“ശെരിയാണ് ജാസർ, ഇപ്പോൾ നമ്മൾ അറിയുന്ന ‘റീനസ്’, നാമം ഇല്ലാത്ത ഒരു ആത്മാവായിരുന്നു. പക്ഷേ ആ ആത്മാവിന് മറ്റേതെങ്കിലും ശക്തിയുടെ പ്രേരണ തുണയായി ഇല്ലാതെ ആരെയും ആക്രമിക്കാൻ കഴിയില്ലായിരുന്നു.
അങ്ങനെ ആ ആത്മാവിന് ശേഷം, പ്രകൃതി സൃഷ്ടിച്ചത് — ഒരു ആത്മാവിന്റെ ഉള്ളില്‍ തന്നെ ശക്തിയേറിയ ജീവചൈതന്യം ഉള്ള ഒരു ആയുധം ആയിരുന്നു. ആ ജീവചൈതന്യത്തിന് പ്രകൃതി നല്‍കിയ പേരാണ് ‘റീനസ്’.
എന്നാല്‍ ആത്മാവിന്റെ ഉള്ളില്‍ തന്നെ ജീവചൈതന്യത്തെ സൃഷ്ടിച്ചത് കൊണ്ട് ആ ആയുധത്തിന്റെ ശക്തി അത്യുന്നതമായിരുന്നു … അതുപോലെ ഈ ആയുധം അത്യുന്നത അപകടകാരിയായ ശക്തിയാണെന്ന് പ്രകൃതിയുടെ ഉപബോധമനസ്സ് അറിഞ്ഞു… അതുകൊണ്ട് പ്രകൃതിയുടെ ഉപബോധമനസ്സിന്റെ പ്രേരണയാൽ പ്രകൃതി പിന്നെയും സൃഷ്ടിക്കാന്‍ തുടങ്ങി.
എന്നിട്ട് പ്രകൃതി ആ ആയുധത്തിന്റെ ശക്തി ഭാഗങ്ങളെ പിരിച്ച് പല സൃഷ്ടികളിലായി നിക്ഷേപിച്ചു. പ്രകൃതിയില്‍ നിന്നും വന്ന ആ ആത്മാവിൽ, ആയുധത്തിന്റെ ജീവചൈതന്യത്തെ പ്രകൃതി നിക്ഷേപിച്ചു. അങ്ങനെയാണ് ആ ആത്മാവ് നമ്മുടെ ഈ റീനസ് ആയത്…”
ഞങ്ങൾ എല്ലാവരും അന്ധാളിപ്പോടെ ഫ്രെൻ പറയുന്നതും കേട്ടിരുന്നു…
“അതിനുശേഷവും പ്രകൃതി പലതും സൃഷ്ടിച്ചും.. നശിപ്പിച്ചും.. മറ്റ് ചില സൃഷ്ടികളെ അവഗണിച്ചും കാലങ്ങള്‍ കടത്തി കൊണ്ടിരുന്നു — അതാണ് ആദ്യകാലഘട്ടം.
പിന്നെയാണ് തിരിച്ചറിവ് എന്ന ശക്തി പ്രകൃതിയില്‍ ഉത്ഭവിച്ചത്… അതോടെ പ്രകൃതി ശക്തി ചിന്തിക്കാൻ തുടങ്ങി — അത് രണ്ടാം കാലഘട്ടം.
രണ്ടാം കാലഘട്ടത്തിലാണ്, പ്രകൃതിയില്‍ നശീകരണ ശക്തി വളരെ ഉയർന്ന നിലയില്‍ ആണെന്നത് പ്രകൃതിശക്തി മനസ്സിലാക്കിയത്… ഇതേ അവസ്ഥയില്‍ തുടര്‍ന്നാല്‍, പ്രകൃതിയുടെ തിരിച്ചറിവ് ശക്തി പെട്ടന്ന് തന്നെ നശിച്ചുപോകും എന്നും, ശേഷം പ്രതിലോമ-പരിണാമം സ്വീകരിച്ച്, ആദ്യഘട്ട അവസ്ഥയിലേക്ക് തന്നെ എത്തിപ്പെടും എന്നും പ്രകൃതി മനസ്സിലാക്കി.
