മാന്ത്രികലോകം 12 [Cyril] 2193

പെട്ടന്ന് എപ്പോഴോ ഞാൻ കണ്ടു മറന്ന സ്വപ്നം പോലെ എന്റെ മനസില്‍ ചെറിയൊരു ഓര്‍മ പോലെ എന്തോ മിന്നിമറഞ്ഞു.

ആരോടാണ് ഞാൻ യുദ്ധം ചെയ്തത്….?
പക്ഷേ അതിൽ എനിക്ക് ശരീരം ഉണ്ടായിരുന്നല്ലോ…?
ഇപ്പോൾ ആ ശരീരം എവിടെ…?

ഉടനെ മറ്റൊരു ചെറിയ ഓര്‍മ എന്റെ മനസില്‍ മിന്നിമറഞ്ഞു…. തൊട്ടുപിറകെ മറ്റൊന്നും കൂടി….

പക്ഷേ ഏതോ ശക്തി ആ ഓര്‍മകളേ എന്നില്‍ നിന്നും തുടച്ചു നീക്കാൻ ശ്രമിച്ചു… ആ ഓര്‍മ മറയും മുന്നേ ഞാൻ ആ ഓർമ്മയിൽ എന്റെ മനഃശക്തിയെ പകര്‍ത്തി അതിനെ നിലനിര്‍ത്തി.

പക്ഷേ ഏതോ ഒരു ശക്തി എന്നെ ശാസിച്ചു…. ആ ഓര്‍മകളില്‍ കടിച്ചു തൂങ്ങി നില്‍ക്കാതെ ആ ഓര്‍മകളേ ത്യജിക്കാൻ പ്രേരിപ്പിച്ചു…. സന്തോഷം മാത്രം നല്‍കുന്ന പ്രകൃതിയുടെ ശക്തിയില്‍, എല്ലാം മറന്ന് പൂര്‍ണമായി ലയിച്ചു ചേരാന്‍ ആ ശക്തി ഇടതടവില്ലാതെ പ്രേരിപ്പിച്ച് കൊണ്ടേയിരുന്നു….

ആ പ്രേരണ എന്നെ അശക്തനാക്കി കൊണ്ടിരുന്നു… എന്റെ മനസ്സ് തളർന്നു… എന്റെ മേല്‍ ഉണ്ടായിരുന്ന എന്റെ തന്നെ നിയന്ത്രണം മെല്ലെ അയഞ്ഞു.

അവസാനം ആ ശക്തിയെ അനുസരിക്കാൻ ഞാൻ തീരുമാനിച്ചു… എന്റെ മനസ്സില്‍ വല്ലപ്പോഴും മിന്നിമറഞ്ഞു കൊണ്ടിരുന്ന ഓര്‍മകളിൽ കടിച്ചു തൂങ്ങി നില്‍ക്കാതെ എല്ലാത്തിലും നിന്നും മുക്തി നേടാൻ ഞാൻ ഒരുങ്ങി… എന്റെ മനസ്സും ആത്മാവും പ്രകൃതിയില്‍ പൂര്‍ണമായി ചേരാന്‍ ധൃതി കൂട്ടി…

പക്ഷേ, അപ്പോഴാണ് രണ്ട് മുഖങ്ങൾ ഒരേ സമയം എന്റെ മനസില്‍ തെളിഞ്ഞത്…

അവർ ആരാണെന്ന ഓര്‍മ പെട്ടന്ന് എന്റെ മനഃശക്തിയെ ബലപ്പെടുത്തി. അതുകാരണം എന്റെ ഓര്‍മ്മശക്തിയും ചിന്താശേഷിയും കുറച്ചൊന്നു ഉയർന്നു….

‘അതിനേയൊന്നും ഓര്‍ക്കാന്‍ ശ്രമിക്കരുത്..’ ഒരു നേരിയ ശബ്ദം താക്കീത് പോലെ എന്റെ മനസ്സിലൂടെ ഒരു വേദനയായി കടന്നുപോയി…

ആ താക്കീതിനെ ഞാൻ അവഗണിച്ചു. എന്റെ പ്രിയപ്പെട്ട മുഖങ്ങളുള്ള ആ ഓര്‍മയില്‍ ഞാൻ മുറുകെ പിടിച്ചു ചിന്തിക്കാൻ തുടങ്ങി.

എന്റെ അമ്മ അൽദീയ യുടെ ആ മുഖവും.. എന്റെ അമ്മ ഷൈദ്രസ്തൈന്യ യുടെ ആ മുഖവും എന്റെ ഓര്‍മയില്‍ തങ്ങി നിന്നു.

ആ ഓര്‍മകളില്‍ നിന്നും എന്നെ പിന്തിരിപ്പിക്കാന്‍ പ്രകൃതിയുടെ ഏതോ ശക്തി തുടർന്ന് ശ്രമിച്ചു കൊണ്ടിരുന്നു.. എന്റെ സ്വന്തം ആത്മാവും മനസ്സും പോലും എല്ലാം മറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.. പക്ഷേ എന്റെ മനഃശക്തി എന്റെ ആ ഓര്‍മ്മകളെ എന്റെ മനസ്സ് മുഴുവനും പടർത്തി പ്രകൃതിയുടെ ആ അജ്ഞാത ശക്തിയുടെ സ്വാധീനത്തെ പതിയെ ബലഹീനമാക്കാൻ തുടങ്ങി.

അവസാനം ഞാൻ മറന്ന് പോയിരുന്ന ഓരോ കാര്യങ്ങളും എന്റെ ഓര്‍മയില്‍ പതിയെ തെളിഞ്ഞ് വരാൻ തുടങ്ങിയെങ്കിലും എന്റെ മനഃശക്തിയെ പ്രകൃതിയുടെ ഏതോ അജ്ഞാത ശക്തി ആക്രമിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

അധികനേരം ഇങ്ങനെ പിടിച്ചു നിൽക്കാൻ എന്റെ മനഃശക്തിക്ക് കഴിയില്ല.

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. ?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju ?

      1. Ipo oru cheriooru ashwasam ille?
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….?????

      2. ???
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ ??
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo??

    1. Njanum waiting aanu?

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. ?

Comments are closed.