മാന്ത്രികലോകം 12 [Cyril] 2192

അത്രയും പറഞ്ഞിട്ട് അമ്മ ആ ഹാളില്‍ ഉണ്ടായിരുന്ന ഓരോരുത്തരെയായി, അവരുടെ ആത്മാവിനെ പരിശോധിക്കുന്നത് പോലെ നോക്കി.

അവസാനം രണ്ട് ആദി ദൈവങ്ങളിൽ ഒരു ദൈവമായ എന്റെ അമ്മ ഷൈദ്രസ്തൈന്യ യുടെ നോട്ടം എന്റെ മുഖത്ത് പ്രതീക്ഷയോടെ തറഞ്ഞു നിന്നു — റീനസിന്റെ മര്‍മ്മ ചുരുളുകള്‍ എന്നിലൂടെ അഴിയും എന്ന പോലെ.

 

ഹഷിസ്ത്ര

 

“അപ്പോ മരണത്തിന്റെ ദൈവമായ റീനസ് ഇപ്പോൾ എവിടെയാണെന്ന് നിങ്ങള്‍ക്ക് അറിയിലേ, രാജ്ഞി…” നല്യത്രിദ അമ്മയോട് ചോദിച്ചു.

ഫ്രെന്നിന്റെ മേലുള്ള നോട്ടം മാറ്റാതെ, ഇല്ലെന്ന അര്‍ത്ഥത്തില്‍ അമ്മ തല അനക്കി.

“മരണത്തിന്റെ ദൈവമായ റീനസ് ഇപ്പോൾ എവിടെയാണെന്ന് നിനക്ക് അറിയാമോ, ഫ്രെൻ…?” ഹവേല്യ ചോദിച്ചു.

“എനിക്കറിയാം, ഹവേല്യ…”

ഫ്രെൻ അങ്ങനെ പറഞ്ഞതും ഞങ്ങൾ എല്ലാവരും ആകാംഷയോടെ അവനെ നോക്കി.

അമ്മയുടെ മുഖത്ത് ഒരു നേരിയ പുഞ്ചിരി തെളിഞ്ഞ് നിന്നു.

“പക്ഷേ റീനസ് പ്രധാനികളായ ദൈവങ്ങളിൽ ഒരു ദൈവം എന്നത് സത്യമല്ല… റീനസ് ദൈവമേ അല്ല…” ഫ്രെൻ അമ്മയെ പാളി നോക്കിക്കൊണ്ട് പറഞ്ഞു.

ഫ്രെന്നിന്റെ വാക്കുകള്‍ ഞങ്ങൾ എല്ലാവരെയും ശെരിക്കും ഞെട്ടിച്ചു…. അമ്മ ഞെട്ടിയെങ്കിലും, ഇതുപോലെ എന്തെങ്കിലും ഫ്രെൻ പറയുമെന്ന് പ്രതീക്ഷിച്ചിരുന്നത് പോലെയായിരുന്നു അമ്മയുടെ മുഖ ഭാവം.

അഗ്നിയും ഉജ്ജ്വലയും പോലും വിശ്വസിക്കാൻ കഴിയാതെ ഫ്രെന്നിനെ തുറിച്ച് നോക്കി നിന്നു.

“അപ്പോ റീനസ് ആരാണ്, ഫ്രെൻ..?” സുല്‍ത്താന്‍ അക്ഷമയോടെ ചോദിച്ചു.

“പണ്ട്, പ്രകൃതി ശക്തി താനെ ഉത്ഭവിച്ച സമയത്ത്, പ്രകൃതിയുടെ ശക്തിക്ക് തിരിച്ചറിവ്‌ ഇല്ലായിരുന്നു. എന്നാല്‍ അതിന്റെ ശക്തി മാത്രം വളര്‍ന്നു കൊണ്ടിരുന്ന കാലഘട്ടം.
ആദ്യമായി പല്ല് മുളച്ച കുഞ്ഞിന് കാണുന്ന എല്ലാറ്റിനെയും കടിക്കണം എന്ന തോന്നല്‍ മാത്രം ഉണ്ടാവുന്നത് പോലെ, പ്രകൃതി ശക്തിക്ക് ഉയർന്ന നിലയില്‍ ഉണ്ടായിരുന്ന നശീകരണ ശക്തിയെ ഉപയോഗിച്ച് എല്ലാം നശിപ്പിക്കണം എന്ന ഒറ്റ ചിന്ത മാത്രം ഉണ്ടായിരുന്നു. അതുകൊണ്ട് പ്രകൃതി എന്തെല്ലാമോ സൃഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.

പക്ഷേ ഉപബോധ മനസ്സ് എന്നത് ഒരു അമ്മയെ പോലെയാണ്. അത് നമ്മെ ശാസിക്കുകയും.. നാം പോലും അറിയാതെ നമ്മെ ചിലപ്പോൾ ഏതെങ്കിലും ഗുണമുള്ള ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്യും.

അങ്ങനെ പ്രകൃതിയുടെ ഉപബോധ മനസ്സിന്റെ പ്രേരണ മൂലം പ്രകൃതിശക്തിയില്‍ നിന്നും വന്നതാണ് അത്യധികം ശക്തിയേറിയ നാമം ഇല്ലാത്ത, നമ്മൾ പറയുന്ന ഈ റീനസ് എന്ന ആത്മാവ്…. പക്ഷേ മറ്റൊരു ശക്തിയുടെ “റീനസ്” എന്ന പേരാണ് ആ ആത്മാവിന് ലഭിച്ചത് എന്നതാണ് സത്യം…”

“അപ്പോ റീനസിന്റെ യഥാര്‍ത്ഥ പേര് ‘റീനസ്’ എന്നല്ലേ, ഫ്രെൻ…” ജാസർ ഇടക്ക് കയറി ചോദിച്ചു.

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. ?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju ?

      1. Ipo oru cheriooru ashwasam ille?
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….?????

      2. ???
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ ??
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo??

    1. Njanum waiting aanu?

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. ?

Comments are closed.