മാന്ത്രികലോകം 12 [Cyril] 2193

അവന്റെ ശക്തി ഒഷേദ്രസിന്റെ ഇരുപതില്‍-ഒന്ന് മാത്രം ആയിരുന്നു… പക്ഷേ ഈ നിമിഷം അവന്റെ ശക്തി എന്താണെന്ന് എനിക്കറിയില്ല, അമ്മു.’

അതുകേട്ട് ഞാൻ തലയാട്ടി.

‘ഒഷേദ്രസിന്റെ ശക്തിയും മറ്റുള്ള ദൈവങ്ങളുടെ ശക്തിയും എന്താണെന്ന് വ്യക്തമായി അറിയുന്ന നിനക്ക് എന്തുകൊണ്ട് ഫ്രെന്നിന്റെ ശക്തി എന്താണെന്ന് മാത്രം വ്യക്തമായി അറിയാൻ കഴിയുന്നില്ല…?!’ ഞാൻ അത്ഭുതവും സംശയവും കലര്‍ന്ന സ്വരത്തില്‍ ചോദിച്ചു.

‘അതിന്റെ ഉത്തരം ഒരു ദിവസം നി സ്വയം മനസിലാക്കും, അമ്മു..’

‘നിനക്ക് എന്റെ ജീവരഹസ്യം അറിയാം…! സിദ്ധാര്‍ത്ഥിന്റെ ജീവരഹസ്യം അറിയാം..! വേറെയും ഒരുപാട്‌ കാര്യങ്ങൾ നിനക്കറിയാം…! നീ ശെരിക്കും ആരാണ്…? നി എന്റെ പൂര്‍ണ നിയന്ത്രണത്തിൽ മാറാന്‍ ഈ വ്യഗ്രത കാണിച്ചത് എന്തിനാണ്…? നിന്റെ നിയോഗം എന്താണ്, വംസന..?’ പ്രധാനമായി എന്നെ അലട്ടി കൊണ്ടിരുന്ന എന്റെ സംശയങ്ങളെ ഞാൻ ചോദിച്ചു.

പക്ഷേ വംസന മൗനം പാലിച്ചു.

‘എനിക്ക് നിന്നെ പൂര്‍ണമായി നിയന്ത്രിക്കാൻ കഴിയുമെന്ന് നീ പറഞ്ഞു… പക്ഷേ എന്റെ പല ചോദ്യങ്ങള്‍ക്കും നി ഉത്തരം തരുന്നില്ല…!’

അതിനും വംസന മിണ്ടിയില്ല.

‘ചോദിക്കുന്നതിന് ഉത്തരം തരാതിരിക്കാൻ ഇനി നീ മാന്ത്രിക ബോധത്തിന്‍റെ അനിയത്തിയോ മറ്റോ ആണോ…?’ അതിനെ കളിയാക്കും പോലെ ഞാൻ ചോദിച്ചു.

‘ഞാൻ ആരുടെയും അനിയനും അനിയത്തിയും ഒന്നുമല്ല… ഇതുവരെ എന്നെ നി പൂര്‍ണമായും മനസ്സിലാക്കി കഴിഞ്ഞിട്ടില്ല, അമ്മു. അതുകൊണ്ട്‌ ഞാൻ എന്താണെന്ന് ഇപ്പോൾ നി അറിയുന്നില്ല. പക്ഷേ അൽദീയ പറഞ്ഞത് പോലെ, അധികം വൈകാതെ നി എന്ന പൂര്‍ണമായി മനസ്സിലാക്കും. ഞാൻ എന്താണെന്ന് അന്നു നി സ്വയം കണ്ടു പിടിക്കും, അമ്മു. അതുകൊണ്ട് നിന്റെ ഇത്തരം ചോദ്യങ്ങളെ ഒഴിവാക്കുക…’ വംസന പറഞ്ഞു.

ഞാൻ ദീര്‍ഘമായി നിശ്വസിച്ചു. വെറുതെ ഓരോന്ന് ചിന്തിച്ചിട്ട് കാര്യമില്ല. തല്‍കാലം വിശ്രമം ആണ് എനിക്ക് വേണ്ടത്.

