ഇയാൾ തന്നെ എന്ത് ചെയ്യും എന്ന ചിന്ത ആ പെൺകുട്ടിയിൽ വീണ്ടും ഭയം നിറച്ചു…
പക്ഷേ ഒരു കയ്യിൽ അവളെ താങ്ങിയെടുത്ത ആ ഭ്രാന്തൻ അവൾക്ക് നേരെ മറുകൈ നീട്ടി…
ഏതൊക്കെയോ ചെടികളുടെ കറയും അഴുക്കും കൊണ്ടു കറുപ്പ് നിറമാർന്ന ആ കൈകളിൽ രണ്ടു പഴുത്ത നാട്ട് മാങ്ങ അവൾക്കായി നീണ്ടു…
പക്ഷേ അയാളുടെ താടിയും മുടിയും വളർന്നു ചുരുണ്ടു ജട പിടിച്ച മുഷിഞ്ഞ രൂപം അവളിൽ ഭയത്തോടൊപ്പം അവജ്ഞ കൂടി ജനിപ്പിച്ചു….
“ഇ… ഇഞ്ഞാ… തിന്നോ… നല്ല രസണ്ട്…”
പക്ഷേ ആ കൈകളിലേക്ക് നോക്കിയപ്പോൾ,,, അതിലെ അഴുക്കും ചെളിയും കണ്ടപ്പോൾ പ്രതീക്ഷയോടെ തന്നെ നോക്കുന്ന ആ ഭ്രാന്തന്റെ കയ്യിൽ നിന്നത് വാങ്ങിക്കാൻ തോന്നിയില്ല…
അവൾ ഇരുകൈകളും പുറകിൽ കുത്തി അയാളുടെ സപ്പോർട്ട് ഇല്ലാതെ തന്നെ പാറയിൽ ഇരുന്നു…
എണീക്കാൻ വേണ്ടി കാല് മടക്കാൻ നോക്കിയപ്പോൾ ആണ് കാൽമുട്ട് എവിടെയോ ഇടിച്ചതിനാൽ കാല് മടക്കുമ്പോൾ വേദന കൊണ്ടു അവൾ എരി പിടിച്ചത്…
അവളുടെ മുഖത്തെ വേദന മനസിലായ ആ ഭ്രാന്തൻ എന്ത് പറ്റിയെന്ന ഭാവത്തോടെ അവളെ നോക്കുന്നത് ഗൗനിക്കാതെ അവൾ ചുരിദാർ ടോപ് അല്പം പൊക്കി കാൽമുട്ടിലേക്ക് നോക്കി…
ചുരിദാർ ബോട്ടം നനച്ചുകൊണ്ട് അവളുടെ കാൽമുട്ടിൽ നിന്ന് ചോര ഒലിച്ചിട്ടുണ്ട്…
ഉടനെയാ ഭ്രാന്തൻ എണീറ്റ് ഓടി… രക്ഷപെട്ടു എന്ന ആശ്വാസത്തിൽ അവൾ എണീക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ അവിടെ തന്നെ ഇരുന്നുപോയി… ആ പതിമൂന്ന് കാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
വീണ്ടുമാ കുറ്റികാട് ഉലയുന്ന ശബ്ദം… ചെറിയ ഭീതിയുടെ അങ്ങോട്ടേക്ക് നോക്കുമ്പോൾ അയാൾ വീണ്ടുമെത്തി….
ഇത്തവണ ആ കൈകളിൽ കുറച്ചു ഇലകളുണ്ട്…എന്ത് വിഷമാണോ എന്നാലോചിക്കുമ്പോളേക്ക് ഒരു അധികാരഭാവത്തോടെ അയാളവളുടെ കാലെടുത്തു മടിയിലേക്ക് വച്ചു ഇലകൾ കയ്യിൽ വച്ചു അവളുടെ കാൽമുട്ടിലേക്ക് പിഴിഞ്ഞു…
ജീവൻ പോകുന്ന വേദന…. അവൾ കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് അറിയാതെ അയാളുടെ കയ്യിൽ കയറി പിടിച്ചു….. ഏതാനും നിമിഷങ്ങൾ കൊണ്ടു പതിയെ അവളുടെ വേദന കുറഞ്ഞു വന്നു…
അവൾ എണീക്കാൻ ശ്രമിച്ചപ്പോൾ അയാൾ അവളെ സഹായിച്ചു… അവൾക്ക് വേണ്ടെന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും തനിയെ എണീക്കാൻ കഴിയില്ലെന്ന സംശയം കൊണ്ടവൾ ആ സഹായം സ്വീകരിച്ചു….
