മാമകഹൃദയത്തിൻ ആത്മരഹസ്യം – 3 [ദാസൻ] 174

Views : 9997


മാമകഹൃദയത്തിൻ ആത്മരഹസ്യം – 3

Author :ദാസൻ

 

പിറ്റേന്ന് രാവിലെ തന്നെ ഞാൻ കോഴ്സ് പൂർത്തിയാക്കുന്നതിന് വേണ്ടി പറന്നു. അവിടെ ചെന്ന് വീണ്ടും ഞാൻ തിരക്കിലായി, പിന്നെ കഷ്ടിച്ച് മൂന്നുമാസം. ദിവസങ്ങൾ പോകുന്നത് അറിയുന്നതേയില്ല. അവൾ അന്ന് എൻഗേജ്മെൻറിന് പറഞ്ഞത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ ഉണ്ടായിരുന്നെങ്കിലും, വിളിക്കാൻ മനസ്സനുവദിച്ചില്ല. പേപ്പറുകൾ ഒക്കെ സബ്മിറ്റ് ചെയ്തു, എല്ലാം കഴിഞ്ഞു ഇനി രണ്ടുമൂന്ന് ദിവസം കൂടിയേ ഉള്ളൂ. സെൻറ് ഓഫിനുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. സെൻറ് ഓഫ് അതിഗംഭീരമായിത്തന്നെ ആഘോഷിച്ചു. എൻറെ കൂടെയുണ്ടായിരുന്ന ഒരാൾ, ധൃതി പിടിച്ച് വീട്ടിൽ ചെന്നിട്ട് വല്ല ആവശ്യമുണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാൻ ഇല്ല എന്ന് മറുപടിയും പറഞ്ഞു. എന്നാൽ നമുക്ക് ഈ യാത്ര ഒരു ട്രിപ്പ് ആക്കി മാറ്റാം എന്ന് പറഞ്ഞു. അങ്ങിനെ ഫ്ലൈറ്റിനുള്ള യാത്ര വേണ്ടെന്നു വച്ചു. ട്രെയിന് ആക്കി യാത്ര, പലസ്ഥലങ്ങളിലും ഇറങ്ങി അവിടെയൊക്കെ കറങ്ങിയതിന് ശേഷമാണ് പിന്നീടുള്ള യാത്ര. യാത്ര മുഴുവൻ സെക്കൻഡ് ക്ലാസ് കമ്പാർട്ട്മെൻറിൽ ആയിരുന്നു. അവസാനം ഇറങ്ങിയത് ഗോവയിലാണ്, അവിടെ രണ്ടു ദിവസം കഴിച്ചു കൂട്ടി. കൂടെയുണ്ടായിരുന്നവർ എല്ലാം പ്രൊഫഷണലുകൾ ആയതുകൊണ്ട്, മറ്റു വികൃതികൾ ഒന്നും ഉണ്ടായിരുന്നില്ല. ഇവിടെ നിന്നും നേരെ വീട്ടിലേക്കാണ് യാത്രതിരിച്ചത്.കൂടെയുണ്ടായിരുന്ന അവസാനത്തെ ആൾ കോഴിക്കോട് ഇറങ്ങി. അയാളെ യാത്രയാക്കാൻ ഡോർ വരെ ചെന്നു, യാത്ര പറഞ്ഞ് തിരിച്ച് സീറ്റിലേക്ക് വരുമ്പോൾ ഏകദേശം 50 വയസ്സ് തോന്നിക്കുന്ന ഒരാണും 20 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും 25 30 വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനും ഒരു കൂപ്പയിൽ ഇരിക്കുന്നു. ആ ചെറുപ്പക്കാരൻ ആ പെൺകുട്ടിയെ ശല്യപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അച്ഛൻ എന്ന് തോന്നിക്കുന്ന മറ്റേ മനുഷ്യൻ അവനോട് ദേഷ്യപ്പെടുന്നുണ്ട്, അവൻ അതൊന്നും കാര്യമാക്കാതെ ആ പെൺകുട്ടിയെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. ആ കമ്പാർട്ട്മെൻറ് പൊതുവേ തിരക്കു കുറവാണ്, ഒറ്റതിരിഞ്ഞ സീറ്റുകളിൽ ചിലർ ഇരിക്കുന്നു എന്ന് മാത്രം. ആ പെൺകുട്ടി കരയുകയാണ്, ഞാൻ ഇത് കണ്ട് അവിടെ നിന്നു. ഞാൻ ആ പെൺകുട്ടിയോടും പ്രായമുള്ള ആളോടും വിവരം തിരക്കി. അവൻ കുറെ നേരമായി ഉപദ്രവിക്കുക ആണ് എന്ന് പറഞ്ഞു. ഞാൻ അവനോട് കാര്യം തിരക്കിയപ്പോൾ ആണ്, അവൻ കന്നഡക്കാരൻ ആണെന്ന് മനസ്സിലായത്. ഞാൻ അവനിട്ട് രണ്ടു പെട കൊടുത്തപ്പോൾ എഴുന്നേറ്റ് ഓടാൻ ശ്രമിച്ചു. അവനെ കാലു വച്ച് ഞാൻ വീഴ്ത്തി, അവൻറെ ഷർട്ട് അഴിച്ച് കൈകൾ പുറകിൽ കെട്ടി. റെയിൽവേ പോലീസിനെ വിവരം അറിയിച്ചു, അവർ വന്ന് അവനെ കസ്റ്റഡിയിലെടുത്തു. ഞാൻ ആ പെൺകുട്ടിയോടും പ്രായമുള്ള ആളോടും സംസാരിച്ചു. അവർ ഉടുപ്പിയിൽ നേരിട്ട് IAS റിക്രൂട്ട്മെൻ്റ് നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ട് പോയതാണ്. അവർ ആവശ്യപ്പെട്ട പൈസയിൽ കുറച്ചു പൈസ അഡ്വാൻസ് കൊടുത്തു. ബാക്കി ജോലി കിട്ടിയിട്ട് തന്നാൽ മതിയെന്ന ധാരണയിൽ പോന്നു. ഉണ്ടായിരുന്ന വീടും സ്ഥലവും ബാങ്കിൽ ഈട് വെച്ച് 50000 രൂപ അവർക്ക് കൊടുത്തു എന്ന് അറിഞ്ഞു. ഞാൻ ആ പെൺകുട്ടിയോട് തട്ടിക്കയറി

