മാന്ത്രികലോകം 12 [Cyril] 2193

പെട്ടന്നു ഹെമീറ എന്റെ രണ്ട് തോളിലും മുറുക്കി പിടിച്ചു കൊണ്ട് ദേഷ്യത്തോടെ എന്റെ കണ്ണില്‍ നോക്കി….

“ഓരോ പ്രാവശ്യവും നീ എടുക്കുന്ന തീരുമാനങ്ങള്‍ എത്ര അപകടകരമാണെന്ന് നിനക്കും അറിയാം…. ഞങ്ങൾ ഭീരുക്കള്‍ അല്ല, ഫ്രെൻ… നിന്നെപ്പോലെ അല്ലെങ്കിലും ഞങ്ങൾക്കും പല കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അതുകൊണ്ട് ഏതു സാഹസത്തിന് നി മുതിര്‍ന്നാലും ഞങ്ങളെയും കൂടെ കൂട്ടണം…”

ആ അവസാനത്തെ വാക്കുകള്‍ പറയുമ്പോഴേക്കും, എന്നോടുള്ള ഹെമീറയുടെ ദേഷ്യം ചോര്‍ന്നുപോയിരുന്നു… അവസാനം അവള്‍ പുഞ്ചിരിച്ചു… എന്നിട്ട് എന്റെ രണ്ടു തോളിലും മെല്ലെ തട്ടിയിട്ട് അവള്‍ മാറി നിന്നു.

“ഹെമീറ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്…”
ഈഫിയ, ഫ്രേയ, അഖില്‍ — ഇവർ മൂന്നുപേരും ഒറ്റ സ്വരത്തില്‍ പറഞ്ഞു.. എന്നിട്ട് വായും പൊളിച്ച് കൊണ്ട് അവർ മൂന്ന് പേരും പരസ്പ്പരം നോക്കി നിന്നു.

എനിക്ക് ചിരിക്കാന്‍ തോന്നിയെങ്കിലും ഞാൻ മിണ്ടാതെ നിന്നു.

“അവർ എല്ലാവരും പറഞ്ഞത് ശെരിയാണ് ഫ്രെൻ… ഈ യുദ്ധത്തിൽ എല്ലാവരും ഒരുമിച്ച് നിന്നാൽ മാത്രമേ നമുക്ക് വിജയിക്കാന്‍ കഴിയൂ…” എന്റെ മുഖത്ത് നിന്നും എന്തോ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതുപോലെ അമ്മു സൂക്ഷ്മമായി നോക്കി കൊണ്ടാണ് പറഞ്ഞത്.

“മലാഹിയെ നി പപ്പടം പോലെ പൊടിച്ചതിനെ എനിക്ക് കാണാന്‍ കഴിയാത്തിലാണ് എനിക്ക് വിഷമം… ഇവിടെ നടന്ന യുദ്ധത്തിനെങ്കിലും നിനക്ക് ഞങ്ങളെ കൂട്ടമായിരുന്നു, ഫ്രെൻ..” ജാസർ നിരാശയോടെ പറഞ്ഞു.

“പക്ഷേ നമ്മളും വെറുതെ അല്ലല്ലോ അവിടെ ഇരുന്നത്…” സിദ്ധാര്‍ത്ഥ് ഒരു ചിരിയോടെ പറഞ്ഞു. “ഞങ്ങൾക്കിപ്പൊ ഒളിച്ചിരിക്കുന്ന ആ പ്രതിമകളെ കാണാന്‍ കഴിയും… ആയിരക്കണക്കിന് പ്രതിമകളെ ഞങ്ങൾ നശിപ്പിക്കുകയും ചെയ്തു…” സിദ്ധാര്‍ത്ഥ് ഉത്സാഹത്തോടെ പറഞ്ഞു.

അത് കേട്ട് ഞാൻ പുഞ്ചിരിച്ചു.

എന്റെ അമ്മയും ഹഷിസ്ത്രയും പുഞ്ചിരിക്കുന്നത് ഞാൻ കണ്ടു.

അപ്പോഴാണ് അഗ്നിയും ഉജ്ജ്വലയും എന്റെ അടുത്തേക്ക് വന്നു നിന്നിട്ട് എന്റെ കണ്ണില്‍ നോക്കിയതും ഞാനും അവരുടെ കണ്ണുകളില്‍ സൂക്ഷിച്ചു നോക്കി.

അവരുടെ കണ്ണിലൂടെ അവരുടെ ശക്തിയുടെ പൂര്‍ണ വിശദാംശങ്ങളെയും എനിക്ക് കാണാന്‍ കഴിഞ്ഞു.

ഞാൻ ഞെട്ടി.

എന്റെ ഉപബോധ മനസ് അതിന്റെ ഇഷ്ടത്തിന് പ്രവർത്തിച്ച് കാര്യങ്ങളെ എനിക്ക് മനസ്സിലാക്കി തരികയാണോ ചെയ്യുന്നത്…? എന്തായാലും പിന്നീട് കുറെ പരീക്ഷണങ്ങൾ നടത്താനുണ്ടെന്ന് മനസ്സിലായി.

“ഒഷേദ്രസിന്റെ തടവറയില്‍ നിന്നും നി എങ്ങനെയാണ് രക്ഷപ്പെട്ടത്, ഫ്രെൻ…?” ഉജ്ജ്വല ചോദിച്ചു.

ഞാൻ എന്തെങ്കിലും പറയും മുന്നേ അമ്മ എന്റെ കൈയിൽ പിടിച്ചുകൊണ്ട് എല്ലാവരോടുമായി പറഞ്ഞു—,

“എല്ലാവരുടെയും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കും…. ആദ്യം എല്ലാവരും ഇരിക്കൂ…”

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. ?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju ?

      1. Ipo oru cheriooru ashwasam ille?
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….?????

      2. ???
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ ??
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo??

    1. Njanum waiting aanu?

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. ?

Comments are closed.