മാന്ത്രികലോകം 12 [Cyril] 2193

കൊടുക്കുമ്പോഴും ഒഷേദ്രസിന് മാത്രം പ്രയോജനം….അല്ലേ..” ഫ്രേയ ഭീതിയോടെ പറഞ്ഞു.

“അങ്ങനെയാണെങ്കില്‍, പണ്ടു മുതലേ ഇങ്ങനെ സംഭവിച്ചു കൊണ്ടിരിക്കുന്നത് കൊണ്ടാണോ ഒഷേദ്രസ് എപ്പോഴും ശക്തനായി നിലനില്‍ക്കുന്നത്…? അതുകൊണ്ടാണോ ഒഷേദ്രസിന് നിഗൂഢ ശക്തിയില്‍ നിന്നും പെട്ടെന്നുതന്നെ ഉന്നത രഹസ്യങ്ങളുടെ ചുരുളഴിച്ച് തിരിച്ചറിവും ഉയർന്ന ശക്തിയും നേടാൻ കഴിയുന്നത്…?” ജാസർ ചോദിച്ചു.

“അതും ഒരു കാരണം ആവാം… പിന്നേ നിഗൂഢ ശക്തിയില്‍ നിന്നും മനസ്സിലാക്കാൻ ഉയർന്ന ചിന്തയും പരീക്ഷണങ്ങളും ആണ് പ്രധാന കാരണങ്ങൾ, ജാസർ…” ഇത്രയും നേരം മൗനമായിരുന്നു അമ്മ പെട്ടന്ന് പറഞ്ഞു.

എന്നിട്ട് അമ്മ ഫ്രെന്നിനെ കുറേനേരം ചുഴിഞ്ഞു നോക്കി.

അമ്മയുടെ വായിൽ നിന്നും വരാൻ പോകുന്ന ചോദ്യം എന്തായിരിക്കും എന്നറിഞ്ഞ പോലെ ഫ്രെന്നിന്റെ മുഖത്ത് അസ്വസ്ഥത പടർന്നു പിടിച്ചു.

“ഇതൊക്കെ നിനക്കെങ്ങനെ അറിയാം, ഫ്രെൻ…” സംശയത്തോടെ പുരികം ഉയർത്തി കൊണ്ട് അമ്മ ചോദിച്ചു.

“ഒരു തരത്തിൽ റീനസ് എന്റെ പിതാവാണ്… കൂടാതെ റീനസിന്റെ ആത്മാവിന്റെ സത്തയും എന്നില്‍ ഉണ്ട്…” ഫ്രെൻ നിലത്ത് നോക്കി പറഞ്ഞു.

പക്ഷേ ഫ്രെൻ എന്തെല്ലാമോ മറയ്ക്കുന്നു എന്നതിനെ ഫ്രെന്നിന്റെ മുഖത്ത് നോക്കുന്ന ആര്‍ക്കും മനസ്സിലാക്കാൻ കഴിയുമായിരുന്നു.

“നി ഞങ്ങളിൽ നിന്നും എന്തെല്ലാമോ മറയ്ക്കുന്നു, ഫ്രെൻ…” ദനീർ പറഞ്ഞു.

“ഫ്രെൻ…” അമ്മ ദേഷ്യത്തില്‍ വിളിച്ചു.

ഫ്രെൻ നിരസത്തോടെ അമ്മയെ നോക്കി.

“റീനസ് നിന്റെ പിതാവ് പോലെ ആയതുകൊണ്ട് മാത്രം ഒരിക്കലും നിനക്ക് റീനസിനെ കുറിച്ചുള്ള എല്ലാ രഹസ്യങ്ങളെയും മനസ്സിലാക്കാൻ കഴിഞ്ഞുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ഫ്രെൻ… അതുകൂടാതെ പ്രകൃതിയുടെ ഉപബോധ മനസ്സ് പ്രവർത്തിച്ചതും.. പ്രകൃതിയുടെ പണ്ടുള്ള ചിന്തകളെ പോലും നിനക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുന്നു… റീനസിന്റെ ശക്തി നിന്നില്‍ ഉള്ളത് കൊണ്ട്, നിനക്ക് ഇതെല്ലാം അറിയാൻ കഴിഞ്ഞു എന്നതും ഞാൻ വിശ്വസിക്കില്ല… അത് സത്യമല്ല എന്നും എനിക്കറിയാം…” അമ്മ അവനെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.

ഉടനെ തെറ്റ് ചെയ്ത കുഞ്ഞിനെ പോലെ ഫ്രെൻ ആരുടെയും മുഖത്ത് നോക്കാതെ നിന്നു. അവന്റെ അടുത്ത് നിന്നിരുന്ന ദനീർ ഫ്രെന്നിനെ സംശയത്തോടെ നോക്കി.

ഫ്രെൻ ദീര്‍ഘമായി ശ്വാസമെടുത്തു കൊണ്ട് ഞങ്ങളെ നോക്കി.

“റീനസിനെ തടവറയില്‍ നിന്നും മോചിപ്പിക്കുന്ന സമയം, എന്റെ ശക്തി റീനസിന്റെ ആത്മാവിനെ സ്പര്‍ശിച്ചിരുന്നു. അപ്പോൾ എനിക്ക് ഒരുപാട്‌ കാര്യങ്ങളെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു…” അത്രയും പറഞ്ഞിട്ട് ഫ്രെൻ ശങ്കിച്ചു നിന്നു.

ഉടനെ അമ്മ എഴുനേറ്റ് അവന്റെ അടുത്തു പോയി നിന്നിട്ട് ചോദിച്ചു, “എന്നിട്ട്… നി എന്തു ചെയ്തു, ഫ്രെൻ…?”

“എന്നില്‍ മലാഹി സൃഷ്ടിച്ചിരുന്ന ബന്ധനം തകർത്ത്.. ഒഷേദ്രസിന്റെ ആ തടവറയെയും തകര്‍ത്ത ശേഷം എന്റെ മനസ്സിനെയും ആത്മാവിനെയും ഞാൻ പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയിൽ ലയിപ്പിച്ചിരുന്നു—”

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. ?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju ?

      1. Ipo oru cheriooru ashwasam ille?
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….?????

      2. ???
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ ??
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo??

    1. Njanum waiting aanu?

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. ?

Comments are closed.