ഭ്രാന്ത് പാർട്ട്‌ 2 {ക്‌ളൈമാക്‌സ്} {അപ്പൂസ്} 2002

അവളുടെ മറുപടി കേൾക്കാൻ നില്കാതെ അയാൾ ഓടിക്കളഞ്ഞു….

“കുഞ്ഞുങ്ങൾടെ മനസ്സും പുലീടെ വേഗതേം….. തെണ്ടി…. രക്ഷപെട്ടൂന്ന് കരുതണ്ട…. ന്നാലും…. ന്നാലും… നിക്കിഷ്ടാട്ടോ… ഈ കാട്ടുപോത്തിനെ…..”

പുഞ്ചിരിയോടെ സ്വയം പറഞ്ഞുകൊണ്ടവൾ വീട്ടിലേക്ക് ഓടി…

അവൾ പിന്നീട് കാത്തിരിപ്പായിരുന്നു അയാൾക്കരികിലേക്ക് പോകാനൊരു നിമിഷം കിട്ടാൻ….

പക്ഷേ എട്ടാം ക്ലാസ്സ് പരീക്ഷ… അതിനുള്ള പഠിപ്പ് ഒക്കെയായി അവൾ തിരക്കിലായി…..

ഇടയ്ക്കിടെ അയാൾ അവൾ വരുന്നുണ്ടോ എന്നു നോക്കികൊണ്ടും അവളെ കൊണ്ടുവിടുന്ന ഇടങ്ങളിലും ചെന്നു നിന്നിരുന്നു…

“ആനപറമ്പീന്ന് പൊറത്തിറങ്ങിയാ… മോഷ്ടിക്കാനാ….”

തുടങ്ങിയ ചോദ്യങ്ങളും ചിലരിൽ നിന്നുള്ള കല്ലേറും ഒക്കെ അയാളെ തിരിച്ചു ഓടിച്ചു…

പരസ്പരം കാണാതെ വീർപ്പു മുട്ടുന്ന രണ്ടു മനസ്സുകൾ…. ഇരുപതിലേറെ ദിനങ്ങൾ….

പരീക്ഷ കഴിഞ്ഞതിനു പിറ്റേന്ന് തന്നെ അവളാദ്യമായി ഒരു പെണ്ണായി….

ഉറക്കത്തിലാണ് അത് സംഭവിച്ചത്… മുള്ളാൻ വേണ്ടി എണീറ്റതാണ്… പക്ഷേ രക്തമാണ് വന്നതെന്ന് മാത്രം…

പിന്നെ ഏതാനും ദിവസത്തേക്ക് അമ്മ അവളെ വിട്ട് എങ്ങോട്ടും പോയില്ല…. പച്ചമുട്ടയും ദേഹരക്ഷാ മരുന്നുകളും കുടിപ്പിച്ചും ഉപദേശിച്ചും ഒപ്പം തന്നെ കൂടി….

അവൾക്ക് പക്ഷേ വീർപ്പ് മുട്ടിക്കൊണ്ടിരുന്നു…

പിന്നെയും കുറച്ചു ദിവസങ്ങൾ കഴിഞ്ഞു… വിഷു ദിനത്തിൽ കണികാണിച്ച ശേഷം അമ്മ സമ്മാനിച്ച പുത്തൻ പട്ടുപാവാടയും കൊച്ചു മാലയും അണിഞ്ഞ അവൾ അത് വാവയെ കാണിക്കാൻ അനുവാദം ചോദിച്ചു… ഏറെ നേരത്തെ അഭ്യർത്ഥനക്ക് ശേഷം അവളമ്മയെ സമ്മതിപ്പിച്ചു ആനപ്പറമ്പിലേക്ക് ഓടി…

ആനപ്പറമ്പിലേക്ക് കടന്ന നിമിഷം മുതൽ ഏതു നിമിഷവും തന്നിലേക്ക് വന്നണയുന്ന അയാളെ ചുറ്റും തിരഞ്ഞെങ്കിലും ഏറെ നിശബ്ദമായാണ് ഓരോ സ്റ്റെപ്പും അവൾ വച്ചത്….

പക്ഷേ അവളാ ആല്മരത്തിന് ചുവട്ടിൽ എത്തേണ്ടി വന്നു അയാളെ കാണാൻ….