” നിനക്ക് വിവരവും വിദ്യാഭ്യാസവും ഉള്ളവളല്ലേ, നിനക്കറിയില്ലേ ഐഎഎസ് സെലക്ഷൻ നടക്കുന്നത് യു പി എസ് സി വഴി ആണെന്നുള്ളത്. എന്നിട്ട് തട്ടിപ്പു പ്രസ്ഥാനത്തിന് പൈസയും കൊടുത്തു വന്നിരിക്കുന്നു. ഏതായാലും പോയത് പോയി. ”

ഇത് കേട്ടപ്പോൾ അച്ഛൻ കരയാൻ തുടങ്ങി, ഞാൻ അദ്ദേഹത്തെ സമാധാനിപ്പിച്ചു. ആ പ്രായമുള്ള ആൾ എന്നോട് പറഞ്ഞു മകൾ നല്ലവണ്ണം പഠിക്കുമെന്ന്, അയാൾക്ക് രണ്ടു പെൺ കുട്ടികളാണ് അതിൽ മൂത്തതാണ് പേര് രേഖ ഇളയ കുട്ടിയുടെ പേര് മേഘ. രണ്ടുപേരും നല്ലവണ്ണം പഠിക്കുന്ന കുട്ടികൾ. അവർക്ക് അമ്മ ഇല്ല അച്ഛൻ മാത്രമേ ഉള്ളൂ, അവരുടെ വീടും സ്ഥലവും ഞാൻ ചോദിച്ചറിഞ്ഞു. എനിക്ക് ഇറങ്ങേണ്ട സ്ഥലം ആയപ്പോൾ അവരോട് യാത്ര പറഞ്ഞു ഞാൻ ഇറങ്ങി, അവർ അടുത്ത സ്റ്റോപ്പ് ആയ ആലുവയിൽ ആണ് ഇറങ്ങുന്നത് എന്ന് പറഞ്ഞു. ഞാൻ വീടെത്തിയപ്പോൾ ഉച്ചയ്ക്കുള്ള ഭക്ഷണത്തിനുള്ള സമയം, നല്ല വിശപ്പുണ്ടായിരുന്നു അതിനാൽ പെട്ടെന്ന് കുളിച്ചിറങ്ങി വന്ന് ഭക്ഷണം കഴിച്ചു.ഭക്ഷണം കഴിഞ്ഞ് ഞാൻ മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അമ്മ

