മാന്ത്രികലോകം 12 [Cyril] 2193

അതുകൊണ്ട്‌, നീ എന്റെ മകന്‍ ആണെന്ന രഹസ്യത്തെ മലാഹിയും.. ഒഷേദ്രസും.. ഒഷേദ്രസിന്റെ അനുയായികളും അറിയാൻ ഇടവരരുത് എന്നു ഞാൻ ആഗ്രഹിച്ചു… അതിന്റെ കാരണം നിന്റെ അനുഭവത്തില്‍ നിന്നു തന്നെ നിനക്ക് നല്ലപോലെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടല്ലൊ, ഫ്രെൻ…” അമ്മ അത്രയും പറഞ്ഞ്‌ നിര്‍ത്തിയിട്ട് എന്നെ വാത്സല്യത്തോടെ നോക്കി.

കുറച്ചുനേരം ഒന്നും മിണ്ടാതെ എന്റെ അമ്മയെ തന്നെ ഇമവെട്ടാതെ ഞാൻ നോക്കി നിന്നു.

“അമ്മ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് നിനക്കും അറിയാം, ഫ്രെൻ..” ഹഷിസ്ത്ര എന്റെ കൈയിൽ കുറച്ച് ശക്തിയായി അമര്‍ത്തി കൊണ്ട് പറഞ്ഞു.

“പക്ഷേ എന്നെ പറ്റിച്ച് നിങ്ങൾ ഫെയറി ലോകത്ത് വന്നത് കൊണ്ട്, എല്ലാവരും സത്യം അറിയുന്നതിൽ നിന്നും തടയാൻ നിങ്ങള്‍ക്ക് എങ്ങനെ കഴിഞ്ഞു….” സംശയത്തോടെ ഞാൻ ചോദിച്ചു.

എന്റെ അമ്മ പുഞ്ചിരിച്ചു… എന്നിട്ട് എന്റെ രണ്ട് കവിളിലും മൃദുവായി തലോടിക്കൊണ്ട് പറഞ്ഞു —,

“എന്റെ മകനായ നിനക്ക് —എല്ലാ ഫെയറികളുടെയും രാജകുമാരന്‍ ആയ നിനക്ക് —ഇത്ര ശക്തനായ നിനക്ക് — എന്നെപോലെ തന്നെ ഫെയറി ലോകത്തെ നിയന്ത്രിക്കാൻ കഴിവുള്ള നിനക്ക്, നിന്റെ ആ ചോദ്യത്തിന്റെ ഉത്തരം എന്താണെന്ന് സ്വയം മനസ്സിലാക്കാൻ കഴിയും, ഫ്രെൻ…”

“പരീക്ഷണങ്ങൾ നടത്താൻ ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നില്ല, അമ്മാ… അതുകൊണ്ട് നിങ്ങൾ തന്നെ എന്റെ ചോദ്യത്തിന് ഉത്തരം പറയൂ…” ഞാൻ അമ്മയോട് പറഞ്ഞു.

കുറച്ച് മുമ്പ്‌ എന്നില്‍ സംഭവിച്ച ശക്തികളുടെ പരിവര്‍ത്തന ഫലം എന്താണെന്ന് പരീക്ഷിച്ച് മനസ്സിലാക്കും മുന്നേ… തല്‍കാലം എന്റെ ഒരു ശക്തിയെയും ഉപയോഗിക്കാൻ ഞാൻ തയ്യാറല്ലാത്തത് കൊണ്ടാണ് എന്റെ എല്ലാ ശക്തിയെയും ഞാൻ എന്റെ ഉള്ളില്‍ തന്നെ തഴഞ്ഞ് വെച്ചിരിക്കുന്നത്.

അതുകൊണ്ടാണ് എന്റെ അമ്മയോട് ഞാൻ അങ്ങനെ പറഞ്ഞത്…

“ഞാൻ മരിച്ചെന്ന് വരുത്തി നിന്നെ പറ്റിച്ച്, നിന്നെ ഒറ്റക്കാക്കി പോയെന്ന ദേഷ്യം, ഇപ്പോഴും നിന്റെ മനസില്‍ നിന്നും മാറിയില്ലേ, ഫ്രെൻ…?” അമ്മ വിഷമത്തോടെ ചോദിച്ചു.

“ആ വിഷമം മാറില്ല, അമ്മാ… പക്ഷേ ആ സാഹചര്യം.. അമ്മയുടെ നല്ല ഉദ്ദേശ്യവും എനിക്ക് മനസിലാക്കാന്‍ കഴിയും…” പുഞ്ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

അമ്മ എന്നെ ദുഃഖത്തോടെ കുറച്ചുനേരം നോക്കിയിട്ട് പറഞ്ഞു —,

“എന്റെയും പ്രകൃതിയുടെ ശക്തിയും ഉപയോഗിച്ചാണ് ഫെയറി ലോകത്തെ ഞാൻ സൃഷ്ടിച്ചത് ഫ്രെൻ… എന്റെ അനുവാദം ഇല്ലാതെ മറ്റുള്ള ഒരു ശക്തിക്കും ഈ ലോകത്തേക്ക് കടക്കാന്‍ കഴിയില്ല…”

പെട്ടന്ന് എന്റെ മനസില്‍ തോന്നിയ എന്റെ സംശയം ചോദിക്കാൻ ഞാൻ എന്റെ വായ തുറന്നു… പക്ഷേ എന്റെ അമ്മ തടഞ്ഞു.

“നിന്റെ സംശയം എനിക്കറിയാം, ഫ്രെൻ.. പക്ഷേ ഞാൻ പറയുന്നത് മുഴുവനും ആദ്യം നി ക്ഷമയോടെ കേൾക്കണം… ഞാൻ പറഞ്ഞ്‌ കഴിഞ്ഞിട്ട് അപ്പോഴും നിനക്ക് സംശയം ഉണ്ടെങ്കിൽ നിനക്ക് എന്തും ചോദിക്കാം…”

സമ്മത ഭാവത്തില്‍ ഞാൻ തലയാട്ടി.

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. ?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju ?

      1. Ipo oru cheriooru ashwasam ille?
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….?????

      2. ???
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ ??
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo??

    1. Njanum waiting aanu?

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. ?

Comments are closed.