ഭ്രാന്തിക്കുട്ടി [Hope] 520

Views : 38552

 

ഞാനെന്റെ കൈയെടുത്ത് അവളുടെ റോസും വെള്ളയും കളറ് ചേർന്ന കാൽപ്പാദത്തിന് മുകളിൽ വെച്ച് സങ്കടം നിറഞ്ഞ വാക്കുകളാൽ പറഞ്ഞു……..

….. വേറൊന്നും തിരിച്ചു പറയാതെ അവളെന്നോട് ചേർന്ന് തന്നെ കിടന്നു……. വീണ്ടും എപ്പോഴോ അലാറം

അടിച്ചപ്പോ അവളെഴുന്നേറ്റ് ബാഗിൽ നിന്നും ഡ്രെസ്സും ടർക്കിയും എടുത്ത് ബാത്റൂമിലേക്ക് നടന്നു……..

…… ബാത്റൂമിന്റെ ഡോറടഞ്ഞതും ഞാൻ മുഷ്ടി ചുരുട്ടി പിലോക്കിട്ട് രണ്ട് മൂന്നിടി കൊടുത്തു……..

…… പതിവിലും കൂടുതൽ നേരമുള്ള കുളിയും കഴിഞ്ഞ്

ചന്ദന കളർ സെറ്റ് സാരിയും റെഡ് കളർ ബ്ലൗസും ഇട്ട് തലയിലെ വെള്ളം തോർത്തിക്കൊണ്ട് ബാത്റൂമിൽ നിന്നും ഇറങ്ങി വരുന്ന എന്റെ പെണ്ണിന്റെ വരവ് കണ്ട് ഞാൻ വാ പൊളിച്ചിരുന്നു പോയി………

….. ആദ്യമായിട്ടാണ് ഇത്രേം സുന്ദരിയായിട്ട് ഇവളെ കാണുന്നത് കല്യാണത്തിന് പോലെ ഇവളിത്ര ഭംഗിയായിട്ട് ഒരുങ്ങിയിട്ടില്ല അല്ല ഒരുങ്ങാൻ സമയം കൊടുത്തില്ലെന്ന് പറയുന്നതാവും ശെരി ……….

 

കുളിച്ചു തോർത്തി നനഞ്ഞ ടർക്കി കട്ടിലിൽ കൊണ്ടിട്ടത് പോയി കുളിക്കാൻ പറയാതെ പറഞ്ഞതാണെന്ന് മനസിലായതും ഞാൻ ബാത്റൂമിലേക്ക് നടന്നു……….

കുളിച്ചു കൊണ്ടിരുപ്പോൾ പോലും അവളോട് അങ്ങനെ പറഞ്ഞതിലുള്ള കുറ്റബോധമായിരുന്നു മനസ്സ് നിറയെ……. എങ്ങനെയോ കുളിച്ചു തീർത്തു ഇറങ്ങി വന്നപ്പോഴേക്കും എനിക്കിടാനുള്ള ഡ്രസ്സ്‌ അവളെടുത്തു വെച്ചിട്ടുണ്ടായിരുന്നു അവളുടെ ഡ്രെസ്സിന് മാച്ചിങ്ങായ വെള്ളമുണ്ടും റെഡ് ഷർട്ടും…..

നിമിഷ നേരം കൊണ്ടൊരുങ്ങി ഇറങ്ങി ഞാനും അവളും കൂടി പാർക്കിങ്ങിലേക്ക് നടന്നു….

സാധാരണ ഇങ്ങനെ നടക്കുന്ന സമയമെല്ലാം എന്റെ കൈയിൽ കൈ കോർത്തോ തോളിൽ തൂങ്ങിയോക്കെയാണ് അവള് നടക്കാറ് പക്ഷെ എന്നോട് അവളൊരു അകലം പാലിക്കുന്നത് പോലെ

എന്റെ മുന്നിൽ കൂടെ സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ സ്പീഡിൽ പോകുന്ന അവളോട് മാച്ച് ചെയ്യാൻ ചിലപ്പോഴക്കെ ഞാനോടേണ്ടി വന്നു……. പാർക്കിങ്ങിലെത്തി കാറിൽ കേറിയതും പതിവുപോലെ ഞാൻ വീണ്ടും അവളുടെ കാല് പിടിച്ചു സോറി പറഞ്ഞെങ്കിലും നോ റെസ്പോൺസ്……. സാധാരണ ഇതുപോലെത്തെ സൗന്ദര്യപിണക്കമൊക്കെ ഉണ്ടാവാറുണ്ടെങ്കിലും അത് അധികസമയം നീണ്ടുനിക്കാറില്ല നീണ്ടു നിക്കാൻ ഞാൻ അനുവദിക്കാറില്ല വേറൊന്നുവല്ല എന്റെ പെണ്ണിന്റെ കണ്ണ് നിറഞ്ഞു കാണാൻ എനിക്ക് താല്പര്യമില്ല……….

ഞാൻ പതിയെ ഡ്രൈവ് ചെയ്തു തുടങ്ങി ആദ്യമായിട്ട് പഴനി വന്നത് കൊണ്ട് ഗൂഗിൾ മാപ് നോക്കിയാണ് വണ്ടിയൊടിക്കുന്നത് പോരാത്തതിന് തിരക്കുള്ള റോഡും മനസ്സിലാണേൽ ഇവൾ വാ തുറന്നൊന്നും പറയാത്തത് കൊണ്ടുള്ള ടെൻഷൻ വേറെ………

 

“ആ തിരുവാ തുറന്ന് രണ്ട് തെറിയെങ്കിലും പറഞ്ഞിരുന്നേൽ എന്റെ ടെൻഷൻ മാറിയേനെ ”

 

ഞാൻ ആരോടോ പറയുന്നത് പോലെ പറഞ്ഞു…… അവളാണേൽ കേട്ട ഭാവം പോലും നടിക്കാതെ വഴിയിലെ കാഴ്ചയും കണ്ടിരിക്കുന്നു…….

