പഴുപ്പിച്ച് ദ്രാവക രൂപത്തിൽ ആക്കിയ സ്വര്‍ണ്ണം പോലെയായി.. അസഹനീയമായ താപം അവനില്‍ നിന്നും വമിക്കാൻ തുടങ്ങി…
ആ താപം താങ്ങാന്‍ കഴിയാതെ ഞങ്ങൾ എല്ലാവരും പെട്ടന്നു പിന്നോട്ട് നീങ്ങി. പാതാള ലോകത്തുള്ള ദ്രാവക അഗ്നിയുടെ ശക്തി അതിജീവിക്കാനുള്ള ശേഷിയുള്ള അമ്മ പോലും അസ്വസ്ഥത പ്രകടിപ്പിച്ചു… പക്ഷേ അമ്മ അവിടെത്തന്നെ നിന്നു.
അവനില്‍ നിന്നും പിന്നെയും ചൂട് വര്‍ധിച്ചു… പെട്ടന്ന് ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ഹാളില്‍ ഉണ്ടായിരുന്ന മാന്ത്രികശക്തി അടങ്ങിയ വലിയ മേശയും ഇരിപ്പിടങ്ങളും എല്ലാം ക്ഷണനേരത്തിൽ മിന്നലേറ്റ കരിയില പോലെ എരിഞ്ഞ് നശിച്ചു പോയി. അതിന്റെ ചാരം പോലും അവശേഷിച്ചില്ല.
എല്ലാവരും അന്ധാളിച്ചു നില്‍ക്കേ, ഒന്നും സംഭവിക്കാത്തത് പോലെ അവന് ഞങ്ങളെ നോക്കി.
“ഞാൻ, പ്രകൃതിയുടെ പുത്രന്..
പ്രകൃതിയുടെ അഗാധമായ മുഴുവന്‍ നിഗൂഢതകളുടെ രഹസ്യങ്ങളെയും ഗ്രഹിക്കാതെ തന്നെ, അതിൽ നിന്നും ശക്തികളെ സ്വീകരിക്കാന്‍ കഴിവുള്ള അൽദീയ യില്‍ ഉത്ഭവിച്ച്, ആദി ദൈവമായ ഷൈദ്രസ്തൈന്യ ക്ക് ജനിച്ച പുത്രന്…”
അവന്റെ വായിൽ നിന്നും ഗര്‍ജ്ജനം പോലെ വാക്കുകൾ ചിതറി.
ഉടനെ ഫ്രെൻ സ്വന്തം കൈകളെ രണ്ടു വശങ്ങളിലായി നീട്ടിയതും അവന്റെ ഉള്ളില്‍ നിന്നും കണ്ണഞ്ചിപ്പിക്കുന്ന രണ്ട് പ്രകാശങ്ങൾ പുറത്തേക്ക് പാഞ്ഞു വന്നു അവന്റെ രണ്ട് തോളിലും പതിച്ചു.
ഞങ്ങൾ അദ്ഭുതത്തോടെ നോക്കി നില്‍ക്കേ മിന്നല്‍ പോലെത്തെ പ്രകാശം കൊണ്ട് സൃഷ്ടിക്കപ്പെട്ട രണ്ട് ചിറകുകള് അവന്റെ ഇരു വശങ്ങളിലും രൂപാന്തരപ്പെട്ടു.. അവന്റെ നെഞ്ചില്‍ പ്രകാശത്തില്‍ തീര്‍ത്ത ക്ഷണകാന്തി പക്ഷിയുടെ ജീവനുള്ള മുഖം തെളിഞ്ഞ് നില്‍ക്കുകയും ചെയ്തു.
അടുത്ത നിമിഷം അവന്റെ ശരീരത്തെ പൊതിഞ്ഞിരുന്ന പച്ചയും-നീലയും-സ്വര്‍ണ്ണ നിറവും കലര്‍ന്ന പ്രഭ അവന്റെ ആ ചിറകുകളിലേക്ക് പടർന്നു പിടിച്ചതും, അവന്റെ ചിറകുകള് തേജോമയമായി മാറി.
