ഭ്രാന്ത് പാർട്ട്‌ 2 {ക്‌ളൈമാക്‌സ്} {അപ്പൂസ്} 2002

പെട്ടന്ന് അയാൾ ഞെട്ടി കണ്ണുതുറക്കാൻ ശ്രമിച്ചു…. പക്ഷേ ഒരു നിമിഷം കൊണ്ടയാൾ തന്റെ കണ്ണു പൊത്തിയ കൈകളുടെ ഉടമയെ തിരിച്ചറിഞ്ഞു… അപ്പോളേക്കും അവളയാളുടെ കൈ പിടിച്ചു ഒരു ഒറ്റ രൂപ നാണയം വിഷുകൈനീട്ടം നൽകി…

“ഇനി കണ്ണു തുറന്നോട്ടാ”

അവൾക്ക് നേരെ തുറന്ന ആ കണ്ണുകളിൽ ആശ്ചര്യവും ദേഷ്യവും സങ്കടവുമെല്ലാം മാറി മറിഞ്ഞു…

പതിയെ ആ കണ്ണുകൾ സജലങ്ങളായി…. തന്റെ കണ്ണുനീർ അവൾ കാണാതിരിക്കാൻ അയാൾ എണീറ്റ് മാറാൻ നോക്കി…

പക്ഷേ അവളയാളെ തന്റെ മാറിലേക്ക് ചേർത്തു…

“ഞാ… ഞാങ്കരുതി… എന്നെ വേണ്ടാന്ന് വച്ച് പോയീന്നു…”

“ഇല്ലെടാ ബുദ്ദൂസേ… എന്റെ പരീക്ഷ ആയിരുന്നു…. പിന്നേ… പിന്നേ…”

അവളയാളുടെ മുഖം ഒന്നകറ്റി ആ കണ്ണുകളിലേക്ക് നോക്കി നാണം കലർന്ന കണ്ണുകളോടെ പറഞ്ഞു…

“പിന്നേ… ഞാൻ വയസറിയിച്ചു…..”

അടുത്ത നിമിഷം അയാളുടെ തോളിലേക്ക് അവൾ മുഖം അമർത്തി…

“അതല്ലേ ഞാൻ… സങ്കടായാ….”

“ച്ചി… ച്ചിരി…. ന്നാലും സാരല്യ… ഇപ്പോ സന്തോഷായില്ലേ….”

പക്ഷേ അയാളുടെ കണ്ണുനീർ അവളുടെ ബ്ലൗസിനെ നനച്ചു….. അല്പം കഴിഞ്ഞു അവളുടെ കണ്ണുനീർ അയാളുടെ മുഷിഞ്ഞു കീറിയ ഷർട്ടിനേയും…..

താൻ ഇരിക്കുന്നത് അയാളുടെ കാലുകളിൽ വേദന ഉണ്ടാക്കുമെന്നോർത്ത് അവൾ എണീറ്റു… അവൾ പോവാണോ എന്ന സംശയത്തോടെ നോക്കുമ്പോൾ അയാൾക്ക് നേരെ അവൾ കൈ നീട്ടി….

ആ കയ്യിൽ പിടിച്ചു അയാൾ എണീറ്റതും അവൾ അയാളിരുന്ന സ്ഥലത്തിരുന്നു അയാൾക്ക് നേരെ ഇരു കൈകളും നീട്ടി…

മടിച്ചു മടിച്ചു അവൾക്ക് അടുത്ത് ഇരുന്ന അയാളുടെ തല അവൾ തന്നെ പിടിച്ചു തന്റെ മടിയിലേക്ക് കിടത്തി….

അവളെ നോക്കികൊണ്ട് കിടന്ന അയാളുടെ കണ്ണിൽ നോക്കികൊണ്ട് തന്നെ അവൾ ചോദിച്ചു…

“അങ്കിൾനു ഭ്രാന്തുണ്ടോ???”

