ഉടനെ എല്ലാവരും അനുസരണയോടെ അവിടെയുള്ള രണ്ട് അടി മാത്രം ഉയരമുള്ള വലിയ മേശയ്ക്ക് ചുറ്റും ഉണ്ടായിരുന്ന, ഒരു അടി ഉയരമുള്ള സ്റ്റൂൾ പോലത്തെ ഇരിപ്പിടത്തിൽ ഇരുന്നു.
അമ്മയുടെ ഇടത് ഭാഗത്തുള്ള ഇരുപ്പിടത്തിൽ എന്നോട് ഇരിക്കാൻ അമ്മ ആംഗ്യം കാണിച്ചതും, ഞാൻ അതിൽ ഇരുന്നു.. അമ്മയുടെ വലത് ഭാഗത്ത് ഹഷിസ്ത്രയും.
അഗ്നിയും ഉജ്ജ്വലയും അമ്മുവിന്‍റെ ഇരുവശങ്ങളിലായി തറയിലിരുന്നു.
അവസാനമായി അമ്മയും ഇരുന്നു.
“ഹഷിസ്ത്രയും നല്യത്രിദയും ആരാണെന്ന് നിങ്ങള്‍ക്ക് നേരത്തെ തന്നെ അറിയാമല്ലോ അല്ലേ…? അമ്മ എന്റെ സുഹൃത്തുക്കളോടായി ചോദിച്ചതും അവർ തലയാട്ടി.
“പന്ത്രണ്ട് ഉപദേഷ്ട്ടാക്കൾ എനിക്ക് ഉണ്ടായിരുന്നു… പതിനഞ്ചു യുദ്ധ നേതാക്കളും. പക്ഷേ ഇരുപത്തിയാറ് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന യുദ്ധത്തിൽ, ആറ് ഉപദേഷ്ട്ടാക്കളും.. നാല് യുദ്ധ നേതാക്കളും.. ആയിരക്കണക്കിന് ഫെയറികളും വീരമൃത്യു അടഞ്ഞു….” അത്രയും പറഞ്ഞിട്ട് അമ്മ കുറച്ച് നേരത്തേക്ക് മിണ്ടാതിരുന്നു.
കുറച് കഴിഞ്ഞ് അമ്മ അവിടെ ഉണ്ടായിരുന്ന ഫെയറികളെ പരിചയപ്പെടുത്തി… പക്ഷേ കൊട്ടാരത്തിന് പുറത്ത് വെച്ച് തന്നെ ഞാൻ ആ ഫെയറികളുടെ മനസില്‍ കേറി സൂക്ഷ്മമായി പരിശോധിച്ചിരുന്നത് കൊണ്ട്, ഇവിടെയുള്ള എല്ലാ ഫെയറികളെയും എനിക്ക് അറിയാമായിരുന്നു.
“പിന്നേ ഫ്രെന്നിനെയും നിങ്ങൾ എല്ലാവരെയും ഫെയറി ലോകത്തുള്ള എല്ലാവർക്കും അറിയാം. അതുകൊണ്ട് നിങ്ങളെ പരിചയപ്പെടുത്തേണ്ട ആവശ്യം ഇവിടെ ഉയരുന്നില്ല…” അമ്മ ഒരു പുഞ്ചിരിയോടെ എന്റെ സുഹൃത്തുക്കളോട് പറഞ്ഞു.
“അപ്പോ ഫെയറി ലോകത്തുള്ള എല്ലാവർക്കും ഞങ്ങളെ അറിയാം, അല്ലേ..?” ജാസർ വെളുക്കെ ചിരിച്ചുകൊണ്ട് ചോദിച്ചു.
അവന്റെ നോട്ടം മുഴുവനും പെണ്‍ ഫെയറികളുടെ മേല്‍ ആയിരുന്നു…
പിന്നീട് എല്ലാവരും മിണ്ടാതെ പരസ്പ്പരം നോക്കി ഇരുന്നു. പക്ഷേ ഞാൻ ആരുടെയും മുഖത്ത് നോക്കാതെ മേശയിൽ കണ്ണും നട്ടിരുന്നു.
കാരണം, ഇവിടെ ഇപ്പോൾ ആര് സംസാരിച്ചാലും, അതിൽ അധികവും ചോദ്യങ്ങൾ ആയിരിക്കും എന്നതിൽ എനിക്ക് സംശയമില്ല.. അതുമാത്രമല്ല, അവരുടെ ഭൂരിഭാഗം ചോദ്യങ്ങളും എന്റെ മേല്‍ തൊടുക്കാന്‍ ഉള്ളതാണെന്നും എനിക്ക് നല്ല ബോധ്യവും ഉണ്ടായിരുന്നു.
സമയം നീങ്ങിക്കൊണ്ടിരുന്നു.
പക്ഷേ ഇത്രയും പേര്‍ ഇവിടെ ഉണ്ടായിട്ടും, നിശബ്ദത ഒരു ഭാരമായി തോന്നിയതും ഞാൻ മെല്ലെ തല ഉയർത്തി നോക്കി.
എല്ലാവരുടെ നോട്ടവും എന്റെ മേല്‍ ആയിരുന്നു എന്നതിനെ കണ്ടതും എനിക്ക് ചെറിയൊരു അസ്വസ്ഥത അനുഭവപ്പെട്ടു.
അമ്മ പുഞ്ചിരിച്ചു..
“ഇപ്പോൾ നി സംസാരിക്കാന്‍ തയ്യാറാണെന്ന് ഞാൻ മനസ്സിലാക്കുന്നു, ഫ്രെൻ…” അമ്മ പതിഞ്ഞ ശബ്ദത്തില്‍ സ്നേഹത്തോടെ പറഞ്ഞു.
ഒരു പ്രാവശ്യം ഹാൾ മുഴുവന്‍ കണ്ണോടിച്ചു എല്ലാവരെയും നോക്കിയ ശേഷം പിന്നെയും അമ്മയുടെ മുഖത്ത് എന്റെ കണ്ണ് ഞാൻ നട്ടു.
ഇന്ന് ഉണ്ടാകുമോ
Sremikam bro keep wtng
Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️
?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്
???????
ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?
ഇന്ന് രാത്രി വരും ❤
Aru paranju ?
Ipo oru cheriooru ashwasam ille?
Iyalithu ee adutha kalathonnum tharathilado
ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.
Ethil eppol aara author….?????
??
???
ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ് എഴുതേടോ ??
പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല
Njan inte name matua ini ravanan alla disooza ravanan oru sugalla
Bro… engane ayi? any update?
കുറച്ചുകൂടി എഴുതാനുണ്ട് bro.
Me also dears
Cyril broo thirakkokkke kazhinjarnnoo??
Njanum waiting aanu?
ഞാനും ☺️
എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.
Kk broo?
SUPER….
Waiting
Endhokayi bro varanayo
Super…
വായനക്ക് നന്ദി bro ❤️❤️
Njan ee kadha ippo vaazhichaapo prathima stree
Ammuvinod endho paranju frenninte Shakthi poornamalla
Enn. Varum bhaagangalil aa
Karyam parayum enn vishwasikkunnu
ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️
?
❤️❤️