മഹാനദി – 5 (ജ്വാല ) 1406

ഓട്ടപാച്ചിൽ ആയിരുന്നു ജീവിതം പിന്നീട്
വര്‍ഷങ്ങള്‍ മിന്നിമറയുന്നത് പതിവു ജീവിതത്തില്‍ അത്ര വലിയ സംഭവമല്ലാതായിരിക്കുന്നു. ആഴ്ചകളും മാസങ്ങളും പിന്നിടുമ്പോള്‍ വര്‍ഷങ്ങളും വന്നെത്തും. അതിലെന്തിരിക്കുന്നു എന്നതായിരുന്നു ഭാവം,

കാലചക്രത്തിന്റെ ഒഴുക്കിനനുസരിച്ച് ഒഴുകാൻ വിധിക്കപ്പെട്ട പ്രവാസിയായി,

ജീവിതത്തിൽ ഞാൻ ചെയ്തു തീർക്കേണ്ട ഓരോകാര്യങ്ങൾ ചെയ്തു. ബാധ്യതകൾ ഓരോന്നായി തീർത്തു കൊണ്ടിരുന്നു.

വലിയ കട ബാധ്യതകൾ, സഹോദരി, അമ്മ ഇവരെയെല്ലാം എന്റെ കൈകളിൽ ആക്കി അച്ഛൻ പോയതോടെയാണ്,
അച്ഛൻ അന്ന് കല്യാണരാത്രിയിൽ അനുഭവിച്ച മാനസിക സങ്കർഷം എത്ര വലുതാണെന്ന് മനസ്സിലായത്.

ആ കട ബാധ്യതകൾ തീർക്കാൻ തന്നെ നല്ലൊരു സമയം എടുത്തു. ഒപ്പം സഹോദരിയെ പഠിപ്പിച്ച് അവൾക്ക് അനുയോജ്യമായ മറ്റൊരു വിവാഹവും നടത്തി, എല്ലാ ബാധ്യതകളും തീർത്തു ഒന്ന് വിശ്രമിക്കാം എന്ന് കരുതുമ്പോൾ ആണ് അമ്മ വിവാഹാലോചനയുമായി വന്നത്,

എന്നെ എപ്പോഴും വിഷമിപ്പിച്ചു കൊണ്ടിരുന്നത് ശ്രുതി ആയിരുന്നു, അമ്മ പറഞ്ഞു നിർത്തിയത് പോലെ എന്റെ സ്വന്തം ഇഷ്ടപ്രകാരം അവളെ ഒപ്പം കൂട്ടണം എന്ന ആഗ്രഹം ദിനം തോറും മനസ്സിൽ തളിർത്തു വന്നുകൊണ്ടിരുന്നു.

അങ്ങനെയാണ് ഞാൻ അവളോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞത്.

അത് കേട്ട് അവൾ പൊട്ടിച്ചിരിച്ചു,

ചേട്ടാ, ഞാൻ കുറച്ച് അടുത്തിടപഴകി എന്നു വച്ചാൽ അതിന്റെ അർത്ഥം പ്രണയം എന്നാണോ?

ശ്രുതി തന്റെ സൗഹൃദം ഞാൻ മിസ് യൂസ് ചെയ്യുകയാണ് എന്ന് തോന്നുന്നുവോ?

അങ്ങനെ താൻ കരുതേണ്ട, ആദ്യമായി തന്നെ കണ്ടത് മുതൽ താൻ എന്റെ മനസ്സിൽ കയറി കൂടിയിരുന്നു.

പക്ഷെ തന്റെ സൗഹൃദം ഞാൻ മുതലെടുക്കുവാണോ എന്ന് തനിക്ക് തോന്നും എന്ന് വിചാരിച്ചാണ് ഇത്രയും നാൾ പറയാതിരുന്നത്,

32 Comments

  1. ❤️❤️❤️❤️❤️

  2. //എന്ത് ആത്മസംതൃപ്തിയാണ് ഒരു കല്യാണം മുടക്കുന്നതിലൂടെ ഇവർക്ക് കിട്ടുന്നത്…

    : ഒരു തരം രോഗം..

