ഭ്രാന്ത് പാർട്ട്‌ 2 {ക്‌ളൈമാക്‌സ്} {അപ്പൂസ്} 2002

ബ്രോസ്… ആദ്യഭാഗം…. ശരിക്കും ഒരു പരീക്ഷണം നടത്തിയത് ആണ്…. ഹൊറർ ടൈപ് വഴങ്ങുമോ എന്നറിയാൻ ഉള്ള പരീക്ഷണം…. ഇല്ലെന്ന് മനസിലായി….

എങ്കിലും പൂർത്തിയാക്കുന്നു…. ഭ്രാന്ത് എന്ന എന്റെ ഷോർട്ട് സ്റ്റോറി….

ഇതെഴുതിയ എനിക്കാണ് ഭ്രാന്ത് എന്ന് തോന്നുന്നു എങ്കിൽ സംശയമില്ല…. നിങ്ങൾക്കാണ് ഭ്രാന്ത്…. ????

♥️♥️♥️♥️

ഭ്രാന്ത് 2 [ക്‌ളൈമാക്‌സ്]

Branth 2[Climax] | Author : Pravasi

Previous Part

View post on imgur.com

അമ്മൂട്ടിയെ പിടിച്ചു മലർത്തി കിടത്തിയെങ്കിലും അവൾ ഏതാനും നിമിഷത്തേക്ക് ഭയം കൊണ്ടു കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു….

ഏതു നിമിഷവും തന്നിലേക്ക് അമരാവുന്ന ദംഷ്ട്രകളും നഖങ്ങളും പ്രതീക്ഷിച്ചു….

ആ കുഞ്ഞു ചുണ്ടുകൾ അപ്പോളും അർജ്ജുനൻ പത്തു ചൊല്ലികൊണ്ടേയിരുന്നു….

ഏതാനും നിമിഷങ്ങൾ കടന്നു പോയി… തനിക്കൊന്നും സംഭവിച്ചില്ലെന്ന് മനസിലായ അമ്മൂട്ടീ ഭയം കലർന്ന അതിശയത്തോടെ കണ്ണുകൾ ചിമ്മി തുറന്നു….

മുന്പിലെ ഭീകരരൂപം കണ്ടു അവൾ വീണ്ടും ഭയന്നു കണ്ണുകളടച്ചു….. പക്ഷേ ഒരു നിമിഷം കഴിഞ്ഞാണ് അവൾക്ക് മനസിലായത് ആ രൂപം തന്നെ ആ പാറയിൽ നിന്ന് എടുത്തുയർത്തിയിരിക്കുന്നെങ്കിലും ഒരുപദ്രവവും അത് തന്നോട് ചെയ്യുന്നില്ലെന്ന്… വീണ്ടുമവൾ പതിയെ കണ്ണു തുറന്നു….

അഴുക്കും ജഡയും പിടിച്ച താടിയും മുടിയും…. എന്തിന് ഇടക്കെപ്പോൾ ഒക്കെയോ വീണ ചെറു ചുള്ളികളും ഇലകളും പോലും തലമുടിയിൽ നിന്ന് എടുത്തു കളഞ്ഞിട്ടില്ല…

ശരീരം മൊത്തം പൊടിമണ്ണിന്റെയും ഏതൊക്കെയോ കറയുടെയും അഴുക്കാണ്… അത്പോലെ തന്നെ പാതികീറി നശിച്ചു തുടങ്ങിയ വസ്ത്രങ്ങളും…..

ആ കണ്ണുകൾ മാത്രം വല്ലാതെ തിളങ്ങുന്നുണ്ട്… ചത്ത ശരീരത്തിലെ ജീവനുള്ള കണ്ണുകളുടെ തിളക്കം….

“ഭ്രാന്തങ്കുട്ടൻ…”

ആ കുഞ്ഞു ചുണ്ട് മന്ത്രിച്ചു…..

“നിന്നെ ആനപ്പറമ്പിലെ ഭ്രാന്തൻ കുട്ടന് ഇട്ടു കൊടുക്കൂട്ടോ…”

പണ്ട് കുഞ്ഞായിരിക്കുമ്പോൾ കുറുമ്പ് കാണിക്കുമ്പോളും ഭക്ഷണം തിന്നാതിരിക്കുമ്പോളും അമ്മ പറയുന്ന വാക്കുകൾ മനസ്സിൽ തേടിയെത്തി… അത് ഒരു കെട്ട് കഥ മാത്രമാണെന്ന് പതിയെ മനസ്സിൽ ഉറപ്പിച്ചതാണ് ഇപ്പോൾ തെറ്റിയത്….

