മഹിരാവണൻ 3 [Jo AJ] 189


മഹിരാവണൻ 3

Author :Jo AJ

 

കൃഷ്ണ ചുറ്റും നോക്കിയപ്പോൾ ആരും ഇല്ല.. കണ്ണ് തിരുമി പുറത്തേക്ക് തല കൊണ്ട് വന്നു

അവിടം ആകെ നോക്കി. അങ്ങ് ദൂരെ ആ കാഴ്ച കണ്ട് കൃഷ്ണ നടുങ്ങി. ലോറിയിൽ നിന്നും ഇറങ്ങി അവിടേക്ക് നടന്നു.

 

ആദി വെള്ളത്തിൽ നിന്ന് ഒരു പെണ്ണിനെ തന്നോട് ചേർത്ത് പിടിക്കുന്നത്  കൃഷ്ണ കണ്ടപ്പോൾ..

 

” എന്നെ ഉണർത്താതെ നിനക്ക് ഇതായിരുന്നല്ലെ പണി. നിന്നോട് ദൈവം ചോയ്ക്കൂടാ.. ദുഷ്ട..”

 

എന്ന് പറഞ്ഞു അടുത്തത് എന്താണ് എന്ന് അറിയാൻ അവിടെ നിന്നു. അവർ പറയുന്നത് എന്താണു എന്ന് അവനു കേൾക്കാൻ കഴിഞ്ഞില്ല..

 

രുദ്ര ആദിയെ കണ്ണ് പൊട്ടുന്ന ചീത്ത പറയുന്നത് കേട്ടിട്ട് കേൾക്കാത്ത ഭാവത്തിൽ അവളെ മതി മറന്ന് നോക്കി നിൽക്കുക ആയിരുന്നു

ആദി.. അവസാനം അവനെ വെള്ളത്തിലേക്ക് തള്ളി ഇട്ട് ബക്കറ്റിലെ തുണിയുമായി പോയി..

 

രുദ്ര പോകുന്നത് കണ്ട് കൃഷ്ണ ആദിയുടെ  അടുത്തേക്ക് ചെന്നു.. അപ്പോഴേക്കും ആദി

തല തുവർത്തി കൊണ്ട് കരയ്ക്ക് കയറി..

 

” ഹാ… നീ എണീറ്റ.. ”

 

” അതേ എണീറ്റത് കൊണ്ടാണല്ലോ ഇത് കണ്ടത്. എന്നെ വിളിച്ചു ഉണർത്താതേ നിനക്ക് ഇതായിരുന്നല്ലേ പണി.. വന്നു എത്തിയിട്ട് ഒരു ദിവസം പോലും ആയില്ല അപ്പോഴേക്കും നീ വളച്ചോ..എന്തായിരുന്നു റൊമാൻസ്.. വെള്ളത്തിൽ ഇരുന്നു കണ്ണും കണ്ണും നോക്കി സംസാരിക്കുന്നു. എന്നെയും കൂടെ വിളിക്കാമായിരുന്നു..”

 

എന്ന് പറഞ്ഞു നിരാശയോടെ അവനെ നോക്കി. അവൾ പറഞ്ഞത് ഒന്നും ഇൗ മണ്ടൻ കേട്ടില്ല എന്ന് ആദിക്ക് മനസ്സിലായി.

 

 

” നീ വേഗം ചെന്ന് കുളിക്ക്..”

 

കൃഷ്ണ മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ

ആദി അവനെ ചിരിയോടെ നോക്കി. കൃഷ്ണ

ആദിയേ ഒന്ന് നോക്കി മുഖം വെട്ടിച്ചു. ആദി

അവന്റെ അടുക്കൽ ചെന്നു അവന്റെ തോളിൽ

കൈ ഇട്ടു.. അവനെ വലിച്ചു തോടിന്റെ അരികിൽ എത്തി..

 

Updated: November 13, 2021 — 8:11 pm

15 Comments

  1. Ithinte baki ille

  2. ♥♥♥♥♥♥

  3. ❤️❤️❤️❤️

  4. ❣️❣️❣️

    1. ❤️❤️❤️

    1. ❤️❤️❤️

  5. കൊള്ളാം പുതിയ ഒന്നിന് കൂടെ കാത്തിരിക്കാം

    1. നാളെ വരുമെന്ന് തോന്നുന്നു.. ഞാൻ ഇട്ടിട്ടുണ്ടായിരുന്ന്..❤️❤️❤️

  6. ❤️❕

    1. ❤️❤️❤️

  7. Avar parasparam adukunnu kannukal kantham pole avarilekku aakarshikunnu aa kannukal avare kothi valikkunnu mm..romance started ?? ee partum polichu pakshe page kurach kooti itoode vayichu onu track ilekku ethumbol kadha theerum athondu chotikunne valiya gap ilathe partukal varunond kuzhappilla enthayalum pattiyal page kootan sramikku waiting for next part ❤️❤️

    1. ഒന്നര മണിക്കൂർ വായിക്കാൻ ഉള്ളത് ആയിരുന്നു 2019 ഇല് എഴുതിയത്.. മോശമായ മാനസികാവസ്ഥ കാരണം എല്ലാം ഡിലീറ്റ് ആക്കി. പിന്നെ ഞാൻ ഒന്നര വർഷം കഴിഞ്ഞ് ആണ് ഈ കഥ എഴുതിയത്.. അത് കൊണ്ട് കഥയുടെ length കുറവാണ്.. സ്പീഡ് കൂടുതൽ പ്രതീക്ഷിക്കാം.. കാരണം അത്ര ഗ്യാപ്പ് വന്നത് കൊണ്ട് ചിലത് ഒന്നും ഓർമ്മ ഇല്ല..❤️❤️❤️

Comments are closed.