അവളാഗ്രഹിച്ച ആ മയിൽപീലി അവളുടെ തലയിൽ കുത്തി വച്ചിരിക്കുന്നു… പക്ഷേ ആരും ചുറ്റുമില്ല….
“ദേ കളിക്കാണ്ട് വന്നോട്ടോ…. ഇല്ലേലുണ്ടല്ലോ!!!!”
അവളുടെ ശാസന കേട്ട് കുറച്ചു വള്ളിപടർപ്പുകൾക്ക് ഉള്ളിൽ നിന്നാ ഭ്രാന്തൻ പുറത്തേക്ക് വന്നു….
“ഹെ… ഹേ… പേടിച്ചാ??? ന്റെ കുട്ടി???”
ചെറിയൊരു കുസൃതി പുഞ്ചിരിയോടെ ആ ഭ്രാന്തൻ ചോദിച്ചു
ചുരുണ്ട താടി രോമങ്ങൾക്ക് ഇടയിലൂടെ ആ മുഖത്ത് പുഞ്ചിരി എത്തിനോക്കുന്നത് കണ്ടു ഹൃദ്യമായ നേർത്ത പുഞ്ചിരിയോടെ ഇല്ലായെന്ന അർത്ഥത്തിൽ അവൾ കണ്ണിറുക്കി…
അതിന് മറുപടി ആയി അയാൾ പിറകിൽ ഒളിപ്പിച്ചു വച്ച വലം കൈ അവൾക്ക് നേരെ നീട്ടി….
കരിനീല നിറത്തിൽ ഏതാനും ഞാവലുകൾ അയാൾ ആ കയ്യിൽ അവൾക്കായി ഇന്നും കരുതിയിട്ടുണ്ട്…
ആ ഞാവലിനെക്കാൾ കറുത്ത ആ കൈകളിലേക്ക് ചതഞ്ഞു തുടങ്ങിയ ഞാവൽചാറു പടർന്നത് കണ്ട് അവൾക്ക് ഒക്കാനം വന്നു….
ആ ഭ്രാന്തന്റെ നീറ്റിപ്പിടിച്ച കൈ താഴ്ന്നു… ഒപ്പമാ മുഖവും….
അത് കണ്ട് അമ്മൂട്ടിക്കും സങ്കടമായി… അവളാ കൈകളിൽ പിടിച്ചു അതിൽ നിന്നൊരു ഞാവൽ എടുത്തു വായിലേക്ക് ഇട്ടു….
“ന്നാ… അപ്പടി തിന്നോ… നല്ല രസാ….”
വീണ്ടുമയാൾ അവൾക്ക് നേരെ കൈ നീട്ടി…
അയാളെ എന്ത് വിളിക്കണം എന്നറിയാത്തത് കൊണ്ടു പുരികം കൊണ്ടു അയാൾക്ക് നേരെ തന്നെ ചൂണ്ടി അവൾ പറഞ്ഞു….
“തിന്നോ…”
“എയ്, ഇതപ്പിടി ജാനൂട്ടിക്ക് ഒള്ളതാ…”
ജാനൂട്ടിയോ എന്ന് മനസ്സിൽ ചോദിച്ചെങ്കിലും അപ്പോളവൾക്കത് ചോദിക്കാൻ ധൈര്യം വന്നില്ല..
“അത് പറ്റില്ല…. ഒരെണ്ണം കഴിക്കണം….”
അവളതിൽ നിന്ന് ഒരെണ്ണം അയാൾക്ക് നേരെ നീട്ടി… അല്പം മടിച്ചു അയാൾ വായ തുറന്നു അവൾക്ക് നേരെ നീട്ടി എങ്കിലും പെട്ടന്ന് എന്തോ ആലോചിച്ച് എന്നാ പോലെ കൈയ്യിലേക്ക് തന്നെ വാങ്ങി അത് അയാളും കഴിച്ചു…
Super. Kannu nanayicha story
ഒരു രക്ഷയുമില്ലാത്ത കഥ…. വായിച്ചു തുടങ്ങിയപ്പോഴേ ഉറപ്പിച്ചിരുന്നു sed ആക്കുമെന്ന്…. ഇനിയും എഴുതൂ bro
ബ്രോയ്,
” ഇന്നാണ് വായിക്കാൻ സാധിച്ചത്, ഒരു രക്ഷയും ഇല്ലാത്ത എഴുത്ത് !!! ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ഞാൻ കരുതിയത് ഭ്രാന്തൻ അമ്മൂട്ടിയെ ഉപദ്രവിക്കും എന്നാ, പക്ഷെ അതെല്ലാം മാറ്റി മറിച് ഭ്രാന്തനും അമ്മൂട്ടിയും തമ്മിലുള്ള സ്നേഹ പ്രകടനം സൂപ്പർ ആയിരുന്നു ♥️”
//ആ ഭ്രാന്തന്റെ നീറ്റിപ്പിടിച്ച കൈ താഴ്ന്നു… ഒപ്പമാ മുഖവും…//
“ഈ വരി മാത്രം മതി കണ്ണ് നനയിക്കാൻ ♥️”
” മായ മിസ്സിന് ഒരു പണി കൊടുത്തെങ്കിൽ കുറച്ചു ഹാപ്പി ആയേനെ… എന്തായാലും മനസ്സിൽ തട്ടിയ നല്ലൊരു കൊച്ചു കഥ ♥️”
എന്നാലും ന്റെ പ്രവാസി ചേട്ടാ ഇത് വേണ്ടായിരുന്നു….പോയി മൂഡ് പോയി…?…comments കണ്ടപ്പോ തന്നെ മനസിലായി അതോണ്ടാ ഇത്രേം ദിവസോം വായിക്കാതെ ഇരുന്നത് ….പിന്നെ പ്രവാസി എന്ന പേരു കാണുമ്പോ വായിക്കാതെ ഇരിക്കാന്നും തോന്നില്ല…..പിന്നെ ഉള്ളത് പറയാലോ ഇന്നിം ഇങ്ങനെ എഴുതല്ലേ മനുഷ്യാ…. anyway ഇഷ്ട്ടായി ?? ഇഷ്ട്ടായി??????….സ്നേഹത്തോടെ?????