ചപ്പുചവറുകൾ നിറഞ്ഞ വെറും നിലത്തു കാലുകൾ നീട്ടി വച്ചു കുനിഞ്ഞ ശിരസ്സുമായി ആല്മരത്തിന്റെ മുകളിലേക്ക് ഉയർന്ന വേരിൽ ചാരി ഇരുന്നു ഉറങ്ങുന്നുണ്ട് പാവം ഭ്രാന്തൻ….

പരമാവധി നിശബ്ദയായി കരിയിലകൾ അനങ്ങുന്ന ശബ്ദം പോലുമില്ലാതെ അവൾ അയാൾക്കരികിൽ ചെന്നാ കാലിനു മുകളിൽ അയാൾക്ക് അഭിമുഖമായി ഇരുന്നുകൊണ്ടു അയാളുടെ കണ്ണുകൾ പൊത്തി…

Updated: May 4, 2021 — 5:49 pm

90 Comments

  1. Super. Kannu nanayicha story

  2. സഞ്ജയ് പരമേശ്വരൻ

    ഒരു രക്ഷയുമില്ലാത്ത കഥ…. വായിച്ചു തുടങ്ങിയപ്പോഴേ ഉറപ്പിച്ചിരുന്നു sed ആക്കുമെന്ന്…. ഇനിയും എഴുതൂ bro

  3. രുദ്രദേവ്

    ബ്രോയ്,

    ” ഇന്നാണ് വായിക്കാൻ സാധിച്ചത്, ഒരു രക്ഷയും ഇല്ലാത്ത എഴുത്ത് !!! ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ഞാൻ കരുതിയത് ഭ്രാന്തൻ അമ്മൂട്ടിയെ ഉപദ്രവിക്കും എന്നാ, പക്ഷെ അതെല്ലാം മാറ്റി മറിച് ഭ്രാന്തനും അമ്മൂട്ടിയും തമ്മിലുള്ള സ്നേഹ പ്രകടനം സൂപ്പർ ആയിരുന്നു ♥️”
    //ആ ഭ്രാന്തന്റെ നീറ്റിപ്പിടിച്ച കൈ താഴ്ന്നു… ഒപ്പമാ മുഖവും…//
    “ഈ വരി മാത്രം മതി കണ്ണ് നനയിക്കാൻ ♥️”

    ” മായ മിസ്സിന് ഒരു പണി കൊടുത്തെങ്കിൽ കുറച്ചു ഹാപ്പി ആയേനെ… എന്തായാലും മനസ്സിൽ തട്ടിയ നല്ലൊരു കൊച്ചു കഥ ♥️”

  4. എന്നാലും ന്റെ പ്രവാസി ചേട്ടാ ഇത് വേണ്ടായിരുന്നു….പോയി മൂഡ് പോയി…?…comments കണ്ടപ്പോ തന്നെ മനസിലായി അതോണ്ടാ ഇത്രേം ദിവസോം വായിക്കാതെ ഇരുന്നത് ….പിന്നെ പ്രവാസി എന്ന പേരു കാണുമ്പോ വായിക്കാതെ ഇരിക്കാന്നും തോന്നില്ല…..പിന്നെ ഉള്ളത് പറയാലോ ഇന്നിം ഇങ്ങനെ എഴുതല്ലേ മനുഷ്യാ…. anyway ഇഷ്ട്ടായി ?? ഇഷ്ട്ടായി??????….സ്നേഹത്തോടെ?????

  5. ചെമ്പരത്തി

    J ശരിക്കും സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥ ആണ്…… സന്തോഷിപ്പിച്ചു കൊണ്ട് സങ്കടപ്പെടുത്തി എന്ന് പറയുന്നതായിരിക്കും ശരി………????????????????❤❤❤❤❤❤❤❤❤❤?

    1. ചെമ്പരത്തി

      ഇത്രനാൾ അവൻ പൊഴിച്ച കണ്ണുനീർ ഒരു മലവെള്ളപ്പാച്ചിൽ ആയി,അവനെ തന്നെ ഈ ലോകത്തിലെ, ഭ്രാന്തില്ലെന്നഭിയിക്കുന്ന ഭ്രാന്തന്മാരിൽ നിന്നും ദൂരെയകറ്റി….