അങ്ങനെ സംഭവിക്കാതിരിക്കാന്‍, പ്രകൃതി ശക്തിയിലുള്ള നശീകരണ ശക്തിയും.. മറ്റുള്ള ശക്തിയും തുല്യതയിലൊ…. അല്ലെങ്കിൽ നശീകരണശക്തി മറ്റുള്ള ശക്തിയുടെ അളവില്‍ നിന്നും കുറഞ്ഞ നിലയിലോ ആയിരിക്കണം എന്നും പ്രകൃതി മനസ്സിലാക്കി.
അതുപോലെ, അതിഭീമമായി ഉയര്‍ന്നിരുന്ന ആ നശീകരണ ശക്തിയെ തന്റെ ശക്തിയില്‍ നിന്നും പ്രകൃതി വെറുതെ പുറന്തള്ളിയാൽ, ആ ശക്തി എങ്ങനെ പരിണാമം പ്രാപിക്കും എന്നും.. എങ്ങനെയുള്ള പ്രത്യാഘാത ഫലങ്ങള്‍ പ്രപഞ്ചമാകെ ഉണ്ടാകുമെന്ന് പ്രകൃതിക്ക് പോലും അറിയില്ലായിരുന്നു.
അതുകൊണ്ടാണ് പ്രകൃതി തന്നില്‍ അതിഭീകരമായി വര്‍ധിച്ചിരുന്ന ആ നശീകരണ ശക്തിയെ മാത്രം ആദ്യം ഉപയോഗിച്ച് ഒഷേദ്രസിനെ സൃഷ്ടിച്ചത്. അതോടെ പ്രകൃതിയിലുള്ള നശീകരണ ശക്തി കുറഞ്ഞ് പ്രകൃതിയുടെ മറ്റുള്ള ശക്തിക്ക് സമമായി മാറുകയും ചെയ്തു..
ഉടനെ പ്രകൃതി അതിന്റെ എല്ലാ തരം ശക്തികളെയും ഉപയോഗിച്ച് എന്റെ അമ്മയെയും സൃഷ്ടിച്ചു…
അതിനുശേഷം മാത്രമാണ് പ്രകൃതിയുടെ തിരിച്ചറിവ് വര്‍ദ്ധിക്കാന്‍ തുടങ്ങിയത്.. ശേഷം പ്രകൃതി തന്റെ ശാന്തതയെ നിലനിര്‍ത്താന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.
പിന്നേ പ്രകൃതി പ്രധാനികളായ അഞ്ച് ദൈവങ്ങളെ മാത്രമാണ് അപ്പോൾ സൃഷ്ടിച്ചത്…
ഇന്ന് ഉണ്ടാകുമോ
Sremikam bro keep wtng
Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️
?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്
???????
ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?
ഇന്ന് രാത്രി വരും ❤
Aru paranju ?
Ipo oru cheriooru ashwasam ille?
Iyalithu ee adutha kalathonnum tharathilado
ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.
Ethil eppol aara author….?????
??
???
ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ് എഴുതേടോ ??
പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല
Njan inte name matua ini ravanan alla disooza ravanan oru sugalla
Bro… engane ayi? any update?
കുറച്ചുകൂടി എഴുതാനുണ്ട് bro.
Me also dears
Cyril broo thirakkokkke kazhinjarnnoo??
Njanum waiting aanu?
ഞാനും ☺️
എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.
Kk broo?
SUPER….
Waiting
Endhokayi bro varanayo
Super…
വായനക്ക് നന്ദി bro ❤️❤️
Njan ee kadha ippo vaazhichaapo prathima stree
Ammuvinod endho paranju frenninte Shakthi poornamalla
Enn. Varum bhaagangalil aa
Karyam parayum enn vishwasikkunnu
ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️
?
❤️❤️