍ ഞങ്ങൾ ഓരോരുത്തരുടെയും മുഖത്ത് ഫ്രെൻ നോട്ടം പായിച്ചു. അവസാനം അമ്മയുടെ മുഖത്ത് തറഞ്ഞ് നിന്നു.

അവൻ മെല്ലെ നടന്നുപോയി അമ്മയുടെ തൊട്ടുമുന്നില്‍ നിന്നിട്ട് പുഞ്ചിരിച്ചു. എന്നിട്ട് അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട്‌ ചോദിച്ചു….,,

“ചിലപ്പോ ഒഷേദ്രസ് എന്റെ ആത്മാവിനെ നശിപ്പിക്കും – അല്ലെങ്കിൽ ഞാൻ ഒഷേദ്രസിനെ നശിപ്പിച്ചാലും, അതിന്റെ പാർഷ്യഫലങ്ങളെ അതിജീവിക്കാൻ കഴിയാതെ എന്റെ ആത്മാവും ഒഷേദ്രസിനൊപ്പം നശിക്കും – എന്തുതന്നെയായാലും എന്റെ ആത്മാവ് തീര്‍ച്ചയായും നശിക്കും എന്ന നിലയിലാണ്, അമ്മാ. അപ്പോ പിന്നെ ഒഷേദ്രസ് എന്റെ ആത്മാവിനെ നശിപ്പിച്ചാലും, എന്റെ ആത്മാവ് സ്വയം നശിച്ചാലും, ദുര്യോഗം-അവ്യവസ്ഥ-ശക്തി എന്റെ ആത്മാവിനെ നശിപ്പിച്ചാലും.. എന്ത് വ്യത്യാസമാണ് അതിലുള്ളത്…? എല്ലാ മാര്‍ഗങ്ങളും എന്റെ മരണത്തിലേക്ക് തന്നെയല്ലേ വിരൽ ചൂണ്ടി നില്‍ക്കുന്നത്..?” ഫ്രെൻ ചോദിച്ചു.

“പക്ഷേ ഫ്രെൻ, ഈ അവസാന യുദ്ധം നടക്കും മുന്നേ…ഒഷേദ്രസ് ഉണരും മുന്നേ… ആ ദുര്യോഗം-അവ്യവസ്ഥ-ശക്തി നിന്റെ ആത്മാവിനെ നശിപ്പിച്ചാൽ….?” ജാസർ വിഷമവും സംശയവും കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.

ഉടനെ ഫ്രെൻ അമ്മയില്‍ നിന്നും അടര്‍ന്നു മാറി.. എന്നിട്ട് ജാസർനെ നോക്കി പൊട്ടിച്ചിരിച്ചു.

“അപ്പോഴും എന്തു മാറ്റമാണ് സംഭവിക്കാന്‍ പോകുന്നത്, ജാസർ..?” അവന്‍ ചിരി നിർത്തി ചോദിച്ചു.

ജാസർ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു.

“ആ ശക്തി എന്റെ ആത്മാവിനെ നശിപ്പിച്ചു കഴിഞ്ഞിട്ട് ഞാൻ ആ ശക്തിയില്‍ സൃഷ്ടിച്ചിരുന്നു ബന്ധനത്തെ നിർവീര്യമാക്കിയ ശേഷം ആ ശക്തി അതിന്റെ പാട്ടിന് പോകും. ഞാൻ മരിച്ചാല്‍ എന്റെ വാളും കവചവും എനിക്കൊപ്പം നശിക്കും. അപ്പോഴും ഒഷേദ്രസിന് ദൈവഘാതകവാൾ ലഭിക്കില്ല….

പിന്നേ, ദുര്യോഗം-അവ്യവസ്ഥ-ശക്തി യില്‍ എന്റെ ആത്മാവിനെ ബന്ധിച്ചത് കൊണ്ട്‌, എന്റെ മനസ്സിനെയും, ആത്മാവിനെയും, ചിന്തകളെയും എല്ലാം ഒഷേദ്രസ് എന്നല്ല… പ്രകൃതി ശക്തിക്ക് പോലും നിയന്ത്രിക്കാനും അനുസരിപ്പിക്കാനും അടിമപ്പെടുത്താനും കഴിയില്ല…

എന്തായാലും എന്റെ ആത്മാവ് നശിക്കും. അപ്പോ പിന്നെ കുറച്ചെങ്കിലും നേട്ടം ഉണ്ടാവുന്ന തരത്തിൽ ഞാൻ പ്രവർത്തിച്ചു… എന്റെ ആത്മാവില്‍ ഞാൻ ബന്ധിച്ചിരുന്ന ഒഷേദ്രസിന്റെ ആ ശക്തിയെ മോചിപ്പിച്ച് അതിന് പൂര്‍ണ ശക്തിയും സ്വാതന്ത്ര്യവും കൊടുത്താല്‍ പോലും ആ ശക്തിക്ക്

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. ?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju ?

      1. Ipo oru cheriooru ashwasam ille?
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….?????

      2. ???
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ ??
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo??

    1. Njanum waiting aanu?

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. ?

Comments are closed.