ഒരു നിമിഷം വൈകിയാൽ അമ്മയ്ക്കുണ്ടാവുന്ന ആധി എന്തിനാണെന്ന് ഇപ്പോൾ അവൾക്ക് മനസിലായി…. പെങ്കുട്ടി ആണ്… ഇങ്ങനെ ഓടി ചാടി നടക്കുന്നതൊക്കെ നിറുത്തണം എന്നു അമ്മ പറയുന്നതിന്റെ അർത്ഥവും അവൾക്ക് കുറെയേറെ മനസിലായി….

Updated: May 4, 2021 — 5:49 pm

90 Comments

  1. Super. Kannu nanayicha story

  2. സഞ്ജയ് പരമേശ്വരൻ

    ഒരു രക്ഷയുമില്ലാത്ത കഥ…. വായിച്ചു തുടങ്ങിയപ്പോഴേ ഉറപ്പിച്ചിരുന്നു sed ആക്കുമെന്ന്…. ഇനിയും എഴുതൂ bro

  3. രുദ്രദേവ്

    ബ്രോയ്,

    ” ഇന്നാണ് വായിക്കാൻ സാധിച്ചത്, ഒരു രക്ഷയും ഇല്ലാത്ത എഴുത്ത് !!! ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ഞാൻ കരുതിയത് ഭ്രാന്തൻ അമ്മൂട്ടിയെ ഉപദ്രവിക്കും എന്നാ, പക്ഷെ അതെല്ലാം മാറ്റി മറിച് ഭ്രാന്തനും അമ്മൂട്ടിയും തമ്മിലുള്ള സ്നേഹ പ്രകടനം സൂപ്പർ ആയിരുന്നു ♥️”
    //ആ ഭ്രാന്തന്റെ നീറ്റിപ്പിടിച്ച കൈ താഴ്ന്നു… ഒപ്പമാ മുഖവും…//
    “ഈ വരി മാത്രം മതി കണ്ണ് നനയിക്കാൻ ♥️”

    ” മായ മിസ്സിന് ഒരു പണി കൊടുത്തെങ്കിൽ കുറച്ചു ഹാപ്പി ആയേനെ… എന്തായാലും മനസ്സിൽ തട്ടിയ നല്ലൊരു കൊച്ചു കഥ ♥️”

  4. എന്നാലും ന്റെ പ്രവാസി ചേട്ടാ ഇത് വേണ്ടായിരുന്നു….പോയി മൂഡ് പോയി…?…comments കണ്ടപ്പോ തന്നെ മനസിലായി അതോണ്ടാ ഇത്രേം ദിവസോം വായിക്കാതെ ഇരുന്നത് ….പിന്നെ പ്രവാസി എന്ന പേരു കാണുമ്പോ വായിക്കാതെ ഇരിക്കാന്നും തോന്നില്ല…..പിന്നെ ഉള്ളത് പറയാലോ ഇന്നിം ഇങ്ങനെ എഴുതല്ലേ മനുഷ്യാ…. anyway ഇഷ്ട്ടായി ?? ഇഷ്ട്ടായി??????….സ്നേഹത്തോടെ?????

  5. ചെമ്പരത്തി

    J ശരിക്കും സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥ ആണ്…… സന്തോഷിപ്പിച്ചു കൊണ്ട് സങ്കടപ്പെടുത്തി എന്ന് പറയുന്നതായിരിക്കും ശരി………????????????????❤❤❤❤❤❤❤❤❤❤?

    1. ചെമ്പരത്തി

      ഇത്രനാൾ അവൻ പൊഴിച്ച കണ്ണുനീർ ഒരു മലവെള്ളപ്പാച്ചിൽ ആയി,അവനെ തന്നെ ഈ ലോകത്തിലെ, ഭ്രാന്തില്ലെന്നഭിയിക്കുന്ന ഭ്രാന്തന്മാരിൽ നിന്നും ദൂരെയകറ്റി….

