“ഫ്രെൻ…”
ഉറക്കെ വിളിച്ചുകൊണ്ട് സാഷ എന്റെ അടുത്തേക്ക് ഓടി വന്നിട്ട് കപട ദേഷ്യത്തില്‍ എന്നെ പതിയെ തള്ളി. പക്ഷേ ഉടൻ തന്നെ അവളെന്നെ കെട്ടിപിടിച്ചു കൊണ്ട് എന്റെ പിന് കഴുത്തിൽ നുള്ളി.
ഉത്സാഹത്തോടെ അവളെ കെട്ടിപിടിച്ചു കൊണ്ട് എന്റെ തല ഞാൻ മെല്ലെ വെട്ടിച്ചു…
പക്ഷേ എന്റെ നെഞ്ചില്‍ മുഖം പൂഴ്ത്തിയിരുന്ന സാഷ എന്റെ നെഞ്ചില്‍ ഉമ്മ തരികയും അതേസമയം എന്റെ കഴുത്തില്‍ പിന്നെയും നുള്ളകയും ചെയ്തു.
എന്റെ അമ്മയും.. ഹഷിസ്ത്രയും.. ഫെയറികളും.. എന്റെ മിത്രങ്ങളും.. ചെന്നായ്ക്കളും എല്ലാം കൗതുകത്തോടെ ഞങ്ങളെ നോക്കിനിന്നു.
ഒരേ സമയത്ത് സ്നേഹിക്കാനും വേദനിപ്പിക്കാനും കഴിയുന്ന അപൂര്‍വ്വ ജീവികളാണ് സ്ത്രീകൾ… സ്ത്രീകളെ മനസ്സിലാക്കാൻ നിഗൂഢ ശക്തിയില്‍ എന്തെങ്കിലും രഹസ്യം ഉണ്ടോ എന്ന് അതിനോട് ചോദിക്കാന്‍ ഞാൻ തീരുമാനിച്ചു…
ഏതാനും സെക്കന്റുകള്‍ കഴിഞ്ഞ് സാഷ എന്നെ പതിയെ തള്ളിമാറ്റി കൊണ്ട് ദേഷ്യത്തില്‍ എന്റെ മുഖത്ത് നോക്കി.
“നി ഒഷേദ്രസിന്റെ തടവറയില്‍ ആയിരുന്നു എന്നത് സത്യമാണോ…?” അവള് ദേഷ്യത്തില്‍ ചോദിച്ചു.
കൂടി നില്ക്കുന്ന എല്ലാവരെയും ഞാൻ പാളി നോക്കി…
അമ്മയുടെ മുഖം ഒഷേദ്രസിനോടുള്ള ദേഷ്യത്തില്‍ വലിഞ്ഞ് മുറുകി.. ഹഷിസ്ത്ര രണ്ട് മുഷ്ടിയും ചുരുട്ടി പിടിച്ചു… മറ്റുള്ള ഫെയറികളുടെ മുഖത്തും ദേഷ്യം പടർന്നു പിടിച്ചു.
“സത്യമാണ് സാഷ…” ഞാൻ പറഞ്ഞു.
“ഇനി നി എവിടെ പോയാലും എന്നെയും കൂടെ കൂട്ടണം…” സാഷ തറപ്പിച്ചു പറഞ്ഞു.
അപ്പോഴേക്കും എന്റെ സുഹൃത്തുക്കൾ എല്ലാവരും എന്റെ അടുത്തേക്ക് വന്ന് വളഞ്ഞ് നിന്നു.
“ഞങ്ങളെയും കൂട്ടണം ഫ്രെൻ…” സുല്‍ത്താന്‍ ദേഷ്യത്തില്‍ പറഞ്ഞു. “ഇതില്‍ നി ഒറ്റക്കല്ല.. നമ്മൾ ഒരുമിച്ചാണ് ഇനി പ്രവര്‍ത്തിക്കേണ്ടത്..” എന്റെ നെഞ്ചില്‍ അവന്റെ വിരൽ കൊണ്ട് അഞ്ചാറു വട്ടം കുത്തി കൊണ്ടാണ് അവന് അത്രയും പറഞ്ഞത്.
പെട്ടന്ന് ദനീർ മിന്നല്‍ വേഗത്തിൽ കൈ നീട്ടി എന്നെ ശക്തിയായി തള്ളി…
എനിക്ക് വേണമെങ്കിൽ അവനെന്നെ തൊടുന്നതിന് മുന്നേ ഒഴിഞ്ഞ് മാറാൻ കഴിയുമായിരുന്നു.. പക്ഷേ ഞാൻ അനങ്ങാതെ നിന്നു.
അവന് തള്ളിയതും ഞാൻ രണ്ടടി പിന്നോട്ട് വെച്ചുപോയി.
“ഒഷേദ്രസിന്റെ തടവില്‍ നി പെട്ടത് ആര്‍ക്കും അറിയില്ലായിരുന്നു, ഫ്രെൻ. ആ തടവറയില്‍ നിന്നും നിനക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലായിരുന്നു വെങ്കിൽ എന്തു സംഭവിക്കുമായിരുന്നു…?” ദനീർ കോപത്തോടെ ചോദിച്ചു. “ഇനി ഇതുപോലത്തെ ഏതെങ്കിലും കാര്യത്തിന് നി ഇറങ്ങി തിരിക്കാൻ തീരുമാനിച്ചാല്‍, ഞങ്ങളില്‍ ആരോടെങ്കിലും പറഞ്ഞിട്ട് മതി നിന്റെ പോക്ക്…” ദനീർ ദേഷ്യത്തില്‍ അലറി.
ഞാൻ സ്തംഭിച്ചു നിന്നു… കാരണം ആദ്യമായാണ് ദനീർ എന്നോട് ഇതുപോലെ പെരുമാറുന്നത്.
ഇന്ന് ഉണ്ടാകുമോ
Sremikam bro keep wtng
Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️
?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്
???????
ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?
ഇന്ന് രാത്രി വരും ❤
Aru paranju ?
Ipo oru cheriooru ashwasam ille?
Iyalithu ee adutha kalathonnum tharathilado
ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.
Ethil eppol aara author….?????
??
???
ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ് എഴുതേടോ ??
പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല
Njan inte name matua ini ravanan alla disooza ravanan oru sugalla
Bro… engane ayi? any update?
കുറച്ചുകൂടി എഴുതാനുണ്ട് bro.
Me also dears
Cyril broo thirakkokkke kazhinjarnnoo??
Njanum waiting aanu?
ഞാനും ☺️
എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.
Kk broo?
SUPER….
Waiting
Endhokayi bro varanayo
Super…
വായനക്ക് നന്ദി bro ❤️❤️
Njan ee kadha ippo vaazhichaapo prathima stree
Ammuvinod endho paranju frenninte Shakthi poornamalla
Enn. Varum bhaagangalil aa
Karyam parayum enn vishwasikkunnu
ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️
?
❤️❤️