ഭ്രാന്തിക്കുട്ടി 2 [Hope] 582

“എന്താ മോനെ നീയീ കാണിക്കുന്നേ…… അച്ഛനുമമ്മേം

മരിച്ചു പോയെന്നും പറഞ്ഞു നീയും മരിക്കാൻ പോകുവാണോ…… ഞങ്ങള് നിന്നെ നോക്കി കോളാം…… ഞങ്ങടെ ചിന്നുനെ നോക്കുന്ന പോലെ……”

 

ഞാൻ പുള്ളിയെ കെട്ടിപിടിച്ചു കുറെ കരഞ്ഞു……. എന്റെ സങ്കടം തീരുന്നത് വരെ…….

അച്ഛന്റെ ചിത കത്തി തീരുന്നതു വരെ ഞാനതിൽ നോക്കി നിന്നു എനിക്ക് കാവലായി ഷാജിയച്ഛനും……

 

അച്ഛൻ മരിച്ചു രണ്ടാമത്തെ ദിവസമാണ് ഞാൻ എന്തെങ്കിലും കഴിക്കുന്നത് അതും തലകറങ്ങി വീണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത് കാരണം ഈ സംഭവങ്ങളൊക്കെ ഉണ്ടായതിന് ശേഷം എന്റെ ഉറക്കവും ഭക്ഷണവുമെല്ലാം സൗമ്യമ്മയുടെ വിട്ടിൽ നിന്നായിരുന്നു…….. ഷാജിയച്ഛനും സൗമ്യമ്മയും ചിന്നുവുമെല്ലാം എന്നെ ഒരുപാട് സ്നേഹിച്ചു….. ചിന്നു എന്നേക്കാൾ രണ്ടു വയസ്സിനു മൂത്തതായിരുന്നു……

ഞാനെപ്പോ കരഞ്ഞാലും ചിന്നു വന്നെന്റെ അടുത്തിരിക്കും എന്റെ കുഞ്ഞി കൈ എടുത്ത് അവളുടെ വലിയ കൈക്കുള്ളിലാക്കും എന്നിട്ടെന്നെ മടിയിൽ കിടത്തി തലയിൽ തലോടും അപ്പൊ എന്റെ സങ്കടങ്ങൾ എന്നിൽ നിന്നും പതിയെ പറന്നകലുന്നൊരു അനുഭൂതിയാണെനിക്ക് ഞാൻ കുറച്ച് നേരം കണ്ണടച്ചു കിടന്നുറങ്ങും പിന്നെ എഴുന്നേൽക്കുമ്പോ ഞാൻ നോർമലായിട്ടുണ്ടാവും……

അവരുടെ സ്നേഹവും സാമിപ്യവും എന്നെ ഒരുപാട് സമാധാനപ്പെടുത്തി…… എങ്കിലും അമ്മയുടെ കൂടെ അച്ഛനെ കൂടെ നഷ്ടപെട്ടത് എന്നെ വിഷാദത്തിന്റെ ആഴകയത്തിലേക്ക് തള്ളി വിട്ടിരുന്നു അതിൽ നിന്നും കര കേറാൻ ഒരുപാട് ശ്രമിച്ചെങ്കിലും എന്റെ പ്രായത്തിലുള്ള പിള്ളേര് അവരുടെ അച്ഛന്റെയും അമ്മയുടെയും കൂടെ നടക്കുന്നത് കാണുമ്പോ ഞാൻ അമ്മയുടെയും അച്ഛന്റെയും കൂടെ ജീവിച്ചിരുന്നതോർമ വരും എങ്കിലും ഞാൻ പിടിച്ചു നിന്നു…….വീണ്ടും പഠിക്കാൻ പോയി തുടങ്ങി അമ്മ മരിച്ചതിനു ശേഷം ഞാൻ ഒരുപാട് കാലമെടുത്തിരുന്നു പഴയപോലാവാൻ എന്നാൽ അച്ഛൻ മരിച്ചു കുറച്ച് കാലം കഴിഞ്ഞപ്പോ തന്നെ ഞാൻ എല്ലാവരോടും മിണ്ടാൻ തുടങ്ങിയതും ക്ലാസ്സിൽ വരാൻ തുടങ്ങിയതും എല്ലാവർക്കും ഒരാശ്വാസമായിരുന്നു പക്ഷെ അതൊക്കെ ഞാൻ കാരണം ആരും വിഷമിക്കാതിരിക്കാനുള്ള അഭിനയം മാത്രമായിരുന്നു…….