“ഭ്രാ…. ഭ്രാന്ത്…. ഭ്രാന്താ… നിക്ക്… നിക്ക് ഭ്രാന്താ…. ല്ലാരുമ്പറയണ തെറ്റ്‌.. ശരിയാന്ന് പറയാത്ത ല്ലാരുക്കും ഭ്രാന്താ….”

Updated: May 4, 2021 — 5:49 pm

90 Comments

  1. Super. Kannu nanayicha story

  2. സഞ്ജയ് പരമേശ്വരൻ

    ഒരു രക്ഷയുമില്ലാത്ത കഥ…. വായിച്ചു തുടങ്ങിയപ്പോഴേ ഉറപ്പിച്ചിരുന്നു sed ആക്കുമെന്ന്…. ഇനിയും എഴുതൂ bro

  3. രുദ്രദേവ്

    ബ്രോയ്,

    ” ഇന്നാണ് വായിക്കാൻ സാധിച്ചത്, ഒരു രക്ഷയും ഇല്ലാത്ത എഴുത്ത് !!! ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ഞാൻ കരുതിയത് ഭ്രാന്തൻ അമ്മൂട്ടിയെ ഉപദ്രവിക്കും എന്നാ, പക്ഷെ അതെല്ലാം മാറ്റി മറിച് ഭ്രാന്തനും അമ്മൂട്ടിയും തമ്മിലുള്ള സ്നേഹ പ്രകടനം സൂപ്പർ ആയിരുന്നു ♥️”
    //ആ ഭ്രാന്തന്റെ നീറ്റിപ്പിടിച്ച കൈ താഴ്ന്നു… ഒപ്പമാ മുഖവും…//
    “ഈ വരി മാത്രം മതി കണ്ണ് നനയിക്കാൻ ♥️”

    ” മായ മിസ്സിന് ഒരു പണി കൊടുത്തെങ്കിൽ കുറച്ചു ഹാപ്പി ആയേനെ… എന്തായാലും മനസ്സിൽ തട്ടിയ നല്ലൊരു കൊച്ചു കഥ ♥️”

  4. എന്നാലും ന്റെ പ്രവാസി ചേട്ടാ ഇത് വേണ്ടായിരുന്നു….പോയി മൂഡ് പോയി…?…comments കണ്ടപ്പോ തന്നെ മനസിലായി അതോണ്ടാ ഇത്രേം ദിവസോം വായിക്കാതെ ഇരുന്നത് ….പിന്നെ പ്രവാസി എന്ന പേരു കാണുമ്പോ വായിക്കാതെ ഇരിക്കാന്നും തോന്നില്ല…..പിന്നെ ഉള്ളത് പറയാലോ ഇന്നിം ഇങ്ങനെ എഴുതല്ലേ മനുഷ്യാ…. anyway ഇഷ്ട്ടായി ?? ഇഷ്ട്ടായി??????….സ്നേഹത്തോടെ?????

  5. ചെമ്പരത്തി

    J ശരിക്കും സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥ ആണ്…… സന്തോഷിപ്പിച്ചു കൊണ്ട് സങ്കടപ്പെടുത്തി എന്ന് പറയുന്നതായിരിക്കും ശരി………????????????????❤❤❤❤❤❤❤❤❤❤?

    1. ചെമ്പരത്തി

      ഇത്രനാൾ അവൻ പൊഴിച്ച കണ്ണുനീർ ഒരു മലവെള്ളപ്പാച്ചിൽ ആയി,അവനെ തന്നെ ഈ ലോകത്തിലെ, ഭ്രാന്തില്ലെന്നഭിയിക്കുന്ന ഭ്രാന്തന്മാരിൽ നിന്നും ദൂരെയകറ്റി….

      1. യെസ്… ആർക്കാണ് ഭ്രാന്ത് എന്ന് അയാൾ ചോസിക്കുന്നുണ്ടല്ലോ… ശരിക്കും ഭ്രാന്ത് നിറഞ്ഞ സമൂഹത്തിൽ നിന്നയാൾ രക്ഷപെടട്ടെ ?

