മാന്ത്രികലോകം 12 [Cyril] 2193

“നമുക്ക് പുറത്ത്‌ പോകാം, ഫ്രെൻ..”

അതും പറഞ്ഞ്‌ അമ്മ എന്റെ വലതു വശത്തേക്ക് നീങ്ങി നിന്ന ശേഷം, എന്റെ കൈയിൽ പിടിച്ചുകൊണ്ട് എന്നെ പുറത്തേക്ക് നയിച്ചു… ഹഷിസ്ത്ര എന്റെ ഇടത് കൈയില്‍ പിടിച്ചുകൊണ്ട് ഞങ്ങള്‍ക്കൊപ്പം നടന്നു.

“എന്റെ അനുവാദം ഇല്ലാതെ ആര്‍ക്കും ഈ ലോകത്ത് കടക്കാന്‍ കഴിയില്ല എന്നത് സത്യം. പക്ഷെ എല്ലാ ഫെയറികൾക്കും അവരുടെ ഇഷ്ടത്തിന് ഇവിടെ പ്രവേശിക്കാന്‍ കഴിയും, ഫ്രെൻ.. അത്തരത്തില്‍ ആണ് ഈ ലോകത്തെ ഞാൻ സൃഷ്ടിച്ചത്.

മലാഹിയും.. മലാഹിയുടെ പ്രതിമകളും.. ഒഷേദ്രസിന്റെ സൃഷ്ടികളും എല്ലാം ഫെയറി-ക്ഷാരത്തെ അവരുടെ രക്തത്തിലോ ശക്തിയിലൊ പകര്‍ത്തി ഫെയറികളുടെ ശക്തി സ്വഭാവത്തെ അവരിലേക്ക് കുറച്ചെങ്കിലും പകര്‍ത്താന്‍ കഴിഞ്ഞത് കൊണ്ടാണ്, ഈ ലോകം അവര്‍ക്ക് പ്രവേശനം അനുവദിച്ചത്…

പിന്നേ ഞാൻ എന്റെ സ്വന്തം രൂപം സ്വീകരിച്ച് എന്റെ പൂര്‍ണതയിലേക്ക് മാറുന്ന സമയം, എന്നില്‍ നിന്നും പുറത്തേക്ക്‌ വ്യാപിക്കുന്ന ആ ഊര്‍ജ്ജത്തെ എനിക്ക് സ്വയം നിയന്ത്രിക്കാൻ കഴിയില്ല എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ…/

ഞാൻ നിഷ്‌ക്രിയാവസ്ഥയിൽ നിന്നും ഉണരുന്നതിനെ, ശത്രു ദൈവങ്ങൾ അറിയുന്നതിൽ നിന്നും തടയുന്നതിന് വേണ്ടി, ഞാൻ പല പരീക്ഷണങ്ങളും നടത്തി ഫെയറി ലോകത്തിന്റെ ശക്തിയെ പണ്ടേ ഞാൻ പരിവര്‍ത്തിപ്പിച്ചിരുന്നു.

ഫെയറി ലോകത്തിന്റെ ശക്തിക്ക്, എന്റെ ആ ഊര്‍ജ്ജത്തെ സ്വീകരിച്ച് ഫെയറി ലോകത്തിൽ മാത്രമായി വ്യാപിപ്പിക്കാനും… ആ ശക്തിയെ ഈ ലോകത്തുള്ള ഫെയറികൾക്കും മറ്റുള്ള മാന്ത്രിക ജീവികള്‍ക്കും മാത്രമായി പകര്‍ന്നു കൊടുത്ത് അവരുടെ ശക്തിയില്‍ ലയിപ്പിക്കാനും ഫെയറി ലോകത്തിന്റെ ശക്തിക്ക് കഴിയും…. അതുകൊണ്ട്‌ മാന്ത്രികലോകത്ത് നിന്നും ഞാൻ ഫെയറി ലോകത്തേക്ക് മടങ്ങുന്നത് തന്നെയായിരുന്നു നല്ലത്, ഫ്രെൻ…” അമ്മ പറഞ്ഞ്‌ നിർത്തി.

എനിക്ക് മറ്റൊന്നും പറഞ്ഞ്‌ തര്‍ക്കിക്കാന്‍ കഴിഞ്ഞില്ല… അതുകൊണ്ട് ഞാൻ ഒരു പുഞ്ചിരി മാത്രം അമ്മയ്ക്കും ഹഷിസ്ത്രക്കും നല്‍കി.

അപ്പോഴേക്കും അമ്മയും ഹഷിസ്ത്രയും എന്നെയും കൂട്ടിക്കൊണ്ട് കൊട്ടാരത്തിന്‍റെ പുറത്തേക്ക് നയിക്കുന്ന പ്രധാന കവാടം കടന്നു കൊട്ടാരത്തിന് വെളിയില്‍ വന്നു.

അടുത്ത നിമിഷം അമ്മയും ഹഷിസ്ത്രയും എന്നെയും കൊണ്ട് അപ്രത്യക്ഷമായി.. ശേഷം ഒരു വലിയ മൈതാനത്തിന്‍റെ മധ്യ ഭാഗത്തായി പ്രത്യക്ഷപ്പെട്ടു.

ഉടനെ ഒരു വലിയ ആരവം എല്ലായിടത്ത് നിന്നും കേട്ടു…

ലക്ഷക്കണക്കിന് ഫെയറികളെയാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.

നിലത്ത് നില്‍ക്കുന്ന ഫെയറികളും.. ആകാശത്ത് അതേ സ്ഥലത്ത് തന്നെ ചിറകടിച്ചു നില്‍ക്കുന്ന ഫെയറികളും എല്ലാം എന്നെ കണ്ട് ആഹ്ലാദവും സ്നേഹവും പ്രകടിപ്പിച്ചു.

“ഫ്രെൻഷർ..”എന്ന എന്റെ പേരിനെ ഫെയറികൾ ഉരുവിടുന്നത്എല്ലാ ദിക്കില്‍ നിന്നും എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു.

ഫെയറികൾ ഒറ്റയ്ക്കും.. ജോഡികളായും.. കൂട്ടായും എല്ലാം എന്റെ അടുത്ത് വന്ന് എന്നോട് സംസാരിക്കാന്‍ തുടങ്ങി… പലരും എന്റെ കവിളിൽ മൃദുവായി ചുംബിച്ചിട്ട് പോകുകയും ചെയ്തു.

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. ?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju ?

      1. Ipo oru cheriooru ashwasam ille?
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….?????

      2. ???
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ ??
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo??

    1. Njanum waiting aanu?

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. ?

Comments are closed.