മഞ്ചാടിക്കുന്ന് പി ഓ.2 [കഥാകാരൻ] 118

Views : 5043

അവൻ വേഗം ബാഗും എടുത്ത് വെളിയിലേക്ക് ഇറങ്ങി. പോകും വഴി കണ്ടക്ടർക്ക് ഒരു പുഞ്ചിരിയും നൽകി. കുറെ നേരമായില്ലേ ഇതിനകത്ത് കയറിയിട്ട് അദ്ദേഹവുമായി അവൻ നല്ലൊരു സൗഹൃദം ആരംഭിച്ചിരുന്നു. കണ്ടക്ടർ ചിരിച്ചുകൊണ്ട് അവന് കൈ കാണിച്ചു… ടിം ടിം. പുക പറത്തിക്കൊണ്ട് ആ വണ്ടി ദൂരേക്ക് പോയി. കണ്ണിൽ നിന്നും മറയുന്നതുവരെ അവനാ വണ്ടി നോക്കി നിന്നു.

,, വെണ്ണക്കണ്ണ ഗോപകുമാര അണിഞ്ഞൊരുങ്ങേണ്ടേ.. എന്റെ കള്ളക്കണ്ണാ നന്ദകിശോരാ നടനം ആടേണ്ടേ….,,,,

അമ്പലത്തിന്റെ കൂവള മരത്തിൽ വച്ചിരിക്കുന്ന കോളാമ്പിയിൽ നിന്നും ഭക്തിഗാനം ഒഴുകി വന്നു. അവൻ കൈയെടുത്ത് ദേവിയെ തൊഴുതു..

,, അമ്മേ കാത്തോണേ,,,, ഒരുപാട് നാളായി ഇവിടെ വന്നിട്ട്. എന്നോട് പൊറുക്കണേ അമ്മേ ദേവി,,, തൻറെ അമ്മയുടെ കുടുംബക്ഷേത്രത്തിലെ ദേവിയോട് അവൻ മാപ്പ് അപേക്ഷിച്ചു.

അപ്പോഴേക്കും നട അടയ്ക്കാറായിരുന്നു. അകത്തു കയറണോ എന്നവൻ ഒരു നിമിഷം ചിന്തിച്ചു.

,,വേണ്ട,, അല്ലെങ്കിൽ തന്നെ ദേഹം മൊത്തം മുഷിഞ്ഞിരിക്കുകയാ. പോരെങ്കിൽ വേറെ ചില സാധനങ്ങൾ വൈറ്റിനകത്തുണ്ട്. അവനൊന്ന് പുഞ്ചിരിച്ചുകൊണ്ട് ബാഗിനുള്ളിലെ മദ്യക്കുപ്പി തപ്പി നോക്കി. ബസ്സിൽ കയറിയപ്പോൾ മിക്സ് ചെയ്തു വച്ച വിദേശമദ്യം. ഉറക്കത്തിൽ നിന്നും ഉണരുമ്പോൾ പലതവണ സേവിച്ചിരുന്നു. വീണ്ടും ഉറക്കം തന്നെ.

ഒരു മുഴു കുപ്പിയുടെ കാൽഭാഗം മാത്രമേ ഇപ്പോൾ ഉള്ളൂ. അവൻ ഒന്നും കൂടെ ദേവിയെ തൊഴുത് പാടവരമ്പത്തേക്കുള്ള വഴിയിലൂടെ നടന്നു.

തുടരും……..

 

 

 

 

 

.

 

 

 

 

 

 

 

Recent Stories

The Author

കഥാകാരൻ

4 Comments

  1. കൊള്ളാം നന്നായിട്ടുണ്ട്…. പേജ് കുറച്ച് കൂടെ കൂട്ടണം….

  2. looks like a good story, but as it is too small for a read, it does not give an ease of read, which will eventually spoin the interest of readers.
    So please consider increasing the pages and content.
    All the best.

  3. നല്ല ഫീൽ ഉണ്ട് പക്ഷെ പേജ് കൂട്ടണം

  4. ഉണ്ണിയേട്ടൻ first 😌..പേജ് കൂട്ടണം എന്നൊരു അഭ്യർത്ഥന… ❤✨️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com