മാന്ത്രികലോകം 12 [Cyril] 2193

എന്റെ അമ്മയുടെ കരങ്ങള്‍ എന്നെ കൂടുതൽ മുറുകി… പക്ഷേ എന്റെ കരങ്ങള്‍ ചെറുതായി അയഞ്ഞതും അമ്മ തല ഉയർത്തി നോക്കി.

ഞാൻ അമ്മയുടെ നെറ്റിയില്‍ അമർത്തി ചുംബിച്ചു… എന്നിട്ട് രണ്ട് കണ്ണിലും കവിളിലും ചുംബിച്ചു.

അമ്മ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് എന്നെയും അതുപോലെ ചുംബിച്ചതിന് ശേഷം അകന്നുമാറി.

പെട്ടന്ന് എന്റെ മുഖത്ത് ഉണ്ടായിരുന്ന ചിരി മറഞ്ഞു.

“നിങ്ങൾ മരിച്ചെന്നു സാഹചര്യം സൃഷ്ടിച്ചു കൊണ്ട് നിങ്ങളെന്നെ ഉപേക്ഷിച്ചു…” എന്റെ അമ്മയെ ഞാൻ കുറ്റപ്പെടുത്തി.

എന്റെ കുറ്റപ്പെടുത്തൽ തീരെ പ്രതീക്ഷിക്കാത്ത പോലെ എന്റെ അമ്മയുടെ ശരീരം ചെറുതായി വിറച്ചു….

“നിന്നെ ഞാൻ ഉപേക്ഷിച്ചതല്ല എന്റെ ഫ്രെൻ…” അമ്മ വിഷമത്തോടെ പറഞ്ഞു. “ഞാൻ ആരാണെന്ന സത്യത്തെ എല്ലാവരെയും അറിയിക്കാതെ എനിക്ക് നിന്റെ അമ്മയായി തുടരാൻ കഴിയില്ലായിരുന്നു…”

“അപ്പോ എന്തുകൊണ്ട്‌ എല്ലാവരെയും അറിയിച്ചിട്ട് എന്റെ കൂടെ നിന്നില്ല…?” ശാഠ്യം പിടിക്കുന്ന കുഞ്ഞിനെ പോലെ ഞാൻ ചോദിച്ചു.

അമ്മ ഉടനെ ചിരിച്ചു.. പക്ഷേ ചിരി മാറി ദുഃഖം കണ്ണുകളില്‍ തളംകെട്ടി.

ഹഷിസ്ത്ര പുഞ്ചിരിച്ചുകൊണ്ട് എന്റെ വലത് കൈ കോർത്ത് പിടിച്ചു മെല്ലെ മുറുക്കി.

“പണ്ട് ദൈവങ്ങളുടെ യുദ്ധം നടന്ന സമയത്ത് ഒഷേദ്രസ് എന്നില്‍ പ്രയോഗിച്ച നിർമാർജ്ജന കവചം എന്റെ ഹൃദയത്തെ പൊതിയും മുന്നേ എനിക്ക് തകര്‍ക്കാന്‍ കഴിഞ്ഞെങ്കിലും, അതിന്റെ ചെറിയ അംശം എന്നില്‍ പടര്‍ന്ന് എന്റെ ഹൃദയത്തെ സാരമായി ബാധിച്ചിരുന്നു, ഫ്രെൻ…. പക്ഷേ ആ ചെറിയ ശക്തിയെ എന്റെ ആത്മാവ് നിരന്തരം എതിരേറ്റ് എന്റെ ഹൃദയത്തില്‍ നിന്നും അകറ്റി നിർത്തിയിരുന്നു. അങ്ങനെ കാലങ്ങൾ കഴിഞ്ഞ് ഞാൻ എന്റെ നിഷ്‌ക്രിയാവസ്ഥയിൽ നിന്നും ഉണര്‍ന്നെങ്കിലും, ആ നിർമാർജ്ജന ശക്തിയെ എനിക്ക് പൂര്‍ണമായി എന്നില്‍ നിന്നും അകറ്റുന്നത് വരെ എന്റെ ശക്തിക്ക് പൂര്‍ണത പ്രാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനുശേഷം റീനസും ഞാനും ഒന്നിച്ച് കഴിയാന്‍ തുടങ്ങി. നി എന്നില്‍ ഉത്ഭവി…”

പെട്ടന്ന് അമ്മ പറയാൻ വന്നത് വേദനയോടെ വിഴുങ്ങി.

“അൽദിയ ആരാണെന്നു എനിക്കറിയാം…” ഞാൻ പറഞ്ഞു.

ഉടനെ അമ്മ ഒരു ഞെട്ടലോടെ എന്നെ നോക്കി. ഹഷിസ്ത്രയുടെ കൈ എന്റെ കൈയിൽ ആശങ്കയോടെ മുറുകി.

എനിക്കെങ്ങനെ അറിയാം എന്നൊന്നും ഞാൻ വിശദീകരിക്കാൻ ശ്രമിച്ചില്ല.

ഞാൻ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല എന്നു മനസ്സിലായത് പോലെ അമ്മ തലയൊന്നു ആടിയ ശേഷം തുടർന്നു…,

“നി എന്നില്‍ വളരാൻ തുടങ്ങിയിരുന്നു. അക്കാലത്തിൽ മനുഷ്യ രൂപം സ്വീകരിച്ചിരുന്ന ഞാൻ, മാസങ്ങൾക്ക് ശേഷം എന്റെ ഉദരത്തിൽ നിന്നെയും പേറി മാന്ത്രിക ലോകത്തേക്ക് പോയി.

പിന്നേ നിന്റെ ജനനം… നിന്നെ ശിബിരത്തിൽ കൊണ്ടാക്കിയത്… അങ്ങനെ എല്ലാം സംഭവിച്ചു.

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. ?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju ?

      1. Ipo oru cheriooru ashwasam ille?
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….?????

      2. ???
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ ??
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo??

    1. Njanum waiting aanu?

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. ?

Comments are closed.