 

അടിവാരത്തെത്തി അവിടെയുള്ള ഒരു പേ ആൻഡ് പാർക്കിങ്ങിൽ വണ്ടിയും പാർക്ക് ചെയ്ത് നടപ്പാരംഭിച്ചു….. ഇനിയും ഒരു കിലോമീറ്ററടുത്ത് നടന്നാലേ നട കേറുന്നിടത്തെത്താൻ പറ്റു……

അവളെന്നോട് മിണ്ടണ്ടാണ് നടന്നു തുടങ്ങിയതെങ്കിലും തിരക്ക് കൂടി തുടങ്ങിയതും വീണ്ടും എന്നോട് ഒട്ടിച്ചേർന്ന് നടക്കാൻ തുടങ്ങി

അപ്പൊ തന്നെ പകുതി സമാധാനമായി…….അപ്പൊ എന്നോട് കാര്യമായിട്ട് ദേഷ്യമൊന്നുമില്ല അല്ലെങ്കി ചാവാൻ പോണെന്ന് പറഞ്ഞാൽ പോലും ദേഷ്യമുള്ളവരോട് അവള് മിണ്ടില്ല

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവള് അവളുടെ അച്ഛനോടും അമ്മയോടും മിണ്ടിയിട്ട് ഇപ്പൊ രണ്ട് കൊല്ലമാവാറായി……….

Recent Stories

The Author

Hope

50 Comments

  1. നന്നായിട്ടുണ്ട് 💞💞

  2. Bro please bro

    അക്ഷയം ഒന്ന് തിരിച്ച് കൊണ്ട് വാ 🥲

    1. ബ്രോ അക്ഷയം എന്ന കഥ തിരിച്ച് കൊണ്ടുവരുമോ വരുമോ 😢

  3. നന്നായിട്ടുണ്ട് 👍🏻👍🏻

  4. ബാക്കി താടെയ്

    1. എഴുതി തുടങ്ങിയില്ലടാ സോറി…….. എത്രേം പെട്ടെന്ന് തരാൻ ശ്രമിക്കാം ❤❤ മനസ്സ് ശെരിയല്ലാത്തോണ്ടാ എഴുതാതെ നടക്കുന്നത് 😪😟

  5. പൊളി മോനെ❤❤❤

    1. ❤❤ thanks 😁

  6. നന്നായിയിരിക്കുന്നു 🤗🤗❤❤❤

  7. അടുത്ത പാർട്ട് എപ്പോൾ വരും സഹോ…..

    1. എഴുതി തുടങ്ങണം 😁

      1. അയ്ശെരി

        1. സമയില്ലെടോ ☹️ യാത്രകളും ജോലിത്തിരക്കും എല്ലം കൊണ്ടും വല്ലാത്ത മടുപ്പ് ☹️

          1. സൂപ്പർ ആയിട്ടുണ്ട് bro thudaranam❤❤❤❤❤❤
            അക്ഷയം എഴുതുന്നതും bro തന്നെ അല്ലെ….. ഉടനെ ഒരു അപ്ഡേഷൻ ഉണ്ടാകുമോ

          2. താങ്ക്സ് കുട്ടൻ ബ്രോ ❤……

            അക്ഷയം ഈ വീക്കിൽ തന്നെ തരാം 🤞

  8. ♥♥♥

  9. Yes urapayirutum tudaranam vayikkunna varikal oke oru feel und ❤️😍

    1. മഷിയെ താങ്ക്സ് ❤

  10. Nalla feel good story. Urappayum continue cheyyannam. Waiting for next part.
    Pinne thankalude alle KKyile Akshayam. Adhum continue cheyyannam tto. Waiting annu.

    1. Thanks Bro ❤

      അക്ഷയം next week വരും

  11. Powli powli powli ❣️✌️🥰🥰

  12. Lub you 😘

  13. kollam

  14. ❤️❤️

  15. നന്നായിട്ടുണ്ടട്ടോ. അപ്പൊ ബാക്കിക്കായി കാത്തിരിക്കുന്നു. സ്നേഹം❤️

  16. Nthaada anganoru talk
    Waiting for next part

    1. 😁😁

      അടുത്ത പാർട്ട്‌ പെട്ടെന്ന് തരാം ❤

  17. Waiting for next part❣️

    1. പെട്ടെന്ന് തരാം മച്ചാനെ ❤

  18. ◥ H𝓔ART🅻𝓔SS ◤

    Nice start
    പകുതി വെച്ച് നിർത്തി പോവരുത്
    Best wishes❤️❤️

    1. Thanks bro ❤

  19. Please go ahead 🙂

    1. തരാലോ 😊

  20. തുടരണം ബ്രോ…. നല്ല കഥ…. നല്ല എഴുത്ത് 👍👍

    1. Thanks Zain Bro❤

  21. നൈസ് ആയിട്ടുണ്ട് തുടരുക ❤💛

    1. Thanks MAC BE TH❤

  22. തുടർന്നോ കൊള്ളാം, ലൈഫ് ഉള്ള കഥ 🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com