മാന്ത്രികലോകം 12 [Cyril] 2193

പിന്നീട് കീസിം ദയാക്കും ഹിഷേനിയും നിന്റെ പാരമ്പര്യത്തിന്റെ തുടക്കം കുറിച്ചു… അങ്ങനെ ആയിരക്കണക്കിന് വർഷങ്ങൾ കടന്ന് പോയി… പിന്നീടാർക്കും കീസിം ദയാകക്കിൽ നിന്നും ആ ശക്തിയെ, പാരമ്പര്യമായി ആര്‍ക്കും ലഭിച്ചിരുന്നില്ല… നി ഒഴികെ.

നിന്റെ ആത്മാവിന് മാത്രമാണ് ആദ്യവും അവസാനമായി ഒഷേദ്രസിന്റെ ആ നന്മയുടെ ശക്തിയുടെ നേരിയ അംശം പടർന്നു കിട്ടിയത് അമ്മു — അതുപോലെ സിദ്ധാര്‍ത്ഥിന് മാത്രമാണ് ഒഷേദ്രസിന്റെ പരിണാമം പ്രാപിച്ച നശീകരണ ശക്തിയുടെ അംശം ലഭിച്ചത്.

ഇനി, ഒഷേദ്രസിന്റെ നന്മയുടെ ശക്തിയും, ഒഷേദ്രസിന്റെ നശീകരണ ശക്തിയും നിന്റെ ആത്മാവിലും ഹൃദയത്തിലും ലയിക്കണം. അങ്ങനെ രണ്ട് ശക്തികളും ലയിച്ച് തുല്യത പ്രാപിച്ച ശേഷം ആ ശക്തികള്‍ പരിവര്‍ത്തിക്കും. ആ പരിവര്‍ത്തിച്ച ശക്തി നിന്നില്‍ വ്യാപിക്കണം. എന്നാല്‍ മാത്രമേ എന്നെ  മനസിലാക്കാന്‍ നി തുടങ്ങുകയുള്ളു… അതനുസരിച്ച് മാത്രമേ എന്റെ ശക്തിയെ നിനക്ക് പ്രയോഗിക്കാനും, എന്നെ പൂര്‍ണമായി മനസ്സിലാക്കിയാല്‍ എന്നെ പൂര്‍ണമായി നിയന്ത്രിക്കാനും നിനക്ക് കഴിയുകയുള്ളു, അമ്മു.

പിന്നേ, ആ നന്മയുടെ ശക്തിയെ നിനക്ക് മുഴുവനായി ലഭിക്കാത്തത് കൊണ്ട്‌ ഒഷേദ്രസിന് ചെറുതായി നിന്നെ സ്വാധീനിക്കാന്‍ കഴിയും… പക്ഷേ ശ്രമിച്ചാൽ നിനക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയും.

കൂടാതെ, ഫ്രെന്നിന്റെ ഉള്ളില്‍ ഒരു അന്യ ശക്തിയായിട്ടായിരുന്നു ഒഷേദ്രസ് തന്റെ രക്തത്തെ നല്‍കി നിയന്ത്രിക്കാൻ ശ്രമിച്ചത്.
പക്ഷേ നിന്റെയും സിദ്ധാര്‍ത്ഥിന്റെ ഉള്ളിലും ഒഷേദ്രസിന്റെ ശക്തി അന്യ ശക്തി എന്നുപറയാന്‍ കഴിയില്ല… നിങ്ങൾ രണ്ട് പേരും ഒഷേദ്രസിന്റെ പാരമ്പര്യം എന്നുവേണം പറയാൻ. അതുകൊണ്ട്‌ നിങ്ങൾ നേരിട്ട് ഒഷേദ്രസിനെ എതിര്‍ക്കുന്ന സാഹചര്യത്തിൽ മാത്രമേ ഒഷേദ്രസ് നിങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുകയോ… നിങ്ങള്‍ക്ക് എതിരായി പ്രവർത്തിക്കാൻ ശ്രമിക്കുകയോ ചെയ്യുകയുള്ളു…

പക്ഷേ ഒഷേദ്രസ് നിന്നോട് മാത്രം അത്ര നിസ്സാരമായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കില്ല, അമ്മു — കാരണം, ഒഷേദ്രസ് ഭയന്ന് തള്ളി കളഞ്ഞ ഒഷേദ്രസിന്റെ നന്മയുടെ ആ ശക്തിയുടെ അംശമാണ് ഇപ്പോൾ നിന്നില്‍ ഉള്ളതു. ഒഷേദ്രസിന്റെ ഏതെങ്കിലും നശീകരണ ശക്തി നിന്റെ ശക്തിയെ സ്പര്‍ശിച്ചാൽ പോലും നിന്നിലുള്ള ഒഷേദ്രസിന്റെ ആ നന്മയുടെ ശക്തി, ഒഷേദ്രസിന്റെ ശക്തിയെ സ്വാധീനിക്കാനും… ഒരുപക്ഷേ ഒഷേദ്രസിൽ വര്‍ദ്ധിക്കാനും ശ്രമിക്കും. അതുകൊണ്ട്‌ ഒഷേദ്രസ് എപ്പോഴും നിന്നില്‍ നിന്നും അകന്ന് നിൽക്കാൻ മാത്രമേ ശ്രമിക്കൂ. പക്ഷേ മറ്റൊരു നിവര്‍ത്തിയും ഇല്ലാതെ വന്നാല്‍ ഒഷേദ്രസ് നിന്നെ നശിപ്പിച്ച് കളയാന്‍ ശ്രമിക്കും എന്നും മറക്കരുത്.’

പേടിയോടെ കഠാര പറയുന്നത് ഞാൻ കേട്ടുകൊണ്ടിരുന്നു.

‘അതെല്ലാം പോട്ടെ..’ ഞാൻ പെട്ടന്ന് പറഞ്ഞു. ‘നിന്നെ ഞാൻ എന്തിനു വേണ്ടിയാണ് പൂര്‍ണമായി നിയന്ത്രിക്കണം എന്നു നി കരുതുന്നത്, വംസന…?’ എന്റെ സംശയം ഞാൻ ചോദിച്ചു.

പക്ഷേ വംസന എനിക്ക് മറുപടി തന്നില്ല…

സിദ്ധാര്‍ത്ഥ് എനിക്ക് അവനില്‍ നിന്നും ഒഷേദ്രസിന്റെ ആ നശീകരണ ശക്തിയെ നല്‍കിയ ശേഷം നടന്ന സംഭവങ്ങളെ ഞാൻ ഓര്‍ത്തു നോക്കി.

സിദ്ധാര്‍ത്ഥിൽ നിന്നും ശക്തി ലഭിച്ച ഉടനെ എന്റെ ശക്തി പരിവര്‍ത്തിച്ചത് ഞാൻ അപ്പോൾ തന്നെ അറിഞ്ഞിരുന്നു…

വംസന പറഞ്ഞത് പോലെതന്നെ എന്നില്‍ എല്ലാ മാറ്റങ്ങളും സംഭവിച്ചു.

പക്ഷേ, വംസന പറയാത്ത ഒരു കാര്യവും സംഭവിച്ചു. എന്തുകൊണ്ടോ ഫ്രെന്നിന്റെ രൂപം ഒരു നിമിഷത്തെക്ക് എന്റെ മനസില്‍ തെളിഞ്ഞ് നിന്നിട്ട് മറയുകയും ചെയ്തിരുന്നു.

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. ?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju ?

      1. Ipo oru cheriooru ashwasam ille?
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….?????

      2. ???
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ ??
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo??

    1. Njanum waiting aanu?

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. ?

Comments are closed.