മാന്ത്രികലോകം 12 [Cyril] 2193

എന്റെ പരിവര്‍ത്തിച്ച ഹൃദയത്തെ എന്റെ മനസ്സും ആത്മാവും പരിശോധിച്ചു….. കണ്ടതിനെ വിശ്വസിക്കാൻ പ്രയാസം തോന്നിയെങ്കിലും.. അതാണ് സത്യമെന്ന് ബോധ്യമായി.

ഇപ്പോൾ പരിവര്‍ത്തിച്ച എന്റെ ഹൃദയം അതിന്റെ പൂര്‍ണ ശക്തിയെ പൂര്‍ണമായി പ്രാപിക്കണമെങ്കിൽ, എന്റെ ശരീരവും.. ഹൃദയവും.. ആത്മാവും.. മനസ്സും എല്ലാം ഒരുമിച്ച് പ്രവർത്തിച്ച് പരിവര്‍ത്തിച്ച് സൃഷ്ടിച്ച ശക്തിയെ പ്രയോഗിച്ച്, പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയുടെ സത്തയിൽ നിന്നും ലഭിക്കുന്ന ശക്തിയെ എന്റെ രക്തത്തിന്റെ സത്തയിൽ പകര്‍ത്തണം.

അതിനു എന്റെ ശരീരം ഇവിടെ പ്രകൃതിയുടെ ഊര്‍ജ്ജ ഗോളത്തിൽ പ്രവേശിക്കണം.

അതുകൊണ്ട്, എന്റെ മനസ്സും ആത്മാവും മാംസത്തെ ആകര്‍ഷിക്കുന്ന കാന്തം പോലെ പ്രവർത്തിച്ച് എന്റെ ശരീരത്തെ വലിച്ചെടുത്തു….

പ്രകൃതിയുടെ ഊര്‍ജ്ജ ഗോളത്തിൽ പ്രത്യക്ഷപ്പെട്ട എന്റെ ശരീരത്തിലേക്ക് എന്റെ മനസ്സും ആത്മാവും ലയിച്ചു ചേര്‍ന്ന് പഴയതിൽ നിന്നും വളരെ ശക്തമായ മാന്ത്രിക ബന്ധനത്തെ സൃഷ്ടിച്ചു.

ഉടനെ പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയും.. പ്രകൃതിയുടെ നിർദോശമായ നശീകരണ ശക്തിയുടെ സത്തയും എന്റെ രക്തത്തിന്റെ സത്തയിൽ പടർന്നു പിടിച്ചു…

പ്രകൃതിയുടെ മറ്റുള്ള ശക്തികളും എന്റെ മനസ്സ്.. ആത്മാവ്.. ഹൃദയം.. ശരീരം.. പിന്നെ ഓരോ കോശങ്ങളിൽ പോലും നിറഞ്ഞ് ശക്തിപ്പെടുത്തി…

എല്ലാം കഴിഞ്ഞതും ഒരു പുഞ്ചിരി എന്റെ മുഖത്ത് വിടര്‍ന്നു… എന്റെ ഹൃദയത്തെ ഒരിക്കല്‍ കൂടി ഞാൻ പരിശോധിച്ചു.

സാധാരണ മനുഷ്യരുടെ ഹൃദയമോ.. മാന്ത്രികരുടെ ഹൃദയമോ അല്ല ഇപ്പോൾ എന്റെ ഹൃദയം.

ഞാൻ എന്റെ ആത്മാവിനെ വീക്ഷിച്ചു. പെട്ടന്ന് എന്റെ സന്തോഷം മങ്ങി…

ഉടനെ ഒരു ചിരി ഞാൻ കേട്ടു…

ഒഷേദ്രസ് എന്നാണ് ഞാൻ അദ്യം കരുതിയത്… പക്ഷേ ഒഷേദ്രസ് അല്ലെന്ന് പെട്ടന്നു തന്നെ മനസിലായി.

ആ ചിരിയുടെ ശക്തി പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയില്‍ പോലും പ്രകമ്പനം സൃഷ്ടിച്ചു.

ഈ ശക്തി എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു.. ദേഷ്യം എന്നില്‍ നിറഞ്ഞെങ്കിലും… ഭീതി ഉച്ചസ്ഥായിൽ എത്തിയിരുന്നു.

‘നിന്റെ ആത്മാവിന്റെ ശക്തി എത്ര വര്‍ധിച്ചാലും എനിക്കെന്തു…? നിന്റെ ആത്മാവിന് എന്തു സംഭവിക്കാന്‍ പോകുന്നു എന്നതിനെ നി മറക്കാൻ പാടുണ്ടോ…? എന്നില്‍ ബന്ധനം സൃഷ്ടിച്ച നിന്റെ ആത്മാവിനെ രക്ഷിക്കാന്‍—’

പക്ഷേ എന്റെ മനസ്സിനെയും ചിന്തയേയും ആ ശക്തിക്കെതിരെ ഞാൻ കൊട്ടിയടച്ചു… എന്നിട്ടുപോലും അത് പറഞ്ഞത് എനിക്ക് കേള്‍ക്കുക തന്നെ ചെയ്തു.

പക്ഷേ അതിനെ മറക്കാൻ ശ്രമിച്ചു കൊണ്ട്, ഫെയറി ലോകത്ത് എന്റെ അമ്മ എന്നെ കിടത്തിയിരുന്ന ആ കട്ടിലില്‍ ഞാൻ പ്രത്യക്ഷപ്പെട്ടു.

അവിടെ എന്റെ മുറിയില്‍ ആരും ഇല്ലായിരുന്നു… നല്ല ക്ഷീണം എനിക്ക് അനുഭവപ്പെട്ടത് കൊണ്ട് കുറച്ച്‌ നേരത്തേക്ക് എല്ലാം മറക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ മയങ്ങി.
*********

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. ?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju ?

      1. Ipo oru cheriooru ashwasam ille?
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….?????

      2. ???
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ ??
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo??

    1. Njanum waiting aanu?

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. ?

Comments are closed.