മാന്ത്രികലോകം 12 [Cyril] 2192

ശ്വാസമെടുക്കാൻ പോലും മറന്നാണ് എല്ലാവരും ആ ആത്മാവ് പറഞ്ഞതിനെ കേട്ടു നിന്നത്…

ആത്മാവ് ഫ്രെന്നിനെ തറപ്പിച്ചു നോക്കിക്കൊണ്ട് തുടർന്നു —,

“അത് അങ്ങനെയിരിക്കെ, ദുര്യോഗം-അവ്യവസ്ഥ-ശക്തി യുമായി നി ബന്ധനം സൃഷ്ടിച്ചത് കൊണ്ട് ഒരിക്കലും നിന്റെ ആത്മാവിന് മോചനം ഇല്ല, ഫ്രൻഷെർ… ആ ബന്ധനം സൃഷ്ടിച്ച നിമിഷം തൊട്ടേ ആ ശക്തി നിന്റെ ആത്മാവിന്‍റെ ശക്തിയെ ഭക്ഷിക്കാൻ തുടങ്ങി കഴിഞ്ഞു… ആ ശക്തി നിന്റെ ആത്മാവിനെ പൂർണ്ണമായും നശിപ്പിക്കുക തന്നെ ചെയ്യും… അതിനെ തടയാൻ പ്രകൃതി ശക്തിക്ക് പോലും കഴിയില്ല…”

അവസാനമായി അത്രയും പറഞ്ഞിട്ട് ആ ആത്മാവ് അപ്രത്യക്ഷമായി.

ഉടനെ ദുഃഖത്തിൽ മുങ്ങിയ എല്ലാവരുടെയും നയനങ്ങള്‍ ഫ്രെന്നിന്റെ നേര്‍ക്ക് തിരിഞ്ഞു.

പക്ഷേ ഫ്രെൻ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ നിന്നു…

അവന്റെ ശരീരത്തെ പൊതിഞ്ഞിരുന്ന, ജീവനുള്ള ക്ഷണകാന്തി-കവചം ത്തിന്‍റെ പ്രഭ പെട്ടന്നുയർന്നു… അവന്റെ വാള്‍, റീനു, ഒരു സെക്കന്റ് നേരത്തേക്ക് സൂര്യനേക്കാൾ പ്രകാശിച്ചിട്ട് മങ്ങി.

“ഞാൻ ഫ്രെൻഷർ, ജീവനുള്ള കവചത്തിന്റെയും വാളിന്റെയും ഉടമ…”

ഫ്രെന്നിന്റെ ശബ്ദം പെട്ടന്നു മുഴങ്ങി.

“പ്രകൃതി എന്നെ ജനിപ്പിച്ചു — പക്ഷേ നിഗൂഢമായ നിലയില്‍, എനിക്ക് തന്നെ ഞാൻ ഒരു അജ്ഞാതന്‍ എന്നാ പോലെയാണ് പ്രകൃതി എന്നെ സൃഷ്ടിച്ചത്…,
വിധി എന്ന അജ്ഞാത ശക്തി, ‘ഇതാണ് നിന്റെ നിയോഗം’ എന്നു സ്വയം തീരുമാനിച്ച്, അസാധ്യമായ ഉത്തരവാദിത്വങ്ങളെ എന്റേമേൽ അടിച്ചേല്പിച്ചു…,
പ്രകൃതി ശക്തികളും.. മറ്റു ശക്തികളും — അന്തനായിരുന്ന എന്റെ ആത്മാവിനെ, ആ ശക്തികള്‍ തീരുമാനിച്ച മാര്‍ഗങ്ങളിലൂടെ മാത്രം എന്നെ നയിക്കാന്‍ ശ്രമിച്ചു …”

പ്രകൃതിയെയും.. വിധിയേയും.. എല്ലാ ശക്തികളേയും കുറ്റപ്പെടുത്തുന്ന തരത്തിൽ ഫ്രെന്നിന്റെ ശബ്ദം പിന്നെയും മുഴങ്ങി.

അമ്മ ഉള്‍പ്പെടെ എല്ലാവരും അവനെ മിഴിച്ചു നോക്കിക്കൊണ്ട് ചേതനയറ്റു നിന്നു.

“പക്ഷേ എന്നില്‍ അടിച്ചേല്പിക്കപ്പെട്ട അസാധ്യമായ എന്റെ നിയോഗം — വിജയമോ.. തോൽവിയോ, എന്തുതന്നെയായാലും.. ആ യാത്രയുടെ വിധിയും, നിയമ്മങ്ങളേയും, മാര്‍ഗ്ഗങ്ങളേയും എല്ലാം ഇനി ഞാൻ സ്വയം തീരുമാനിക്കും….. ഇനി ഒരിക്കലും നൂലിൽ കെട്ടിയ പാവ പോലെ ഞാൻ ഒരു ശക്തിക്ക് വേണ്ടിയും ആടില്ല…”

ഞങ്ങളെ തറപ്പിച്ച് നോക്കിക്കൊണ്ട് കുറെ നേരം നിന്നിട്ട് ഫ്രെൻ പെട്ടന്നു പുഞ്ചിരിച്ചു. ഉടനെ അതൊരു പൊട്ടിച്ചിരിയായി മാറി. കൊട്ടാരം പോലും വിറയ്ക്കുന്ന തരത്തിൽ ഫ്രെൻ അട്ടഹസിച്ചു ചിരിച്ചു.

ഞങ്ങൾ എല്ലാവരും അസ്വസ്ഥരായി പരസ്പ്പരം നോക്കി.. എന്നിട്ട് എന്ത് പറയണമെന്നോ.. എന്തു ചെയ്യണമെന്നോ അറിയാതെ അവനെ നോക്കി നിന്നു.

അവസാനം അവന്റെ അട്ടഹസിച്ചുള്ള ചിരിക്ക് ഒരു അവസാനമുണ്ടായി…

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. ?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju ?

      1. Ipo oru cheriooru ashwasam ille?
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….?????

      2. ???
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ ??
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo??

    1. Njanum waiting aanu?

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. ?

Comments are closed.