ഭ്രാന്ത് പാർട്ട്‌ 2 {ക്‌ളൈമാക്‌സ്} {അപ്പൂസ്} 2002

“ദേ അഞ്ചരക്ക് എത്തീല്യങ്ങേ ആണ്… നീ എന്റെ തനിസ്വരൂപം കാണിപ്പിക്ക്യല്ലേ…..”

“പിന്നെ ഞാങ്കാണാത്തത് ആണല്ലോ… ഇനി വല്ല കോത്രപല്ലും ഇണ്ടോ?? എന്നാ ഇത്തിരി വൃത്തി വന്നേനെ….”

പിറുപിറുത്തുകൊണ്ടാണ് അമ്മൂട്ടി ഇറങ്ങി നടന്നത്… പക്ഷേ അ പിറുപിറുക്കൽ അമ്മ ജാനകി കേട്ടു….

“ആടി… എന്തായാലും നിന്നെക്കാൾ ഭംഗിണ്ടാർന്നു…. ന്താ സംശയണ്ടാ???”

പിറകിൽ നിന്നു വിളിച്ചു ചോദിക്കുന്നുണ്ട് അമ്മ… മറുപടി പറയാൻ നിന്നില്ല അമ്മൂട്ടി… ചിലപ്പോൾ പോക്ക് മുടങ്ങിയാലോ…

അതും പോരാഞ്ഞു അമ്മ പറഞ്ഞത് സത്യമാണെന്നും അവൾക്ക് അറിയാം…. താൻ കാണാൻ അമ്മയെപ്പോലെ ആണെങ്കിലും അച്ഛന്റെ നിറമാണ്.. പക്ഷേ അമ്മ ഒരു അതിസുന്ദരി തന്നെയാണ്… തെല്ലു അസൂയ അവള്ക്കുണ്ട് താനും…

♥️♥️♥️♥️

അന്ന് കളി നേരത്തെ അവസാനിപ്പിച്ചു അഞ്ചു മണിക്ക് മുൻപേ തന്നെ അവൾ ഇറങ്ങി നടന്നു…

വാവയുടെ വീട് കഴിഞ്ഞു നൂറു മീറ്റർ കഴിഞ്ഞു വലത്തോട്ടുള്ള വഴിയ്ക്ക് മുൻപിൽ അവൾ കുറച്ചു നേരം നിന്നു ആലോചിച്ചു…

ആ ഭ്രാന്തന്റെ തിളക്കമുള്ള കണ്ണുകൾ കൊളുത്തി വലിക്കുന്ന പോലെ…. എങ്കിലും അവൾ വലത്തോട്ട് തന്നെ തിരിഞ്ഞു….

പക്ഷേ,…. അല്പം കാലടി മുൻപോട്ട് വച്ച അവൾ തിരിഞ്ഞു ആനപ്പറമ്പിനു നേരെ നടന്നു….

ഇത്തവണ അവൾക്ക് വഴി കാട്ടാൻ തേൻ കുടിക്കുന്ന കുരുവിയോ പാട്ട് പാടുന്ന കുയിലോ പാറി നടക്കുന്ന അപ്പൂപ്പൻതാടിയോ ഒന്നുമുണ്ടായില്ല…..

കാടിന്റെ വന്യമായ സൗന്ദര്യം അവളെ ഭയപ്പെടുത്തിയുമില്ല….

ചുറ്റുമുള്ള എറിയുന്ന വെയിലിൽ നിന്ന് കാട് പോലെ വന്മരങ്ങൾ വളർന്ന ആനപ്പറമ്പിലെ കുളിർമയിലേക്ക് കടന്നത് അവൾക്ക് ആശ്വാസമായി തോന്നി…

അവൾക്കാകെ ജിജ്ഞാസ ആയിരുന്നു…. ആ കണ്ണുകൾ ഒന്നുകൂടി കാണാനുള്ള ജിജ്ഞാസ….

അവൾ വഴി തെറ്റാതെ തന്നെ ആ ആൽ മരച്ചുവട്ടിൽ എത്തി… അതിന്റെ മറുവശത്തുള്ള തേൻമാവിന് ചുവട്ടിലവളെ അന്നാകർഷിച്ച മയിൽ‌പീലികൾ അപ്രത്യക്ഷമായിക്കഴിഞ്ഞു…

ആ മാവിന് മുകളിൽ നിന്ന് അവൾക്ക് നേരെ ചാടാൻ ആ ഭ്രാന്തനും ഉണ്ടായിരുന്നില്ല….