  3. ജ്വാല ചേച്ചി

    ഈ ഭാഗവും നന്നായിരുന്നു,. ശ്രുതി അവനെ വിട്ട് പോയത് വിഷമം ആയി.
    കല്യാണ പെണ്ണിന് എന്ത് മാറ്റം സംഭവിച്ചു അറിയാൻ കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    ZAYED ❤️

    1. സയ്യദ് ബ്രോ,
      അടുത്ത ഭാഗങ്ങൾ ആകുമ്പോഴേക്കും ചിത്രം വ്യക്തമാകും, റിയൽ കഥ അല്ലേ, നമുക്ക് ഇഷ്ടം പോലെ മാറ്റം വരുത്തുവാൻ കഴിയില്ലല്ലോ?
      വളരെ സന്തോഷം വായനയ്ക്ക്… ❣️

  4. Vikaarodeepanamaya vikarojwalamaya vikaraparamaya…. ethinte crct word enk kittunnilla …. ariyilla ennathaanu sathyam…. paranhariyikaan vayyatha oru vikaaramkond vedanikkunna oru suspense ennanu udheshiche aathengane molil paranhapole ezhuthumnnanu? enthaayalu anganethe oru suspense ittu nirthikalanhu….✌ spr?

    1. *B*AJ* ബ്രോ,
      ഏത് വാക്ക് ഉപയോഗിച്ചാലും സന്തോഷം തന്നെ, കഥയുടെ തുടക്കം മുതൽ കൂടെ നിന്ന് പിന്തുണ നൽകുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല…
      സന്തോഷം… ???

  5. കൊള്ളാം.,.,ട്ടൊ..
    നന്നായിട്ടുണ്ട്..,.,
    വല്യ കമന്റിന് മുതിരുന്നില്ല.,.,
    ഒരുപാട് ഇഷ്ടായി.,.,
    സ്നേഹത്തോടെ.,.,
    ??

    1. തമ്പു അണ്ണാ,
      വളരെ സന്തോഷം… ???

  6. ഈ ഭാഗവുമൊത്തിരി നന്നായിരുന്നു ജ്വാല. ഒരുപക്ഷെ അവളാകുമോ അവന്റെ പ്രണയമെന്ന് വിചാരിച്ചുവെങ്കിലും സൗഹൃദം വരെയൊഴിവാക്കി അവൾ പോയി. അതിനർത്ഥം അവളവനെ സ്നേഹിച്ചിരുന്നുവെന്നാണ്. കല്യാണം മുടക്കുന്നത് കേരളത്തിൽ സ്ഥിരമായൊരു കാര്യമാണെന്ന് കേട്ടിട്ടുണ്ട്. ഒരുപക്ഷെ മറ്റുള്ളവരെന്തു ചെയ്യുന്നു അവരെങ്ങനെ ജീവിക്കുന്നു അവരുടെ കുറ്റങ്ങളെന്താണ് എന്നൊക്കെ ഒരുപാട് ചിന്തിക്കുന്ന ആളുകളുള്ളത് കൊണ്ടായിരിക്കാമെന്ന് തോന്നുന്നു. ഈ കല്യാണവും മുടങ്ങുമോയെന്നൊരു തോന്നൽ. കാത്തിരിക്കാം, ഒരുപാടിഷ്ടമാണ് ഈ എഴുത്തുകാരിയെ.
    With Love, Bernette

    1. Bernette,
      ചേച്ചി തരുന്ന പ്രോത്സാഹനം, ഒപ്പം കഥയെ മനസ്സിലാക്കിയുള്ള കമന്റ് ഇതിൽ കൂടുതൽ എഴുത്തുകാരി എന്ന നിലയിൽ എനിക്ക് എന്ത് വേണം സന്തോഷം, സ്നേഹം ഒക്കെ പൂർണതയിൽ ആണ്.
      അടുത്ത ഭാഗങ്ങളോട് കൂടി കഥ മനസ്സിലാകും
      ഒത്തിരി ഇഷ്ടത്തോടെ… ???

