ആ സംസാരത്തിനിടയിൽ ഒരു നിമിഷത്തേക്ക് എങ്കിലും ആ മുഖത്ത് വന്നു തെളിഞ്ഞ പതിവില്ലാത്ത ഗൗരവം അവൾ ശ്രദ്ധിച്ചു….
“ന്നാലേ.. ന്റെ അങ്കിൾന് ഭ്രാന്തില്ലാട്ടോ….”
അതും പറഞ്ഞു അവൾ തന്റെ ബ്ലൗസിന് ഉള്ളിൽ ഒളിപ്പിച്ചു വച്ച ചീപ്പ് പുറത്തേക്ക് എടുത്തു….
അവളത് കൊണ്ടു അയാളുടെ മുടിയും താടിയും ഒതുക്കി വൃത്തിയാക്കാൻ നോക്കി…
അവളുടെ കൈകളും കൂടെ ഉപയോഗിച് ഏറെ നേരത്തെ ആയാസത്തിനു ശേഷം അവളയാളുടെ താടിയും മുടിയും ഒരുവിധം ഒതുക്കി വൃത്തിയാക്കി…
ഏതു നിമിഷവും പൊട്ടാൻ വെമ്പുന്ന നിറകുടം കണക്കെ ആയിരുന്നു അയാൾ അവളുടെ മടിയിൽ….
എങ്കിലും എല്ലാം കഴിഞ്ഞു അവൾ അയാളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തുന്നത് വരെ അയാൾ പിടിച്ചു നിന്നു…
അന്നവൾക്ക് നൽകാൻ അയാളുടെ കയ്യിൽ ഒന്നും അവശേഷിച്ചിരുന്നില്ല…. കുറ്റബോധത്തോടെ ചുറ്റും നോക്കി മുഖം കുനിച്ച അയാളുടെ താടിയിൽ പിടിച്ചു ഉയർത്തി അവൾ പറഞ്ഞു…
“അങ്കിള് ഞാഞ്ചോയ്ക്കണത് തര്വോ??”
“ആ.. ആാാ… ആ.. വേഞ്ചോയ്യ്ക്ക്…. വേഞ്ചോയ്ക്ക്….”
“ന്നാ പറ…. അങ്കിളിനു ന്താ പറ്റിയെ??? അങ്കിളെന്താ ങ്നെ നടക്കണേ??? ശരിക്കും ഭ്രാന്തില്ലാലോ അങ്കിളിന്….”
“ജാനൂട്ടി പൊക്കോ… നല്ല മഴ വരണ്ട്…”
“ആരാങ്കിളേ ജാനൂട്ടി???”
പക്ഷേ അയാൾ മറുപടി നൽകിയില്ല…. അല്പം കാത്ത ശേഷം അവൾ നടക്കാനായി എഴുനേറ്റു….
എന്നത്തേയും പോലെ കൈ നീട്ടിയ അയാളുടെ കൈകളിൽ കയറാതെ അവൾ മുഖം തിരിച്ചു പറഞ്ഞു…
“ഇനി ഞാമ്പരില്ല… ഒരിക്കലും… .വലിയ പെണ്ണായി… ഇനി പഴേ പോലെ ഓടി ചാടി നടക്കല്ലേ ന്ന് പറഞ്ഞ അമ്മയോട് കള്ളമ്പറഞ്ഞാ വന്നേ ഞാൻ…ന്നട്ട്… ന്നട്ടും…. ന്നോട് ഒന്നുമ്പറയില്ല്യാലോ….”
ഏതാനും സ്റ്റെപ് വച്ചു കഴിഞ്ഞപ്പോളേക്ക് അയാൾ അവളുടെ കയ്യിൽ പിടിച്ചു….
അടുത്തൊരു പാറയിൽ ഇരുന്ന് അയാൾ പറഞ്ഞു തുടങ്ങി….. താനാരാണെന്ന്… എന്താണെന്ന്….
♥️♥️♥️♥️♥️♥️
Super. Kannu nanayicha story
ഒരു രക്ഷയുമില്ലാത്ത കഥ…. വായിച്ചു തുടങ്ങിയപ്പോഴേ ഉറപ്പിച്ചിരുന്നു sed ആക്കുമെന്ന്…. ഇനിയും എഴുതൂ bro
ബ്രോയ്,
” ഇന്നാണ് വായിക്കാൻ സാധിച്ചത്, ഒരു രക്ഷയും ഇല്ലാത്ത എഴുത്ത് !!! ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ഞാൻ കരുതിയത് ഭ്രാന്തൻ അമ്മൂട്ടിയെ ഉപദ്രവിക്കും എന്നാ, പക്ഷെ അതെല്ലാം മാറ്റി മറിച് ഭ്രാന്തനും അമ്മൂട്ടിയും തമ്മിലുള്ള സ്നേഹ പ്രകടനം സൂപ്പർ ആയിരുന്നു ♥️”
//ആ ഭ്രാന്തന്റെ നീറ്റിപ്പിടിച്ച കൈ താഴ്ന്നു… ഒപ്പമാ മുഖവും…//
“ഈ വരി മാത്രം മതി കണ്ണ് നനയിക്കാൻ ♥️”
” മായ മിസ്സിന് ഒരു പണി കൊടുത്തെങ്കിൽ കുറച്ചു ഹാപ്പി ആയേനെ… എന്തായാലും മനസ്സിൽ തട്ടിയ നല്ലൊരു കൊച്ചു കഥ ♥️”
എന്നാലും ന്റെ പ്രവാസി ചേട്ടാ ഇത് വേണ്ടായിരുന്നു….പോയി മൂഡ് പോയി…?…comments കണ്ടപ്പോ തന്നെ മനസിലായി അതോണ്ടാ ഇത്രേം ദിവസോം വായിക്കാതെ ഇരുന്നത് ….പിന്നെ പ്രവാസി എന്ന പേരു കാണുമ്പോ വായിക്കാതെ ഇരിക്കാന്നും തോന്നില്ല…..പിന്നെ ഉള്ളത് പറയാലോ ഇന്നിം ഇങ്ങനെ എഴുതല്ലേ മനുഷ്യാ…. anyway ഇഷ്ട്ടായി ?? ഇഷ്ട്ടായി??????….സ്നേഹത്തോടെ?????
