മാന്ത്രികലോകം 12 [Cyril] 2193

പ്രധാനമായ നിയന്ത്രണം… റീനസ് നേരിട്ട് ആരെ ആക്രമിച്ചാലും, റീനസ് പ്രയോഗിച്ച ശക്തി അവരുടെ സ്വഭാവമുള്ള ശക്തിയായി മാറി അവരെ ശക്തിപ്പെടുത്തുക മാത്രം ചെയ്യും എന്നതാണ് സത്യം.

പക്ഷേ മറ്റുള്ള ശക്തികള്‍ക്ക് റീനസിന്റെ ആത്മാവില്‍ പ്രവേശിക്കാന്‍ കഴിഞ്ഞാൽ, റീനസിനെ നിയന്ത്രിക്കാൻ കഴിയും… റീനസിന്റെ ശക്തിയെ ചെറുതായി ഉപയോഗിക്കാനും കഴിയും.

അങ്ങനെ, റീനസ് കണ്ടെത്തിയ മാര്‍ഗ്ഗമാണ് കൈറോണിനിന്റെ ആത്മ ശക്തിയില്‍ നിന്നും സഹവര്‍ത്തിത്വവും നേടുന്നതും.. കൈറോൺന്റെ ശക്തിയില്‍ നിന്നും സൃഷ്ടിച്ച അവതാറിനെ അവശ്യ നേരങ്ങളില്‍ താല്‍ക്കാലികമായി തന്റെ മനസില്‍ ശക്തിയായി സ്വീകരിക്കുക എന്നതും — അങ്ങനെ ആ അവതാറിന് റീനസിന്റെ ശക്തിയില്‍ പടര്‍ന്ന് റീനസിന്റെ ശക്തിയെ റീനസിലൂടെ പ്രയോഗിക്കുക എന്നത്.

പക്ഷേ അപ്പോഴും ഉണ്ടായി മറ്റൊരു പ്രശ്‌നം… ഞാൻ നേരത്തെ പറഞ്ഞ ആ സങ്കീര്‍ണമായ പ്രശ്നങ്ങൾ…

കൈറോൺന്റെ അവതാറിന് റീനസിന്റെ ശക്തിയെ ചെറിയ അളവില്‍ പ്രയോഗിക്കാൻ കഴിഞ്ഞെങ്കിലും.. ഫലം പഴയത് തന്നെയായിരുന്നു — റീനസിന്റെ ശക്തിയെ ആ അവതാർ റീനസിലൂടെ പ്രയോഗിച്ചിട്ടും ആ ആക്രമണം പഴയത് പോലെ വെറും ദാനമായി തന്നെയാണ് മാറിയത്…

അവസാനം കൈറോൺന്റെ അവതാർ മറ്റൊരു പരീക്ഷണം നടത്തി നോക്കി — കൈറോൺന്റെ ശക്തിയെയും റീനസിന്റെ ശക്തിയെയും ഒരുപോലെ ഉപയോഗിച്ച് ശത്രുക്കൾക്ക് നേരെ പ്രയോഗിച്ച് നോക്കി…

പക്ഷേ പ്രകൃതിയുടെ നിയമ വിധിയെയും.. നിയന്ത്രണത്തേയും മറികടക്കാന്‍ അവരുടെ ശക്തിക്ക് കഴിഞ്ഞില്ല… അവസാനം പരീക്ഷണങ്ങളിലൂടെ അവർ ഒറ്റ മാര്‍ഗം മാത്രമാണ് കണ്ടെത്തിയത്…

റീനസിൽ നിന്നും ശക്തിയെ ഒരു വ്യക്തിയുടെ മേല്‍ പ്രയോഗിക്കുമ്പോൾ, ആ ശക്തി ആ വ്യക്തിയുടെ ശക്തിയുടെ സ്വഭാവം ഉള്ളതായി മാറുന്നതിനു, ഒരു സെക്കന്‍റിന്‍റെ ഇരുനൂറിൽ—ഒന്ന് സമയം ആണ് വേണ്ടി വരുന്നത് എന്നതിനെ കണ്ടുപിടിച്ചു…

അപ്പോൾ അതിനേക്കാള്‍ വേഗത്തിൽ പ്രവര്‍ത്തിക്കുക എന്നത് ആദ്യ ഘട്ടം. പിന്നെ കൈറോൺന്റെ അവതാർ റീനസിലൂടെ അല്ലാതെ, റീനസിന്റെ ശക്തിയെ സ്വയം പ്രയോഗിച്ചാൽ മാത്രമേ, റീനസിന്റെ ശക്തിയെ ഉപയോഗിച്ച് ഫലപ്രദമായി ആക്രമിക്കാൻ കഴിയൂ എന്നിവർ കണ്ടെത്തി.

അങ്ങനെയാണ് കുറഞ്ഞ ശക്തിയുള്ള ദൈവങ്ങളെ റീനസിന്റെ ശക്തിയെ പ്രയോഗിച്ച് കൈറോൺന്റെ അവതാർ ആക്രമിച്ച് നിഷ്‌ക്രിയമാക്കിയത്.

പക്ഷേ അതേ രീതിയില്‍ ഒഷേദ്രസിന്റെ നേര്‍ക്ക് ആക്രമണം നടത്തിയപ്പോൾ ഫലം ഉണ്ടായില്ല… അതിന്റെ കാരണം ഈ നിമിഷം വരെ റീനസിനും കൈറോണും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുമില്ല…”

അത്രയും പറഞ്ഞ ശേഷം ഫ്രെൻ ഞങ്ങൾ ഓരോരുത്തരെയും നോക്കി.

“പക്ഷേ, നിനക്ക് ആ കാരണം എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു എന്നാണോ നി പറഞ്ഞു വരുന്നത്, ഫ്രെൻ..? ഹവേല്യ ചോദിച്ചു.

“ഒഷേദ്രസിനെ ഞങ്ങൾ ആക്രമിച്ചിട്ടുള്ളപ്പോഴെല്ലാം ഒഷേദ്രസിന്റെ എന്തോ ശക്തി ഞങ്ങളുടെ ശക്തിയെ തടയുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്… പക്ഷേ അത് എന്താണെന്ന് മനസിലാക്കാന്‍ എനിക്കും കഴിഞ്ഞിട്ടില്ല……” അമ്മ ആലോചനയുടെ പറഞ്ഞു.

“നി എന്താണ് മനസ്സിലാക്കിയത്, ഫ്രെൻ…?” റഫാദി എന്ന പേരുള്ള, അമ്മയുടെ ഉപദേഷ്ടാക്കളിൽ ഒരു പുരുഷ ഫെയറി ചോദിച്ചു.

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. ?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju ?

      1. Ipo oru cheriooru ashwasam ille?
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….?????

      2. ???
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ ??
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo??

    1. Njanum waiting aanu?

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. ?

Comments are closed.