  7. രാഗേന്ദു

    Jwala..
    Ee bagam ഒത്തിരി ishtamaayitto.. ഇതുപോലെ ഒരു ക്രിസ്മസ് രാത്രി അല്ലേ കഥ തുടങ്ങുന്നത്.. അതിൽ അവള് പോയി എന്നും പറയുന്നത്. അപോ ഈ ദിവസം എന്തോ സംഭവിച്ചു. അടുത്ത ഭാഗം കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ഇന്ദൂസ്,
      അടുത്ത ഭാഗത്തോടെ ചിത്രം വ്യക്തമാകും, ഒരാളുടെ കഥ എഴുതുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ ബുദ്ദിമുട്ട് അതൊക്കെ മാറ്റി എഴുതി കൊണ്ടിരിക്കുന്നു…
      സ്നേഹം.. ❣️❣️❣️

  8. കൊള്ളാം ജ്വാലേച്ചി… മനോഹരമായ അവതരണം…??

    1. കുട്ടി ബ്രോ,
      വളരെ സന്തോഷം…
      സ്നേഹം.. ❣️

  9. satyam paranjaa kainja part vaayich vechappo nenjiloru kanamaayirunnu.
    adutha paart muthal aa prasnangal solve aakiya vazhikaliloode katha pokum ennaan vijaarichath.
    but athokke 4 paragraphil othukki, ezhutukaari uddesichath vere entho aan .
    anyway katha nannaayi munnot pokatte.
    ella aashirvaadangalum .

    1. Pp ബ്രോ,
      പറഞ്ഞത് നേരാണ് കഴിഞ്ഞ ഭാഗത്തിൽ ഉള്ളതിന്റെ അതി ജീവനം അല്ല ഈ കഥയുടെ പ്രാധാന്യം, അത് അടുത്ത ഭാഗത്തോടെ മനസ്സിലാകും, വായനയ്ക്കും, കമന്റിനും വലിയ നന്ദി… ❣️

  10. ചേച്ചി,
    ഈ ഭാഗവും മനോഹരമായിരുന്നു…… ❣️
    പക്ഷെ എന്തോ കുറച്ചു വേഗത്തിൽ പോയോ അങ്ങനെ തോന്നി എന്നാലും കുഴപ്പം ഇല്ലാതെ പോയി.
    പിന്നെ നമ്മുടെ ശ്രുതിയുടെ കാര്യം ?മമ് അവൾക്കും ഇഷ്ടം ആയിരുന്നു അല്ലെ.
    ആ എന്തായാലും ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ?

    With Love ?

    1. Octopus,
      ശരിയാണ് പറഞ്ഞത് ഇടയ്ക്ക് ബോധപൂർവം കുറച്ച് സ്പീഡ് ആക്കിയതാണ്, ഇതിൽ പറയാൻ ശ്രമിക്കുന്നത് സന്ദീപിന്റെ ജീവിതം ആണ്, അവന്റെ നിസ്സഹായതയും, ജീവിതവും ഒക്കെ തന്നെ അതിൽ മറ്റുള്ളവരുടെ കാര്യങ്ങൾക്ക് പ്രസക്തിയില്ലല്ലോ അതാണ് സ്പീഡ് ആക്കിയത്, അടുത്ത ഭാഗത്തോടെ യഥാർത്ഥ പ്രശ്നങ്ങളിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്നു…
      സ്നേഹം.. ???