      1. യെസ്… ആർക്കാണ് ഭ്രാന്ത് എന്ന് അയാൾ ചോസിക്കുന്നുണ്ടല്ലോ… ശരിക്കും ഭ്രാന്ത് നിറഞ്ഞ സമൂഹത്തിൽ നിന്നയാൾ രക്ഷപെടട്ടെ ?

    2. സന്തോഷിപ്പിക്കാണ് ഞാൻ ശരിക്കും ചെയ്തത്… ആണ് ഭ്രാന്ത്‍ന്റെ ആക്സിഡന്റ്റിന് ശേഷമുള്ള ജീവിതമ്പിലാഷമാണ് നടത്തി കൊടുത്തത്.. ??

  6. ?സിംഹരാജൻ

    Prevasi❤?,
    Nthu paniyado Ingane sed end adikkalle…avasanam avar kand muttiyappoll orumichu jeevukkunna oru scene ittal nthaytunnu kuzhappam ????????
    ❤?❤?

    1. മ്യാൻ, ഇഷ്ടം ?

      ചോദിക്കട്ടെ… ഇത്ര കാലം ഒറ്റക് താമസിച്ച ഭ്രാന്തൻ…. പതിമൂന്ന് വയസ്സുള്ള മോള് ഉള്ളിടത്ത് കൊണ്ടുവരണം എന്നാണോ ഉദ്ദേശിച്ചത്???

      അത്പോലെ, പണ്ടെന്നോ തോന്നിയ ഇഷ്ടം അത് ഇപ്പോളും ഉണ്ടാവുന്നത് എങ്ങനെ ജാനകിക്ക്…

      നാട്ടുകാർ എന്ത്‌ പറയും?? ഒരു ഭ്രാന്തനെ കൂടെ താമസിപ്പിക്കുന്ന ഒരമ്മയെ എവിടെ എങ്കിലും കാണാൻ കഴിയുമോ ലൈഫിൽ???.

      കഥ ഹാപ്പി ആക്കാൻ വേണ്ടി അഡ്ജസ്റ്റ്മെന്റ് ആവാം എന്ന് തോന്നിയില്ല മാൻ…

      അറിയാം… ഹാപ്പി ആയിരുന്നേൽ കുറേകൂടി ആളുകൾ വായിച്ചേനെ… ബട്ട്, ഞാൻ വായിക്കുന്നവർക്ക് വേണ്ടി മാത്രമല്ല എഴുതുന്നെ.. എനിക്ക് കൂടി സംതൃപ്തി ലഭിക്കാൻ ആണ്…

      കേട്ടോടാ ഊളെ…

      ഇനി ഇത് കേട്ട് ഫീൽ ആയെങ്കിൽ അനക് ഉള്ള തെറി വിളി pm ആയി തരാം കേട്ടോ ???

      1. ?സിംഹരാജൻ

        ആ ഭ്രാന്തന് നേരെ കണ്ണിമ ചിമ്മാതെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നൊരു തുള്ളി മിഴിനീർ അടർന്നു ഭൂമിയിലേക്ക് വീണു…

        അത് കണ്ടാ ഭ്രാന്തന്റെ ചുണ്ടിൽ വീണ്ടുമൊരു പുഞ്ചിരി വിടർന്നു…

        “നിങ്ങൾ കണ്ണുകൊണ്ട് സംസാരിക്കൂ…. മനസ്കൊണ്ട് ചിരിക്കൂ…. ഹൃദയം കൊണ്ടു ചുംബിക്കൂ….

        ആ നിമിഷം നിങ്ങൾക്കായി എന്റെ കണ്ണുകൾ നനയും….”…..
        Ippozhum avalkk Ayale ishtam aayttalle….pinne nattukar avare njan nokkikkolam??….
        Story short aanelum athinte jevaan atrakkund❤?

        1. യെസ്… പക്ഷേ, ആണ് ഭ്രാന്തന്റെ മനസ്സിൽ അവളല്ലായിരുന്നു.. ആണ് വാക്യങ്ങൾ മാത്രമായിരുന്നു….

          ആണ് വാക്യം.. അവളുടെ കണ്ണുകൾ നനയുന്നത് അത് നടന്നല്ലോ… സോ അവൻ ഹാപ്പി ആയി… അത്ര പോരേ

Comments are closed.