” നിൻ്റെ കോഴ്സ് തീർന്നില്ലെ, എത്രയും പെട്ടെന്ന് കല്യാണത്തിൻ്റെ കാര്യം തീരുമാനിക്കണം. നിൻ്റെ അമ്മാവൻ കഴിഞ്ഞ ആഴ്ച വന്നിരുന്നു. നീ അന്ന് പോയതിന് ശേഷം ഒന്ന് വിളിക്കുകയൊ വരികയൊ ചെയ്തില്ല. നീ അവളെപ്പോലും വിളിച്ചില്ലെന്ന് അമ്മാവൻ പറഞ്ഞു. ഇനി അധികം താമസിക്കണ്ട ഏറ്റവും അടുത്ത മുഹൂർത്തം എടുക്കാം. നീ എതിർത്തൊന്നും പറയണ്ട.”

ഞാൻ ഒന്നും പറയാതെ മുറിയിലേക്ക് പോയി.വെള്ളിയാഴ്ച പോയി ജോയ്ൻ ചെയ്യാനുള്ള പേപ്പർ കൊടുത്തപ്പോൾ എടപ്പാളിലെ ഓഫീസിലേക്കാണ് കിട്ടിയത്. അന്നു തന്നെ ജോയ്ൻ ചെയതു. ഞാൻ തിങ്കളാഴ്ച മുതൽ ജോലിക്ക് പോയി തുടങ്ങി, ഇപ്പോൾ വീട്ടിൽ നിന്നും പോയി വരാം. വരുന്ന ശനിയാഴ്ച, രണ്ടാമത്തെ ശനിയായതുകൊണ്ട് അന്ന് രേഖയുടെ വീട്ടിൽ പോകാൻ തീരുമാനിച്ചു.

ശനിയാഴ്ച രാവിലെ ചായ കുടി കഴിഞ്ഞ് വണ്ടിയുമെടുത്ത് ഇറങ്ങവെ അമ്മ

” നീ എവിടെ പോകുന്നു, ഇന്ന് അമ്മാവൻ വരുമെന്ന് പറയുന്നുണ്ടായിരുന്നു.”

“അതിന് ഞാൻ എന്തിനാണ്, നിങ്ങൾ തീരുമാനിച്ചാൽ പോരെ.”

“ചിലപ്പോൾ എല്ലാവരും കൂടിയായിരിക്കും വരുന്നത്. കുറെ നാളുകൾ ആയില്ലെ നിന്നെ കണ്ടിട്ട്.”

“എനിക്ക് ഒരാളെ അത്യാവശ്യമായി കാണുവാനുണ്ട്, അതു കഴിഞ്ഞ് വേഗം വരാം.”

“വേഗം വരണം”

ഞാൻ കാറുമെടുത്ത് യാത്ര തിരിച്ചു. ആലുവായിൽ അവർ പറഞ്ഞ സ്ഥലത്ത് എത്തി അന്വേഷിച്ചപ്പോൾ ഒരാൾ വീട് കാണിച്ചു തന്നു. കോളനി പോലുള്ള വീടുകൾ അതിലൊന്നിലാണ് അവരുടെ വീട്, ഞാൻ അവരുടെ വീട്ടിലേക്ക് കയറി ചെന്നപ്പോൾ നിറം മങ്ങിയ ചുരിദാർ ധരിച്ച് രേഖ ഇറങ്ങി വന്നു, പുറകെ അതിലും മോശമായ ചുരിദാർ ധരിച്ച് മേഘയും ഇറങ്ങി വന്നു. രണ്ടു പേരും ഇരുനിറത്തിലുള്ളവരാണ്.

“വാ സാറെ….. കയറി ഇരിക്ക്.”

പൊളിഞ്ഞു തുടങ്ങിയ പ്ലാസ്റ്റിക് കസേര നീക്കിയിട്ട് തന്നു.

” അച്ഛൻ ഇപ്പോൾ പുറത്തേക്ക് പോയതേയുള്ളു. ഞാൻ വിളിപ്പിക്കാം.”

അവൾ ഏതൊ പയ്യനെ പറഞ്ഞു വിട്ടു. അവൾ അനിയത്തിയോട് എന്തൊ പറയുന്നുണ്ട്.

Recent Stories

The Author

ദാസൻ

12 Comments

  1. ♥♥♥♥♥♥

    1. Thanks

  2. Bro,
    ishtapettu.
    Pinne dasante character istapettilla.
    Ellam thurannu parayan samayavum, sougariyavum undaittum parayadhirunnadhu sariyailla.
    Inganeyum inntha kalathu alkar undavumo ?
    edhayalum kathrikkunnu.

