അവസാനം എന്റെ ഉള്ളില്‍ നിന്നും ഒഷേദ്രസ് പ്രയോഗിച്ച ആ നിർമാർജ്ജന ശക്തിയെ ഞാൻ പൂര്‍ണമായി നശിപ്പിച്ച് പറന്തള്ളി. അപ്പോഴാണ് എന്റെ ശക്തി പൂര്‍ണത പ്രാപിക്കാന്‍ തയ്യാറായത്…
അങ്ങനെ സംഭവിക്കുമ്പോൾ, അന്നേരം എനിക്ക് മനുഷ്യ രൂപത്തിൽ തുടരാൻ സാദ്ധ്യമല്ലായിരുന്നു, ഫ്രെൻ… അതുകൊണ്ട് എന്റെ യഥാര്‍ത്ഥ രൂപത്തെ സ്വീകരിക്കേണ്ട നിര്‍ബന്ധം എനിക്കുണ്ടായി.
ഞാനും, ഒഷേദ്രസും, മറ്റുള്ള പ്രധാനികളായ ദൈവങ്ങളും അവരവരുടെ ശക്തിയുടെ പൂര്‍ണത പ്രാപിക്കുമ്പോള്‍, ഞങ്ങളുടെ രക്തത്തിന്റെ സത്തയിൽ നിന്നും ഞങ്ങൾക്ക് സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത അതിശക്തമായ ഒരു ഊര്‍ജ്ജത്തെ സ്വാഭാവികമായി ഞങ്ങളുടെ ശക്തി പുറപ്പെടുവിക്കും.
അതുകൊണ്ട്, അന്നു അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ, പ്രപഞ്ചമാകെ എന്റെ ആ ഊര്‍ജ്ജം വ്യാപിക്കുമായിരുന്നു. എന്റെ ശക്തി മറ്റുള്ള എല്ലാ ശക്തികളെയും സ്പര്‍ശിക്കുകയും ചെയ്യുമായിരുന്നു.
അപ്പോൾ എന്റെ തിരിച്ചുവരവിനെ എല്ലാ ശക്തികളും അറിയുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു… ഞാൻ ആരാണെന്നും എല്ലാ ശക്തികളും അറിയാമായിരുന്നു… അതുപോലെ നി എന്റെ മകന് എന്ന സത്യവും എല്ലാ ശക്തികളും അറിയുമായിരുന്നു. അതുകൊണ്ടാണ് എനിക്ക് മാന്ത്രികലോകത്തിൽ തുടരാൻ കഴിയാതെ പോയത്, ഫ്രെൻ.
ഒഷേദ്രസ് ഉണര്‍ന്നപ്പോള്‍ ഒഷേദ്രസിൽ നിന്നും അതുപോലെ പുറപ്പെട്ട ഊര്‍ജ്ജം എല്ലാവരെയും സ്പര്‍ശിച്ചിരുന്നു. അങ്ങനെയാണ് ഒഷേദ്രസ് ഉണര്‍ന്നു എന്നതിനെ എല്ലാ ദൈവങ്ങളും അറിഞ്ഞത്. അപ്പോഴാണ് ഒഷേദ്രസ് ഉണര്‍ന്ന കാര്യത്തെ നോഷേയ അന്ന് നിങ്ങളോട് പറഞ്ഞത്…”
അമ്മ പറഞ്ഞത് കേട്ട് ഞാൻ ഒന്നും മിണ്ടാതെ നിന്നത് അമ്മയെ സങ്കടപ്പെട്ടുത്തി.
“അതുകൂടാതെ നിന്നെവിട്ടു പോകാൻ മറ്റൊരു പ്രധാന കാര്യംകൂടി ഉണ്ടായിരുന്നു, ഫ്രെൻ.” അമ്മ എന്റെ കവിളിൽ ഉള്ളം കൈ വെച്ചു കൊണ്ട് പറഞ്ഞു.
“എന്തു പ്രധാന കാര്യം…?” ഞാൻ ചോദിച്ചു.
