ഭ്രാന്ത് പാർട്ട്‌ 2 {ക്‌ളൈമാക്‌സ്} {അപ്പൂസ്} 2002

“എന്താടാ ചെയ്യാ????”

“നമുക്ക് ഒള്ളത് പറയാം എന്തിനാ പേടിക്കുന്നെ????”

“പ്ലീസ് ഡാ ചതിക്കല്ലേ… എന്റെ കല്യാണം ഉറപ്പിച്ചേ ഒള്ളു….”

“പിന്നെ???”

ഒടുവിൽ മിസ്സ്‌ ഒരു വഴി പറഞ്ഞു….
ഒരു ഷെൽഫിനു പുറകിൽ ഒളിക്കാൻ…. പെട്ടന്ന് ഒന്നുമാർക്കും കാണാനാവില്ല അത്… മായ മിസ്സ്‌ ആയത് കൊണ്ടു എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിക്കാം എന്ന് പ്രതീക്ഷയും ഉണ്ട്….

അപ്പോളേക്കും പുറത്ത് ആരവം തുടങ്ങിയിട്ടുണ്ട്… അവൻ ഒളിക്കുമ്പോളേക്ക് ഷട്ടറിൽ ആരൊക്കെയോ കൈ വയ്ക്കുന്ന ശബ്ദം കേൾക്കാം….

പക്ഷേ ആ ഷട്ടർ തുറന്നവർ കാണുന്നത് മാറിൽ നിന്നും ഊരിപ്പോയ സാരിയും കീറിയ ബ്ലൗസുമായി കൈകൾ മാറിന് കുറുകെ വച്ചു കരയുന്ന മിസ്സിനെ ആണ്….

അന്വേഷണവിധേയമായി അവനെ സസ്പെൻഡ്‌ ചെയ്തതിനാൽ പിറ്റേദിവസം അവനാ കോളേജിന്റെ പുറത്ത് കാത്ത് നിന്നു….

ഇലക്ഷൻ റിസൾട്ട് അവനു ഊഹിക്കാൻ കഴിഞ്ഞു…. പക്ഷേ അതിലും വലുത് ആയിരുന്നു അവനു ജാനകി…

രാവിലെ അവൾ ഒരുകൂട്ടം കുട്ടികൾക്ക് നടുവിൽ അവനു സംസാരിക്കാൻ അവസരം നൽകാതെ കടന്നുപോയി… എങ്കിലും അവൻ പ്രതീക്ഷ കൈവിട്ടില്ല….

സമയം രണ്ടു മണി ആയിക്കാണും…. കാന്റി ഡേറ്റ്സ് ഉം വളരെ കുറച്ചു സ്റ്റുഡന്റ്സും ഒഴികെ മിക്കവരും പോയി കഴിഞ്ഞു…

അവൻ കണ്ടു തനിച്ചു അവനരികിലേക്ക് ഇറങ്ങി വരുന്ന ജാനകിയെ…

“ഡീ… ഞാൻ….”

അവനെ പൂർത്തിയാക്കാൻ അവളനുവദിച്ചില്ല….

“എന്നെ ഇഷ്ടാന്ന് പറയുന്നത് നിൻ്റെ നാവിൽ നിന്ന് കേൾക്കാനാ ഞാൻ കാത്തിരുന്നേ…. എന്നിട്ടും നീ…..”

“ഡീ…. നീയും വിശ്വസിച്ചോ??? ഇത്ര കാലം ഒപ്പം നടന്നട്ടും ഒരു തെറ്റും ചെയ്യാത്ത എന്നെ???”

അവൾക്കത് ഉള്ളിൽ തറച്ചു കയറി എന്ന് തോന്നി…. കാരണം പലപ്പോഴും രാത്രിയും പകലും എന്നില്ലാതെ അവൾ അവന്റെ ഒപ്പം നടന്നിട്ടുണ്ട്…. ഒരു വട്ടം പോലും അവൻ അവിഹിതമായി ഒന്നും ചെയ്തിട്ടില്ല….