മനസില്‍ ഉഴലുന്ന ആയിരം ചോദ്യങ്ങളെ തുടച്ചു നീക്കി കൊണ്ട് എന്റെ കട്ടിലില്‍ ഞാൻ കിടന്നു.

ഉറങ്ങാൻ കഴിയില്ല എന്നു കരുതിയ ഞാന്‍ പെട്ടന്ന് തന്നെ മയങ്ങി.
************

 

ഹഷിസ്ത്ര

 

ഫ്രെൻ അബോധാവസ്ഥയിൽ ആയിട്ട് ഇപ്പോൾ പതിമൂന്ന് ദിവസങ്ങൾ കഴിഞ്ഞു… കഴിഞ്ഞുപോയ എല്ലാ ദിവസങ്ങളിലും, ഓരോ ദിവസവും ഞാനും അമ്മയും അവനെ പലവട്ടം സന്ദര്‍ശിക്കുന്നത് പതിവാക്കിയിരുന്നു.

അങ്ങനെ ഇന്ന് നാലാന്തവണ ഞാനും അമ്മയും ഒരുമിച്ച് അവനെ കിടത്തിയിരുന്ന മുറിയില്‍ പോയി. അവന് എന്തെങ്കിലും മാറ്റം ഉണ്ടോ എന്നു കണ്ടറിയാൻ ആയിരുന്നു.

അവനെ കണ്ട മാത്രയില്‍ ഞങ്ങളുടെ മുഖത്ത് ആശങ്കയും ഭയവും ഒരുപോലെ നിറഞ്ഞു.

കാരണം, അവന്റെ ജീവ ശക്തി ക്ഷയിച്ച് കൊണ്ടിരുന്നു.. അവന്റെ ശരീരം പ്രകൃതിയിലേക്ക് ലയിച്ച് ചേരാന്‍ എന്ന പോലെ പതിയെ മങ്ങിത്തുടങ്ങിയിരുന്നു….

86 Comments

  1. ഇന്ന് ഉണ്ടാകുമോ

    1. Sremikam bro keep wtng

    2. Cheriya budhimuttukal kondu eyuthi theerkan kayinjittila udane tharam☺️

      1. ?ഇതൊക്കെ പറയാൻ നിങ്ങൾ ആരാണ്

      2. ആ താഴേ കമെന്റ് ഇപ്പോഴാ കണ്ടത്. അവസാനം തമാശ കാര്യം അവണ്ടട്ടോ?

  2. ഇന്ന് രാത്രി വരും ❤

    1. Aru paranju ?

      1. Ipo oru cheriooru ashwasam ille?
        Iyalithu ee adutha kalathonnum tharathilado

    2. ഇന്നു രാത്രി വരുമെന്നോ? Thank you bro. I am waiting.

      1. Ethil eppol aara author….?????

      2. ???
        ഇവിടെ വന്നു കമന്റി കൊണ്ടിരിക്കണ്ടു പോയ്‌ എഴുതേടോ ??
        പാവം mbele ചെക്കനെന്തു പറ്റി എന്നറിയായിട്ടു ഒരു സുഗല്ല

      3. Njan inte name matua ini ravanan alla disooza ravanan oru sugalla

  3. കുഞ്ഞുമോൻ

    Bro… engane ayi? any update?

    1. കുറച്ചുകൂടി എഴുതാനുണ്ട് bro.

  4. Me also dears

  5. Cyril broo thirakkokkke kazhinjarnnoo??

    1. Njanum waiting aanu?

      1. ഞാനും ☺️

    2. എഴുതി തുടങ്ങി. പകുതി ആയതേയുള്ളു.

  6. Endhokayi bro varanayo

  7. ജോബിന്‍

    Super…

    1. വായനക്ക് നന്ദി bro ❤️❤️

  8. Njan ee kadha ippo vaazhichaapo prathima stree
    Ammuvinod endho paranju frenninte Shakthi poornamalla
    Enn. Varum bhaagangalil aa
    Karyam parayum enn vishwasikkunnu

    1. ഫ്രെന്നിന്റെ ശക്തി പൂര്‍ണമല്ലെന്ന് പറഞ്ഞിരുന്നു. അത് പിന്നീട് വ്യക്തമാകും bro. വായനയ്ക്ക് ഒത്തിരി നന്ദി…സ്നേഹം ❤️❤️

  9. ?

Comments are closed.