  11. ചേച്ചി… ഈ ഭാഗവും നന്നായിരുന്നു… ശ്രുതി പോകുന്ന വരെ ഉള്ള ഭാഗത്തിന്റെ അത്രയും മികച്ചതയില്ല ബാക്കി അങ്ങോട്ട്‌…അത് എങ്ങനെയാ എന്ന് വെക്തമായി പറഞ്ഞ് തരാൻ ആകുന്നില്ല… പക്ഷെ എന്തോ ഒരു ഒഴുക്ക് കുറവ് തോന്നി… ഒരു തിടുക്കം കാട്ടിയത് പോലെ… ഒരുപക്ഷെ എനിക്ക് തോന്നിയതാകാം… ഒരുപാട് ഇഷ്ടമായി… ജീവിത യഥാർഥ്യങ്ങൾ വായിച്ചു അറിയുന്നത് ഒരു സുഖം തന്നെയാണ്… ഒരു ഫിക്ഷൻ ആണേൽ നായികക്ക് എല്ലാ പ്രചോദനം നൽകി കൂടെ നിൽക്കുന്ന നായകൻ ഓക്കെ ഉണ്ടാവുമെങ്കിലും റിയാലിറ്റി ഇതൊന്നുമില്ല എന്നത് വാസ്തവം… ശ്രുതിയുടെ പിരിഞ്ഞു പോക്കും പിന്നെ അവളെ അന്വേഷിക്കാതെ ഇരിക്കുന്ന സന്ദീപും യഥാർത്യം തന്നെയാണ്… പിന്നെ പരദൂഷണം നാട്ടുകാർ ???… എല്ലാ ഇടവും ഉണ്ടല്ലോ ??.. സ്വാഭാവികം ?… ഇഷ്ടമായി ❤️

    1. ജീവൻ,
      ശരിയാണ് പറഞ്ഞത് എഴുത്തിനു സ്വാഭാവികമായ സ്പീഡ് കുറച്ച് കൂടുതൽ ആയിരുന്നു പക്ഷെ അയാളുടെ നിസ്സഹായ അവസ്ഥയും, അയാൾ നേരിടുന്ന ചില പ്രശ്നങ്ങൾ ആണ് കഥയിൽ ഉള്ളത അപ്പോൾ പിന്നെ പെങ്ങളുടെ കഥയ്ക്ക് വലിയ പ്രസക്തി ഇല്ല പിന്നെ മറ്റൊന്ന് ഒരു ജീവിത കഥയാകുമ്പോൾ എഴുതുവാൻ വലിയ ബുദ്ദിമുട്ടാണ് നമ്മൾക്ക് സപ്പോർട്ടിനായി ഫിക്ഷനും മറ്റൊന്നും ഇല്ല, അതാണ് ഇടയിൽ സംഭവിക്കുന്നത്. രണ്ട് മൂന്നു പാർട്ട് കൊണ്ട് തീർക്കണം എന്നുണ്ട്.
      സമയ പരിമിതികൾ ആണ് പ്രശ്നം.
      വളരെ സന്തോഷം…

      1. കൃത്യം മനസ്സിൽ ഉദേശിച്ചത്‌ പറഞ്ഞു തീർത്തു തന്നെ അവസാനിപ്പിക്കണം… പാർട്ട് നോക്കണ്ട… വൈകിയാലും പ്രശ്നം അല്ല… സമയം ഉള്ളപ്പോൾ കുറച്ച് കുറച്ച് എഴുതുക ❤️

        1. ശ്രമിക്കാം ജീവൻ കൊല്ലത്ത് ആണിപ്പോൾ, ഇവിടുന്നു പോയിട്ട് വേണം തുടങ്ങാൻ.

  12. Chechi…
    Nannayitund…
    Shrudhiyude chapter avide close aayo ?… Engneyokke aanenklm avr onnikum ennan njan vijaarichth…
    Saadarana ullathilum ithiri ivdekeyo oru humour vannath pole thonni… Ennal ottum bore aayitumilla…
    Ishtaayi ee baagavum ❤❤

    1. ഷാനാ,
      ആദ്യമേ പറയട്ടെ ഇതൊരു കഥയല്ല ഒരാളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണ്, ഞാൻ അതിനെ ഒന്ന് പൊലിപ്പിച്ചു എഴുതുന്നു എന്ന് മാത്രം,
      വായനയ്ക്കും, കമന്റിനും വളരെ സന്തോഷം… ???

  13. ജ്വാലേച്ചി.. ?

    ഈ ഭാഗവും ഇഷ്ടായി..

    ശരിക്കും ആ ലാസ്റ്റ് എന്താണ് സംഭവിച്ചത്… ?
    പെണ്ണിന്റെ മാറ്റമാണോ അതോ പെണ്ണ് മാറിയോ ?.