“ഡീ ജാനകീ….”

Updated: May 4, 2021 — 5:49 pm

90 Comments

  1. Super. Kannu nanayicha story

  2. സഞ്ജയ് പരമേശ്വരൻ

    ഒരു രക്ഷയുമില്ലാത്ത കഥ…. വായിച്ചു തുടങ്ങിയപ്പോഴേ ഉറപ്പിച്ചിരുന്നു sed ആക്കുമെന്ന്…. ഇനിയും എഴുതൂ bro

  3. രുദ്രദേവ്

    ബ്രോയ്,

    ” ഇന്നാണ് വായിക്കാൻ സാധിച്ചത്, ഒരു രക്ഷയും ഇല്ലാത്ത എഴുത്ത് !!! ശരിക്കും കണ്ണ് നിറഞ്ഞു പോയി.. ഞാൻ കരുതിയത് ഭ്രാന്തൻ അമ്മൂട്ടിയെ ഉപദ്രവിക്കും എന്നാ, പക്ഷെ അതെല്ലാം മാറ്റി മറിച് ഭ്രാന്തനും അമ്മൂട്ടിയും തമ്മിലുള്ള സ്നേഹ പ്രകടനം സൂപ്പർ ആയിരുന്നു ♥️”
    //ആ ഭ്രാന്തന്റെ നീറ്റിപ്പിടിച്ച കൈ താഴ്ന്നു… ഒപ്പമാ മുഖവും…//
    “ഈ വരി മാത്രം മതി കണ്ണ് നനയിക്കാൻ ♥️”

    ” മായ മിസ്സിന് ഒരു പണി കൊടുത്തെങ്കിൽ കുറച്ചു ഹാപ്പി ആയേനെ… എന്തായാലും മനസ്സിൽ തട്ടിയ നല്ലൊരു കൊച്ചു കഥ ♥️”

  4. എന്നാലും ന്റെ പ്രവാസി ചേട്ടാ ഇത് വേണ്ടായിരുന്നു….പോയി മൂഡ് പോയി…?…comments കണ്ടപ്പോ തന്നെ മനസിലായി അതോണ്ടാ ഇത്രേം ദിവസോം വായിക്കാതെ ഇരുന്നത് ….പിന്നെ പ്രവാസി എന്ന പേരു കാണുമ്പോ വായിക്കാതെ ഇരിക്കാന്നും തോന്നില്ല…..പിന്നെ ഉള്ളത് പറയാലോ ഇന്നിം ഇങ്ങനെ എഴുതല്ലേ മനുഷ്യാ…. anyway ഇഷ്ട്ടായി ?? ഇഷ്ട്ടായി??????….സ്നേഹത്തോടെ?????

  5. ചെമ്പരത്തി

    J ശരിക്കും സന്തോഷിക്കണോ സങ്കടപ്പെടണോ എന്നറിയാത്ത അവസ്ഥ ആണ്…… സന്തോഷിപ്പിച്ചു കൊണ്ട് സങ്കടപ്പെടുത്തി എന്ന് പറയുന്നതായിരിക്കും ശരി………????????????????❤❤❤❤❤❤❤❤❤❤?

    1. ചെമ്പരത്തി

      ഇത്രനാൾ അവൻ പൊഴിച്ച കണ്ണുനീർ ഒരു മലവെള്ളപ്പാച്ചിൽ ആയി,അവനെ തന്നെ ഈ ലോകത്തിലെ, ഭ്രാന്തില്ലെന്നഭിയിക്കുന്ന ഭ്രാന്തന്മാരിൽ നിന്നും ദൂരെയകറ്റി….

      1. യെസ്… ആർക്കാണ് ഭ്രാന്ത് എന്ന് അയാൾ ചോസിക്കുന്നുണ്ടല്ലോ… ശരിക്കും ഭ്രാന്ത് നിറഞ്ഞ സമൂഹത്തിൽ നിന്നയാൾ രക്ഷപെടട്ടെ ?

