“അമ്മ പറഞ്ഞത് പോലെ ഒഷേദ്രസ് സൃഷ്ടിച്ചിരുന്ന ഒരു ശക്തി ഒഷേദ്രസിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നുണ്ട്… പക്ഷേ അമ്മ കരുതുന്നത് പോലെ ആ ശക്തി ആരുടെയും ആക്രമണ ശക്തിയെ തടയുകയല്ല ചെയ്തത്….”
“പിന്നേ…! തടയാതെ പിന്നേ എന്താണ് ചെയ്തത്…? എന്താണ് ആ ശക്തി..?” ഹവേല്യ തിടുക്കത്തില്‍ ചോദിച്ചു.
“അതൊരു അദൃശ്യമായ മാന്ത്രിക സംരക്ഷണവലയം ആണ്. ആ വലയത്തിന് സമയത്തെ നിയന്ത്രിക്കാൻ കഴിയും. അങ്ങനെയൊരു അദൃശ്യമായ സംരക്ഷണ വലയ ശക്തിയാണ് ഒഷേദ്രസിനെ നിത്യമായി പൊതിഞ്ഞിരിക്കുന്നത്… ആ ശക്തി കാരണമാണ് ഒഷേദ്രസിന് എതിരായി പ്രയോഗിക്കപ്പെടുന്ന ആക്രമണ ശക്തികളുടെ വീര്യം പകുതിയോളം എങ്കിലും ലഘൂകരിക്കപ്പെടുന്നത്..” ഫ്രെൻ പറഞ്ഞു.
അവന് പറഞ്ഞ കാര്യത്തിൽ നിന്നും ആ വലയത്തിന്റ്റെ സവിശേഷതയെ കുറിച്ച് കൂടുതലൊന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. മറ്റുള്ളവര്‍ക്ക് മനസ്സിലായോ എന്നറിയാന്‍ ഞാൻ എല്ലാവരെയും നോക്കി.
അമ്മ ഒഴികെ മറ്റുള്ളവർ എന്നെപോലെ മുഖം ചുളിച്ചു ഇരിക്കുന്നതാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.
എന്തോ തിരിച്ചറിവ് പെട്ടന്ന് ലഭിച്ചത് പോലെ അമ്മയുടെ മുഖം പ്രകാശിച്ചു.
“ആ വലയത്തിന് എന്തു ചെയ്യാൻ കഴിയും, ഫ്രെൻ…?” ഈഫിയ ആകാംഷയോടെ ചോദിച്ചു.
“ഏവര്‍ക്കും അറിയാം, നമ്മൾ പ്രയോഗിക്കുന്ന എല്ലാത്തരം ആക്രമണ ശക്തിക്കും സമയവുമായി ബന്ധമുണ്ടെന്നത്…. ആക്രമണ ശക്തിയുടെ വീര്യത്തിന്റെ നിലനില്‍പ്പ് സമയവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു പ്രധാന ഘടകമാണ്..”
ഫ്രെൻ പറഞ്ഞത് കേട്ട് ഞാൻ അവനെ മിഴിച്ചു നോക്കി. അതൊരു പുതിയ അറിവായിരുന്നു… ചിന്തിച്ച് തിരിച്ചറിവ് നേടുന്നതിൽ ഫെയറികൾ എപ്പോഴും മുന്‍ നിരയില്‍ ആണ്.. പക്ഷേ ഫ്രെൻ പറയുന്ന ഒട്ടുമിക്ക കാര്യങ്ങളും ഞങ്ങൾക്ക് പുതിയ അറിവാണ്.
ഇനി എനിക്ക് മാത്രമാണോ അങ്ങനെ എന്നറിയാന്‍ ഞാൻ മറ്റുള്ളവരെ വീക്ഷിച്ചു… അമ്മ ഉള്‍പ്പടെ എല്ലാവരും അവനെ മിഴിച്ചു നോക്കുന്നതാണ് കണ്ടത്.
സത്യത്തിൽ ഞങ്ങളുടെ പ്രതികരണം കണ്ടിട്ട് ഫ്രെൻ അവന്റെ നെറ്റി ഉഴിയുന്നത് കണ്ടപ്പോൾ എനിക്ക് ചിരിക്കാന്‍ തോന്നി.
അമ്മു എന്തോ ആലോചിച്ച് ചെറുതായി പുഞ്ചിരിക്കുന്നത് ഞാൻ കണ്ടു.
“ആക്രമണ ശക്തിക്കും… സമയവും തമ്മില്‍ എന്തു ബന്ധമാണ് ഉള്ളതു, ഫ്രെൻ..” അഖില്‍ തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു.
ഫ്രെൻ എന്തോ പറയാൻ തുടങ്ങിയതും….
“ലളിതമാക്കി പറഞ്ഞാല്‍ നല്ലത്, ഫ്രെൻ..” ഉജ്ജ്വല മുഖത്ത് ദയനീയ ഭാവം വരുത്തിക്കൊണ്ട് അവനോട് പറഞ്ഞു. “നി പറയുന്നു കാര്യങ്ങൾ പലതും എനിക്ക് മനസ്സിലാവുന്നില്ല… എനിക്ക് മനസ്സിലാവാത്ത നിന്റെ ഓരോ വാക്കും, എന്റെ വാലിൽ കിട്ടുന്ന ഓരോ പ്രഹരം പോലെയാണ് എനിക്ക് അനുഭവപ്പെടാറുള്ളത്… എന്റെ വാലിന് ഏൽക്കുന്ന പ്രഹരങ്ങൾ – എന്റെ അഭിമാനതിന് ഏൽക്കുന്ന ക്ഷതം ആണ്, ഫ്രെൻ. ഇങ്ങനെയുള്ള കാര്യങ്ങൾ നി സംസാരിക്കുമ്പോള്‍ എനിക്ക് കരയാന്‍ തോന്നും…”
ഇന്ന് ഉണ്ടാകുമോ
Sremikam bro keep wtng
Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️
?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്
???????
ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?
ഇന്ന് രാത്രി വരും ❤
Aru paranju ?
Ipo oru cheriooru ashwasam ille?
Iyalithu ee adutha kalathonnum tharathilado
ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.
Ethil eppol aara author….?????
??
???
ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ് എഴുതേടോ ??
പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല
Njan inte name matua ini ravanan alla disooza ravanan oru sugalla
Bro… engane ayi? any update?
കുറച്ചുകൂടി എഴുതാനുണ്ട് bro.
Me also dears
Cyril broo thirakkokkke kazhinjarnnoo??
Njanum waiting aanu?
ഞാനും ☺️
എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.
Kk broo?
SUPER….
Waiting
Endhokayi bro varanayo
Super…
വായനക്ക് നന്ദി bro ❤️❤️
Njan ee kadha ippo vaazhichaapo prathima stree
Ammuvinod endho paranju frenninte Shakthi poornamalla
Enn. Varum bhaagangalil aa
Karyam parayum enn vishwasikkunnu
ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️
?
❤️❤️