    കല്യാണം മുടക്കികൾ.. അത് പിന്നെ എല്ലായിടോം കാണുമല്ലോ.. ഒര് തരം ജന്മങ്ങൾ ?.

    പിന്നെ പറയേണ്ടത് ശ്രുതിയെ ആണ്.. അവളവളുടെ ജീവിതവും ജീവിത സാഹചര്യവും നോക്കി.. തന്റെ വളരെ വിലപ്പെട്ട ഒര് അഭിപ്രായത്തിലൂടെ അവനോടുള്ള സ്നേഹവും.. അവൾടെ കടമകളും പറഞ്ഞവിടെ അത് അവസാനിപ്പിച്ചു..

    എല്ലാം മനോഹരമായിട്ട് തന്നെ ഇവിടെ അവതരിപ്പിച്ചു..

    അപ്പൊ അടുത്ത പാർട്ടിൽ കാണാം

    സ്നേഹം

    ?

    1. ലില്ലീസ്,
      അടുത്ത ഭാഗം മുതൽ കഥയുടെ ഗതി മനസ്സിലാകും, കഥ എഴുതുന്നതിലും വലിയ ബുദ്ദിമുട്ടാണ് ഒരാൾ പറഞ്ഞ കാര്യം എഴുതി ഫലിപ്പിക്കാൻ,എങ്കിലും ഒരു സാഹസം കാണിച്ചു കൊണ്ട് പോകുന്നു…
      വളരെ സന്തോഷം വായനയ്ക്ക്,
      സ്നേഹം… ❣️

  14. കൈലാസനാഥൻ

    ” തോളത്ത് ഘനം തൂങ്ങും വണ്ടി തൻ തണ്ടും പേറി കാളകൾ മന്ദം മന്ദം ഇഴഞ്ഞു നീങ്ങീടുന്നു ” എന്ന് തുടങ്ങുന്ന കവിതയെ അനുസ്മരിപ്പിച്ചു. പ്രാരാബ്ധങ്ങളുടെ ഭാണ്ഡക്കെട്ട് തോളത്ത് തൂക്കി ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രണയവും എല്ലാം ഒരു നൊമ്പരമായി ഉള്ളിലൊതുക്കി കുടുംബം ഒരു കരകയറ്റാൻ നെട്ടോട്ടം ഓടുന്ന ശ്രുതി വളരെ പക്വതയോടെ സ്നേഹം അറിയിക്കുകയും വിവാഹത്തിൽ നിന്ന് പിൻമാറുകയും ചെയ്യുന്ന ഭാഗം അവിസ്മരണീയമാക്കി. വിവാഹം മുടക്കികൾ ഏത് ദേശത്തും ഉണ്ട് അവരുടെ പൊതുസ്വഭാവം ചൂണ്ടിക്കാട്ടി. “പെണ്ണുകാണൽ ചടങ്ങ് ” രണ്ടും മികച്ചതും സ്വഭാവിക പ്രതീതിയും ഉണ്ടായിരുന്നു. മണ്ഡപത്തിലേക്ക് വരുന്ന പെൺകുട്ടിയുടെ മാറ്റം എന്താണ് എന്നാണ് അറിയേണ്ടത്. സൗന്ദര്യത്തിൽ ഉണ്ടായ മാറ്റമാണോ അതോ പെണ്ണ് തന്നെ മാറിയോ ? നടന്ന ഒരു സംഭവം ആയതിനാൽ സത്യം അറിയാമല്ലോ. ഈ ഭാഗവും വളരെയധികം ഇഷ്ടമായി.

    1. കൈലാസനാഥൻ,
      ചേട്ടാ ഈ കഥയെ തുടക്കം മുതൽ അതിന്റെ എല്ലാ അന്തസത്തയും മനസ്സിലാക്കി വായിക്കുന്നതിന് നന്ദി.
      തുടർ ഭാഗങ്ങളിൽ വ്യക്തത വരും…
      വളരെ സന്തോഷം… ?

  15. Super ?????

    1. നന്ദി പ്രിയ സുഹൃത്തേ… ❣️

    1. ???

Comments are closed.