    2. സന്തോഷിപ്പിക്കാണ് ഞാൻ ശരിക്കും ചെയ്തത്… ആണ് ഭ്രാന്ത്‍ന്റെ ആക്സിഡന്റ്റിന് ശേഷമുള്ള ജീവിതമ്പിലാഷമാണ് നടത്തി കൊടുത്തത്.. ??

  6. ?സിംഹരാജൻ

    Prevasi❤?,
    Nthu paniyado Ingane sed end adikkalle…avasanam avar kand muttiyappoll orumichu jeevukkunna oru scene ittal nthaytunnu kuzhappam ????????
    ❤?❤?

    1. മ്യാൻ, ഇഷ്ടം ?

      ചോദിക്കട്ടെ… ഇത്ര കാലം ഒറ്റക് താമസിച്ച ഭ്രാന്തൻ…. പതിമൂന്ന് വയസ്സുള്ള മോള് ഉള്ളിടത്ത് കൊണ്ടുവരണം എന്നാണോ ഉദ്ദേശിച്ചത്???

      അത്പോലെ, പണ്ടെന്നോ തോന്നിയ ഇഷ്ടം അത് ഇപ്പോളും ഉണ്ടാവുന്നത് എങ്ങനെ ജാനകിക്ക്…

      നാട്ടുകാർ എന്ത്‌ പറയും?? ഒരു ഭ്രാന്തനെ കൂടെ താമസിപ്പിക്കുന്ന ഒരമ്മയെ എവിടെ എങ്കിലും കാണാൻ കഴിയുമോ ലൈഫിൽ???.

      കഥ ഹാപ്പി ആക്കാൻ വേണ്ടി അഡ്ജസ്റ്റ്മെന്റ് ആവാം എന്ന് തോന്നിയില്ല മാൻ…

      അറിയാം… ഹാപ്പി ആയിരുന്നേൽ കുറേകൂടി ആളുകൾ വായിച്ചേനെ… ബട്ട്, ഞാൻ വായിക്കുന്നവർക്ക് വേണ്ടി മാത്രമല്ല എഴുതുന്നെ.. എനിക്ക് കൂടി സംതൃപ്തി ലഭിക്കാൻ ആണ്…

      കേട്ടോടാ ഊളെ…

      ഇനി ഇത് കേട്ട് ഫീൽ ആയെങ്കിൽ അനക് ഉള്ള തെറി വിളി pm ആയി തരാം കേട്ടോ ???

      1. ?സിംഹരാജൻ

        ആ ഭ്രാന്തന് നേരെ കണ്ണിമ ചിമ്മാതെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നൊരു തുള്ളി മിഴിനീർ അടർന്നു ഭൂമിയിലേക്ക് വീണു…

        അത് കണ്ടാ ഭ്രാന്തന്റെ ചുണ്ടിൽ വീണ്ടുമൊരു പുഞ്ചിരി വിടർന്നു…

        “നിങ്ങൾ കണ്ണുകൊണ്ട് സംസാരിക്കൂ…. മനസ്കൊണ്ട് ചിരിക്കൂ…. ഹൃദയം കൊണ്ടു ചുംബിക്കൂ….

        ആ നിമിഷം നിങ്ങൾക്കായി എന്റെ കണ്ണുകൾ നനയും….”…..
        Ippozhum avalkk Ayale ishtam aayttalle….pinne nattukar avare njan nokkikkolam??….
        Story short aanelum athinte jevaan atrakkund❤?

        1. യെസ്… പക്ഷേ, ആണ് ഭ്രാന്തന്റെ മനസ്സിൽ അവളല്ലായിരുന്നു.. ആണ് വാക്യങ്ങൾ മാത്രമായിരുന്നു….

          ആണ് വാക്യം.. അവളുടെ കണ്ണുകൾ നനയുന്നത് അത് നടന്നല്ലോ… സോ അവൻ ഹാപ്പി ആയി… അത്ര പോരേ

Comments are closed.