      1. യെസ്… ആർക്കാണ് ഭ്രാന്ത് എന്ന് അയാൾ ചോസിക്കുന്നുണ്ടല്ലോ… ശരിക്കും ഭ്രാന്ത് നിറഞ്ഞ സമൂഹത്തിൽ നിന്നയാൾ രക്ഷപെടട്ടെ ?

    2. സന്തോഷിപ്പിക്കാണ് ഞാൻ ശരിക്കും ചെയ്തത്… ആണ് ഭ്രാന്ത്‍ന്റെ ആക്സിഡന്റ്റിന് ശേഷമുള്ള ജീവിതമ്പിലാഷമാണ് നടത്തി കൊടുത്തത്.. ??

  6. ?സിംഹരാജൻ

    Prevasi❤?,
    Nthu paniyado Ingane sed end adikkalle…avasanam avar kand muttiyappoll orumichu jeevukkunna oru scene ittal nthaytunnu kuzhappam ????????
    ❤?❤?

    1. മ്യാൻ, ഇഷ്ടം ?

      ചോദിക്കട്ടെ… ഇത്ര കാലം ഒറ്റക് താമസിച്ച ഭ്രാന്തൻ…. പതിമൂന്ന് വയസ്സുള്ള മോള് ഉള്ളിടത്ത് കൊണ്ടുവരണം എന്നാണോ ഉദ്ദേശിച്ചത്???

      അത്പോലെ, പണ്ടെന്നോ തോന്നിയ ഇഷ്ടം അത് ഇപ്പോളും ഉണ്ടാവുന്നത് എങ്ങനെ ജാനകിക്ക്…

      നാട്ടുകാർ എന്ത്‌ പറയും?? ഒരു ഭ്രാന്തനെ കൂടെ താമസിപ്പിക്കുന്ന ഒരമ്മയെ എവിടെ എങ്കിലും കാണാൻ കഴിയുമോ ലൈഫിൽ???.

      കഥ ഹാപ്പി ആക്കാൻ വേണ്ടി അഡ്ജസ്റ്റ്മെന്റ് ആവാം എന്ന് തോന്നിയില്ല മാൻ…

      അറിയാം… ഹാപ്പി ആയിരുന്നേൽ കുറേകൂടി ആളുകൾ വായിച്ചേനെ… ബട്ട്, ഞാൻ വായിക്കുന്നവർക്ക് വേണ്ടി മാത്രമല്ല എഴുതുന്നെ.. എനിക്ക് കൂടി സംതൃപ്തി ലഭിക്കാൻ ആണ്…

      കേട്ടോടാ ഊളെ…

      ഇനി ഇത് കേട്ട് ഫീൽ ആയെങ്കിൽ അനക് ഉള്ള തെറി വിളി pm ആയി തരാം കേട്ടോ ???

      1. ?സിംഹരാജൻ

        ആ ഭ്രാന്തന് നേരെ കണ്ണിമ ചിമ്മാതെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നൊരു തുള്ളി മിഴിനീർ അടർന്നു ഭൂമിയിലേക്ക് വീണു…

        അത് കണ്ടാ ഭ്രാന്തന്റെ ചുണ്ടിൽ വീണ്ടുമൊരു പുഞ്ചിരി വിടർന്നു…

        “നിങ്ങൾ കണ്ണുകൊണ്ട് സംസാരിക്കൂ…. മനസ്കൊണ്ട് ചിരിക്കൂ…. ഹൃദയം കൊണ്ടു ചുംബിക്കൂ….

        ആ നിമിഷം നിങ്ങൾക്കായി എന്റെ കണ്ണുകൾ നനയും….”…..
        Ippozhum avalkk Ayale ishtam aayttalle….pinne nattukar avare njan nokkikkolam??….
        Story short aanelum athinte jevaan atrakkund❤?

        1. യെസ്… പക്ഷേ, ആണ് ഭ്രാന്തന്റെ മനസ്സിൽ അവളല്ലായിരുന്നു.. ആണ് വാക്യങ്ങൾ മാത്രമായിരുന്നു….

          ആണ് വാക്യം.. അവളുടെ കണ്ണുകൾ നനയുന്നത് അത് നടന്നല്ലോ… സോ അവൻ ഹാപ്പി ആയി… അത്ര പോരേ

Comments are closed.