ഭ്രാന്തിക്കുട്ടി [Hope] 522

“നോക്കിയിരുന്ന മതി…”

 

“എന്ന നീ തന്നെ പോയി തൊഴുതിട്ട് വാ ഞാൻ റൂമിൽ പോയിരുന്നോളാം……..”

 

“ഏയ്‌…. ഞാൻ ചുമ്മാ പറഞ്ഞത…… റൂമില് ചെല്ലുമ്പോ

എത്ര വേണേലും തരാം പോരെ……”

 

“അവസാനം പറ്റിക്കില്ലെങ്കി ഒക്കെ……”

 

ഞങ്ങള് പയ്യെ സ്റ്റെപ് കേറി തുടങ്ങി……..കല്ല് കൊണ്ടുണ്ടാക്കിയ പടികളിൽ ഓരോന്നിലും ചന്ദനം തൊടിയിച്ചു വെച്ചിരിക്കുന്നു……. വെളുപ്പാൻ കാലമായതുകൊണ്ട് തന്നെ തിരക്ക് നന്നേ കുറവാണ്….. പക്ഷെ ഒടുക്കത്തെ മഞ്ഞ്….. താഴെ നിന്ന് മോളിലോട്ട് നോക്കിയാൽ കുറെ ലൈറ്റ് മാത്രം കാണാം…….. കൈയിൽ കൈയും കോർത്ത്‌ ആ മഞ്ഞത്തു നടക്കാൻ നല്ല രസം……..40-45 മിനിറ്റ് നടത്തതിന് ശേഷം ഞങ്ങള് മലക്ക് മുകളിലെത്തി……

അമ്പലത്തിന് മുകളിൽ മുഴുവൻ ലൈറ്റിട്ടിരുന്നതുകൊണ്ട് പകല് പോലെ വെളിച്ചമുണ്ടായിരുന്നു അധികം താമസിക്കാതെ തന്നെ ഞങ്ങള് നേരെ അമ്പലത്തിനകത്തേക്ക് നടക്കുന്ന ക്യു വിൽ പോയി നിന്നു…….. ആ സമയത്തൊക്കെ അവളുടെ കൈ വിറക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുനെങ്കിലും തണുപ്പ് കാരണമായിരിക്കും എന്ന് ഞാൻ വിചാരിച്ചു……എന്റെ നെഞ്ചിൽ ചാരി നിന്നവൾ അനങ്ങാൻ തുടങ്ങിയപ്പോഴാണ് അവള് ശബ്ദമുണ്ടാക്കാണ്ട് കരയുന്നത് ഞാൻ ശ്രദ്ധിച്ചത്…..

 

“അയ്യോ എന്തിനാ പെണ്ണെ ഇപ്പൊ കരയണത്……. എന്ന പറ്റി…….”

 

അവളെ തിരിച്ചു എന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തിക്കൊണ്ട് ഞാൻ ചോദിച്ചു…….

 

“ഞാൻ കണ്ണനെ പറ്റിയോർത്തുപോയി……. അവനും ഞാൻ അവസാനമായിട്ട് ഒരുമിച്ചുണ്ടായിരുന്ന സ്ഥലമാ ഇത്……. ഏട്ടനങ്ങോട്ട് നോക്കിക്കേ കണ്ണൻ ഓടി നടക്കുന്നത് എനിക്കിപ്പോഴും കാണാം………..ഞാനെപ്പോഴും പറയില്ലേ അവൻ എന്റെ കൂടെ ഉണ്ടെന്ന്……..”

 

അവള് മുന്നിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു……… എനിക്ക് തിരിച്ചൊന്നും പറയാനില്ലായിരുന്നു ഒരുപാട് സങ്കടം ഉള്ളിലൊതുക്കി നടക്കുന്ന അവളെ ഞാനെന്ത് പറഞ്ഞ് അശ്വസിപ്പിക്കും………… കരച്ചിലൊന്ന് അടങ്ങുന്നത് വരെ ഞാനവളെ ചേർത്ത് പിടിച്ച് തല മുടിയിൽ തലോടി കൊടുത്തുകൊണ്ടിരുന്നു………. അമ്പലത്തിനുള്ളിലേക്ക് പോകുന്നവരെല്ലാം ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു പക്ഷെ ഞാനതൊന്നും കാര്യമാക്കിയില്ല …….