J ശരിക്കും സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥ ആണ്…… സന്തോഷിപ്പിച്ചു കൊണ്ട് സങ്കടപ്പെടുത്തി എന്ന് പറയുന്നതായിരിക്കും ശരി………????????????????❤❤❤❤❤❤❤❤❤❤?
ഇത്രനാൾ അവൻ പൊഴിച്ച കണ്ണുനീർ ഒരു മലവെള്ളപ്പാച്ചിൽ ആയി,അവനെ തന്നെ ഈ ലോകത്തിലെ, ഭ്രാന്തില്ലെന്നഭിയിക്കുന്ന ഭ്രാന്തന്മാരിൽ നിന്നും ദൂരെയകറ്റി….
യെസ്… ആർക്കാണ് ഭ്രാന്ത് എന്ന് അയാൾ ചോസിക്കുന്നുണ്ടല്ലോ… ശരിക്കും ഭ്രാന്ത് നിറഞ്ഞ സമൂഹത്തിൽ നിന്നയാൾ രക്ഷപെടട്ടെ ?
സന്തോഷിപ്പിക്കാണ് ഞാൻ ശരിക്കും ചെയ്തത്… ആണ് ഭ്രാന്ത്‍ന്റെ ആക്സിഡന്റ്റിന് ശേഷമുള്ള ജീവിതമ്പിലാഷമാണ് നടത്തി കൊടുത്തത്.. ??
Prevasi❤?,
Nthu paniyado Ingane sed end adikkalle…avasanam avar kand muttiyappoll orumichu jeevukkunna oru scene ittal nthaytunnu kuzhappam ????????
❤?❤?
മ്യാൻ, ഇഷ്ടം ?
ചോദിക്കട്ടെ… ഇത്ര കാലം ഒറ്റക് താമസിച്ച ഭ്രാന്തൻ…. പതിമൂന്ന് വയസ്സുള്ള മോള് ഉള്ളിടത്ത് കൊണ്ടുവരണം എന്നാണോ ഉദ്ദേശിച്ചത്???
അത്പോലെ, പണ്ടെന്നോ തോന്നിയ ഇഷ്ടം അത് ഇപ്പോളും ഉണ്ടാവുന്നത് എങ്ങനെ ജാനകിക്ക്…
നാട്ടുകാർ എന്ത് പറയും?? ഒരു ഭ്രാന്തനെ കൂടെ താമസിപ്പിക്കുന്ന ഒരമ്മയെ എവിടെ എങ്കിലും കാണാൻ കഴിയുമോ ലൈഫിൽ???.
കഥ ഹാപ്പി ആക്കാൻ വേണ്ടി അഡ്ജസ്റ്റ്മെന്റ് ആവാം എന്ന് തോന്നിയില്ല മാൻ…
അറിയാം… ഹാപ്പി ആയിരുന്നേൽ കുറേകൂടി ആളുകൾ വായിച്ചേനെ… ബട്ട്, ഞാൻ വായിക്കുന്നവർക്ക് വേണ്ടി മാത്രമല്ല എഴുതുന്നെ.. എനിക്ക് കൂടി സംതൃപ്തി ലഭിക്കാൻ ആണ്…
കേട്ടോടാ ഊളെ…
ഇനി ഇത് കേട്ട് ഫീൽ ആയെങ്കിൽ അനക് ഉള്ള തെറി വിളി pm ആയി തരാം കേട്ടോ ???
ആ ഭ്രാന്തന് നേരെ കണ്ണിമ ചിമ്മാതെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നൊരു തുള്ളി മിഴിനീർ അടർന്നു ഭൂമിയിലേക്ക് വീണു…
അത് കണ്ടാ ഭ്രാന്തന്റെ ചുണ്ടിൽ വീണ്ടുമൊരു പുഞ്ചിരി വിടർന്നു…
“നിങ്ങൾ കണ്ണുകൊണ്ട് സംസാരിക്കൂ…. മനസ്കൊണ്ട് ചിരിക്കൂ…. ഹൃദയം കൊണ്ടു ചുംബിക്കൂ….
ആ നിമിഷം നിങ്ങൾക്കായി എന്റെ കണ്ണുകൾ നനയും….”…..
Ippozhum avalkk Ayale ishtam aayttalle….pinne nattukar avare njan nokkikkolam??….
Story short aanelum athinte jevaan atrakkund❤?
യെസ്… പക്ഷേ, ആണ് ഭ്രാന്തന്റെ മനസ്സിൽ അവളല്ലായിരുന്നു.. ആണ് വാക്യങ്ങൾ മാത്രമായിരുന്നു….
ആണ് വാക്യം.. അവളുടെ കണ്ണുകൾ നനയുന്നത് അത് നടന്നല്ലോ… സോ അവൻ ഹാപ്പി ആയി… അത്ര പോരേ