മാന്ത്രികലോകം 12 [Cyril] 2193

പക്ഷേ ഇപ്പോഴും പ്രകൃതിയുടെ ആ പ്രേരണ ശക്തി എന്റെ ഓര്‍മകളേ ത്യജിക്കാൻ ശക്തമായി പ്രേരിപ്പിച്ചു കൊണ്ടിരുന്നു… എന്റെ എല്ലാ ഓര്‍മ്മകളും എന്റെ പിടിയില്‍ നിന്നും വഴുതി പോകാൻ തുടങ്ങിയതും, എന്റെ മനഃശക്തി ഞാൻ പിന്നെയും ആ ഓര്‍മകളില്‍ പടർത്തി.

ഇനിയും പ്രകൃതിയില്‍ ലയിച്ചു കിടക്കാന്‍ പാടില്ല… എന്റെ മനസ്സ് പേടിയോടെ കരഞ്ഞു.

പതിനഞ്ചു ദിവസങ്ങളായി എന്റെ ശരീരം ചലനമറ്റ നിലയില്‍ ഫെയറി ലോകത്ത് ഉണ്ടെന്ന ബോധം പ്രകൃതിയില്‍ ലയിച്ച് വ്യാപിച്ചു കിടക്കുന്ന എന്റെ മനസില്‍ പെട്ടന്നു കടന്നുകൂടി.

പതിനഞ്ചു ദിവസങ്ങള്‍ക്ക് മുമ്പ്‌ ഞാൻ ചെയ്ത കാര്യത്തെ ഓര്‍ത്തു പ്രകൃതിയിലാകെ ചിതറി കിടക്കുന്ന എന്റെ ആത്മാവിന്റെ അംശങ്ങള്‍ പോലും വിറച്ചു…

ഞാൻ നശിക്കാതെ ഇരിക്കണം എങ്കിൽ… എത്രയും പെട്ടെന്ന്‌ പ്രകൃതിയില്‍ ലയിച്ചു ചിതറി കിടക്കുന്ന എന്റെ മനസ്സും ആത്മാവിനെയും അതിന്റെ പൂര്‍ണമായ ശക്തി രൂപത്തിലേക്ക് കൂട്ടിയിണക്കി പഴയ നിലയിലേക്ക് മാറ്റണം.…

എനിക്കതിന് കഴിഞ്ഞില്ലെങ്കിൽ, എല്ലാം മറക്കുന്ന അവസ്ഥയിലേക്ക് പ്രകൃതിയുടെ പ്രേരണ ശക്തി എന്നെ എത്തിക്കും… അതോടെ പ്രകൃതിയുടെ പരിവര്‍ത്തന ശക്തി എന്നെ പ്രകൃതിയുടെ ശക്തിയായി മാറ്റും. അതോടെ ഞാൻ മരിക്കും.

പാടില്ല….

പെട്ടന്ന് ഞാൻ ഞെട്ടി… എങ്ങനെയാണ് പ്രകൃതിയുടെ “പരിവര്‍ത്തന ശക്തി”യെ ഇപ്പോൾ എനിക്ക് വേര്‍തിരിച്ച് മനസിലാക്കാന്‍ കഴിഞ്ഞത്..?

ഇത് എനിക്ക് ഇപ്പോൾ ലഭിച്ച മറ്റൊരു തിരിച്ചറിവാണോ..?

ഉടനെ അതിന്റെ ഉത്തരം എനിക്ക് കിട്ടി…

പ്രകൃതി ശക്തികളില്‍ ലയിച്ചു കിടക്കുന്ന ഞാൻ, ഇതുവരെ സ്വയം മറക്കാത്തത് കൊണ്ടും, പൂര്‍ണമായി എന്റെ തിരിച്ചറിവ്‌ നശിക്കാത്തത് കൊണ്ടും, എന്റെ ആത്മാവിലും മനസ്സിലും പ്രകൃതി നടത്താൻ ശ്രമിച്ചു കൊണ്ടിരുന്ന എല്ലാ മാറ്റങ്ങളും എല്ലാം, ഞാൻ എന്നെയും അറിയാതെ മനസ്സിലാക്കി കൊണ്ടിരുന്നതിന്റെ ഫലമാണ് ഈ തിരിച്ചറിവ്….

അതുകൂടാതെ പ്രകൃതിയില്‍ ലയിച്ചു കിടന്ന ഞാൻ ഈ പ്രപഞ്ചത്തിലുള്ള എല്ലാ ജീവികളുടെ മനസ്സിലും സ്പര്‍ശിച്ച്, അവർ പോലും അറിയാതെ പല രഹസ്യങ്ങളേയും മനസ്സിലാക്കി… അതിലുപരിയായി പ്രകൃതിയുടെ ശക്തിയില്‍ നിന്നുപോലും എന്നെ നടുക്കുന്ന പല ഉന്നത രഹസ്യങ്ങളേയും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു…. അതോ പ്രകൃതി സ്വയം എനിക്ക് പകര്‍ന്നു തന്നതാണോ ആ രഹസ്യങ്ങളേ..?

ഇവിടെ നിന്നും എനിക്ക് ലഭിച്ച അറിവ് കാരണം ഞാൻ ശെരിക്കും ഞെട്ടി… കാരണം ഇതില്‍ നിന്നും എനിക്ക് ഇപ്പോൾ മനസിലാക്കാന്‍ കഴിഞ്ഞത് എല്ലാം, ഒഷേദ്രസ് പോലും അസൂയപ്പെട്ട് പോകുന്ന തരത്തിലുള്ള അറിവും.. പല ഉയർന്ന ശക്തികളുടെ മാന്ത്രികപ്രവർത്തനവും ആയിരുന്നു.

പക്ഷേ ഇതിനെ കുറിച്ചെല്ലാം പിന്നീട് സാവകാശം ചിന്തിക്കാം… ഇപ്പോൾ വേറെ കാര്യം ചെയ്യാനുണ്ട്.

ഉടനെ എന്റെ മനസ്സിനെയും ആത്മാവിനെയും പൂര്‍ണമായി പ്രകൃതിയുടെ ശക്തിയായി മാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്ന പ്രകൃതിയുടെ പരിവര്‍ത്തന ശക്തിയെ ഞാൻ മെല്ലെ പുറന്തള്ളാൻ ശ്രമിച്ചു…

അദ്യം വലിയ പ്രയാസം അനുഭവപ്പെട്ടു…. പക്ഷേ മറ്റെല്ലാ കാര്യങ്ങളെയും ഞാൻ മനസില്‍ നിന്നും അകറ്റി കൊണ്ട് ഈ ഒരു കാര്യത്തില്‍ മാത്രം ശക്തിയും ശ്രദ്ധയും കൊടുത്തുകൊണ്ട് കഠിനമായ ശ്രമം ഞാൻ തുടങ്ങി., ഇതില്‍ നിന്നും എങ്ങനെയും രക്ഷപ്പെടണം എന്ന ഒറ്റ ചിന്തയോടെ ഞാൻ ശ്രമിച്ചു കൊണ്ടേയിരുന്നു…

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. ?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju ?

      1. Ipo oru cheriooru ashwasam ille?
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….?????

      2. ???
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ ??
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo??

    1. Njanum waiting aanu?

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. ?

Comments are closed.