J ശരിക്കും സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥ ആണ്…… സന്തോഷിപ്പിച്ചു കൊണ്ട് സങ്കടപ്പെടുത്തി എന്ന് പറയുന്നതായിരിക്കും ശരി………????????????????❤❤❤❤❤❤❤❤❤❤?
ഇത്രനാൾ അവൻ പൊഴിച്ച കണ്ണുനീർ ഒരു മലവെള്ളപ്പാച്ചിൽ ആയി,അവനെ തന്നെ ഈ ലോകത്തിലെ, ഭ്രാന്തില്ലെന്നഭിയിക്കുന്ന ഭ്രാന്തന്മാരിൽ നിന്നും ദൂരെയകറ്റി….
യെസ്… ആർക്കാണ് ഭ്രാന്ത് എന്ന് അയാൾ ചോസിക്കുന്നുണ്ടല്ലോ… ശരിക്കും ഭ്രാന്ത് നിറഞ്ഞ സമൂഹത്തിൽ നിന്നയാൾ രക്ഷപെടട്ടെ ?
സന്തോഷിപ്പിക്കാണ് ഞാൻ ശരിക്കും ചെയ്തത്… ആണ് ഭ്രാന്ത്‍ന്റെ ആക്സിഡന്റ്റിന് ശേഷമുള്ള ജീവിതമ്പിലാഷമാണ് നടത്തി കൊടുത്തത്.. ??
Prevasi❤?,
Nthu paniyado Ingane sed end adikkalle…avasanam avar kand muttiyappoll orumichu jeevukkunna oru scene ittal nthaytunnu kuzhappam ????????
❤?❤?
മ്യാൻ, ഇഷ്ടം ?
ചോദിക്കട്ടെ… ഇത്ര കാലം ഒറ്റക് താമസിച്ച ഭ്രാന്തൻ…. പതിമൂന്ന് വയസ്സുള്ള മോള് ഉള്ളിടത്ത് കൊണ്ടുവരണം എന്നാണോ ഉദ്ദേശിച്ചത്???
അത്പോലെ, പണ്ടെന്നോ തോന്നിയ ഇഷ്ടം അത് ഇപ്പോളും ഉണ്ടാവുന്നത് എങ്ങനെ ജാനകിക്ക്…
നാട്ടുകാർ എന്ത് പറയും?? ഒരു ഭ്രാന്തനെ കൂടെ താമസിപ്പിക്കുന്ന ഒരമ്മയെ എവിടെ എങ്കിലും കാണാൻ കഴിയുമോ ലൈഫിൽ???.
കഥ ഹാപ്പി ആക്കാൻ വേണ്ടി അഡ്ജസ്റ്റ്മെന്റ് ആവാം എന്ന് തോന്നിയില്ല മാൻ…
അറിയാം… ഹാപ്പി ആയിരുന്നേൽ കുറേകൂടി ആളുകൾ വായിച്ചേനെ… ബട്ട്, ഞാൻ വായിക്കുന്നവർക്ക് വേണ്ടി മാത്രമല്ല എഴുതുന്നെ.. എനിക്ക് കൂടി സംതൃപ്തി ലഭിക്കാൻ ആണ്…
കേട്ടോടാ ഊളെ…
ഇനി ഇത് കേട്ട് ഫീൽ ആയെങ്കിൽ അനക് ഉള്ള തെറി വിളി pm ആയി തരാം കേട്ടോ ???
ആ ഭ്രാന്തന് നേരെ കണ്ണിമ ചിമ്മാതെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നൊരു തുള്ളി മിഴിനീർ അടർന്നു ഭൂമിയിലേക്ക് വീണു…
അത് കണ്ടാ ഭ്രാന്തന്റെ ചുണ്ടിൽ വീണ്ടുമൊരു പുഞ്ചിരി വിടർന്നു…
“നിങ്ങൾ കണ്ണുകൊണ്ട് സംസാരിക്കൂ…. മനസ്കൊണ്ട് ചിരിക്കൂ…. ഹൃദയം കൊണ്ടു ചുംബിക്കൂ….
ആ നിമിഷം നിങ്ങൾക്കായി എന്റെ കണ്ണുകൾ നനയും….”…..
Ippozhum avalkk Ayale ishtam aayttalle….pinne nattukar avare njan nokkikkolam??….
Story short aanelum athinte jevaan atrakkund❤?
യെസ്… പക്ഷേ, ആണ് ഭ്രാന്തന്റെ മനസ്സിൽ അവളല്ലായിരുന്നു.. ആണ് വാക്യങ്ങൾ മാത്രമായിരുന്നു….
ആണ് വാക്യം.. അവളുടെ കണ്ണുകൾ നനയുന്നത് അത് നടന്നല്ലോ… സോ അവൻ ഹാപ്പി ആയി… അത്ര പോരേ