    2. സന്തോഷിപ്പിക്കാണ് ഞാൻ ശരിക്കും ചെയ്തത്… ആണ് ഭ്രാന്ത്‍ന്റെ ആക്സിഡന്റ്റിന് ശേഷമുള്ള ജീവിതമ്പിലാഷമാണ് നടത്തി കൊടുത്തത്.. ??

  6. ?സിംഹരാജൻ

    Prevasi❤?,
    Nthu paniyado Ingane sed end adikkalle…avasanam avar kand muttiyappoll orumichu jeevukkunna oru scene ittal nthaytunnu kuzhappam ????????
    ❤?❤?

    1. മ്യാൻ, ഇഷ്ടം ?

      ചോദിക്കട്ടെ… ഇത്ര കാലം ഒറ്റക് താമസിച്ച ഭ്രാന്തൻ…. പതിമൂന്ന് വയസ്സുള്ള മോള് ഉള്ളിടത്ത് കൊണ്ടുവരണം എന്നാണോ ഉദ്ദേശിച്ചത്???

      അത്പോലെ, പണ്ടെന്നോ തോന്നിയ ഇഷ്ടം അത് ഇപ്പോളും ഉണ്ടാവുന്നത് എങ്ങനെ ജാനകിക്ക്…

      നാട്ടുകാർ എന്ത്‌ പറയും?? ഒരു ഭ്രാന്തനെ കൂടെ താമസിപ്പിക്കുന്ന ഒരമ്മയെ എവിടെ എങ്കിലും കാണാൻ കഴിയുമോ ലൈഫിൽ???.

      കഥ ഹാപ്പി ആക്കാൻ വേണ്ടി അഡ്ജസ്റ്റ്മെന്റ് ആവാം എന്ന് തോന്നിയില്ല മാൻ…

      അറിയാം… ഹാപ്പി ആയിരുന്നേൽ കുറേകൂടി ആളുകൾ വായിച്ചേനെ… ബട്ട്, ഞാൻ വായിക്കുന്നവർക്ക് വേണ്ടി മാത്രമല്ല എഴുതുന്നെ.. എനിക്ക് കൂടി സംതൃപ്തി ലഭിക്കാൻ ആണ്…

      കേട്ടോടാ ഊളെ…

      ഇനി ഇത് കേട്ട് ഫീൽ ആയെങ്കിൽ അനക് ഉള്ള തെറി വിളി pm ആയി തരാം കേട്ടോ ???

      1. ?സിംഹരാജൻ

        ആ ഭ്രാന്തന് നേരെ കണ്ണിമ ചിമ്മാതെ നോക്കുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നൊരു തുള്ളി മിഴിനീർ അടർന്നു ഭൂമിയിലേക്ക് വീണു…

        അത് കണ്ടാ ഭ്രാന്തന്റെ ചുണ്ടിൽ വീണ്ടുമൊരു പുഞ്ചിരി വിടർന്നു…

        “നിങ്ങൾ കണ്ണുകൊണ്ട് സംസാരിക്കൂ…. മനസ്കൊണ്ട് ചിരിക്കൂ…. ഹൃദയം കൊണ്ടു ചുംബിക്കൂ….

        ആ നിമിഷം നിങ്ങൾക്കായി എന്റെ കണ്ണുകൾ നനയും….”…..
        Ippozhum avalkk Ayale ishtam aayttalle….pinne nattukar avare njan nokkikkolam??….
        Story short aanelum athinte jevaan atrakkund❤?

        1. യെസ്… പക്ഷേ, ആണ് ഭ്രാന്തന്റെ മനസ്സിൽ അവളല്ലായിരുന്നു.. ആണ് വാക്യങ്ങൾ മാത്രമായിരുന്നു….

          ആണ് വാക്യം.. അവളുടെ കണ്ണുകൾ നനയുന്നത് അത് നടന്നല്ലോ… സോ അവൻ ഹാപ്പി ആയി… അത്ര പോരേ

Comments are closed.