“എന്തു….!!?”
പെട്ടന്ന് അമ്മ ഉള്‍പ്പെടെ എല്ലാവരും ഒരേ സ്വരത്തില്‍ ഉറക്കെ അലറി. ഫെയറികളും അവന്റെ കൂട്ടുകാരും ഒരുപോലെ ചാടി എഴുനേറ്റ് വിളറിയ മുഖത്തോടെ അവനെ നോക്കി.
പക്ഷേ ഫ്രെൻ ഞങ്ങൾ ആരുടെ മുഖത്തും നോക്കാൻ കൂട്ടാക്കിയില്ല.
“ഫ്രെൻ…..” അമ്മ അവന്റെ മുന്നില്‍ നിന്ന് അലറി.
ആദ്യമായാണ് അമ്മ ഇതുപോലെ അലറുന്നതിനെ ഞാൻ കേള്‍ക്കുന്നത്…
അവന് മെല്ലെ തല ഉയർത്തി നോക്കി.
“കുറച്ച് നേരത്തേക്ക് പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയില്‍ എന്റെ ആത്മാവിനെയും മനസ്സിനെയും പ്രവേശിപ്പിക്കാൻ എനിക്ക് കഴിയും… പക്ഷേ ഊര്‍ജ്ജ ശക്തിയില്‍ ലയിക്കാന്‍ ഒഷേദ്രസ് പോലും ശ്രമിക്കില്ല, ഫ്രെൻ… ഇപ്പോഴും നി ജീവനോടെ ഇരിക്കുന്നത് ഒരു അത്ഭുതസംഭവം ആയി ഞാൻ കരുതുന്നു….”
അത് പറയുമ്പോൾ അമ്മയുടെ ശബ്ദത്തില്‍ വേദന കലര്‍ന്നിരുന്നു.
“നി ഇങ്ങനെ എന്തോ ചെയ്തുവെന്ന് ഞാൻ സംശയിച്ചിരുന്നു, ഫ്രെൻ….” അമ്മ തെല്ലു ദേഷ്യത്തില്‍ പറഞ്ഞു.
“പക്ഷേ ഒഷേദ്രസ് ഒരു പ്രാവശ്യം അങ്ങനെ ചെയ്തിട്ടുണ്ട്…” ഫ്രെൻ മെല്ലെ പറഞ്ഞു. “അങ്ങനെ ചെയ്തവർക്ക് മാത്രമേ എല്ലാ പഞ്ചഭൂതങ്ങളുടേയും സത്തയിൽ അടങ്ങിയിരിക്കുന്ന നിഗൂഢ ശക്തികളെ പൂര്‍ണമായി മനസിലാക്കാനും പഞ്ചഭൂതങ്ങളുടെ സത്തയുടെ ശക്തിയെ പൂര്‍ണമായി സ്വായത്തമാക്കി പ്രയോഗിക്കാനും കഴിയൂ…” ഫ്രെൻ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
“വെറുതെ ഊര്‍ജ്ജ ശക്തിയില്‍ ലയിച്ചു ചേര്‍ന്നാല്‍ മാത്രം നി പറഞ്ഞ ആ ശക്തികളെ എല്ലാം സ്വായത്തമാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ഫ്രെൻ..” അമ്മ കടുപ്പിച്ച് പറഞ്ഞു.
“അമ്മ പറഞ്ഞത് ശെരിയാണ്. ഊര്‍ജ്ജ ശക്തിയില്‍ നമ്മൾ ലയിച്ച് കിടക്കുമ്പോള്‍ സ്വയം മറക്കാനുള്ള പ്രേരണ ഉച്ചസ്ഥായിൽ ആയിരിക്കും… അന്നേരം സ്വന്തം മനസ്സും, ആത്മാവും, സ്വന്തം ശക്തിയും പോലും നമുക്ക് എതിരായി പ്രവർത്തിക്കാൻ കഠിന ശ്രമം നടത്തും. പ്രകൃതിയുടെ പ്രേരണ ശക്തി, പ്രകൃതിയില്‍ ലയിച്ചു കിടക്കുന്ന മറ്റുള്ള ശക്തികളെ സ്വന്തം ശക്തിയായി മാറ്റാനുള്ള ശ്രമം തുടങ്ങും… പക്ഷേ നമ്മുടെ മനഃശക്തിയെ മാത്രം നമ്മില്‍ നിന്നും വഴുതി പോകാതെ കിണഞ്ഞു ശ്രമിച്ച് നിലനിര്‍ത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കണം… അതിൽ പാളിയാല്‍ എല്ലാം അവസാനിക്കും.
അതിനിടക്ക് സ്വന്തം ശക്തിയെ എങ്ങനെയെങ്കിലും നിയന്ത്രിച്ച് പ്രകൃതി ശക്തികൊപ്പം പ്രപഞ്ചമാകെ വ്യാപിപ്പിച്ച് പഞ്ചഭൂതങ്ങളിലും ലയിപ്പിച്ച്, അതിന്റെയൊക്കെ സത്തയിൽ വ്യാപിച്ച് എന്റെ ശക്തിയായി ബന്ധനം സൃഷ്ടിക്കാന്‍ കഴിഞ്ഞാൽ.. ഞാൻ നേരത്തെ പറഞ്ഞത് നിങ്ങള്‍ക്കും സാധ്യമാകും… അങ്ങനെയാണ് ആദ്യത്തെ പ്രാവശ്യം ഊര്‍ജ്ജ ശക്തിയില്‍ ഞാൻ ലയിച്ചപ്പോള്‍ അതെല്ലാം സ്വായത്തമാക്കിയത്…”
ഫ്രെൻ പറഞ്ഞത് കേട്ട് ഞങ്ങളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി… സമ്മര്‍ദ്ദം കാരണം ഹൃദയം പൊട്ടിച്ചിതറി പോകുമെന്ന് വരെ തോന്നി…
ഒരുപാട് നേരത്തേക്ക് എല്ലാവരും മിഴിച്ചു നില്ക്കുക മാത്രമാണ് ചെയ്തത്… അമ്മയുടെ മുഖത്തുള്ള വികാരം എന്തെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.
“അപ്പോ നി ഒന്നിലധികം പ്രാവശ്യം ഊര്‍ജ്ജ ശക്തിയില്‍ ലയിച്ചു എന്നോ…?” ഫെയറികളിൽ ആരോ ഉയർന്ന സ്വരത്തില്‍ ഭീതിയോടെ ചോദിച്ചു.
ഇന്ന് ഉണ്ടാകുമോ
Sremikam bro keep wtng
Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️
?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്
???????
ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?
ഇന്ന് രാത്രി വരും ❤
Aru paranju ?
Ipo oru cheriooru ashwasam ille?
Iyalithu ee adutha kalathonnum tharathilado
ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.
Ethil eppol aara author….?????
??
???
ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ് എഴുതേടോ ??
പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല
Njan inte name matua ini ravanan alla disooza ravanan oru sugalla
Bro… engane ayi? any update?
കുറച്ചുകൂടി എഴുതാനുണ്ട് bro.
Me also dears
Cyril broo thirakkokkke kazhinjarnnoo??
Njanum waiting aanu?
ഞാനും ☺️
എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.
Kk broo?
SUPER….
Waiting
Endhokayi bro varanayo
Super…
വായനക്ക് നന്ദി bro ❤️❤️
Njan ee kadha ippo vaazhichaapo prathima stree
Ammuvinod endho paranju frenninte Shakthi poornamalla
Enn. Varum bhaagangalil aa
Karyam parayum enn vishwasikkunnu
ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️
?
❤️❤️