 

വീണ്ടും കാലം ഇഴഞ്ഞു നീങ്ങാൻ തുടങ്ങി ഒമ്പതാം ക്ലാസ്സിലെ കൊല്ല പരീക്ഷക്കു മുന്നേയുള്ള PTA മീറ്റിംഗ്

എനിക്ക് പോവാൻ ഒട്ടും താല്പര്യമില്ല എന്ന് രാവിലെ തന്നെ സൗമ്യമ്മയോട് പറഞ്ഞു…..

“ഞാൻ ചിന്നൂന്റെ സ്കൂളിൽ മീറ്റിങ്ങിന് വരുന്നുണ്ട് അപ്പൊ നിന്റടുത്തും കേറാം ഒരു ദിവസത്തെ ക്ലാസ്സ്‌ വെറുതെ കളയണ്ടന്നായിരുന്നു “സൗമ്യമ്മയുടെ പ്രതികരണം……. പോവാൻ താല്പര്യമില്ലായിരുന്നുവെങ്കിലും സൗമ്യമ്മയെ വെറുപ്പിക്കാൻ താല്പര്യമില്ലാത്തതു കൊണ്ട് ഞാനൊരുങ്ങി സ്കൂളിൽ പോയി.. അന്ന് PTA ആയത് കൊണ്ട് ആകെ ക്ലാസ്സെടുത്തത് മാത്‍സ് ടീച്ചർ മാത്രമാണ് പിന്നെയുള്ള പിരീടെല്ലാം ഫ്രീയായിരുന്നു എല്ലാവരും ഡെസ്ക്കിൽ കോട്ടി പാടിയപ്പോ ഞാൻ മാത്രം ഒന്നിന്നുമില്ലാതെ മാറിയിരുന്നു കൂടെയിരുന്നവര് ചോദിച്ചപ്പോ തലവേദയാണെന്നും പറഞ്ഞോഴിഞ്ഞു മാറി…… നേരത്തെ ഡെസ്ക്കിൽ കൊട്ടിയുള്ള നാടൻ പാട്ടിന് മുന്നിൽ നിന്നിരുന്നത് ഞാനായിരുന്നു മണിച്ചേട്ടന്റെ കുറച്ച് പാട്ടുകൾ എനിക്ക് കാണാതെ മുഴുവൻ പാടാനാറിയാമായിരുന്നു…….!!

 

……. കൊട്ടും പാട്ടുമെല്ലാം കഴിഞ്ഞ് ഉച്ചത്തെ കഞ്ഞിയും കഴിഞ്ഞപ്പോഴേക്കും പലരുടെയും അമ്മമാര് വന്നു തുടങ്ങിയിരുന്നു!!!! രണ്ട് മണിയോടെ ഭൂരിഭാഗം പിള്ളേരുടെയും പേരെന്റ്സ് വന്നു കഴിഞ്ഞിരുന്നു ഞാനപ്പോഴേക്കും സൗമ്യമ്മയുടെ വരവും കാത്ത് സ്കൂൾ വരാന്തയിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു……..!!!!!!

Updated: February 2, 2022 — 7:35 pm

40 Comments

  1. എൻ്റെ ponno എന്തൊരു ezhuthaan ????