    1. താങ്ക്സ്

  3. njangalude ella kadhakalum oru missing und ee part il thane orupad stalathu avasyamillatha arguments nu time kalanju oru sthalathu aanenkil kuzhapamilla pakshe thurannu samsarikan ishtam pole samayam undayirunu enitu avide anavashya arguments konduvannu time kalanju thurannu parayaanullathu ingane maati vechu adutha part lekku vechittu karyamilla athu vayanad bhadhikkum dasan enna charecter nu parayan orupad karangal undu athu thuranu samaraikamallo (ithe ente abhiprayam )
    Ini writer nte manasil kadhayude gathi ingane aanenkil,ee track il poyal kadha udheshicha reetiyil ethu enn anekil kuzhapamilla manasil vere kaaryangal koodi ithine opam konduvaran aanu ee type il ezhuthiyathenkil ok
    Enthayalum waiting for next part 💖❤️

    1. Thankalude*

    2. ആദ്യം തന്നെ താങ്കൾക്ക് ഞാൻ നന്ദി രേഖപ്പെടുത്തുന്നു.കാരണം താങ്കൾ എൻ്റെ എല്ലാ കഥകൾക്കും അഭിപ്രായം പറയുന്നുണ്ട്, അതിനാണ് നന്ദി. ഇനി മറുപടിയാകാം.

      കഥാപാത്രം തുറന്നു പറയാതിരുന്നതിന് പല കാരണങ്ങൾ ഉണ്ട്. അവന് ഈ കല്യാണ വിഷയത്തിൽ ആദ്യം മുതൽ തന്നെ താല്പര്യം അമിതമായി ഉണ്ടായിരുന്നില്ല. പിന്നെ അമ്മയുടെ താല്പര്യപ്രകാരമാണ് ആലോചന നടക്കുന്നത്, അതിന് അവളുടെ വായിൽ നിന്നും ഒരുപാട് മോശം സംസാരം കേട്ടതാണ്. അവളുടെ പ്രേമനൈരാശ്യത്താൽ ആത്മഹത്യക്ക് ശ്രമിച്ചത് കണ്ടതല്ലെ. കുറച്ചു നാളുകൾക്ക് ശേഷം അവളുടെ അച്ഛൻ (കഥാപാത്രത്തിൻ്റെ അമ്മാവൻ) അവൻ്റെ അമ്മയുടേയും അച്ഛൻ്റെയും കാല് പിടിക്കുന്നതു പോലെ അപേക്ഷിച്ചപ്പോൾ അവർ സമ്മതിച്ചു.പിന്നെ അവളോട് സംസാരിക്കാൻ അവസരങ്ങൾ കിട്ടിയെങ്കിലും, അവളുടെ അച്ഛൻ കല്യാണക്കാര്യത്തെക്കുറിച്ച് വീട്ടിൽ വന്ന് സംസാരിക്കണമെന്നുണ്ടെങ്കിൽ അവളുടെ അനുവാദം കിട്ടിയിട്ടായിരിക്കുമല്ലൊ. പിന്നെ അവളോട് സംസാരിച്ച്, അവളുടെ ദാസനോടുള്ള സിമ്പതി അറിയണമെന്ന് കഥാപാത്രത്തിന് താല്പര്യം ഇല്ലായിരുന്നു. സിമ്പതി എന്നുദ്ദേശിച്ചത്, എന്നെ അനാവശ്യം പറഞ്ഞിട്ടും പ്രേമം പൊളിഞ്ഞിട്ടും കെട്ടാൻ തയ്യാറായ ദാസനോട് അവൾക്ക് നന്ദിയൊ കടപ്പാടൊ പറയാനുള്ള അവസരം കൊടുക്കേണ്ട എന്നു വിചാരിച്ചു.പിന്നെ അവളുടെ അച്ഛൻ ദേഷ്യപ്പെട്ടപ്പോൾ അവന് പൊട്ടിത്തെറിക്കാമായിരുന്നു.പക്ഷെ അവൻ ബന്ധങ്ങളുടെ വ്യാപ്തി നോക്കുന്ന കഥാപാത്രമാണ്. അവന് അപ്പോൾ എല്ലാം തുറന്നു പറഞ്ഞ് അവിടെ നിന്നും ഇറങ്ങിപ്പോകാമായിരുന്നു. പിന്നീട് സംഭവിക്കുന്ന അത്യാപത്തുകൾ നികത്താൻ കഴിയാത്തതായിരിക്കും, അതവൾക്ക് മാത്രമല്ല നഷ്ടം അവനു കൂടിയുണ്ട്, അത് മനസ്സിലാക്കിക്കൊണ്ടാണ് അവൻ മിണ്ടാതിരുന്നത്.കഥ നിങ്ങളുടെയൊക്കെ പ്രതീക്ഷക്കൊത്ത് ഉയരും തീർച്ച.

