ഭ്രാന്തിക്കുട്ടി 4 [Hope] 715

“….. ചോരയൊക്കെ ഉണ്ടായിരുന്നൊന്ന് ചോദിച്ചാ….. മോനെ സത്യം പറഞ്ഞാ ഇവിടുത്തെ ആളുകള് പറയുന്നത് കേട്ടതാ ആ കൊച്ചാ അവളുടെ അനിയനെ കൊന്നെന്ന് അല്ലാണ്ട് ഞാൻ കണ്ടിട്ടൊന്നുമില്ല…..”

 

ഒരു ചമ്മിയ മുഖഭാവത്തോടെ അവര് പറഞ്ഞവസാനിപ്പിച്ചപ്പോ എന്റെ മനസ്സിലേക്കെവിടുന്നോ ദേഷ്യം ഇരച്ചു കയറി….

എങ്കിലും ചിരിച്ച മുഖത്തോടെ തന്നെ ഞാനവർക്ക് മുന്നിൽ നിന്നു….

 

“… ചേച്ചി കണ്ടതല്ലെങ്ങി പിന്നെയെന്തിനാ ഇവനെ അങ്ങനെയൊക്കെ പറഞ്ഞെ???… കള്ളം പറയുന്നത് മോശമല്ലേ…..”

 

വലിയ ഭവമാറ്റമില്ലാതെയാണ് പറഞ്ഞു തുടങ്ങിയതെങ്കിലും അവസാനമായപ്പോഴേക്കും എന്റെയുള്ളിലുണ്ടായിരുന്ന ദേഷ്യം പ്രകടമായിരുന്നു…..

എന്റെ ഭാവമാറ്റം കണ്ടപ്പോഴേക്കും അവരുടെ മുഖം വിവർണ്ണമായി…..

 

“…രോഹിത്ത് കണ്ണന്റെ കൂടെയല്ലേ പഠിച്ചോണ്ടിരുന്നേ അന്നേരമൊക്കെ ഇവനും രോഹിയും അവരുടെ വീട്ടില് കളിക്കാനൊക്കെ പോകുമാരുന്നു

ആ സംഭവമുണ്ടായി കഴിഞ്ഞപ്പോ ഇവന്മാരങ്ങോട്ട് പോവാതിരിക്കാൻ വേണ്ടിയാ അങ്ങനെ പറഞ്ഞത്…..”

 

“… അപ്പൊ നിങ്ങൾക്കുറപ്പില്ലാത്ത കാര്യമല്ലേ ചേച്ചി നിങ്ങളിവന്മാർക്കു പറഞ്ഞു കൊടുത്തത്??….. ഇവന്റെ വാക്കുകേട്ടുണ്ടായ വെറുപ്പ്‌ കാരണം

ആ പാവം പെണ്ണിനെ ഞാനും വെറുത്തു എന്തെക്കെയോ പറഞ്ഞതിനെ വേദനിപ്പിച്ചു…. ആ പാവത്തിന്റെ കണ്ണീരിനു പോലും ഞാനൊരു വിലയും കൊടുത്തില്ല…. അവളെന്റെ ജീവൻ രക്ഷിച്ചതാ എന്നിട്ടും…..”

 

എന്റെ ശബ്ദം ആ മുറിയാകെ അലയടിച്ചു……

ദേഷ്യമടക്കി എന്റെ മനസ്സിൽ വന്നതും പറഞ്ഞിട്ട് ആ വിട്ടിൽ നിന്നും ഞാനിറങ്ങി….

സ്കൂളിലേക്ക് പോവുന്നതിനു പകരം ഞാൻ അവളുടെ വീടിനെ ലക്ഷ്യമാക്കി നടന്നു…. നടക്കുമ്പോ അകാരണമായെന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു പലപ്പോഴും ആ കണ്ണുനീരെന്റെ കാഴ്ച്ച മറച്ചു…..

 

…..അവിടെയെത്തിയപ്പോഴേക്കും എന്റെ മനസ്സാഗ്രഹിച്ചപോലെ ചാമ്പക്ക മരത്തിന്റെ ചുവട്ടിൽ അവളുണ്ടായിരുന്നു പക്ഷെ എന്നെ കണ്ടപ്പോഴേക്കുമവൾ ഇരുന്നിടത്തു നിന്നുമെഴുന്നേറ്റ് വീടിനകത്തേക്ക് നടന്നു…..

നിരാശനായി കുറെ നേരം നിന്നു സൈക്കിൾ ബെൽ അടിച്ചു നോക്കിയെങ്കിലും അവൾ പുറത്തേക്ക് വരാതിരുന്നത് എന്നിൽ വല്ലാത്ത സങ്കടമുണ്ടാക്കി….

Updated: May 26, 2022 — 9:46 pm

90 Comments

  1. Eppa adutha part idunnea Bro, kadha super aaanu

    1. അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് ബ്രോ ❤….

      1. Vannillallo

        1. ഇട്ടിട്ടുണ്ട് വരുവാരിക്കും

  2. Hope ee thankalude ezhuthinodulla hope onnum angane onnm pokoolaa “akshaym” miss cheyyunnund? enthirunnaalm thankal edukkunna theerumanathil munnoot pokuka ❤ ninte stories ishtappedunna oru koittam vayanakkar und? pinney next part evde ? ezhuthi thudangiyillee ?