അത് വരെ അവളുടെ കാലുകൾക്ക് ഉണ്ടായിരുന്ന ആവേശം കെട്ടടങ്ങി അവൾ പതിയെ നടന്നു നിരാശ കലർന്ന ഭാവത്തോടെ….

തലയിൽ എന്തോ കുത്തിയത് പോലെ…. അവൾ തിരിഞ്ഞു നോക്കി…. ആരെയും കാണാതായപ്പോൾ തലയിൽ കൈ വച്ചു നോക്കി…

Updated: May 4, 2021 — 5:49 pm

90 Comments

  1. Super. Kannu nanayicha story

  2. സഞ്ജയ് പരമേശ്വരൻ

    ഒരു രക്ഷയുമില്ലാത്ത കഥ…. വായിച്ചു തുടങ്ങിയപ്പോഴേ ഉറപ്പിച്ചിരുന്നു sed ആക്കുമെന്ന്…. ഇനിയും എഴുതൂ bro

  3. രുദ്രദേവ്

    ബ്രോയ്,

    ” ഇന്നാണ് വായിക്കാൻ സാധിച്ചത്, ഒരു രക്ഷയും ഇല്ലാത്ത എഴുത്ത് !!! ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ഞാൻ കരുതിയത് ഭ്രാന്തൻ അമ്മൂട്ടിയെ ഉപദ്രവിക്കും എന്നാ, പക്ഷെ അതെല്ലാം മാറ്റി മറിച് ഭ്രാന്തനും അമ്മൂട്ടിയും തമ്മിലുള്ള സ്നേഹ പ്രകടനം സൂപ്പർ ആയിരുന്നു ♥️”
    //ആ ഭ്രാന്തന്റെ നീറ്റിപ്പിടിച്ച കൈ താഴ്ന്നു… ഒപ്പമാ മുഖവും…//
    “ഈ വരി മാത്രം മതി കണ്ണ് നനയിക്കാൻ ♥️”

    ” മായ മിസ്സിന് ഒരു പണി കൊടുത്തെങ്കിൽ കുറച്ചു ഹാപ്പി ആയേനെ… എന്തായാലും മനസ്സിൽ തട്ടിയ നല്ലൊരു കൊച്ചു കഥ ♥️”

  4. എന്നാലും ന്റെ പ്രവാസി ചേട്ടാ ഇത് വേണ്ടായിരുന്നു….പോയി മൂഡ് പോയി…?…comments കണ്ടപ്പോ തന്നെ മനസിലായി അതോണ്ടാ ഇത്രേം ദിവസോം വായിക്കാതെ ഇരുന്നത് ….പിന്നെ പ്രവാസി എന്ന പേരു കാണുമ്പോ വായിക്കാതെ ഇരിക്കാന്നും തോന്നില്ല…..പിന്നെ ഉള്ളത് പറയാലോ ഇന്നിം ഇങ്ങനെ എഴുതല്ലേ മനുഷ്യാ…. anyway ഇഷ്ട്ടായി ?? ഇഷ്ട്ടായി??????….സ്നേഹത്തോടെ?????

  5. ചെമ്പരത്തി

    J ശരിക്കും സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥ ആണ്…… സന്തോഷിപ്പിച്ചു കൊണ്ട് സങ്കടപ്പെടുത്തി എന്ന് പറയുന്നതായിരിക്കും ശരി………????????????????❤❤❤❤❤❤❤❤❤❤?

    1. ചെമ്പരത്തി

      ഇത്രനാൾ അവൻ പൊഴിച്ച കണ്ണുനീർ ഒരു മലവെള്ളപ്പാച്ചിൽ ആയി,അവനെ തന്നെ ഈ ലോകത്തിലെ, ഭ്രാന്തില്ലെന്നഭിയിക്കുന്ന ഭ്രാന്തന്മാരിൽ നിന്നും ദൂരെയകറ്റി….

