ഉടനെ ഫ്രെൻ ഉജ്ജ്വലയെ തുറിച്ചു നോക്കി… എന്നിട്ട് സംശയത്തോടെ അവന് അഗ്നിയെ നോക്കി.
“എനിക്ക് പലതും മനസ്സിലാകുന്നുണ്ട്, ഫ്രെൻ. പക്ഷേ ചിലതൊക്കെ നി പറയുന്നത് എനിക്ക് മനസ്സിലാവില്ല… അപ്പോഴൊക്കെ എനിക്ക് ജാസറിന്റെ എന്തെങ്കിലും എല്ലാം കടിച്ചു പറിക്കാൻ തോന്നും…” അഗ്നി നിഷ്കളങ്കമായ മുഖഭാവത്തോടെ പറഞ്ഞു.
ജാസർ പെട്ടന്നു അസ്വസ്ഥനായി ഒന്ന് ഇളകിയിരുന്നു. എന്നിട്ട് ദയനീയമായി അഗ്നിയെ നോക്കി.
“അഗ്നി…” അഗ്നിയെ കുറ്റപ്പെടുത്തുന്നത് പോലെ അമ്മയുടെ ശബ്ദം ചെറുതായി ഉയർന്നു. പക്ഷേ അമ്മ ഒരു പുഞ്ചിരിയെ മറയ്ക്കാൻ ശ്രമിക്കുന്നത് പോലെയും എനിക്ക് തോന്നി.
“രാജ്ഞി, എനിക്ക് ജാസറിനെ ബർഗർ ന്റെ അത്രയും ഇഷ്ട്ടമാണ്. അതുകൊണ്ടാവാം അവനെ മാത്രം എനിക്ക് കടിച്ച് നോക്കാൻ തോന്നുന്നത്. പക്ഷേ തല്ക്കാലം ജാസറിനെ കുടിക്കാനുള്ള എന്റെ ത്വര ഞാൻ എങ്ങനെയെങ്കിലും അകറ്റി നിര്‍ത്താന്‍ ശ്രമിക്കാം…” നിരാശയോടെ പറഞ്ഞിട്ട് അഗ്നി ഫ്രെന്നിനെ നോക്കി.
വിളറി വെളുത്ത മുഖവുമായി പ്രതിമ കണക്കെ സ്തംഭിപ്പിച്ചിരിക്കുന്ന ജാസറിനെ എല്ലാവരും പാളി നോക്കി.
“അപ്പോ നി പറഞ്ഞു വന്നത്…?” സിദ്ധാര്‍ത്ഥ് പെട്ടന്ന് ഫ്രെന്നിനോട് ചോദിച്ചു.
അതോടെ എല്ലാവരുടെയും ശ്രദ്ധ ഫ്രെന്നിന്റെ മേലായി.
ഫ്രെൻ രണ്ട് ചെന്നായ്ക്കളേയും ഇരുത്തിയൊന്നു നോക്കിയ ശേഷം തലയാട്ടി കൊണ്ട് ശ്വാസം ആഞ്ഞെടുത്തു… എന്നിട്ട് കുറച്ച് നേരം അവന് തലയും കുനിച്ച് എന്തോ ആലോചിച്ചിരുന്നു.
എങ്ങനെ ലഘൂകരിച്ച് പറയാം എന്നായിരിക്കും അവന് ചിന്തിക്കുന്നത്. എന്നെയും അറിയാതെ ഒരു ചെറിയ പുഞ്ചിരി എന്റെ ചുണ്ടില്‍ വിരിഞ്ഞു.
പെട്ടന്ന് ഫ്രെൻ തല ഉയർത്തി ആദ്യം അഗ്നി ചെന്നായ്ക്കളെ തുറിച്ചു നോക്കി.
“പത്തു മീറ്റർ അകലെ നിന്ന് ജാസർ നിന്നെ കല്ലെറിഞ്ഞു എന്നിരിക്കട്ടെ… എന്നിട്ട് അത്രയും ശക്തി മാത്രം പ്രയോഗിച്ചു തന്നെ ജാസർ ഒരു കിലോമീറ്റർ അകലെ നിന്ന് കല്ലെറിഞ്ഞു എന്നും ഇരിക്കട്ടെ — അപ്പോ ആ രണ്ട് ഏറിന്റെ വിത്യാസവും ഫലവും എന്തായിരിക്കും അഗ്നി..?” ഫ്രെൻ ചോദിച്ചു.
“അത് രണ്ടിന്റെയും ഫലം ഒന്നു തന്നെയായിരിക്കും, ഫ്രെൻ… എന്നെ കല്ലെറിഞ്ഞാൽ ജാസറിന്റെ മുന്നിലുള്ള വാല് കടിച്ചുപറിച്ച് പുതുമയുള്ള ബർഗർ ഉണ്ടാക്കി ഞാൻ കഴിക്കും…” ജാസറിന്റെ തുടയിൽ തുറിച്ചുനോക്കി കൊണ്ട് അഗ്നി ദേഷ്യത്തില്‍ മുരണ്ടു.
“ബർഗർ-ബൻ ഇന്റെ ഷേപ്പിലുള്ള അവന്റെ പിന് ഭാഗം ഞാൻ കടിച്ചെടുക്കും…” ഉജ്ജ്വല സന്തോഷത്തോടെ മുരണ്ടു.
പഴയ നിലയിലേക്ക് മാറിയിരുന്നു ജാസറിന്റെ മുഖം പിന്നെയും വിളറി.. അവനെ ചുറ്റിലും പെട്ടന്ന് ഒരു സംരക്ഷണ വലയം പ്രത്യക്ഷപ്പെട്ടു… ആരൊക്കെയോ അടക്കിപ്പിടിച്ച് ചിരിക്കുന്നതും കേട്ടു.
ക്ഷമ നശിച്ചത് പോലെ ഫ്രെൻ മെല്ലെ എഴുനേറ്റ് നിന്നിട്ട് അഗ്നിയെ തുറിച്ചു നോക്കി. അവന്റെ കൃഷ്ണമണികൾ സ്വർണ്ണ നിറമായി മാറി തിളങ്ങി… അവനില്‍ നിന്നും ഉഷ്ണം പുറത്തേക്ക് വ്യാപിച്ച് മെല്ലെ വര്‍ദ്ധിക്കാന്‍
ഇന്ന് ഉണ്ടാകുമോ
Sremikam bro keep wtng
Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️
?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്
???????
ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?
ഇന്ന് രാത്രി വരും ❤
Aru paranju ?
Ipo oru cheriooru ashwasam ille?
Iyalithu ee adutha kalathonnum tharathilado
ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.
Ethil eppol aara author….?????
??
???
ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ് എഴുതേടോ ??
പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല
Njan inte name matua ini ravanan alla disooza ravanan oru sugalla
Bro… engane ayi? any update?
കുറച്ചുകൂടി എഴുതാനുണ്ട് bro.
Me also dears
Cyril broo thirakkokkke kazhinjarnnoo??
Njanum waiting aanu?
ഞാനും ☺️
എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.
Kk broo?
SUPER….
Waiting
Endhokayi bro varanayo
Super…
വായനക്ക് നന്ദി bro ❤️❤️
Njan ee kadha ippo vaazhichaapo prathima stree
Ammuvinod endho paranju frenninte Shakthi poornamalla
Enn. Varum bhaagangalil aa
Karyam parayum enn vishwasikkunnu
ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️
?
❤️❤️