മഞ്ചാടിക്കുന്ന് പി ഓ.2 [കഥാകാരൻ] 118

Views : 5043

മനു കോളിംഗ്.. ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടവൻ ഈർഷ്യയോടെ നോക്കി.. താനൊരു കമ്പനിയുടെ എംഡി ആണെന്നുള്ള കാര്യം അവൻ അപ്പോഴാണ് ഓർത്തത്. ഡൽഹിയിൽനിന്ന് ഫ്ലൈറ്റ് കയറി തിരുവനന്തപുരത്ത് എത്തി. അവിടുന്ന് പല പല ബസ്സുകൾ കയറി ഇവിടെ എത്തിയപ്പോൾ ഒരിക്കൽ പോലും താനൊരു വലിയ ബിസിനസുമാനാണെന്ന് ഓർത്തില്ല. മഞ്ചാടികുന്നും അമ്മയുടെ തറവാടും പിന്നെ തൻറെ സ്വന്തക്കാരും മാത്രമായിരുന്നു മനസ്സിൽ. വർഷങ്ങളായി താൻ അനുഭവിക്കുന്ന സ്ട്രെസ്സ് ലേശം കുറഞ്ഞത് പോലെ അവനെ തോന്നി. ഒരുപാട് ആഗ്രഹിച്ചതാണ് ഒരിക്കൽ കൂടി ഇവിടെ വരണമെന്നും എല്ലാവരെയും കാണണമെന്നും. അവരുടെ മാത്രം കണ്ണനായി ഒരു സാധാരണക്കാരനായി എൻറെ വിനുവിൻറെ ചങ്ങാതിയായി മുത്തശ്ശിയുടെ മുത്തച്ഛന്റെയും കണ്ണനുണ്ണിയായി അമ്മായി വെച്ച് തരുന്ന സ്വാദുള്ള ഭക്ഷണവും കഴിച്ച് ഒന്നും ഒന്നും ഓർക്കാതെ കുറച്ച് ദിവസം കഴിയാൻ. പക്ഷേ പല തിരക്കു കാരണം നടന്നില്ല. പിന്നെ ഇവിടെ വന്നാൽ മീനുവിന്റെ ഓർമ്മകൾ തന്നെ വേട്ടയാടും എന്നുള്ള ഭയവും.

മീനാക്ഷി എൻറെ മീനു,,

,,എൻറെ കണ്ണൻ മോൻ ഉള്ളതാ മീനു.. എന്ന് മുത്തച്ഛൻറെ മുത്തശ്ശിയുടെ വായിൽ നിന്നും കേട്ട കാലം തൊട്ട് അവൻറെ മനസ്സിൽ കുടിയേറിയ ഒരേ ഒരു സ്ത്രീരൂപം മീനു,,

പാവമായിരുന്നു അവൾ എന്നെ ജീവനായിരുന്നു കണ്ണേട്ടാ കണ്ണേട്ടാ എന്ന് വിളിച്ചു പിറകെ നടക്കും. വളർന്നുവന്നപ്പോൾ ആർക്കും വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞു ഞാൻ ചേർത്തുപിടിച്ച എൻറെ മീനു. കൂട്ടിയോജിപ്പിക്കാൻ വിധം ജാതകങ്ങൾ തമ്മിൽ അകന്നപ്പോൾ നിസ്സഹായരായി നോക്കി നിന്ന രണ്ടു പേര്.ഞാനും അവളും.

ഒരുപാട് ,എതിർത്തു ,കരഞ്ഞു പട്ടിണി കിടന്നു, ചെയ്യാവുന്നതെല്ലാം ചെയ്തു.

ഈ വിവാഹം നടന്നാൽ ഒരു ജീവനെ ഉണ്ടാകുന്ന് ജ്യോത്സ്യൻ തീർത്തു  പറഞ്ഞതോടെ നിസ്സഹായരായി പോയിരുന്നു ഞാനും അവളും. ഒടുക്കം അവളുടെ വിവാഹം കാണാൻ സാധിക്കാതെ രാത്രിക്ക് രാത്രി ഇവിടുന്ന് ഒളിച്ചോടിയതും അവസാനം എന്നെ കെട്ടിപ്പിടിച്ച് അവൾ കരഞ്ഞതും എല്ലാം ഞാൻ ഇന്നലത്തെപ്പോലെ ഓർക്കുന്നു.

ടിം…,,മഞ്ചാടിക്കുന്ന്… മഞ്ചാടിക്കുന്ന്…,, ആൾ ഇറങ്ങാൻ ഉണ്ടോ…

Recent Stories

The Author

കഥാകാരൻ

4 Comments

  1. കൊള്ളാം നന്നായിട്ടുണ്ട്…. പേജ് കുറച്ച് കൂടെ കൂട്ടണം….

  2. looks like a good story, but as it is too small for a read, it does not give an ease of read, which will eventually spoin the interest of readers.
    So please consider increasing the pages and content.
    All the best.

  3. നല്ല ഫീൽ ഉണ്ട് പക്ഷെ പേജ് കൂട്ടണം

  4. ഉണ്ണിയേട്ടൻ first 😌..പേജ് കൂട്ടണം എന്നൊരു അഭ്യർത്ഥന… ❤✨️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com