ഉടനെ അഞ്ച് മീറ്റർ വീതം നീളമുള്ള അവന്റെ ആ ചിറകുകള് അവന്റെ ശരീരത്തില്‍ അഗ്നി പോലെ പടർന്ന്, അവന്റെ കഴുത്ത് മുതല്‍ താഴോട്ട് പൂര്‍ണമായി പൊതിഞ്ഞ്, കടല്‍ പച്ച നിറത്തിലുള്ള ദ്രാവക അഗ്നിയില്‍ നിന്നും സൃഷ്ടിച്ച രക്ഷാകവചമായി മാറി…
അതിൽ നിന്നും വമിക്കുന്ന താപം ഞങ്ങളെ പോലും ദഹിപ്പിക്കുന്ന തരത്തിൽ ഉയര്‍ന്നു… പക്ഷേ പെട്ടന്നു തന്നെ ഫ്രെന്നിന്റെ ഉള്ളില്‍ നിന്നും ഒരു സ്വര്‍ണ്ണ പ്രഭ അവന്റെ ആ രക്ഷാകവചത്തെ പൊതിഞ്ഞ്, ആ താപത്തെ പുറത്തേക്ക് വ്യാപിക്കുന്നതിൽ നിന്നും തടഞ്ഞു.
“ഞാൻ, ഒഷേദ്രസിന്റെ വെള്ളി ഹൃദയത്തിന് തുല്യമായ, പ്രപഞ്ചത്തില്‍ ആദ്യമായി അതിന്റെ യഥാര്‍ത്ഥ രൂപത്തിലേക്ക് പരിണാമം പ്രാപിച്ച “ക്ഷണകാന്തി” എന്ന ആത്മാവും ജീവനും ഉള്ള, എനിക്കായി നിയോഗിക്കപ്പെട്ട കവചത്തിന്റെ ഉടയോൻ..”
ഫ്രെന്നിന്റെ ഗര്‍ജ്ജനം അവിടമാകെ മുഴങ്ങി… കൊട്ടാരം പോലും ഭൂകമ്പത്തിൽ പെട്ടത് പോലെ ശക്തമായൊന്നു കുലുങ്ങി.
ഫ്രെൻ ഉടനെ അവന്റെ വലത് കൈ മുന്നോട് നീട്ടിയതും…
അവന്റെ കൈയിൽ ഇരുതല മൂര്‍ച്ചയുള്ള വാള് പ്രത്യക്ഷപ്പെട്ടു.
അവന്റെ ശരീരം ചൊരിയുന്ന അതേ പ്രഭ ആ വാളിനും ഉണ്ടായിരുന്നു… ആ വാളിന്റെ കുഴൽ പോലത്തെ പിടിയില്‍ പ്രഭ പരത്തുന്ന, സ്വര്‍ണ്ണ ധൂളികൾ കലര്‍ന്ന തേന്‍ പോലെ കട്ടിയുള്ള രക്തം തിളച്ചുമറിഞ്ഞു കൊണ്ടിരുന്നു…
ഇന്ന് ഉണ്ടാകുമോ
Sremikam bro keep wtng
Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️
?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്
???????
ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?
ഇന്ന് രാത്രി വരും ❤
Aru paranju ?
Ipo oru cheriooru ashwasam ille?
Iyalithu ee adutha kalathonnum tharathilado
ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.
Ethil eppol aara author….?????
??
???
ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ് എഴുതേടോ ??
പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല
Njan inte name matua ini ravanan alla disooza ravanan oru sugalla
Bro… engane ayi? any update?
കുറച്ചുകൂടി എഴുതാനുണ്ട് bro.
Me also dears
Cyril broo thirakkokkke kazhinjarnnoo??
Njanum waiting aanu?
ഞാനും ☺️
എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.
Kk broo?
SUPER….
Waiting
Endhokayi bro varanayo
Super…
വായനക്ക് നന്ദി bro ❤️❤️
Njan ee kadha ippo vaazhichaapo prathima stree
Ammuvinod endho paranju frenninte Shakthi poornamalla
Enn. Varum bhaagangalil aa
Karyam parayum enn vishwasikkunnu
ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️
?
❤️❤️