അത്രയും പറഞ്ഞ് തീര്‍ന്നതും, റീനസ് ആയിരുന്ന ആ ആത്മാവിന്റെ ഉള്ളില്‍ നിന്നും ഒരു സ്വർണ്ണ ജീവജ്യോതി പുറത്തേക്ക് വരികയും, അത് ഘാതകവാളിൽ അലിഞ്ഞു ചേരുകയും ചെയ്തു.
ഉടനെ ഘാതകവാൾ പ്രകാശമയമായി മാറി..
“ഞാൻ റീനസ്…” ഘാതകവാൾ ശാന്തമായി സ്ത്രീ ശബ്ദത്തില്‍ പറഞ്ഞു. “എന്റെ ശബ്ദത്തില്‍ നിന്നും “സ്ത്രീ” എന്നോ “പുരുഷൻ” എന്നോ എങ്ങനെ വേണമെങ്കിലും നിങ്ങള്‍ക്കെന്നെ വ്യാഖ്യാനിക്കാം. പക്ഷേ ഇപ്പൊൾ ഞാൻ ആത്മീയമായി സ്ത്രീത്വം സ്വീകരിച്ചത് കാരണം നിങ്ങളെന്നെ “റീനു” എന്നു അഭിസംബോധന ചെയ്താൽ മതി.. ആത്മീയമായി പുരുഷ്വത്വം സ്വീകരിക്കുമ്പോൾ ഞാൻ “റീനസ്” ആയിരിക്കും.
ഞാൻ, ദൈവഘാതകവാൾ… ഇന്നു മുതൽ “റീനു” എന്നും “റീനസ്” എന്നും ഞാൻ അറിയപ്പെടും.”
ഇപ്പോൾ “റീനു” എന്ന ആ ദൈവഘാതകവാൾ പറഞ്ഞതു കേട്ട് ഞങ്ങൾ എല്ലാവരും അതിനെ മിഴിച്ചു നോക്കി.
അതിന്റെ കുഴൽ പോലത്തെ പിടിയുടെ ഉള്ളില്‍, ക്ഷോഭിച്ച കടല്‍ പോലെ അജ്ഞാത ശക്തികള്‍ മറിഞ്ഞുലഞ്ഞു… ആ ശക്തികളുടെ അദൃശ്യമായ സത്ത ഞങ്ങളെ അശക്തമാക്കാൻ ശ്രമിക്കുന്നത് പോലത്തെ പ്രതീതി ഞങ്ങൾക്കുണ്ടായി…. ചെറിയൊരു ഭയം പോലും ഞങ്ങളുടെ മനസില്‍ നിറയാന്‍ തുടങ്ങി.
അന്നേരമാണ് എല്ലാവരും നോക്കിനില്‍ക്കെ, പ്രകൃതിയുടെ ആ ആത്മാവിന്റെ ശരീരം പൊടിഞ്ഞു പ്രകൃതിയില്‍ ലയിച്ചത്.
ഇപ്പോൾ, ശരീരം ഇല്ലാത്ത സ്വര്‍ണ്ണ തേജസ്സുള്ള ഒരു ആത്മാവാണ് ഫ്രെന്നിന്റെ മുന്നില്‍ നിന്നത്.
അത് അമ്മയുടെ നേര്‍ക്ക് തിരിഞ്ഞു. എന്നിട്ട് അന്തരീക്ഷത്തിലൂടെ ഒഴുകി ചെന്നു അമ്മയുടെ ഉള്ളില്‍ പ്രവേശിച്ചു…
അമ്മ ഒരു പുഞ്ചിരിയോടെ കുറെ നേരം കണ്ണുമടച്ച് നിന്നു.
ആ ആത്മാവ് പിന്നീട് അമ്മയെ വിട്ടകന്നു.
“ഷൈദ്രസ്തൈന്യ…, ഇനി ദൈവങ്ങള്ക്കിടയിലല്ല എന്റെ സ്ഥാനം..” ആ ആത്മാവ് പറഞ്ഞു. “പ്രകൃതിയുടെ ആത്മാവിലേക്ക് തന്നെ തിരിച്ചറിവുള്ള ഞാൻ അലിഞ്ഞ് ചേരും.. പക്ഷേ ഒറ്റപ്പെട്ട ശക്തിയായി എപ്പോഴും ഞാൻ നിലനിൽക്കും.. കാരണം, അപ്പോഴും നശീകരണ ശക്തിയെ പ്രകൃതിയില്‍ ആവശ്യാനുസരണം ക്രമീകരിച്ചു നിലനിര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കും ഞാൻ.”
അത്രയും പറഞ്ഞിട്ട് അത് ഒഴുകി ഫ്രെന്നിന്റെ മുന്നിലെത്തി.
“ഒഷേദ്രസ് ഇപ്പോഴും നിന്നില്‍ നിന്നും വളരെ ശക്തനാണ്, ഫ്രൻഷെർ. ഞാൻ സ്വരൂപിക്കുന്ന നശീകരണ ശക്തിയെ ഞാൻ എല്ലാ ജീവികള്‍ക്ക് ഒരുപോലെ പകര്‍ന്നു കൊടുക്കുന്നുവെങ്കിലും, വെറും നശീകരണ ശക്തിയാൽ സൃഷ്ടിക്കപ്പെട്ട ശക്തികള്‍ക്ക് മാത്രമാണ് അതിന്റെ പൂര്‍ണ ഫലം ലഭിക്കുന്നത് എന്ന സത്യത്തെ നി മനസ്സിലാക്കി കഴിഞ്ഞു.
പിന്നേ എന്റെ ശക്തിക്കും ഒരു പരിധി ഉണ്ട്, ഫ്രൻഷെർ. പണ്ട് മുതലേ ഞാൻ പ്രവർത്തിക്കുന്നതിനേക്കാൾ വേഗത്തിലാണ് പ്രകൃതിയില്‍ നശീകരണ ശക്തി ഉയർന്നു കൊണ്ടിരിക്കുന്നത്.
പ്രകൃതിയുടെ ശക്തിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളും ഞാൻ മനസ്സിലാക്കുന്നു… എല്ലാം ഒഷേദ്രസിന് അനുകൂലമായാണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുക….”
ഇന്ന് ഉണ്ടാകുമോ
Sremikam bro keep wtng
Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️
?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്
???????
ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?
ഇന്ന് രാത്രി വരും ❤
Aru paranju ?
Ipo oru cheriooru ashwasam ille?
Iyalithu ee adutha kalathonnum tharathilado
ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.
Ethil eppol aara author….?????
??
???
ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ് എഴുതേടോ ??
പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല
Njan inte name matua ini ravanan alla disooza ravanan oru sugalla
Bro… engane ayi? any update?
കുറച്ചുകൂടി എഴുതാനുണ്ട് bro.
Me also dears
Cyril broo thirakkokkke kazhinjarnnoo??
Njanum waiting aanu?
ഞാനും ☺️
എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.
Kk broo?
SUPER….
Waiting
Endhokayi bro varanayo
Super…
വായനക്ക് നന്ദി bro ❤️❤️
Njan ee kadha ippo vaazhichaapo prathima stree
Ammuvinod endho paranju frenninte Shakthi poornamalla
Enn. Varum bhaagangalil aa
Karyam parayum enn vishwasikkunnu
ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️
?
❤️❤️