മാന്ത്രികലോകം 12 [Cyril] 2193

അങ്ങനെയുള്ള ശക്തിയുമായാണ് ഫ്രെൻ ആത്മബന്ധനം സൃഷ്ടിച്ചിരിക്കുകയാണ്. ആ ശക്തിയെ പ്രയോഗിച്ച് മാത്രമേ പ്രകൃതിവിരുദ്ധവിദ്യ യെ മെനഞ്ഞെടുക്കാനും പ്രയോഗിക്കാനും കഴിയൂ.

ഫ്രെൻ അങ്ങനെയാണ് ആ സ്വര്‍ണ്ണ ഹൃദയത്തെ സൃഷ്ടിച്ചത്. ആ സ്വർണ്ണ ഹൃദയത്തെ ഉപയോഗിച്ചാണ് ഒഷേദ്രസിന്റെ സൃഷ്ടികളെ നിസ്സാരമായി നശിപ്പിച്ചു കളയുകയും, മലാഹിയെ ആ അവസ്ഥയില്‍ ആക്കുകയും ചെയ്തത്.

ആ സ്വര്‍ണ്ണ ഹൃദയം അവനെയും നശിപ്പിക്കാന്‍ വേണ്ടി അവന്റെ നിയന്ത്രണത്തിൽ നിന്നും വഴുതി പോകാൻ ശ്രമിക്കുന്നത് ഇവിടേ ഞങ്ങൾ എല്ലാവരും കണ്ടതാണ്….

ഇപ്പോൾ അവന്‍ പ്രയോഗിച്ച ആ ശക്തിയില്‍ നിന്നും രക്ഷപ്പെട്ടു.. പക്ഷേ ഇനിയും അവന്‍ ദുര്യോഗം-അവ്യവസ്ഥ-ശക്തി യില്‍ നിന്നും പ്രകൃതിവിരുദ്ധവിദ്യ കളെ ഉപയോഗിക്കുമ്പോള്‍ അവന്‍ വിചാരിച്ച ഫലം എപ്പോഴും ലഭിക്കണം എന്നില്ല..

അടുത്ത തവണ അവന്‍ സൃഷ്ടിക്കുന്ന ശക്തി, നിമിഷനേരം കൊണ്ട്‌ അവന്റെ നിയന്ത്രണത്തിൽ നിന്നും വഴുതി പോയി അവനെ തന്നെ ആക്രമിച്ച് നൊടിയിടകൊണ്ട് നശിപ്പിക്കാൻ സാധ്യതയേറെയാണ്… അവന്റെ പിടിയില്‍ നിന്നും വഴുതി പോകാൻ കഴിഞ്ഞില്ലെങ്കിൽ പോലും, ആ ശക്തി അവന് എതിരായി പ്രവര്‍ത്തിക്കാനും അവനെ നശിപ്പിക്കാനും സാധ്യത വളരെ കൂടുതലാണ്…

പക്ഷേ ഓരോ പ്രാവശ്യവും അവന്‍ ആ ശക്തിയില്‍ നിന്നും രക്ഷപ്പെട്ടു കൊണ്ടിരുന്നാൽ പോലും.. ആ ശക്തി ഫ്രെന്നിന്റെ ആത്മാവിനെ ഇപ്പോൾ പോലും നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്… അതിൽ നിന്നും അവന് രക്ഷയില്ല…

ഒഷേദ്രസ് ഫ്രെന്നിനെ അടിമയാക്കിയാലും ഇല്ലെങ്കിലും — ഒഷേദ്രസ് നശിച്ചു പോയാലും ഇല്ലെങ്കിലും… ആ ശക്തി ഫ്രെന്നിന്റെ ആത്മാവിനെ നശിപ്പിക്കുക തന്നെ ചെയ്യും…”

അമ്മ പറഞ്ഞത് കേട്ട് ഒരു നിമിഷം എല്ലാവരും സ്തബ്ധരായി നിന്നു… മാന്ത്രികരുടെയും.. ഫെയറികളുടെയും കണ്ണുകൾ ഒരുപോലെ പൊഴിഞ്ഞു.

പക്ഷേ ഫ്രെന്നിന്റെ മുഖത്ത് ദേഷ്യം ഇരച്ചുകയറി… അവന്റെ കണ്ണുകൾക്ക് കാഠിന്യമേറി..

“എന്തിനാണ് ആ ശക്തിയുമായി നി ആത്മ ബന്ധനം സൃഷ്ടിച്ചത്, ഫ്രെൻ?” സാഷ കരച്ചില്‍ അടക്കാൻ കഴിയാതെ ചോദിച്ചു.

അവന്റെ സുഹൃത്തുക്കൾ എല്ലാവരും അവനെ കണ്ണീരോടെ നോക്കി.

ഫെയറികളും ഒഴുകുന്ന കണ്ണുനീര്‍ തുടയ്ക്കാൻ മറന്ന് അവനെ നോക്കി നിന്നു.

പക്ഷേ കരയുന്ന ഞങ്ങൾ എല്ലാവരെയും ഫ്രെൻ പുച്ഛത്തോടെ നോക്കി… അമ്മയുടെയും എന്റെയും പിടിയില്‍ നിന്നും അവന്റെ കൈകളെ അവന്‍ കുടഞ്ഞു മാറ്റി.

ഞങ്ങളുടെ അടുത്ത് നിന്നും… മേശയും, ഇരിപ്പിടങ്ങളുടെയും അടുത്ത് നിന്നുമെല്ലാം മിന്നല്‍പ്പിണര്‍ പോലെ മിന്നിമറഞ്ഞ്, ഹാളിന്റെ ഒഴിഞ്ഞ.. നല്ല വിശാലമായ ഭാഗത്തേക്ക് പ്രത്യക്ഷപ്പെട്ട ശേഷം, ഞങ്ങൾ എല്ലാവരെയും അവന്‍ തീക്ഷ്ണമായി നോക്കി.

ഞങ്ങൾ നോക്കിനില്‍ക്കെ, അവന്റെ ശരീരത്തെ പച്ചയും നീലയും സ്വർണ്ണ നിറവും കലര്‍ന്ന പ്രഭ പൊതിഞ്ഞു… അവന്റെ കൃഷ്ണമണികള്‍ രണ്ടും

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. ?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju ?

      1. Ipo oru cheriooru ashwasam ille?
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….?????

      2. ???
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ ??
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo??

    1. Njanum waiting aanu?

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. ?

Comments are closed.