 

“ഇങ്ങോട്ട് വരണ്ടെന്ന് ഞാൻ പറഞ്ഞതല്ലേ കുഞ്ഞോ…… എന്നിട്ടിപ്പോ……. കരയില്ലെന്നൊക്കെ നീ തന്നെയല്ലേ പറഞ്ഞത് എന്നിട്ടിപ്പോ കരയുവാണോ…… അയ്യേ നിർത്തിക്കെ………”

 

ചെറുതായി വിതുമ്പി കൊണ്ടിരുന്ന അവളുടെ മുഖം എടുത്ത് എന്റെ മുഖത്തിന് നേരെ വെച്ചുകൊണ്ട് ഞാൻ ചോദിച്ചു……..

 

പതിയെ പതിയെ കരച്ചില് കുറഞ്ഞു വന്നു……. ഇപ്പൊ ചെറിയ എങ്ങലടി മാത്രേ ഉള്ളു…..

 

“ഏട്ടാ സോറി ഞാനിനി കരയില്ല…….. വാ അകത്തേക്ക് പോകാം……”

 

ഇനിയവൾ കരയില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ എഴുന്നേറ്റ് നടന്നു കൂടെ അവളും……..

50 Comments

  1. നന്നായിട്ടുണ്ട് ??

  2. Bro please bro

    അക്ഷയം ഒന്ന് തിരിച്ച് കൊണ്ട് വാ ?

    1. ബ്രോ അക്ഷയം എന്ന കഥ തിരിച്ച് കൊണ്ടുവരുമോ വരുമോ ?

  3. നന്നായിട്ടുണ്ട് ????

  4. ബാക്കി താടെയ്

    1. എഴുതി തുടങ്ങിയില്ലടാ സോറി…….. എത്രേം പെട്ടെന്ന് തരാൻ ശ്രമിക്കാം ❤❤ മനസ്സ് ശെരിയല്ലാത്തോണ്ടാ എഴുതാതെ നടക്കുന്നത് ??

  5. പൊളി മോനെ❤❤❤

    1. ❤❤ thanks ?

  6. നന്നായിയിരിക്കുന്നു ??❤❤❤

  7. അടുത്ത പാർട്ട് എപ്പോൾ വരും സഹോ…..

    1. എഴുതി തുടങ്ങണം ?

      1. അയ്ശെരി

        1. സമയില്ലെടോ ☹️ യാത്രകളും ജോലിത്തിരക്കും എല്ലം കൊണ്ടും വല്ലാത്ത മടുപ്പ് ☹️

          1. സൂപ്പർ ആയിട്ടുണ്ട് bro thudaranam❤❤❤❤❤❤
            അക്ഷയം എഴുതുന്നതും bro തന്നെ അല്ലെ….. ഉടനെ ഒരു അപ്ഡേഷൻ ഉണ്ടാകുമോ

          2. താങ്ക്സ് കുട്ടൻ ബ്രോ ❤……

            അക്ഷയം ഈ വീക്കിൽ തന്നെ തരാം ?

  8. ♥♥♥

  9. Yes urapayirutum tudaranam vayikkunna varikal oke oru feel und ❤️?

    1. മഷിയെ താങ്ക്സ് ❤

  10. Nalla feel good story. Urappayum continue cheyyannam. Waiting for next part.
    Pinne thankalude alle KKyile Akshayam. Adhum continue cheyyannam tto. Waiting annu.

    1. Thanks Bro ❤

      അക്ഷയം next week വരും

  11. Powli powli powli ❣️✌️??

  12. Lub you ?

  13. kollam

  14. ❤️❤️

  15. നന്നായിട്ടുണ്ടട്ടോ. അപ്പൊ ബാക്കിക്കായി കാത്തിരിക്കുന്നു. സ്നേഹം❤️

  16. Nthaada anganoru talk
    Waiting for next part

    1. ??

      അടുത്ത പാർട്ട്‌ പെട്ടെന്ന് തരാം ❤

  17. Waiting for next part❣️

    1. പെട്ടെന്ന് തരാം മച്ചാനെ ❤

  18. Nice start
    പകുതി വെച്ച് നിർത്തി പോവരുത്
    Best wishes❤️❤️

    1. Thanks bro ❤

  19. Please go ahead ?

    1. തരാലോ ?

  20. തുടരണം ബ്രോ…. നല്ല കഥ…. നല്ല എഴുത്ത് ??

    1. Thanks Zain Bro❤

  21. നൈസ് ആയിട്ടുണ്ട് തുടരുക ❤?

    1. Thanks MAC BE TH❤

  22. തുടർന്നോ കൊള്ളാം, ലൈഫ് ഉള്ള കഥ ??

Comments are closed.