“അൽദിയയും പ്രകൃതി ശക്തിയും ഇടപെട്ട് നിന്നെ അൽദിയയിൽ നിന്നും എന്റെ ഉദരത്തിലേക്ക് മാറ്റിയതാണ് എങ്കിലും… അതിനുശേഷം എന്റെ രക്തവും, ശരീരവും, മനസ്സും, ഹൃദയവും, ആത്മാവും, എന്റെ ശക്തിയും എല്ലാം നിന്നെ എന്റെ സ്വന്തം രക്തവും മാംസവുമായി മാറ്റി എന്നതാണ് സത്യം.
അതുകൊണ്ട് ഞാൻ പൂര്‍ണ ശക്തി പ്രാപിക്കുന്നു സമയം, എന്നില്‍ നിന്നും പുറത്തേക്ക് വ്യാപിക്കുന്ന ആ ഊര്‍ജ്ജം, എല്ലാ ശക്തികളേയും സ്പര്‍ശിച്ച ശേഷം, എന്റെ രക്തത്തിന്റെയും.. മാംസത്തിന്റെയും.. എന്റെ സത്തയുടെയും അംശമുള്ള നിന്നെ തിരിച്ചറിയുമ്പോൾ, എന്റെ ആ ഊര്‍ജ്ജം നമുക്കിടയിൽ ഒരു പുതിയ മാന്ത്രിക ശക്തിയുള്ള മാതൃ-പിതൃ ബന്ധം സൃഷ്ടിച്ച ശേഷം മാത്രം പ്രകൃതിയില്‍ ലയിച്ച് ചേരുമായിരുന്നു, ഫ്രെൻ.
അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ – എല്ലാ ദൈവങ്ങളും.. ഒഷേദ്രസും.. അനുയായികളും എല്ലാം, നി എന്റെ മകന് എന്ന സത്യത്തെ അറിയുമായിരുന്നു എന്ന സത്യവും എന്നെ ഭയപ്പെടുത്തിയിരുന്നു….”
“അറിഞ്ഞിരുന്നെങ്കിൽ…?” ഞാൻ ചോദിച്ചു.
“എനിക്ക് ജനിക്കുന്ന മകന് ഒഷേദ്രസിന്റെ പ്രധാന-ശത്രു അല്ലെങ്കിൽ, ഒഷേദ്രസിന്റെ അടിമയായി തീരും എന്നും…. നി ഒഷേദ്രസിന്റെ അടിമയായി മാറിയാല്‍, ഒഷേദ്രസിന് നീ മൂലം ദൈവങ്ങളെ പോലും വധിക്കാന്‍ കഴിയുമെന്ന ആ പ്രവചനം പ്രപഞ്ചത്തില്‍ ഉള്ള എല്ലാ ശക്തികള്‍ക്കും അറിയാമായിരുന്നു, ഫ്രെൻ.
ഇന്ന് ഉണ്ടാകുമോ
Sremikam bro keep wtng
Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️
?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്
???????
ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?
ഇന്ന് രാത്രി വരും ❤
Aru paranju ?
Ipo oru cheriooru ashwasam ille?
Iyalithu ee adutha kalathonnum tharathilado
ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.
Ethil eppol aara author….?????
??
???
ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ് എഴുതേടോ ??
പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല
Njan inte name matua ini ravanan alla disooza ravanan oru sugalla
Bro… engane ayi? any update?
കുറച്ചുകൂടി എഴുതാനുണ്ട് bro.
Me also dears
Cyril broo thirakkokkke kazhinjarnnoo??
Njanum waiting aanu?
ഞാനും ☺️
എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.
Kk broo?
SUPER….
Waiting
Endhokayi bro varanayo
Super…
വായനക്ക് നന്ദി bro ❤️❤️
Njan ee kadha ippo vaazhichaapo prathima stree
Ammuvinod endho paranju frenninte Shakthi poornamalla
Enn. Varum bhaagangalil aa
Karyam parayum enn vishwasikkunnu
ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️
?
❤️❤️