  2. Pl എന്താ സംഭവം.. ഒന്നും പറഞ്ഞു തരുമോ

  3. മണവാളൻ

    ഇത് നമ്മടെ അക്ഷയം എഴുതിയ Hope ആണോ, എങ്കിൽ എനിക്ക് ഒന്നും പറയാൻ ഇല്ല ????❤

  4. Bro broye kambikkuttanil kanunillaallo broyude per type cheyythittum kittunnilla

  5. ꧁❥ത്രയംബകേശ്വർ❥꧂

    Bro Akshayam remove aakkiyo

  6. പാതിവഴിൽ നിർത്തിയോ

    1. ഇല്ല plഇൽ ഇടും ബാക്കി എന്ന് പറഞ്ഞു

        1. പറഞാൽ ബണ്ണ് കിട്ടും മാൻ സോ?

      1. Bro thanikku vayikkan pattunnundo pl llil

        1. അതേല്ലോ

    1. E pl endhuva

      1. AbhishekMarch 12, 2022 at 1:08 pm
        E pl endhuva

        P®atilipi

  7. മനുഷ്യനെ കരയിക്കാനായിട്ട് ഓരോന്നുവായിട്ട് ഇറങ്ങിയേക്കുവാ…. ♥

  8. സെന്റി ഞാൻ എടുക്കാത്തതാ …….. but ഇത് എന്തോ ഒരു വല്ലാത്ത ഇഷ്ടം ആ പേര് ആണ് എനിക് വല്ലാതെ striking ആയി തോന്നിയത്

  9. ഈ പാർട്ടും കലക്കി…..❤️❤️ ഈ പാർട്ട് ഫുൾ ട്രാജഡി ആണലോ…..??? കഥ നല്ല ഒഴുക്കിൽ പോവുന്നുണ്ട്.
    Eagerly waiting for next part….
    സ്നേഹത്തോടെ❤️
    ശ്രീ

  10. Nice ❤️?

  11. സംഗതി കളറാകുന്നുണ്ട്. നല്ല ഫ്‌ളോ

  12. കൊള്ളാം ട്ടോ. കഥയും എഴുത്തും ?❤

  13. അടിപൊളി നല്ല ശൈലി ഒരുപാട് ഇഷ്ടമായി❤️
    വേഗം അടുത്ത part തരണേ മുത്തേ…..

  14. അടിപൊളി ആയിട്ടുണ്ട് ബ്രോ ❤️❤️❤️ ഇജ്ജാതി ഫീൽ ❤️❤️❤️

  15. Next part pettenn idu

    1. ഇടാം ❤

  16. അറക്കളം പീലിച്ചായൻ

    കോപ്പിലെ കഥ.???

    മനുഷ്യനെ കരയിക്കാനായിട്ട് ????

    1. സോറി ??

  17. നന്നായിരിക്കുന്നു, എഴുത്തിന്റെ ശൈലി നല്ലതാണ്, കഥയും മനോഹരം, ഇക്കുറി കൂടുതലും ദുഖമാണല്ലോ?
    തുടർഭാഗത്തിനായി…

    1. താങ്ക്സ് ജ്വാല ❤

      സാഡൊക്കെ ഈ പാർട്ടിലെ ഉള്ളു ഇനിയങ്ങോട്ട് ചില്ല് മൂഡായിരിക്കും ?

  18. Kollaam, nalla kadha
    Ee lakkathil tragedy othiri kooduthal ????
    Paavam

    1. അടുത്തതിൽ സെറ്റാക്കാം ❤

  19. കലക്കി.. ❤❤???? വളരെ ഇഷ്ട്ടം ❤

    1. രഘുവേ താങ്ക്സ് ❤❤

      1. Bro broye kambikkuttanil kanunillaallo broyude per type cheyythittum kittunnilla

  20. ❤️❤️❤️

  21. Bro സംഭവം സൂപ്പർ ആയിട്ടുണ്ട്….. ❤❤❤❤ഒരുപാടു ഇഷ്ടപ്പെട്ടു… അടുത്ത part ഉടനെ ഉണ്ടാകുമോ…

    1. കുട്ടാ താങ്ക്സ് ❤

      അടുത്ത പാർട്ട്‌ ഉടനെ തരാം ?

  22. Next part inu veendi waiting

    1. ഇനിയധികം വെയിറ്റ് ചെയ്യിപ്പിക്കൂലാ പെട്ടന്ന് തരാം ?

Comments are closed.