    1. എഴുതി തുടങ്ങി….
      3.5k words ആയിട്ടുണ്ട്…
      അക്ഷയം തിരിച്ചു വരും എന്നാണെന്റെയും പ്രതീക്ഷ….
      താങ്ക്സ് ബ്രോ ❤

      1. പ്രകാശൻ

        അക്ഷയത്തിന് എന്താണ് സംഭവിച്ചത് ?
        ഞാനതൊന്നു രണ്ടാം പ്രാവശ്യം വായിക്കാൻ നേരം കാണുന്നില്ല … വീണ്ടും പോസ്റ്റ് ചെയ്യണേ… ഇതെത്ര words ആയാളാണ് ഇടാനുദ്ദേശിക്കുന്നെ ?

        1. കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇനിയതൊന്നും പറയാനോ ചിന്തിക്കാനോ താല്പര്യമില്ല…..

          ക്ലൈമാക്സ്‌ ഇടാൻ ഉദ്ദേശിക്കുന്നെ അപ്പൊ ഇത്ര words എന്ന് പറയാൻ പറ്റില്ല ബ്രോ….
          എന്റെ ഒരൂഹം വെച്ച് 10k എങ്കിലും ആകുമായിരിക്കും

  3. Ningalude ‘Akshayam’ story one of my favourite story anu. Athinu shesham ippo ithum valare ishtamayi.. Next part udane ndavum ennu pratheekshikkunnu bro.. Vaikippich nirashapedutharuth

    1. അധികം വൈകിപ്പിക്കാതിരിക്കാൻ ശ്രമിക്കാം ബ്രോ…. ❤❤

  4. ❣️അടുത്ത part?

    1. ക്ലൈമാക്സ്‌ ആണ് അപ്പൊ ഇത്തിരി വൈകും….
      എന്തായാലും ഈ മാസം തീരുന്നതിനു മുമ്പ് തരാം

  5. നല്ല ഒന്നാംതരം സ്റ്റോറി… നല്ല എഴുത്തു നല്ല ഫീൽ.. ആദ്യ മൂന്ന് പാർട്ടുകൾ വായിച്ചു കാത്തിരിക്കുകയായിരുന്നു… അപ്രതീക്ഷിതമായി കയറിയപ്പോൾ കണ്ടതാ.. All the best hope??

    1. താങ്ക്സ് ജീവൻ ബ്രോ ❤❤❤

  6. കൂട്ടുകാർക്ക് ആവശ്യമുള്ള സംഭാഷണം മാത്രം സന്തോഷം

    1. ലാഗ് ഒഴിവാക്കാൻ വേണ്ടിയാ ബ്രോ….
      ❤❤

  7. Nice story, well written.. Congratulations. Please don’t separate them.

    1. Never….

      താങ്ക്സ് ബ്രോ ❤

    2. ബ്രോ കഥ ആദ്യം തൊട്ട് വായിച്ചിരുന്നോ അവർ ആൾറെഡി കെട്ടി കഴിഞ്ഞു ഇത് ഫ്ലാഷ്ബാക്ക് ആണ് ? ബട്ട്‌ ഫ്ലാഷ്ബാക്കും ഇങ്ങനെ exciting ആകുന്ന ആ ശൈലി അപാരം ? #Hope Bro

      1. @coolrider താങ്ക്സ് ബ്രോ ❤

  8. അവന് ഒരിക്കലും അവളെ കൈ ഒഴിയാൻ പറ്റില്ല ????

    നല്ല feel aarunnu

    1. താങ്ക്സ് ബ്രോ ❤

  9. തമ്പുടു

    അടിപൊളി❤️നല്ലഫീൽ ഉണ്ടായിരുന്നു❤️?

    1. താങ്ക്സ് ❤

  10. Ponnu machanee next part pettanu theraneeee plssss??

    1. പെട്ടെന്നു തരാം ബ്രോ

  11. ഡാ മരമാക്രി അടുത്ത പാർട്ട് വേഗം തന്നില്ലെങ്കിൽ നിന്നെ ഓടിച്ചിട്ട് തല്ലും ഞാൻ??.വളരെ നന്നായിരുന്നു മുത്തേ?

    1. ഇപ്പൊ കിട്ടും ??

      1. എന്താടാ അങ്ങനൊരു ടോക്….
        വേണോന്നു വെച്ചാ നാളെ തന്നെ കൊടുക്കും?
        പക്ഷെ അങ്ങനെ വെക്കാൻ പറ്റുന്നില്ല ?

    2. പെട്ടെന്ന് തരാടാ മോനു ❤….

  12. ?????????❤️?? waiting…?❣️

    1. താങ്ക്സ് ❤

  13. അടുത്ത പാർട്ട്‌ വായിക്കാതെ സമാധാനം ഇല്ല ?

    1. അടുത്ത പാർട്ട് പെട്ടെന്ന് തരാടാ ❤

Comments are closed.