      1. യെസ്… ആർക്കാണ് ഭ്രാന്ത് എന്ന് അയാൾ ചോസിക്കുന്നുണ്ടല്ലോ… ശരിക്കും ഭ്രാന്ത് നിറഞ്ഞ സമൂഹത്തിൽ നിന്നയാൾ രക്ഷപെടട്ടെ ?

    2. സന്തോഷിപ്പിക്കാണ് ഞാൻ ശരിക്കും ചെയ്തത്… ആണ് ഭ്രാന്ത്‍ന്റെ ആക്സിഡന്റ്റിന് ശേഷമുള്ള ജീവിതമ്പിലാഷമാണ് നടത്തി കൊടുത്തത്.. ??

  6. ?സിംഹരാജൻ

    Prevasi❤?,
    Nthu paniyado Ingane sed end adikkalle…avasanam avar kand muttiyappoll orumichu jeevukkunna oru scene ittal nthaytunnu kuzhappam ????????
    ❤?❤?

    1. മ്യാൻ, ഇഷ്ടം ?

      ചോദിക്കട്ടെ… ഇത്ര കാലം ഒറ്റക് താമസിച്ച ഭ്രാന്തൻ…. പതിമൂന്ന് വയസ്സുള്ള മോള് ഉള്ളിടത്ത് കൊണ്ടുവരണം എന്നാണോ ഉദ്ദേശിച്ചത്???

      അത്പോലെ, പണ്ടെന്നോ തോന്നിയ ഇഷ്ടം അത് ഇപ്പോളും ഉണ്ടാവുന്നത് എങ്ങനെ ജാനകിക്ക്…

      നാട്ടുകാർ എന്ത്‌ പറയും?? ഒരു ഭ്രാന്തനെ കൂടെ താമസിപ്പിക്കുന്ന ഒരമ്മയെ എവിടെ എങ്കിലും കാണാൻ കഴിയുമോ ലൈഫിൽ???.

      കഥ ഹാപ്പി ആക്കാൻ വേണ്ടി അഡ്ജസ്റ്റ്മെന്റ് ആവാം എന്ന് തോന്നിയില്ല മാൻ…

      അറിയാം… ഹാപ്പി ആയിരുന്നേൽ കുറേകൂടി ആളുകൾ വായിച്ചേനെ… ബട്ട്, ഞാൻ വായിക്കുന്നവർക്ക് വേണ്ടി മാത്രമല്ല എഴുതുന്നെ.. എനിക്ക് കൂടി സംതൃപ്തി ലഭിക്കാൻ ആണ്…

      കേട്ടോടാ ഊളെ…

      ഇനി ഇത് കേട്ട് ഫീൽ ആയെങ്കിൽ അനക് ഉള്ള തെറി വിളി pm ആയി തരാം കേട്ടോ ???

      1. ?സിംഹരാജൻ

        ആ ഭ്രാന്തന് നേരെ കണ്ണിമ ചിമ്മാതെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നൊരു തുള്ളി മിഴിനീർ അടർന്നു ഭൂമിയിലേക്ക് വീണു…

        അത് കണ്ടാ ഭ്രാന്തന്റെ ചുണ്ടിൽ വീണ്ടുമൊരു പുഞ്ചിരി വിടർന്നു…

        “നിങ്ങൾ കണ്ണുകൊണ്ട് സംസാരിക്കൂ…. മനസ്കൊണ്ട് ചിരിക്കൂ…. ഹൃദയം കൊണ്ടു ചുംബിക്കൂ….

        ആ നിമിഷം നിങ്ങൾക്കായി എന്റെ കണ്ണുകൾ നനയും….”…..
        Ippozhum avalkk Ayale ishtam aayttalle….pinne nattukar avare njan nokkikkolam??….
        Story short aanelum athinte jevaan atrakkund❤?

        1. യെസ്… പക്ഷേ, ആണ് ഭ്രാന്തന്റെ മനസ്സിൽ അവളല്ലായിരുന്നു.. ആണ് വാക്യങ്ങൾ മാത്രമായിരുന്നു….

          ആണ് വാക്യം.. അവളുടെ കണ്ണുകൾ നനയുന്നത് അത് നടന്നല്ലോ… സോ അവൻ ഹാപ്പി ആയി… അത്ര പോരേ

Comments are closed.