മഞ്ചാടിക്കുന്ന് പി ഓ.2 [കഥാകാരൻ] 118

Views : 5043

പണ്ട് എനിക്കും വിനുവിനും ഒരുപാട് ആഹാരങ്ങൾ തന്നിട്ടുള്ളതാണ്. ഒരിക്കലും അത് മറക്കാൻ പാടില്ല.

ദാ ഇതു വച്ചോളൂ അമ്മേ,,,

അവൻ അഞ്ഞൂറിന്റെ ഒരു നോട്ട് എടുത്ത് അവർക്ക് നേരെ നീട്ടി.

,,,അയ്യോ മോനെ ചില്ലറ ഇല്ല,,,

,,സാരമില്ല അമ്മേ ഞാൻ എന്തായാലും കുറച്ച് ദിവസം ഉണ്ടല്ലോ പിന്നീട് വാങ്ങിക്കൊള്ളാം,, ഇറങ്ങട്ടെ അമ്മേ,,

,,ശരി മോനെ,,

അവർ സന്തോഷത്തോടെ കടയ്ക്കുള്ളിലേക്ക് കയറിപ്പോയി.

അവൻ തിരിച്ചു ഇറങ്ങുന്ന വഴിക്ക് രാമേട്ടനെ നോക്കി ഒന്ന് ചിരിക്കാനും മറന്നില്ല.

അവൻ വെളിയിലേക്ക് ഇറങ്ങി. കുറച്ചു കൂടി ഇരുട്ട് വീണു കഴിഞ്ഞിരുന്നു. അവൻറെ നോട്ടം വീണ്ടും അടുത്തുള്ള പച്ചക്കറി കടയിലേക്ക് നീണ്ടു.

,, കണ്ണേട്ടാ, എന്താ വേണ്ടെന്ന് വെച്ചാൽ പറഞ്ഞോണം കേട്ടോ.. എനിക്ക് ഏട്ടന്റെ ഇഷ്ടങ്ങൾ ഒന്നുമറിയില്ല. ഏട്ടന് ഇഷ്ടമുള്ളതൊക്കെ മേടിക്കണം എന്ന അമ്മയുടെ ഓഡർ,,,

,,ദേ ഞാൻ പറയണത് വല്ലോം കേക്ക്ണ്  ഉണ്ടോ,, ആ കത്തി അവിടെ വെച്ചേ,, കൈ മുറിയും,,

പച്ചക്കറി കടയിൽ ഇരുന്ന മൂർച്ചയുള്ള കത്തി വെച്ച് കളിക്കുന്ന കണ്ണനെ നോക്കി അവൾ ഒരു താക്കീതോടെ പറഞ്ഞു.

പറഞ്ഞു തീർന്നതും അല്ല ആ കത്തി കൊണ്ട് അവൻറെ കൈ മുറിഞ്ഞു.

,,അയ്യോ കണ്ണേട്ടാ എന്തായിത്,, ഞാൻ പറഞ്ഞതല്ലേ,, എനിക്ക് വയ്യ,,

Recent Stories

The Author

കഥാകാരൻ

4 Comments

  1. കൊള്ളാം നന്നായിട്ടുണ്ട്…. പേജ് കുറച്ച് കൂടെ കൂട്ടണം….

  2. looks like a good story, but as it is too small for a read, it does not give an ease of read, which will eventually spoin the interest of readers.
    So please consider increasing the pages and content.
    All the best.

  3. നല്ല ഫീൽ ഉണ്ട് പക്ഷെ പേജ് കൂട്ടണം

  4. ഉണ്ണിയേട്ടൻ first 😌..പേജ് കൂട്ടണം എന്നൊരു അഭ്യർത്ഥന… ❤✨️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com