      എന്ന് സ്വന്തം
      ദാസൻ ബ്രോ.

  4. ദാസാ
    നല്ല ഭാഷാ ശൈലി ഉള്ള ആളാ താൻ. പക്ഷെ വായിക്കുന്ന ആളുകൾ അവർക്ക് സെൻസ് ഉള്ളവരാണെന്നു ഓർക്കണേ. ആര് കല്യാണം ഉറപ്പിച്ചാലും. പെണ്ണിനോടൊന്നു സംസാരിക്കാൻ മടിക്കുന്ന ഏതു ചെറുപ്പക്കാർ ആണ് ഇന്നുള്ളത്. ലോജിക് കൂടി നോക്കി എഴുതു സാഹോ.. അവളുടെ മനോഭാവം മനസിലായിട്ടും തലവെച്ചു കൊടുത്ത്… ഡിവോഴ്സ് വാങ്ങി പിന്നെ ഇപ്പൊ ഐ എ എസ്‌ കോച്ചിങ്ന് വിട്ട പെണ്ണിനെ കെട്ടി അവളുടെ കളക്ടർ കാറിൽ പോകുന്ന പ്ലാനിങ് ആണേ. കേട്ടുന്നേനു മുൻപ് അവൾക്കിഷ്ടമില്ല എന്ന് മനസിലാക്കി വീട്ടുകാരെ അറിയിച്ചു പിന്മാറണം. അതാരുന്നു വേണ്ടത്.
    കഥകാരന്റെ സ്വാതന്ത്ര്യം.. മാനിക്കുന്നു. . താങ്കളുടെ കഥക്ക് എന്ത് കൊണ്ട് റീച് കിട്ടുന്നില്ല എന്ന് ഞാൻ ചൂണ്ടികാണിച്ചു എന്നെ ഉള്ളൂ..
    .. കിളിക്കൂടിനു സംഭവിച്ചത് ഓർക്കുക… താങ്കളുടെ ഭാഷ വളരെ ഇഷ്ടമായത് കൊണ്ടാണ് ഇങ്ങനെ അഭിപ്രായം പറയേണ്ടി വന്നത്…. സോറി.
    സ്നേഹം മാത്രം

    1. അവളുടെ ആറ്റിറ്റ്യൂട് മാറിയിട്ടുണ്ടാകും എന്നാണ് കഥാപാത്രത്തിന് തോന്നിയത്. ഒരു Love അഫയർ failer ആയതിൻ്റെ വിഷമം സ്വാഭാവികമായിട്ടും ഉണ്ടാകുമല്ലൊ, അതിൻ്റെ ഒരു വൈകാരിക ബുദ്ധിമുട്ട് അവളിൽ കുറച്ചു നാൾ ഉണ്ടാകും. അത് ഈ കല്യാണത്തോടെ മാറും എന്നാണ് കഥാപാത്രം കരുതിയത്.പിന്നെ അവൻ്റെ അച്ഛനും അമ്മയും പറയുന്ന കാര്യം, അവൻ അംഗീകരിച്ചു. ഇനിയിപ്പോൾ കാര്യങ്ങൾ പറഞ്ഞാൽ ഉണ്ടാകുന്ന ഭവിഷത്തുകൾക്ക് ഇവൻ കൂടി ഉത്തരവാദിയാകും.ഏതായാലും എല്ലാവരും കൂടി അവൻ്റെ തലയിൽ കെട്ടിവച്ചതല്ലെ ചുമക്കുക തന്നെ. ഏതായാലും കഥ മുമ്പോട്ട് പോകട്ടെ. നിങ്ങളെപ്പോലുള്ള വായനക്കാരാണ് എൻ്റെ ശക്തി. പതിനായിരമോ ലക്ഷമൊ വായനക്കാർ വേണമെന്നില്ല. വായിക്കുന്ന മൂന്ന് പേരാണെങ്കിൽ അതു മതി. അഭിപ്രായം എഴുതിയതിന് നന്ദി Bro…

      1. ❤❤❤

  5. Page കുറഞ്ഞു പോയി next partil pariganikkane

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com