എണീറ്റെങ്കിലും നടക്കാൻ വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു അവൾക്ക്…. അത് മനസിലാക്കിയ അയാൾ അടുത്ത നിമിഷമവളെ കോരിയെടുത്തു…. തനിക്കെന്ത് സംഭവിക്കുന്നു എന്ന് മനസിലാവുമ്പോളേക്ക് അയാളുടെ ഇരുന്നു കൈകളിലും ആയിക്കഴിഞ്ഞു അമ്മൂട്ടീ…
“ന… നടന്ന…. നടന്നാ…. നീര് വരൂട്ടോ… അതാ…”
Super. Kannu nanayicha story
ഒരു രക്ഷയുമില്ലാത്ത കഥ…. വായിച്ചു തുടങ്ങിയപ്പോഴേ ഉറപ്പിച്ചിരുന്നു sed ആക്കുമെന്ന്…. ഇനിയും എഴുതൂ bro
ബ്രോയ്,
” ഇന്നാണ് വായിക്കാൻ സാധിച്ചത്, ഒരു രക്ഷയും ഇല്ലാത്ത എഴുത്ത് !!! ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ഞാൻ കരുതിയത് ഭ്രാന്തൻ അമ്മൂട്ടിയെ ഉപദ്രവിക്കും എന്നാ, പക്ഷെ അതെല്ലാം മാറ്റി മറിച് ഭ്രാന്തനും അമ്മൂട്ടിയും തമ്മിലുള്ള സ്നേഹ പ്രകടനം സൂപ്പർ ആയിരുന്നു ♥️”
//ആ ഭ്രാന്തന്റെ നീറ്റിപ്പിടിച്ച കൈ താഴ്ന്നു… ഒപ്പമാ മുഖവും…//
“ഈ വരി മാത്രം മതി കണ്ണ് നനയിക്കാൻ ♥️”
” മായ മിസ്സിന് ഒരു പണി കൊടുത്തെങ്കിൽ കുറച്ചു ഹാപ്പി ആയേനെ… എന്തായാലും മനസ്സിൽ തട്ടിയ നല്ലൊരു കൊച്ചു കഥ ♥️”
എന്നാലും ന്റെ പ്രവാസി ചേട്ടാ ഇത് വേണ്ടായിരുന്നു….പോയി മൂഡ് പോയി…?…comments കണ്ടപ്പോ തന്നെ മനസിലായി അതോണ്ടാ ഇത്രേം ദിവസോം വായിക്കാതെ ഇരുന്നത് ….പിന്നെ പ്രവാസി എന്ന പേരു കാണുമ്പോ വായിക്കാതെ ഇരിക്കാന്നും തോന്നില്ല…..പിന്നെ ഉള്ളത് പറയാലോ ഇന്നിം ഇങ്ങനെ എഴുതല്ലേ മനുഷ്യാ…. anyway ഇഷ്ട്ടായി ?? ഇഷ്ട്ടായി??????….സ്നേഹത്തോടെ?????
J ശരിക്കും സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥ ആണ്…… സന്തോഷിപ്പിച്ചു കൊണ്ട് സങ്കടപ്പെടുത്തി എന്ന് പറയുന്നതായിരിക്കും ശരി………????????????????❤❤❤❤❤❤❤❤❤❤?
ഇത്രനാൾ അവൻ പൊഴിച്ച കണ്ണുനീർ ഒരു മലവെള്ളപ്പാച്ചിൽ ആയി,അവനെ തന്നെ ഈ ലോകത്തിലെ, ഭ്രാന്തില്ലെന്നഭിയിക്കുന്ന ഭ്രാന്തന്മാരിൽ നിന്നും ദൂരെയകറ്റി….
യെസ്… ആർക്കാണ് ഭ്രാന്ത് എന്ന് അയാൾ ചോസിക്കുന്നുണ്ടല്ലോ… ശരിക്കും ഭ്രാന്ത് നിറഞ്ഞ സമൂഹത്തിൽ നിന്നയാൾ രക്ഷപെടട്ടെ ?
സന്തോഷിപ്പിക്കാണ് ഞാൻ ശരിക്കും ചെയ്തത്… ആണ് ഭ്രാന്ത്ന്റെ ആക്സിഡന്റ്റിന് ശേഷമുള്ള ജീവിതമ്പിലാഷമാണ് നടത്തി കൊടുത്തത്.. ??
Prevasi❤?,
Nthu paniyado Ingane sed end adikkalle…avasanam avar kand muttiyappoll orumichu jeevukkunna oru scene ittal nthaytunnu kuzhappam ????????
❤?❤?
മ്യാൻ, ഇഷ്ടം ?
ചോദിക്കട്ടെ… ഇത്ര കാലം ഒറ്റക് താമസിച്ച ഭ്രാന്തൻ…. പതിമൂന്ന് വയസ്സുള്ള മോള് ഉള്ളിടത്ത് കൊണ്ടുവരണം എന്നാണോ ഉദ്ദേശിച്ചത്???
അത്പോലെ, പണ്ടെന്നോ തോന്നിയ ഇഷ്ടം അത് ഇപ്പോളും ഉണ്ടാവുന്നത് എങ്ങനെ ജാനകിക്ക്…
നാട്ടുകാർ എന്ത് പറയും?? ഒരു ഭ്രാന്തനെ കൂടെ താമസിപ്പിക്കുന്ന ഒരമ്മയെ എവിടെ എങ്കിലും കാണാൻ കഴിയുമോ ലൈഫിൽ???.
കഥ ഹാപ്പി ആക്കാൻ വേണ്ടി അഡ്ജസ്റ്റ്മെന്റ് ആവാം എന്ന് തോന്നിയില്ല മാൻ…
അറിയാം… ഹാപ്പി ആയിരുന്നേൽ കുറേകൂടി ആളുകൾ വായിച്ചേനെ… ബട്ട്, ഞാൻ വായിക്കുന്നവർക്ക് വേണ്ടി മാത്രമല്ല എഴുതുന്നെ.. എനിക്ക് കൂടി സംതൃപ്തി ലഭിക്കാൻ ആണ്…
കേട്ടോടാ ഊളെ…
ഇനി ഇത് കേട്ട് ഫീൽ ആയെങ്കിൽ അനക് ഉള്ള തെറി വിളി pm ആയി തരാം കേട്ടോ ???
ആ ഭ്രാന്തന് നേരെ കണ്ണിമ ചിമ്മാതെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നൊരു തുള്ളി മിഴിനീർ അടർന്നു ഭൂമിയിലേക്ക് വീണു…
അത് കണ്ടാ ഭ്രാന്തന്റെ ചുണ്ടിൽ വീണ്ടുമൊരു പുഞ്ചിരി വിടർന്നു…
“നിങ്ങൾ കണ്ണുകൊണ്ട് സംസാരിക്കൂ…. മനസ്കൊണ്ട് ചിരിക്കൂ…. ഹൃദയം കൊണ്ടു ചുംബിക്കൂ….
ആ നിമിഷം നിങ്ങൾക്കായി എന്റെ കണ്ണുകൾ നനയും….”…..
Ippozhum avalkk Ayale ishtam aayttalle….pinne nattukar avare njan nokkikkolam??….
Story short aanelum athinte jevaan atrakkund❤?
യെസ്… പക്ഷേ, ആണ് ഭ്രാന്തന്റെ മനസ്സിൽ അവളല്ലായിരുന്നു.. ആണ് വാക്യങ്ങൾ മാത്രമായിരുന്നു….
ആണ് വാക്യം.. അവളുടെ കണ്ണുകൾ നനയുന്നത് അത് നടന്നല്ലോ… സോ അവൻ ഹാപ്പി ആയി… അത്ര പോരേ